മൂടൽ മഞ്ഞ് – 4 56അടിപൊളി  

 

“അവൾ അവളുടെ നിരപരാധിത്വം പറഞ്ഞതാണ്. അവൾ ഇതിന്റെ പാർട്ണർ മാത്രമാണ്. എല്ലാം നിന്റെ ഭർത്താവിന്റെ കൂടി ബുദ്ധിയായിരുന്നു. അയാളെ ഇനി മറന്നേക്ക്.” വാഹിദ് ഷെറിനോട് പറഞ്ഞു. അവൾ ഒന്നും പറഞ്ഞില്ല.

“ചേട്ടന്റെ പേരെന്താ?” ഷെറിൻ വാഹിദിനോട് ചോദിച്ചു.

 

“നിനക്കെന്തിനാ ഇപ്പോ പേര്. അതാണോ ഇപ്പോഴത്തെ പ്രശ്നം.” എലിസബത്ത് ഇടയിൽ കേറി. വാഹിദ് അത് കണ്ട് ചെറുതായി മന്ദഹസിച്ചു.

 

“സീ… കാര്യങ്ങൾ ഇപ്പോൾ കൺട്രോളിൽ ആണ്. ഇവർ നിയമപരമായി മുന്നോട്ട് പോയാൽ അത് ഇഷ്യൂ ആകും. സോ, കമ്പനിയുടെ മറവിൽ നടന്ന നിങ്ങളുടെ ഇലീഗൽ ഡീലിംഗ് നമുക്ക് ഇവിടെ മറക്കാം. ബട്ട്‌ കഞ്ചാവ് കൃഷിയും വിൽപ്പനയും ദേശവിരുദ്ധ പ്രവർത്തനമാണ്. ഞങ്ങൾക്ക് അതുമായി ബന്ധപ്പെട്ടവർക്കെതിരെ ആക്ഷൻ എടുക്കാതെ പറ്റില്ല. മാഡത്തിന്റെ അച്ഛന്റെ ഗോഡൗണിൽ നിന്ന് വലിയൊരു സ്റ്റോക്ക് തന്നെ പിടിച്ചെടുത്തിട്ടുണ്ട്..” കിഷോർ ഷെറിൻനോട്‌ പറഞ്ഞു. അവൾ തലയാട്ടി.

 

“മോളെ, മോൾടെ അവസ്ഥ എനിക്ക് മനസ്സിലാകും. മോൾടെ അച്ഛൻ വലിയ ചതികൾ ഞങ്ങളോട് ചെയ്തിട്ടുണ്ട്. ഇപ്പോഴും തരാനുള്ള പതിനഞ്ചു കോടി തന്നിട്ടില്ല. അതിന്റെ പുറമേ ഇതും. മോളെപ്പോലെ ഒരു പെൺകുട്ടിയാണ് ശാരിക എന്നോർക്കണം. സോ, അച്ഛന്റെ കാര്യത്തിൽ ഞങ്ങൾക്ക് വിഷമം ഉണ്ടെങ്കിലും ഇനിയും നോക്കി നിൽക്കാൻ പറ്റില്ല.’ രാജൻ ഷെറിനോട് പറഞ്ഞു.

 

“അറിയാം സാർ. ഞാൻ ഇടപെട്ടത് കൊണ്ട് കാര്യമില്ലാത്ത വിഷയമാണ്. ഇതിനൊക്കെ ആരുടെ പിന്നാലെ പോകണം ന്നും എനിക്കറിയില്ല. എന്നെ ഇങ്ങനെ ഒരു കുരുക്കിൽ പെടുത്തി ഇച്ചായനും മുങ്ങിയെങ്കിൽ, അത്രമാത്രമേ അയാൾ എന്നെ സ്നേഹിച്ചിട്ടുള്ളൂ എന്നല്ലേ അർത്ഥം. എന്നെ വെറുതെ വിട്ടേക്കൂ. എനിക്ക് ഈ ബിസിനസ്സും അറിയില്ല, ഡീലിംഗും അറിയില്ല.” ഷെറിന്റെ ശബ്ദത്തിൽ നനവ് പടർന്നു. അവൾ കൂട്ടിച്ചേർത്തു.

