രമിത – 5 Like

“ഇത് ഞങ്ങളുടെ പ്ലാൻ അല്ല…… നിന്നോട് പക ഉള്ള ഒരു 3നാമൻ ഇതിൽ ഉണ്ട്… അവന്റ പ്ലാൻ ആണ് എല്ലാം….. ഞങ്ങൾ വെറും കരുക്കൾ മാത്രം ആയിരുന്നു..”

അവർ പറഞ്ഞത് ഞാൻ ഞെട്ടളോടുകൂടി ആണ് കേട്ടത്.. ഇതിൽ ഇവർ അല്ലാതെ മറ്റൊരാൾ ഉണ്ടെന്നുള്ള കാര്യം എനിക്കു വലിയ ഷോക്ക് ആയിരുന്നു…..

“എന്നോട് പക ഉള്ള ആളോ…. നീ എല്ലാം തെളിച്ചു പറ ”

“പറയാം എല്ലാം ”

അവൾ എല്ലാം പറയാൻ തുടങ്ങി……. ഇതെല്ലാം കേട്ടു മാളു മിണ്ടാതെ തന്നെ നിൽക്കുക ആയിരുന്നു….

“ഡാ അന്നത്തെ ദിവസ്സം ഇല്ലേ നീ എന്നെ അടിച്ച ദിവസ്സം അന്ന് എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം ആയിരുന്നു… അന്ന് വീട്ടിൽ വന്ന എനിക്കും ചേട്ടനും നിന്നോട് വല്ലാതെ ദേഷ്യം തോന്നിയിരുന്നു…. നിന്നോട് എങ്ങനെ എങ്കിലും പകരം ചോദിക്കണം എന്നായിരുന്നു ഞങ്ങളുടെ മനസ്സിൽ…… നിന്നെ തല്ലി ചത്താക്കാൻ ആയി ഞങ്ങൾ പകയോടെ കാത്തിരുന്നു…. അതിനു പറ്റിയ ഒരു അവസ്സരത്തിനു വേണ്ടി.. ഒരു ആഴ്ച കഴിഞ്ഞതും ഞങ്ങൾക്ക് ഒരു കാൾ വന്നു.. ഞങ്ങൾ രണ്ടുപേരെയും ഒന്ന് കാണണം എന്ന് പറഞ്ഞായിരുന്നു കാൾ….അവന്റ പേര് രാജീവ്‌ എന്നാണ് അവൻ പറഞ്ഞത്… നിനക്ക് അറിയാമോ? ”

ഞാൻ ഒന്ന് ആലോചിച്ചു നോക്കി രാജീവ്‌ എന്ന് പേരുള്ള ആരെയും എനിക്കു അറിയില്ലായിരുന്നു

“എനിക്കു അങ്ങനെ ഒരു പേരുള്ള ആരെയും പരിചയം ഇല്ല ”

“ചിലപ്പോൾ കള്ള പേരും ആകാം………….”

അവൾ തുടർന്നു പറഞ്ഞു

“അവൻ പറഞ്ഞത് പോലെ ഞങ്ങൾ പാർക്കിൽ അവനുവേണ്ടി കാത്തിരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ അടുത്ത് വന്നു… രാജീവ്‌ എന്നാ പേര് പറഞ്ഞു… എന്നിട്ട് അവൻ പറഞ്ഞു അവനു ഞങ്ങളും നീയും ആയുള്ള പ്രശ്നം എല്ലാം അറിഞ്ഞു….. അവനും നിന്നോട് ഒരു പ്രതികാരം ഉണ്ട്…. ഞങ്ങൾക്ക് നിന്നോട് പ്രതികാരം ചെയ്യാൻ ഉണ്ടേൽ അവന്റ കൂടെ നിൽക്കാൻ പറഞ്ഞു…… ശത്രുവിന്റെ ശത്രു മിത്രം എന്നാ കണക്കിൽ ഞങ്ങൾ അവനോടു ഓക്കേ പറഞ്ഞു…. പിന്നെ കരുക്കൾ എല്ലാം നിക്കിയത് അവൻ ആയിരുന്നു…. നിന്നോട് അവനു തീർത്താൻ തീരാത്ത പക ഉണ്ടായിരുന്നു…. അതിനാണ് അവൻ അങ്ങനെ ഒരു പ്ലാൻ പറഞ്ഞത്… നിന്നെ ഹോട്ടലിൽ എത്തിച്ച് ഉപദ്രവിക്കും എന്നാണ് അവൻ പറഞ്ഞത്.. അത് കൊണ്ട് ആണ് നിന്റെ ചേട്ടന്റെ പ്രോബ്ലം പറഞ്ഞു ഞാൻ നിന്നെ ഫോൺ ചെയ്തുഅവിടെ എത്തിച്ചത് എന്നാൽ ഇവളെ അതിൽ കരുവാക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല “..

