“എന്നാൽ നാളെ നേരത്തെ പോകണം ”
ഞാൻ അതും പറഞ്ഞു നേരെ താഴോട്ട് പോയി. അവിടെ എല്ലാരോടും കാര്യം പറഞ്ഞു.. അവരും എങ്ങോട്ടാണെന്ന് ചോദിച്ചു…. എന്നാലും ഞാൻ അവരോടും ഒന്നും പറഞ്ഞില്ല നാളെ പോയിട്ട് വന്നിട്ട് പറയാം എന്ന് പറഞ്ഞു പോയി……
>>>>>>>>>>>>>>>>>>>>>>>>>>>>>
രാവിലെ ഒരു 5 മണിക്ക് തന്നെ ഞങ്ങൾ ഇറങ്ങി..ഇവിടന്നു ഒരു 8 മണിക്കൂർ യാത്ര ഉണ്ട് കാറിൽ പാലക്കാട് വരേയ്ക്കും
ഞങ്ങൾ അങ്ങനെ യാത്ര തുടർന്നു കൊണ്ടിരുന്നു വിശന്നപ്പോൾ ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു പിന്നെയും യാത്ര തുടർന്നു.. ഒന്നു രണ്ടു വട്ടം അവൾ എങ്ങോട്ടാണ് ചോദിച്ചു എങ്കിലും…. അങ്ങോട്ടല്ലേ പോകുന്നത് എന്ന് ഞാനും അവളോട് പറന്നോണ്ടിരുന്നു….
ഒന്നുരണ്ടു വട്ടം വലിയ റെസ്പോൺസ് ഒന്നും ഇല്ലാത്തോണ്ട് അവൾ പിന്നെ ഒന്നും മിണ്ടാൻ വന്നില്ല… അവൾ പുറത്തെ കാഴ്ച കണ്ടിരുന്നു… ഇടയ്ക്കു എപ്പോഴോ അവൾ ഉറങ്ങി പോയി…. ഇത്രയും വലിയ ഒരു യാത്ര യിൽ ഒറ്റയ്ക്ക് പോകുന്ന എനിക്കു തോന്നി.. ഞാൻ ബോറടി തുടങ്ങിയപ്പോൾ ഞാൻ പാട്ടു കേട്ടു വണ്ടി ഓടിച്ചു….
ഞാൻ ആലോചിച്ചു ഞാൻ വന്നിട്ട് ഇത്രയും ദിവസ്സം ആയിട്ടും അവൾ എന്നോട് ഒന്നും തന്നെ സംസാരിക്കാൻ വന്നിട്ടില്ല… മുൻപ് ഇവൾ ഇങ്ങനെ അല്ലായിരുന്നു കോളേജിൽ വച്ചു എന്നോട് എപ്പോഴും സംസാരിച്ചു കുസൃതി കാണിച്ചു നടന്നവളാ… എന്നാൽ ഇപ്പോൾ….
അന്നത്തെ ആ പ്രശ്നം അവളെ വല്ലാതെ ബാധിച്ചിരിക്കണം… അവൾക്കു ഇപ്പോഴും വിഷമം കാണും… സ്വന്തം വീട്ടുകാർ വരെ ഇവളെ തള്ളി പറഞ്ഞില്ലേ അതിന്റ എല്ലാ സങ്കടം അവൾക്കു കാണും.. പതിയെ പതിയെ എല്ലാം ശെരിയാകും…
ഇനി ഇവൾക്ക് എന്നോട് വെറുപ്പായോണ്ടാണോ എന്നോട് മാത്രം ഇങ്ങനെ പെരുമാറുന്നത്… ഇതെല്ലാം എൻറെ മനസ്സിൽ ഒരു ചോദ്യ ചിഹ്നം പോലെ നിറഞ്ഞു നിന്നു…. ഞാൻ കാർ ഓടിക്കുമ്പോളും എൻറെ മനസ്സിൽ ചിന്തകൾ വേറെ ആയിരുന്നു…….
