രാഹുൽ ഞെട്ടി പിടഞ്ഞ് എഴുന്നേറ്റു. രാഹുൽ:”നീ ഇത് എന്താ കാണിക്കുന്നത് മോളൂ? ” നവ്യ മുഖം ഉയർത്തി രാഹുലിനെ നോക്കി. നവ്യയുടെ കണ്ണുകൾ രണ്ടും ചുമന്ന് കലങ്ങിയിരുന്നു.
ഏങ്ങി ഏങ്ങി കരയുന്നതിന്റെ ഇടയില്‍ ശ്വാസം എടുക്കാൻ പോലും നവ്യ കഷ്ടപ്പെടുന്നത് രാഹുൽ കണ്ടു. രാഹുൽ പെട്ടെന്ന് തന്നെ മുമ്പോട്ട് ആഞ്ഞ് അവളെ ചുറ്റി പിടിച്ചു. രാഹുൽ:”മോളൂ നീ ഇവിടെ വന്ന് ഒന്ന് കിടന്നേ. എന്താ നിനക്ക് പറ്റിയത്?
” രാഹുൽ നവ്യയെ നെഞ്ചോട് ചേർത്ത് വലിച്ച് അവന്റെ ചാരത്തു കിടത്തി. ഏങ്ങി കുറയുന്നതിന്റെ ഇടയില്‍ നവ്യ പറഞ്ഞു “സോ… സോ… സോറി…
” രാഹുൽ:”അതൊന്നും സാരമില്ല നീ അല്പം വെള്ളം കുടിക്ക്” അതും പറഞ്ഞ് അടുത്തുള്ള നൈറ്റ്സ്റ്റാന്റിൽ നിന്നും വെള്ളം എടുത്ത് നവ്യയെ അല്പം കുടിപ്പിച്ചു. എന്നിട്ട് വീണ്ടും അവളെ നെഞ്ചോട് ചേർത്ത് മുറുക്കെ കെട്ടിപിടിച്ചു കൊണ്ട് കട്ടിലിലേക്ക് കിടന്നു. നവ്യ വീണ്ടും ഏങ്ങി കൊണ്ട് എന്തോ പറയാൻ ശ്രമിച്ചു.
എന്നാൽ രാഹുൽ അവളുടെ വാക്കുകളെ ഒരു ചുംബനം കൊണ്ട് മൂടിയിട്ട് പറഞ്ഞു “ഒന്നും ഇപ്പോൾ പറയണ്ട. നീ കുറച്ച് നേരം ഇവിടെ കിടക്ക്.” അവളെ അല്പം ബലമായി തന്നെ പിടിച്ച് തന്റെ നെഞ്ചോട് ചേർത്ത് കിടത്തി. അവളുടെ ശരീരം ഒരുപാട് വിറയ്ക്കുന്നുണ്ടായിരുന്നു. രാഹുൽ ഒരു പുതപ്പ് കാല് കൊണ്ട് വലിച്ച് എടുത്ത് രണ്ട് പേരുടെയും മുകളിലൂടെ ഇട്ടു. എന്നിട്ട് നവ്യയെ പരമാവധി മുറുക്കെ പുണര്‍ന്നു കൊണ്ട് കിടന്നു. കുറച്ച് കഴിഞ്ഞ് നവ്യയുടെ ഏങ്ങലും വിറയലും കുറഞ്ഞു കുറഞ്ഞു വന്നു. കുറേ കഴിഞ്ഞ് അവളുടെ ശ്വസനത്തിൽ നിന്ന് അവൾ ഉറങ്ങി എന്ന് രാഹുലിന് മനസ്സിലായി. കുറച്ച് നേരം കൂടെ അവളെ കെട്ടി പിടിച്ച് കിടന്നതിന് ശേഷം, രാഹുൽ മെല്ലെ അവളെ ശല്യപ്പെടുത്താതെ എഴുന്നേറ്റു. ഒരു മാലാഖയെ പോലെ ശാന്തമായി അവൾ ഉറങ്ങുന്നത് പ്രേമം നിറഞ്ഞ കണ്ണുകളോടെ രാഹുൽ അല്പ നേരം നോക്കി നിന്നു.
