നവ്യാപുരാണം – 8 3അടിപൊളി  

അവന്‍ നവ്യയെ മുറുക്കെ കെട്ടിപിടിച്ചു. രാഹുൽ:”സാരമില്ല മോളൂ. എനിക്ക് ഇപ്പോൾ വിഷമം ഒന്നും ഇല്ല. പെട്ടെന്ന് ഒരു നിമിഷത്തേക്ക് ഒരു വിഷമം വന്നു അത്രേ ഉള്ളു.

” നവ്യ:”എന്നാലും ഞാൻ എന്റെ കുട്ടൂസിനെ ദേഷ്യത്തോടെ തള്ളി മാറ്റിയില്ലേ, ഒച്ചയെടുത്ത് സംസാരിച്ചില്ലേ. ഞാനും എന്റെ അച്ഛനെ പോലെ ക്രൂരയാണ്. ഞാനും abusive ആണ്‌. ” നവ്യയുടെ ഓരോ ഏറ്റ്പറച്ചിലും രാഹുലിന്റെ ഹൃദയത്തെ കീറി മുറിച്ചു.

താൻ കാരണം ആണ്‌ ഇപ്പോൾ സന്തോഷത്തോടെ കിടന്ന തന്റെ മോളൂ കരയുന്നത്. തന്റെ പരാജയം മറക്കാൻ വേണ്ടി ക്രൂരമായി താൻ അവളെ കരയിപ്പിക്കുന്നു. അവൾ പറയുന്ന പോലെ അവളുടെ അച്ഛനെ പോലെ ക്രൂരനായ abusive ആയ ആൾ താൻ തന്നെ ആണ്‌ അല്ലാതെ തന്റെ പാവം നവ്യ അല്ല. അവന്റെ നെഞ്ച് പിടഞ്ഞു.

രാഹുൽ:(കരഞ്ഞു കൊണ്ട്‌)”please മോളൂ. ഇങ്ങനെ എല്ലാം പറയല്ലേ. നിന്റെ ആ നേരത്തെ അവസ്ഥ മനസ്സിലാക്കാതെ കുഞ്ഞ് കളിക്കാൻ വന്ന എന്റെ ഭാഗത്താണ് തെറ്റ്. അല്ലെങ്കിൽ തന്നെ എനിക്ക് വിഷമം തോന്നിയത്‌ അത് കൊണ്ടല്ല.

ഞാൻ ആ ട്രിപ്പിന്റെ കാര്യം പറഞ്ഞപ്പോൾ നിന്നെ അത് എന്ത് കൊണ്ടോ വല്ലാതെ വേദനിപ്പിച്ചു. അത് എന്ത് കൊണ്ടാണ്‌ എന്ന് നീ എന്നോട് ഇത് വരെ പറഞ്ഞില്ല. അത് ഓർത്തപ്പോള്‍ ആണ്‌ എനിക്ക് വിഷമം തോന്നിയത്‌. അല്ലാതെ നീ എന്നോട് അങ്ങനെ ഒക്കെ പെരുമാറിയത് കൊണ്ട്‌ എനിക്ക് ഒരു വിഷമവും തോന്നിയില്ല.

സത്യം. ” നവ്യ

നിറഞ്ഞ കണ്ണുകളും ആയി മുഖം ഉയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി. രാഹുൽ:”സത്യമായിട്ടും. നീ അങ്ങനെ എല്ലാം പെരുമാറിയത് കൊണ്ട്‌ എനിക്ക് ഒരു തരി പോലും വിഷമം തോന്നിയില്ല. ദേഷ്യം വന്നാൽ ആരും ചെയ്യുന്ന കാര്യങ്ങൾ മാത്രമേ നീ ചെയ്തുള്ളു.

എന്റെ ഏക വിഷമം, നിന്റെ ഉള്ളില്‍ ഉള്ള ആ വിഷമം നീ എന്നോട് പങ്ക് വെച്ചില്ല എന്നുള്ളത് മാത്രം ആണ്‌. പക്ഷേ അത് പറയാൻ ഞാൻ നിന്നെ നിര്‍ബന്ധിക്കില്ല. നിനക്ക് അത് എപ്പോഴെങ്കിലും എന്നോട് പറയണം എന്ന് തോന്നിയാല്‍ മാത്രം പറഞ്ഞാൽ മതി. ” നവ്യ മുഖം കുനിച്ച് അവന്റെ നെഞ്ചില്‍ ഒരു ഉമ്മ നല്‍കി.

