നവ്യാപുരാണം – 8 4അടിപൊളി  

ഞാൻ മുമ്പ് കുറെ പറഞ്ഞിട്ടുള്ളതാണ്, നമുക്ക് എങ്ങോട്ടെങ്കിലും ഓടി പോകാം എന്ന് എല്ലാം. ” രാഹുൽ:”അച്ഛൻ എപ്പോഴും ഇങ്ങനെ ആയിരുന്നോ? ” നവ്യ:”അമ്മ പറഞ്ഞത്, ആദ്യ രാത്രിയില്‍ കുടിക്കാൻ കൊണ്ടുവന്ന പാലിന് ചൂടില്ലായിരുന്നു എന്ന് പറഞ്ഞാണ് ആദ്യത്തെ അടി കിട്ടുന്നത്. അന്ന് മുതൽ അച്ഛന്റെ കൈ വീഴാത്ത ദിവസങ്ങൾ കുറവാണ്‌ അമ്മക്ക്.

എനിക്ക് തോന്നുന്നത് അമ്മയെ കാണാന്‍ നല്ല ഭംഗി ഉള്ളതിന്റെ ഒരു വല്ലാത്ത കോംപ്ലക്സ് അച്ഛന്റെ ഉള്ളില്‍ ഉണ്ട് എന്നാണ്‌. അമ്മയെ ഏതെങ്കിലും ആണുങ്ങള്‍ നോക്കിയാൽ

പോലും അടി കിട്ടുന്നത് അമ്മക്ക് ആണ്‌. അത് അമ്മയുടെ കാര്യത്തില്‍ മാത്രമല്ല, എന്റെ കാര്യത്തിലും അങ്ങനെ ആണ്‌. അത് കൊണ്ട്‌ ആണ്‌ എന്നെ ചെറുപ്പം മുതൽ ഗേൾസ് ഒണ്‍ലി സ്കൂളിൽ പഠിപ്പിച്ചത്. ഞാൻ പുറം ലോകം തന്നെ കണ്ടിട്ടില്ല.

വീടും സ്കൂളും ആയിരുന്നു എന്റെ ലോകം. ” ഒരു ദീര്‍ഘനിശ്വാസം എടുത്ത് വിട്ടതിനു ശേഷം നവ്യ തുടർന്നു “നീ ചോദിച്ചില്ലേ എന്റെ ആദ്യത്തെ ട്രിപ്പ് ആണോ എന്ന്. എന്റെ സ്കൂളിൽ നിന്ന് എല്ലാ വര്‍ഷവും ട്രിപ്പ് എല്ലാം പോകും. ഞാനും ഒരുപാട്‌ കൊതിച്ചിട്ടുണ്ട്.

പക്ഷെ എന്നെ ഒരിടത്തും വിടില്ല. അച്ഛനോട് ചോദിക്കാൻ പോലും എനിക്ക് ദൈര്യം ഇല്ല, അമ്മയോട് കുറേ കെഞ്ചി ചോദിക്കും, പക്ഷെ ആ പാവത്തിന് എന്ത് ചെയ്യാൻ കഴിയും? എന്റെ അമ്മ ഞാൻ കാണാതെ മാറി ഇരുന്ന് കരയും എന്റെ അവസ്ഥ ഓര്‍ത്ത്. പിന്നെ കാര്യങ്ങൾ മനസ്സിലാവുന്ന പ്രായമായപ്പോൾ ഞാൻ അമ്മയോട് ചോദിക്കാൻ പോലും പോകാറില്ല.

ആകെ ട്രിപ്പ് എന്ന് പറയാൻ പോയിട്ടുള്ളത് ഒരു തവണ ഒരു കുഞ്ഞു മാളിലും, പിന്നെ കുറച്ച് തവണ ബന്ധുക്കളുടെ വീട്ടിലും ആണ്‌. കല്യാണത്തിന് പോലും സ്വര്‍ണ്ണം എടുക്കാനോ, സാരി എടുക്കാനോ ഒന്നും ഞാനോ അമ്മയോ പോയിട്ടില്ല. അച്ഛൻ കൊണ്ടുവന്നു ഞാനും അമ്മയും ഇട്ടു, അത്ര തന്നെ. ” കുറച്ച് സമയം നവ്യ മിണ്ടാതെ ഇരുന്നു.