എന്നിട്ട് രാഹുൽ വീണ്ടും അടുക്കളയിലേക്ക് പോയി. അവിടെ ചെന്ന് നോക്കിയപ്പോൾ അത്താഴം ഒന്നും തയ്യാറായിരുന്നില്ല. രാഹുൽ ഫോൺ എടുത്ത് സ്വിഗ്ഗി തുറന്നു… ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ നവ്യ പെട്ടെന്ന് ആണ് ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത്. ക്ലോക്കിൽ സമയം കണ്ട അവൾ ചാടി എഴുന്നേറ്റ് അടുക്കളയിലേക്ക് ഓടി. എന്നാൽ ഹാളില്‍ എത്തിയ അവൾ കാണുന്നത് മേശപ്പുറത്ത് അത്താഴം എല്ലാം പ്ലേറ്റിൽ പകര്‍ത്തി രണ്ട് മെഴുകുതിരി എല്ലാം കത്തിച്ചു വെച്ച് തന്നെയും കാത്തിരിക്കുന്ന രാഹുലിനെ ആണ്. അവളുടെ മനസ്സിൽ വീണ്ടും കുറ്റബോധം നിറഞ്ഞു. അത് മനസ്സിലാക്കിയ രാഹുൽ പെട്ടെന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു. എന്നിട്ട് അവളെ കെട്ടിപിടിച്ചു ഒരു ഉമ്മ നല്‍കി എന്നിട്ട് പറഞ്ഞു “എന്നും നീ ആണ് അത്താഴം ഉണ്ടാക്കി എനിക്ക് കഴിക്കാൻ തരുന്നത്. ഇന്ന് ഒരു ചേഞ്ച് ആകാം എന്ന് കരുതി. അത്രേ ഉള്ളു?” നവ്യ:(അത്ഭുതത്തോടെ)”ഇതെല്ലാം രാഹുൽ ഉണ്ടാക്കിയതാണോ?” രാഹുൽ:(ചിരിച്ച് കൊണ്ട്)”എനിക്ക് നിന്നെ കൊല്ലണം എന്ന് ആഗ്രഹം ഇല്ലാത്തത് കൊണ്ട് അത്രക്കും അപരാധം ഞാൻ ചെയ്തില്ല. ഇത് ഞാൻ പുറത്ത് നിന്ന് മേടിച്ചതാണ്.” നവ്യ:(പുഞ്ചിരിച്ച് കൊണ്ട്)”sorry രാഹുൽ. ഇന്ന് ഞാൻ മൊത്തത്തില്‍ ബോര്‍ ആയിരുന്നു.” അവൾ തിരിച്ച് അവനും ഒരു ചുംബനം നല്‍കി. രാഹുൽ:(പുഞ്ചിരിച്ച് കൊണ്ട്)”ഒറ്റ നിബന്ധന മാത്രം. ഇനി ഇന്നത്തെ ദിവസം നീ വെറുതെ കുറ്റബോധം വിളമ്പി നശിപ്പിക്കരുത്. അതുപോലെ ‘sorry’ പറയുകയും ചെയ്യരുത്. കേട്ടോ?” നവ്യ തെല്ല് നാണത്തോടെ തല കുലുക്കി സമ്മതം അറിയിച്ചു. കുറച്ച് നേരം കൂടെ ആലിംഗനബദ്ധർ ആയി നിന്ന ശേഷം ഓരോ ചുംബനം കൂടെ പരസ്പരം പകര്‍ന്ന ശേഷം അവർ ഭക്ഷണം കഴിക്കാൻ ഇരുന്നു. രാഹുൽ തന്നെ നവ്യക്ക് ഭക്ഷണം പകർന്ന് നല്‍കി. എന്നിട്ട് അടുത്തുള്ള ഒരു ഷെൽഫിൽ നിന്ന് ഒരു കുപ്പി വൈനും എടുത്തു. നവ്യ കുടിക്കാറില്ലെങ്കിലും, ഇന്ന് അവള്‍ക്ക് അത് ഉപകാരപ്പെടും എന്ന് രാഹുലിന് തോന്നി. നവ്യയും മറുത്തൊന്നും പറയാതെ ഗ്ലാസ്സ് മേടിച്ച് ഒരു ചെറിയ സിപ്പ് കുടിച്ചിട്ട് അവനെ നോക്കി പുഞ്ചിരിച്ചു. രാഹുൽ: “ഇഷ്ട്ടപെട്ടോ?” നവ്യ തല കുലുക്കി കൊള്ളാം എന്ന്