എന്നിട്ട് പറഞ്ഞു “എനിക്ക് എന്റെ കുട്ടൂസിന്റെ അടുത്ത് ഒളിച്ച് വെക്കാൻ ഒന്നുമില്ല. ഞാൻ അത് പറയാം പക്ഷെ പറഞ്ഞാൽ എന്റെ പാവം അമ്മയെ പറ്റി മോശം വിചാരിക്കരുത്. ” രാഹുൽ അത്ഭുതത്തോടെ:”നിന്റെ ആ പാവം അമ്മയെ പറ്റി ഞാൻ എന്ത് മോശം വിചാരിക്കാൻ ആണ്‌? ” നവ്യ:”ഞാൻ ആ കാര്യം പറയുന്നതിനു മുമ്പ് വേറെ ഒരു കാര്യം പറയാം, ഞാനും അമ്മയും തമ്മില്‍ 16 വയസ്സിന്റെ വിത്യാസമേ ഉള്ളു.

” രാഹുൽ ഒരു ഞെട്ടലോടെ:”ഹേ.. അതെങ്ങനെ? ” നവ്യ:”എന്റെ അമ്മക്ക് 16 വയസ്സായപ്പോൾ ആണ്‌ എന്റെ അച്ഛൻ അമ്മയെ കല്യാണം കഴിച്ചത്. ” രാഹുൽ:”അയ്യോ അത് നിയമവിരുദ്ധമല്ലേ?

18 വയസ്സെങ്കിലും ആകണ്ടേ? ” നവ്യ:”അമ്മ പറഞ്ഞത്, അന്ന് അങ്ങനെ വല്യ കുഴപ്പം ഒന്നും ഇല്ലായിരുന്നു എന്നാ. അല്ലെങ്കിൽ തന്നെ ആ നാട്ടിലെ പ്രമാണി ആയ അച്ഛൻ പറഞ്ഞാൽ, അമ്പലത്തിലെ പാവം പൂജാരി കല്യാണം നടത്താതെ ഇരിക്കുമോ? ” രാഹുൽ:”ഞാനും ചിന്തിച്ചിരുന്നു, എങ്ങനെ ഒരു ദേവതയുടെ ഭംഗി ഉള്ള നിന്റെ അമ്മയെ, കാട്ടാളന്റെ മുഖമുള്ള നിന്റെ അച്ഛൻ കല്യാണം കഴിച്ചു എന്ന്.

” നവ്യ:”അത് മുത്തച്ഛനും മുത്തശ്ശിയും മരിച്ചതിനു ശേഷം അമ്മക്ക് ആകെ ഉണ്ടായിരുന്നത് ഒരു അമ്മാവന്‍ ആണ്‌. ഗള്‍ഫില്‍ പോകാൻ ഉള്ള ഒരു വിസക്കും ടിക്കറ്റിനും വേണ്ടിയാണ് ആ അമ്മാവന്‍, അമ്മയെ എന്റെ അച്ഛന് കല്യാണം കഴിപ്പിച്ചു കൊടുത്തത്. ചോദിക്കാനും പറയാനും ആരും ഇല്ലാത്തത് കൊണ്ട്‌ അന്ന് മുതൽ എന്റെ അച്ഛൻ അമ്മയെ തല്ലാന്‍ തുടങ്ങിയതാണ്. എന്റെ അമ്മ ഒരു പാവം ആണ്‌, എത്ര അടിയും ഇടിയും കൊണ്ടാലും അച്ഛനെ ദൈവത്തെ പോലെ കണ്ട് കൂടെ നില്‍ക്കും.

” രാഹുൽ:”അയ്യോ. പാവം. നമുക്ക് ഇങ്ങോട്ട് കൊണ്ട്‌ വന്ന് നമ്മുടെ കൂടെ നിർത്തിക്കൂടെ? ” നവ്യക്ക് അത് കേട്ടപ്പോൾ ഒരുപാട്‌ സന്തോഷം തോന്നിയെങ്കിലും, നവ്യ:”അമ്മ എന്ത് വന്നാലും അച്ഛനെ വിട്ട് വരില്ല.

Leave a Reply

Your email address will not be published. Required fields are marked *