“എന്താ മാഷേ…. പോയ……”
“ഇല്ലെടി നീ പറഞ്ഞോ….. ”
ഞാൻ രമിതയെ നോക്കാതെ അവളോട് പറഞ്ഞു..
“പറ ചേട്ടാ ഭാര്യ എന്ത് പറയുന്നു…”
അവൾ വിടാൻ ഉദ്ദേശം ഇല്ല എന്ന് തോന്നുന്നു… ഞാൻ ഒളി കണ്ണിട്ടു മാളൂനെ നോക്കിയപ്പോൾ അവളും എന്നെ നോക്കിയത് ആ സമയത്തു ആണ്… ഞാൻ പെട്ടന്ന് നോട്ടം മാറ്റി…. ഞാൻ വിഷയം മാറ്റാൻ ആയി. മിന്നുവിനോട് ചോദിച്ചു…
“മിന്നു.. അക്കൗണ്ട്സ് വെരിഫിക്കേഷന് ആള് വന്നോ… അക്കൗണ്ട് എല്ലാം നോക്കിയോ… വേറെ വർക്ക് എല്ലാം എങ്ങനെ പോകുന്നു..”
“വർക്ക് ഒക്കെ നന്നായിട്ടു പോകുന്നു ചേട്ടാ….. ചേട്ടൻ ഇല്ലാത്തതിന്റെ ഒരു ബോറടിയെ ഒള്ളു… ബാക്കി ഓഫീസിൽ എല്ലാം നന്നയിട്ട് പോകുന്നു ”
പിന്നെയും അവളോട് എന്തൊക്കയോ സംസാരിച്ചു സമയം പോയി… മാളു ഇതിനിടക്ക് കുളിച്ചു ഒക്കെ കഴിഞ്ഞു വന്നു കിടന്നു.. ഇടയ്ക്കു ഇടയ്ക്കു അവൾ എന്നെ നോക്കുന്നു.. എന്നാൽ ഞാൻ അത് മൈൻഡ് ചെയ്യാൻ പോയില്ല.. കുറെ കഴിഞ്ഞു ഞാനും ഉറങ്ങി…
…………………..
അടുത്ത ദിവസ്സവും പതിവുപോലെ കടന്നു പോയി… വൈകിട്ട് വരെ കല്യാണിയെയും കളിപ്പിച്ചു ഞാൻ വീട്ടിൽ ഇരുന്നു.. ചേട്ടത്തി വന്നപ്പോൾ ചായയും കുടിച്ചു പുറത്തോട്ടു ഇറങ്ങി… നേരെ ഗ്രൗണ്ടിൽ പോയി കുറച്ചു നേരം അവിടെ കളിയും നോക്കി ഇരുന്നു…. ഒരു 7 മണി ഒക്കെ ആയപ്പോൾ തിരിൽ പോകാൻ ഇറങ്ങി.. അപ്പോൾ തന്നെ ഫോണിൽ കാൾ വന്നു.. നോക്കുമ്പോൾ കിരൺ ആണ്..
“ഹലോ….”
“ഡാ ഞാൻ അവരുടെ അഡ്രെസ്സ് കണ്ടു പിടിച്ചു ”
“ഡാ സത്യം ആണോ……”
“അതേടാ…. അവർ ഇപ്പോൾ 2 വർഷം ആയി ഇവിടത്തെ ബിസ്സിനെസ്സ് എല്ലാം നിർത്തി പോയി… ഇപ്പോൾ പാലക്കാട് ആണ് “
കുറച്ചു നേരം സംസാരിച്ചു അഡ്രസ് അവൻ പറഞ്ഞു തന്നു….
“ഡാ കറക്റ്റ് തന്നെ അല്ലേ ”
“ആട…… നിനക്ക് എന്നെ വിശ്വാസം ഇല്ലേ… ഒന്നുമില്ലേലും ഞാൻ ഒരു പോലീസു കാരൻ ആണ്”
“ഡാ ഞാൻ ചുമ്മാ ചോദിച്ചതാ…. നാളെ പോകാം നീ വരുമോ?”
