“വാ ടീ.. ഇക്കാക്ക് ഇനിയും വേണം.” അവൻ രഹസ്യം പറഞ്ഞു. അത് കേട്ടപ്പോൾ അവൾ അവന്റെ ഭാഗത്തെക്ക് ചരിഞ്ഞു കിടന്നു.
“അതിനിപ്പോ എന്റെ സമ്മതം വേണോ. ന്താ ഇക്കാ ഇങ്ങനെ. ഞാൻ പിന്നെ ന്തിനാ ഇങ്ങനെ ജീവനോടെ.. അങ്ങ് ചെയ്തൂടെ തോന്നുമ്പോ ഒക്കെ.” അവൾ പരിഭവിച്ചു. അവൻ അവളെ അടക്കിപ്പുണർന്നു കവിളിൽ അമർത്തി ചുംബിച്ചു. ചുമ്മാ പുറത്തു തലോടിക്കൊണ്ട് കിടന്നു.
“എലിസബത്ത് ന്തേലും ചെയ്തോ ഇക്കാ. ഇക്കയെ തൊട്ടോ.”? അവൾ അവന്റെ നെഞ്ചിലേക്ക് ഒട്ടിച്ചേർന്നു ചുരുണ്ടു കൂടി. ന്തൊരു സുഖമാണ് ആ വലിയ ശരീരത്തിൽ ഒളിക്കാൻ.
“അതെ. ശ്രമിച്ചു, ബട്ട് ഞാൻ വഴങ്ങിയില്ല. പാവം, ഒരാണിന്റെ മുന്നിൽ നാണം കെട്ടു എന്ന് തോന്നുന്നുണ്ടാവും.” അവൻ പറഞ്ഞു.
“പാവോ. ന്ന് വച്ചാൽ..? ഇക്കാക്ക് ന്താ ഒരിഷ്ടം പോലെ.”? അവൾ ഒന്ന് പിടഞ്ഞെണീറ്റു അവനെ നോക്കി. അവൻ ആ തലപിടിച്ചു പഴയ പോലെ കിടത്തി.
” എടീ അവളെ അവർ വല്ലതും ചെയ്തേക്കാം എന്ന് എനിക്ക് പേടിയുണ്ട്. എല്ലാ കാര്യങ്ങളും നമുക്ക് ഒറ്റിത്തന്നില്ലേ. ചിലപ്പോ അവർ അവളെ കൊല്ലാനും മതി. ” അവൻ ശാന്തമായി പറഞ്ഞു.
“അയ്യോ ഇക്കാ.. ന്നിട്ട് ഇക്ക ഒന്നും ചെയ്തില്ലേ. അവളെ എങ്ങോട്ടെങ്കിലും മാറ്റായിരുന്നില്ലേ.”
“അവളെ ഇങ്ങോട്ട് വിളിച്ചതാ. നിന്നെ ഭയന്നിട്ടാവും അവൾ വന്നില്ല. മാത്രമല്ല അവളിപ്പോ ആൽക്കഹോൾ അഡിക്റ്റ് ആയിക്കൊണ്ടിരിക്കുവാ. അന്നിവിടെ നിന്ന് പോയില്ലേ. അതിൽ പിന്നെ അവൾ ഫുൾടൈം വെള്ളമാ.”
“ഇക്കാ ഞാൻ എന്ത് ചെയ്തിട്ടാ. ഞാൻ എന്റെ ചെക്കനെ എന്റേത് മാത്രമായിരിക്കാൻ വേണ്ടി തല്ലുണ്ടാക്കി എന്നല്ലേ ഉള്ളൂ. അതൊരു ഭാര്യയുടെ ഉത്തരവാദിത്തം അല്ലേ.”
“എടീ നിന്നെ കുറ്റം പറഞ്ഞതല്ല, അവൾ ബോധമില്ലാതെകുടിച്ചു കിടന്നാൽ അവർക്ക് എത്ര എളുപ്പം അവളെ ഇല്ലാതാക്കാൻ പറ്റും. ഞാനതൊക്കെ ആലോചിച്ചു കിടക്കുവായിരുന്നു.”
“രാധയെ എന്ത് ചെയ്യാൻ പോകുവാ. പോലീസിനെ ഇതിൽ ഉൾപ്പെടുത്തണ്ട എന്ന് ന്തിനാ പറഞ്ഞത്?