“നിങ്ങൾക്ക് തരാനുള്ള ക്യാഷ് തരാം എന്ന് പപ്പ പറഞ്ഞിട്ടുണ്ട്. ബട്ട്‌ എന്തോ കണ്ടീഷൻ ഉണ്ടെന്ന്. ഏതോ ഡെന്നീസ് നിങ്ങളെ contact ചെയ്യും, അത്പോലെ ചെയ്‌താൽ മതി എന്ന് പറഞ്ഞു.” ഷെറിൻ അവരോട് മൂന്നാളോടുമായി പറഞ്ഞു. അത് തനിക്കുള്ള നിർദ്ദേശമാണെന്ന് വാഹിദിന് മനസ്സിലായി. അവർ എഴുന്നേറ്റു.

 

“ചേട്ടന്റെ പേര് പറഞ്ഞില്ല ല്ലോ. ചേട്ടനും പോലീസ് ആണോ.”? ഷെറിൻ വീണ്ടും വാഹിദിനോട് ചോദിച്ചു.

 

“ആ ബെസ്റ്റ് മണ്ടൂസ്. ഇത്ര നേരവും കമ്പനിയുടെ കാര്യങ്ങൾ സംസാരിച്ചിട്ട് നിനക്ക് ഞാൻ പോലീസ് ആയിട്ടാണോ തോന്നിയത്.” അവൻ അവളെ തമാശയാക്കി പറഞ്ഞിട്ട് തിരിഞ്ഞു നടന്നു. ഷെറിൻ തനിക്ക് പറ്റിയ അബദ്ധം മനസ്സിലായപ്പോൾ നാവു കടിച്ചു. തടിച്ച മാംസംളമായ കവിൾതടങ്ങൾ ജാള്യതയിൽ ചുവന്നു തുടുത്തു.

“നല്ല ചേട്ടൻ. കാണാൻ എന്നാ ലുക്കാ..” അവൾ പതുക്കെ സ്വയം മന്ത്രിച്ചു. എലിസബത് അരിശത്തോടെ അവളെ തുറിച്ചു നോക്കുന്നത് അവൾ പക്ഷെ അറിഞ്ഞില്ല.

 

വാഹിദിനെ ഇങ്ങോട്ട് കൊണ്ടുവരും എന്ന ഡെന്നീസിന്റെ ഉറപ്പിലാണ് താൻ ഇവിടെ എത്തിയതെന്ന് അടുത്ത സിഗരറ്റിനു തീ കൊളുത്തി ജോർജ് ചിന്തിച്ചു. എന്നിട്ടും അവർ ഇതുവരെ ഇവിടെ എത്തിയിട്ടില്ല. ഗോഡൗൺ സേർച്ച്‌ ചെയ്തു സാധനം പൊക്കിയതോടെ ഒളിവിൽ ആയത് കൊണ്ട് മടങ്ങിപോകാനും വഴിയില്ല. എന്നാലും കൃത്യം അവിടെ തന്നെ എങ്ങിനെ പോലീസും നാർകോട്ടിക് പടയും എക്സൈസും എത്തിച്ചേർന്നു? അതൊരു രഹസ്യ കേന്ദ്രമായിരുന്നല്ലോ. ഡെന്നീസ് ചതിച്ചോ? എന്തോ പദ്ധതികൾ താൻ അറിയാതെ നടക്കുന്നുണ്ട്. എല്ലാം തന്റെ നിയന്ത്രണത്തിൽ ആയിരുന്നു. ഇപ്പോൾ താൻ വെറും ഒരു തലയാട്ടി മാത്രം. ആരൊക്കെയോ തീരുമാനിക്കുന്നത് താൻ തലയാട്ടി വഴങ്ങി കൊടുക്കുന്നു. കഞ്ചാവ് തോട്ടത്തിലെ ചരക്കുകൾ നീക്കം ചെയ്യാൻ പ്ലാൻ ചെയ്തിട്ട് തുഷാറിനെ പിന്നെ കണ്ടതും ഇല്ല. എന്താണ് നടക്കുന്നത്? അയാൾ സിഗരറ്റിന്റെ പുക വെളിച്ചം മങ്ങിതുടങ്ങിയ അന്തരീക്ഷത്തിലെ മഞ്ഞ് കണങ്ങളുടെ ഈറൻ കുതിർന്ന സാന്ദ്രതയിലേക്ക് നീട്ടിയൂതി.

Leave a Reply

Your email address will not be published. Required fields are marked *