“ഇല്ലെടാ നാളെ ഒരു എമർജൻസി ഉണ്ട്… അത് കൊണ്ട് നാളെ പറ്റില്ല…. വേറെ ഒരു ദിവസ്സം പോയാൽ പോരേ ”
“പറ്റില്ലെടാ… എത്രയും പെട്ടന്ന് തന്നെ ഇതിനു ഒരു തീർപ്പുണ്ടാക്കണം ”
“എടാ എന്നാൽ നീ വിട്ടോ…… കൂടെ റാമിതയെയും കൂട്ടിക്കോ ”
“ഡാ അത് വേണോ…… ഞാൻ ഒറ്റയ്ക്ക് പോയാൽ പോരേ ”
“വേണ്ട…… നീ ഒറ്റയ്ക്ക് പോണ്ട…. അവളെയും നിന്നെയും ഒരുപോലെ ബാധിച്ച പ്രശ്നം ആണ്.. അത് കൊണ്ട് നീ അവളും ആയി പോയാൽ മതി….”
“ശെരിയാണ് ഡാ… അവളും കൂടെ വന്നോട്ടെ ”
“ഡാ നീ സൗമ്യമായി വേണം കാര്യങ്ങൾ ചെയ്യാൻ.. ആ വീട്ടിൽ പോയി പ്രശ്നം ഉണ്ടാക്കരുത് ”
“ഇല്ലെടാ പ്രശ്നം ഒന്നും ഞാൻ ഉണ്ടാക്കില്ല… എനിക്കു അറിയണം എല്ലാം ”
“എന്നാൽ നാളെ പൊക്കോ… വേറെ എന്തേലും ആവശ്യം ഉണ്ടേൽ പറഞ്ഞാൽ മതി…. പോയിട്ട് വന്നു കാര്യം പറ ”
“ഓക്കേ ഡാ….. ഞാൻ നാളെ പോയിട്ടുവന്നു കാര്യങ്ങൾ എല്ലാം പറയാം ”
“എന്നാൽ ശെരിയെടാ ”
ഞാൻ അവന്നോട് സംസാരിച്ച ശേഷം നേരെ വീട്ടിൽ ഒട്ടു പോയി…. ഞാൻ വീട്ടിൽ എത്തിയപ്പോൾ അമ്മയും എല്ലാരും ഹാളിൽ തന്നെ ഇരുപ്പുണ്ട്.ഒരാളെ മാത്രം കാണാൻ ഇല്ല മാളുവിനെ ഞാൻ അവളെ നോക്കി എന്നാലും അവിടെ ഒന്നും ഇല്ല അവൾ.. എനിക്കു അവളോട് പറയണം എന്ന് തോന്നി.. ഞാൻ നേരെ സ്റ്റെപ് കയറി മുറി ലക്ഷ്യം ആക്കി നടന്നു..
അമ്മയും ചേട്ടത്തിയും എന്നതൊക്കയോ ചോദിച്ചു എങ്കിലും ഞാൻ ഒന്നും ശ്രെദ്ധിക്കാതെ വേഗം പോയി… എന്റെ നിഗമനം തെറ്റിയില്ല… അവൾ മുറിയിൽ തന്നെ ഉണ്ടായിരുന്നു.. അവൾ ഡ്രെസ് എല്ലാം അടുക്കി ഒതുക്കി വക്കുക ആയിരുന്നു…]
“മാളു ”
പെട്ടത് ഉള്ള എന്റെ വിളിയിൽ അവൾ ഒന്നും ഞെട്ടി തിരിഞ്ഞു നോക്കി….. ഞാൻ അവളുടെ മുഖത്തു നോക്കി അപ്പോൾ അവൾ എന്നോട് എന്താ എന്ന് കണ്ണുകൊണ്ടു ചോദിച്ചു
“നമുക്ക് നാളെ ഒരിടം വരെ പോകണം രാവിലെ തന്നെ”
“എവിടെ ”
“അതൊക്കെ നാളെ പറയാം….. തനിക്കു എന്റെ കൂടെ വരാൻ എന്തേലും ബുദ്ധിമുട്ട് ഉണ്ടോ ”
ഞാൻ അവളോട് എന്തിനാണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്കു അറിയില്ല… അവൾ എന്നോട് … വരാൻ തയാറാണ് എന്നാ രീതിയിൽ തലയാട്ടി കാണിച്ചു.