“അപ്പൊ കേസ് ആവും, മീഡിയ അറിയും. കമ്പനിയെ ബാധിക്കും. ഞാൻ കൈകാര്യം ചെയ്തോളാം.” അവൻ അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തു. അവൾ അവനെ വരിഞ്ഞു മുറുക്കി.
“ഇക്കോ..” അവൾ മെല്ലെ വിളിച്ചു.
“ന്താ പോത്തേ.”
“ഇത്രനാളും ഞാൻ സേഫ്റ്റി പിൽസ് എടുത്തിരുന്നു. ഇനി ചെയ്യില്ല ട്ടോ. എനിക്ക് ഒരു കുഞ്ഞിക്കയെ വേണം. പ്രസവിക്കാൻ കൊതിയായി തുടങ്ങി.” അവൾ മന്ത്രിച്ചു.
അവന്റെ നെഞ്ചിൽ ഉമ്മ കൊടുത്തു. അവൻ അവളെ പൊതിഞ്ഞു നെറ്റിയിൽ ചുണ്ടുകൾ അമർത്തി.
“ഒരു പുല്ലും use ചെയ്യണ്ട. വയറു നിറയെ കുഞ്ഞിശാരികൾ നിറയട്ടെ..” അവൻ അവൾക്ക് വീണ്ടും വീണ്ടും ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. നിറയുന്ന കണ്ണുകൾ അടച്ചു കിടന്ന് അവൾ അവന്റെ കരവലയസത്തിന്റെ ഊഷ്മളതയിൽ ഉറങ്ങിപ്പോയി.
എന്തൊക്കെയോ കോലാഹലങ്ങൾ കേട്ടാണ് അവൾ ഞെട്ടി ഉണർന്നത്. എന്താണെന്ന് ആദ്യം അവൾക്ക് മനസ്സിലായില്ല. കട്ടിലിൽ ഇക്കയെ കാണാതെ അവൾ ഞെട്ടിയെഴുന്നേറ്റു. ബ്ലാങ്കറ്റ് ഊർന്നു വീണപ്പോൾ ആണ് പൂർണ്ണ നഗ്നയാണെന്ന് മനസ്സിലായത്. അവൾ വേഗം ഡ്രസ്സ് ധരിച്ചു ജാലകത്തിലേക്ക് ഓടി.
ജാലകം തള്ളിതുറന്ന് താഴേക്ക് നോക്കി. അവളുടെ ശരീരത്തിലൂടെ ഞെട്ടൽ മിന്നലായി പുളഞ്ഞു പോയി. മുറ്റത്തെ വെളിച്ചത്തിൽ അവൾ വ്യക്തമായി കണ്ടു, ചെറിയ മതിലിനോട് ചേർന്നു തലയിൽ കൈവച്ചു തളർന്നിരിക്കുന്ന തോമസ് ചേട്ടൻ. അഞ്ചോ ആറോ വരുന്ന മുഖം മറച്ച ആളുകളോട് നിന്ന നിൽപ്പിൽ എതിരിടുന്ന ഇക്ക. ഒപ്പം ഉസ്മാനും. തടിമാടൻ ഉസ്മാൻ ഇക്കയ്ക്ക് പറ്റിയ കൂട്ട് തന്നെ.
അവൾ ഓടി വാതിൽ തുറന്നു. പക്ഷേ അത് പുറത്തു നിന്ന് ലോക്ക് ചെയ്തിട്ടുണ്ട്.
അവൾ നിലവിളിച്ചു കൊണ്ട് ജാലത്തിലേക്ക് ഓടി.
ഇക്ക രണ്ട് പേരെ കൈകൊണ്ട് കഴുത്തിൽ ചുറ്റിപ്പിടിച്ചു വായുവിലേക്ക് ഉയർന്നു ചാടി മുന്നിലുള്ളവന്റെ മുഖത്ത് തൊഴിക്കുന്നു. അവൻ ഒരു നിലവിളിയോടെ ദൂരേക്ക് തെറിച്ചു വീഴുന്നു. പിന്നെ ഒന്ന് വട്ടം കറങ്ങി ഒരുത്തന്റെ കഴുത്ത് പിരിക്കുന്നു. മറ്റവൻ ആ പിടുത്തത്തിൽ നിന്ന് ഊർന്ന് മാറി ഇക്കയുടെ പുറത്തു ചവിട്ടുന്നു.