ഒരു 1 മാണിയോട് അടിപ്പിച്ചു ഞങ്ങൾ പാലക്കാട് എത്തി… വണ്ടി മുന്നോട്ടു തന്നെ പോയി വിശന്നത് കൊണ്ട് ഒരു ഹോട്ടലിന് മുന്നിൽ വണ്ടി നിർത്തി… ഇപ്പോളും അവൾ ഉറക്കത്തിൽ തന്നെ ആണ്
ഞാൻ അവളെ നോക്കി.. ഒരു പൂച്ച കുഞ്ഞിനെ പോലെ അവൾ ഉറങ്ങുന്നത് കാണാൻ എന്തൊരു ഭംഗി.. ഞാൻ പതിയെ അവളെ വിളിച്ചു. അവൾ ഉറക്കത്തിൽ നിന്നു ഞെട്ടി ഉണർന്നു എന്നെ നോക്കി….. ഞാൻ വല്ലതും കഴിക്കാം എന്ന് അവളോട് പറഞ്ഞപ്പോൾ എന്റെ പുറകെ ഹോട്ടലിലോട്ടു വന്നു..
ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു പിന്നെയും യാത്ര തിരിച്ചു… അവൻ പറഞ്ഞ അഡ്രെസ്സ് അന്നേഷിച്ചു പോയി .. കുറച്ചു അന്നേഷിച്ചു എങ്കിലും അവസാനം ഒരു വീടിന്റെ മുന്നിൽ ഞങ്ങൾ ചെന്ന് നിന്നു… വീട് എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര വീട്…
ഞങ്ങൾ കാറിൽ നിന്നു ഇറങ്ങി… ഗേറ്റ് കടന്നു അകത്തോട്ടു നടന്നു… ഇതുവരെ ഇല്ലാതിരുന്ന ഒരു പിടയൽ എനിക്കു ഉണ്ടായിരുന്നു.. എങ്ങനെ തുടങ്ങണം എന്നൊന്നും ഒരു പിടിയും ഇല്ല എന്തായാലും സത്യം അറിയണം എന്ന് എനിക്കു ഉണ്ടായിരുന്നു… എന്റെ കൂടെ മാളുവും വന്നു ഞങ്ങൾ ആ മോനോഹരമായ ആ വീടിന്റെ സിറ്റ് ഔട്ടിൽ കയറി.. ഞാൻ കാളിങ് ബെൽ അമർത്തി ഡോറിന് മുന്നിൽ കാത്തു നിന്നു…..
കുറച്ചു കഴിഞ്ഞിട്ടും ഡോർ തുറന്നില്ല.. ഞങ്ങൾ ഒന്നും കൂടി ബെൽ അമർത്തി ആരോ വാതിലിനു അടുത്തേക്ക് നടന്നു വരുന്നു സൗണ്ട് ഞങ്ങൾക്ക് കേൾക്കാമായിരുന്നു… ഞങ്ങൾ ഡോർ തുറക്കാൻ ആയി അക്ഷമാനായി കാത്തിരുന്നു.. ഉടൻ തന്നെ ആ വാതിൽ മലർക്കേ തുറന്നു
ഒരു മദ്യ വയസ്ക ആയ സ്ത്രീ ആയിരുന്നു വാതിൽ തുറന്നത്. നല്ല ഐശ്വര്യം ഉള്ള മുഖം.. അവരുടെ അമ്മ ആയിരിക്കും. അവർ ഞങ്ങളെ കണ്ടിട്ട് മനസ്സിലാകാതെ നോക്കി..
“ആരാ.. എന്താ വേണ്ടത് ”
അവർ ഞങ്ങളോടായി ചോദിച്ചു….
“വിനിതയുടെ വീടല്ലേ?”
ഞാൻ വിനിതയുടെ പേര് പറഞ്ഞപ്പോൾ ആണ് മാളു അത് ശ്രെദ്ധിച്ചതു…. അപ്പോൾ ആണ് അവൾക്കു എവിടയാണ് വന്നത് എന്ന് മനസ്സിലായത്… വന്നതിന്റെ ഉദ്ദേശം അവൾക്കു പിടി കിട്ടി അവൾ എന്റെ മുഖത്തോട്ടു തന്നെ നോക്കി.. എന്നിട്ട് വേഗം നോട്ടം മാറ്റി