രാഹുലും ക്ഷമയോടെ കാത്തിരുന്നു.. കുറച്ച് കഴിഞ്ഞ് നവ്യ:”പക്ഷേ ഞാൻ പ്ലസ് 2വില്‍ പഠിക്കുമ്പോൾ, കൃത്യമായി എന്റെ സ്കൂൾ ട്രിപ്പ് ഉള്ള സമയത്ത്‌ അച്ഛന് ചെന്നൈയിൽ ഒരു ബിസിനസ്സ് ആവശ്യത്തിന്‌ പോകണമെന്ന് പറഞ്ഞു. അച്ഛൻ ഒരാഴ്ച്ച ഉണ്ടാവില്ല എന്ന് പറഞ്ഞു. (ഒരു തേങ്ങൽ നവ്യയുടെ ഉള്ളില്‍ നിന്നും അറിയാതെ വന്ന് പോയി) എന്റെ മുൻജന്മ പാപത്തിന്റെ ഫലം കൊണ്ട്‌, ഞാൻ വീണ്ടും ഒന്ന് ആഗ്രഹിച്ച് പോയി ട്രിപ്പ് പോകണമെന്ന്.

വര്‍ക്കല, പൊന്മുടി, തിരുവനന്തപുരം എല്ലാം ചേര്‍ന്ന് മൂന്ന്‌ ദിവസത്തെ ട്രിപ്പ് ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. (നവ്യയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകാന്‍ തുടങ്ങി) എന്റെ പാവം അമ്മയുടെ കാലനായി ജനിച്ച ഞാൻ എന്റെ അമ്മയുടെ പുറകേ നടന്ന് ചോദിച്ചു. ഒടുവിൽ ഒരുപാട്‌ പേടി ഉണ്ടായിരുന്നെങ്കിലും എന്റെ ഒരു ആഗ്രഹമെങ്കിലും നടക്കട്ടെ എന്ന് വിചാരിച്ച് അമ്മ ഒടുവിൽ എന്റെ വാശിയുടെ പുറത്ത്‌ സമ്മതിച്ചു. അച്ഛൻ ചെന്നൈക്ക് പോയതും ഞാനും അമ്മയും ഒരുക്കങ്ങള്‍ എല്ലാം തുടങ്ങി.

” നവ്യ പറയാൻ കഴിയാതെ കുറച്ച് നേരം അവന്റെ നെഞ്ചില്‍ മുഖം പൊത്തി കരഞ്ഞു. ഒടുവിൽ നവ്യ തേങ്ങലോടെ വീണ്ടും പറയാൻ തുടങ്ങി.. “പ… പ..

പക്ഷേ, എന്റെ അച്ഛന്റെ ഒരു സുഹൃത്തിന്റെ മകൾ കോമേഴ്സിൽ പഠിക്കുന്നുണ്ടായിരുന്നു. ഞാ… ഞാ.. ഞാനും ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ആ..

ആ അങ്കിൾ അച്ഛനെ വിളിച്ച് പൊന്മുടിയിൽ പോകുമ്പോൾ അട്ട ഉണ്ടാവും അത് കൊണ്ട്‌ കല്ലുപ്പോ, കുമ്മായമോ എന്തെങ്കിലും കരുതണം എന്ന് വിളിച്ച് പറഞ്ഞു… ” നവ്യയുടെ ശരീരം വീണ്ടും വിറക്കാൻ തുടങ്ങി. രാഹുൽ അവളെ പരമാവധി മുറുക്കെ ചേർത്ത് പിടിച്ച് അവള്‍ക്ക് ചൂടും കരുത്തും നൽകാൻ ശ്രമിച്ചു. കേൾക്കാൻ

പോകുന്ന ക്രൂരതയുടെ ആഴം രാഹുലിന് ഊഹിക്കാൻ കഴിയുന്നുണ്ട്. നവ്യയോട് ഇനി മുമ്പോട്ട് ഉള്ളത് പറയണ്ട എന്ന് പറയാൻ അവന്‍ ആഗ്രഹിച്ചു. പക്ഷെ നവ്യക്ക് അത് പറഞ്ഞ്‌ കഴിഞ്ഞാൽ ഒരുപക്ഷെ അല്പം ആശ്വാസം കിട്ടിയാലോ എന്ന് വിചാരിച്ചു തടയേണ്ട എന്ന് തീരുമാനിച്ചു. നവ്യ:”ഞാൻ പോകാൻ വേണ്ടി എല്ലാം തയ്യാറായി അതിരാവിലെ കുളിച്ച് ഒരുങ്ങി വാതിൽ തുറന്നപ്പോൾ കണ്ടത് മുമ്പിൽ നില്‍ക്കുന്ന അച്ഛനെയാണ്…

Leave a Reply

Your email address will not be published. Required fields are marked *