” അവൾ പതുക്കെ തിരിഞ്ഞ് അടുക്കളയിലേക്ക് നടക്കാൻ തുടങ്ങി. രാഹുൽ:”എന്നാലും എന്തൊരു മുറുക്കെ ആടി നീ എന്റെ ചുണ്ട് കടിച്ചു വലിച്ചത്? എനിക്ക് ഇത് വരെ വേദന മാറിയില്ല. ” നവ്യ:(ഒരു കുസൃതി ചിരിയോടെ)”സാരമില്ല, നീ പറഞ്ഞ ആ പ്രത്യേക സാഹചര്യങ്ങളില്‍ നീയും എന്നെ വേദനിപ്പിക്കാറില്ലേ.
അപ്പോൾ ഇടക്ക് തിരിച്ചും കുറച്ച് വേദന കിട്ടുന്നത് നല്ലതാണ്. ” രാഹുൽ:”അയ്യടീ. എങ്കിൽ ശരി, അടുത്ത പ്രത്യേക സാഹചര്യം വരട്ടെ. ഞാനും കാണിച്ച് തരാം.
” നവ്യ (ഒരു പുഞ്ചിരിയോടെ):”പ്രത്യേക സാഹചര്യത്തില്‍ എനിക്ക് ആ വേദനകളും ഒരു പ്രത്യേക സുഖം ആണ് തരാറ്, അത് കൊണ്ട് കുഴപ്പമില്ല. ” രാഹുൽ വീണ്ടും അവന്റെ ചുണ്ടുകൾ തടവി കൊണ്ട്, രാഹുൽ:”എന്നാലും ഒരു ട്രിപ്പ് എന്ന് കേട്ടപ്പോൾ ഇത്രയും സന്തോഷം വന്നത് എന്താ? നിന്റെ ആദ്യത്തെ ട്രിപ്പ് ഒന്നുമല്ലല്ലോ. നിന്റെ പെരുമാറ്റം കണ്ടാൽ തോന്നും ട്രിപ്പ് ഒന്നും പോവാതെ ഏതോ ഗുഹയുടെ ഉള്ളില്‍ ആണ് നീ വളര്‍ന്നത് എന്ന്.
” നവ്യയുടെ മുഖത്ത് ഒരു ചെറിയ വിഷമം നിഴൽ അടിച്ചു. എങ്കിലും അവൾ ഒന്ന് പുഞ്ചിരിച്ചിട്ട് ഒന്ന് പറയാതെ തിരിഞ്ഞ് അടുക്കളയിലേക്ക് നടന്നു. അവളുടെ മുഖത്ത് നിഴലടിച്ച വിഷമം രാഹുൽ ശ്രദ്ധിച്ചു. അവനും പതുക്കെ അടുക്കളയിലേക്ക് നടന്നു.
നവ്യ പുറം തിരിഞ്ഞ് നിന്ന് പാത്രങ്ങള്‍ തുടക്കുകയായിരുന്നു, പക്ഷെ അവളുടെ ചലനങ്ങളിൽ ഒരു യാന്ത്രിക ഭാവം രാഹുൽ ശ്രദ്ധിച്ചു. രാഹുൽ പതുക്കെ അവളുടെ അടുത്തേക്ക് നടന്ന് അവളുടെ പുറകില്‍ ചെന്ന് അവളുടെ അഴകുള്ള നിതംബത്തില്‍ ചെറുതായി ഒന്ന് അടിച്ച് കൊണ്ട് തമാശരൂപേണ അവളോട് ചോദിച്ചു “എന്താടീ ഒന്നും മിണ്ടാതെ വന്നത്, ജാഡയാണോ? ” നവ്യ തിരിഞ്ഞ് രാഹുലിനെ നോക്കി. അവളുടെ മുഖം കണ്ടതും രാഹുലിന്റെ മുഖത്ത് നിന്ന് പുഞ്ചിരി മാഞ്ഞു.
നവ്യയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു, അതിന്റെ ഒപ്പം അവളുടെ മുഖത്ത് വളരെ അപൂര്‍വ്വം ആയി മാത്രം കാണുന്ന ദേഷ്യവും രാഹുൽ കണ്ടു. നവ്യ രാഹുലിനെ ദഹിപ്പിക്കുന്ന പോലെ നോക്കി. ഒരു നിമിഷം പകച്ച് പോയ രാഹുൽ തെല്ലു
പരിഭ്രമത്തോടെ നവ്യയോട് ചോദിച്ചു “എന്ത് പറ്റി മോളൂ? ഞാൻ വെറുതേ ചോദിച്ചതാണ്, നിനക്ക് എന്തിനാ ദേഷ്യം വരുന്നത്? ” നവ്യ:(ദേഷ്യത്തോടെ)”എനിക്ക് ദേഷ്യം ഒന്നും ഇല്ല. എന്നെ ഒന്ന് വെറുതേ വിട്.
ഞാൻ എന്റെ പണി ഒന്ന് ചെയ്തു തീർക്കട്ടെ. ” രാഹുൽ അവളെ ഒന്ന് കെട്ടി പിടിക്കാൻ ശ്രമിച്ച് കൊണ്ട് അല്പം കൊഞ്ചി പറഞ്ഞു, “ഇല്ല നിന്നെ ഞാൻ വെറുതേ വിടില്ല. എന്റെ സുന്ദരി പറ എന്താ പ്രശ്നം എന്ന്. ” പിന്നെ നടന്നത് ഒരു പൊട്ടിതെറി ആയിരുന്നു.
കയ്യിലിരുന്ന സ്റ്റീല്‍ പാത്രം നവ്യ അടുക്കളയുടെ ഒരു മൂലയിലേക്ക് മുറുക്കെ വലിച്ച് എറിഞ്ഞു, എന്നിട്ട് മുറുക്കെ രാഹുലിനെ തള്ളി മാറ്റിക്കൊണ്ട് രാഹുലിനോട് ആക്രോശിച്ചു “മനുഷ്യന് അല്പം മനസ്സമാധാനം തരാൻ പോലും പറ്റില്ലേ നിനക്ക്? ” അതും പറഞ്ഞ്, സ്തബ്ധനായി നിന്ന രാഹുലിനെ കടന്ന് നവ്യ പുറത്തേക്ക് ഇറങ്ങി പോയി. കുറച്ച് നേരം രാഹുൽ അനങ്ങാനാവാതെ അവിടെ ശില പോലെ നിന്ന് പോയി. നവ്യയുടെ ഭാഗത്ത് നിന്ന് ആദ്യമായി ആണ് രാഹുൽ ഇങ്ങനെ ഒരു പെരുമാറ്റം കാണുന്നത്.
അവന്‍ ആകെ വിറച്ച് പോയി. അവന്റെ കണ്ണില്‍ നിന്നും രണ്ട് തുള്ളി കണ്ണുനീർ ഉതിര്‍ന്നു വീണു. എന്ത് ചെയ്യണം എന്ന് അറിയാതെ രാഹുൽ കുറച്ച് നേരം ആ അടുക്കളയില്‍ തന്നെ നിന്നു. കുറച്ച് കഴിഞ്ഞ് രാഹുൽ പതുക്കെ അടുക്കളയില്‍ നിന്ന് പുറത്ത് വന്ന് നവ്യ എവിടെ എന്ന് നോക്കി.
ഹാളില്‍ അവളെ കാണാതെ കിടപ്പ്മുറിയില്‍ നോക്കിയപ്പോൾ നവ്യ കട്ടിലില്‍ കിടക്കുന്നത് കണ്ടു. രാഹുൽ മെല്ലെ അവളുടെ അടുത്ത് പോയി നോക്കി. നവ്യ കമിഴ്ന്നു കിടന്ന് കരയുകയായിരുന്നു. വീണ്ടും അവളെ തൊടാനോ മിണ്ടാനോ ഉള്ള ധൈര്യം രാഹുലിന് ഇല്ലായിരുന്നു.
അവന്‍ കുറച്ച് നേരം കട്ടിലിന്റെ മറുതലക്ക് ഇരുന്നു. കുറച്ച് നേരം കഴിഞ്ഞതും ക്ഷീണം കൊണ്ട് രാഹുൽ അവിടെ തന്നെ ചാരി ഇരുന്ന് ഉറങ്ങി പോയി. തന്റെ കാല്‍പാദത്തിൽ ഒരു നനവ് പടരുന്നത് അറിഞ്ഞാണ് രാഹുൽ ഞെട്ടി എഴുന്നേല്‍ക്കുന്നത്. രാഹുൽ കാണുന്നത് താന്റെ കാല്‍പാദത്തിൽ മുഖം ചേര്‍ത്തു കരയുന്ന നവ്യയെ ആണ്.