“പിന്നെ നിങ്ങൾ അവനെ കണ്ടിരുന്നോ?”

“കണ്ടിരുന്നു…. നീ നാടുവിട്ടതിന്റെ കാര്യം പറയാൻ… എന്നാൽ എനിക്കു അത് വിശ്വസിക്കാൻ കഴിഞ്ഞില്ല….. കാരണം നീ ഞങ്ങളെ തേടി വരും എന്നായിരുന്നു ഞാൻ കരുതിയത് ”

“അവന്റ നമ്പറോ ഫോട്ടോ യോ വല്ലോം ഉണ്ടോ നിന്റെ കയ്യിൽ ”

“എല്ലാം ഉണ്ടായിരുന്നു…. എന്നാൽ അന്ന് ആക്‌സിഡന്റ് പറ്റിയ അന്ന് ഫോൺ എല്ലാം നശിച്ചു എന്നാണ് അമ്മ പറഞ്ഞെ ”

എനിക്കു വല്ലാതെ കുറ്റബോധവും ദേഷ്യവും എല്ലാം ഉണ്ടായിരുന്നു…. കാരണം എന്നോടുള്ള ദേഷ്യം തീർക്കാൻ അവർ മാളുവിനെ കരുവാക്കി…. അവൾ എന്ത് തെറ്റ് ചെയ്തു ഞാൻ അല്ലേ അവളുടെ ഈ അവസ്ഥക്ക് ഒരു പരിധി വരെ എങ്കിലും കാരണക്കാരൻ.. എനിക്കു അവളെ നോക്കാൻ പോലും കഴിഞ്ഞില്ല….. ഞാൻ അവളോട് എന്ത് പറയാൻ കഴിയും.. എങ്ങനെ അവളെ പറഞ്ഞു സമാധാനിപ്പിക്കും… ഞാൻ അല്ലേ എല്ലാത്തിനും കാരണം…. ഞാൻ നടുവിടാതിരുന്നു എങ്കിൽ ഈ പ്രശ്നം എല്ലാം നേരത്തെ തന്നെ തീലർക്കാമായിരുന്നു… എന്റെ ഒളിച്ചോട്ടം കാരണം 3 വർഷം ആണ് അവൾക്കു നഷ്ടം ആയതു…… എന്റെ മനസ്സ് എന്റെ കയ്യിൽ നിന്നു പോയിരുന്നു…… ഞാൻ ഒന്നും മിണ്ടാൻ കഴിയാതെ അവിടെ മരിച്ചതിനു തുല്യം ആയി നിന്നു…. എന്റെ അവസ്ഥ വിനിതയ്ക്ക് മനസ്സിലായി… അവൾ എന്നെ ദയനീയമായി നോക്കി…. അവൾ പറഞ്ഞു

“നിങ്ങൾ രണ്ടു പേരും എന്നോട് ക്ഷമിക്കണം… ഞാൻ കാരണം ആണ് നിങ്ങളുടെ ജീവിതം ഇങ്ങനെ ആയതു…. അറിഞ്ഞു കൊണ്ട് അല്ലേലും രമിതയുടെ അവസ്ഥക്കും ഞാൻ ആണ് കാരണം.. അതിനുള്ള ശിക്ഷ എനിക്കു കിട്ടി…. എന്നാലും ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു ”

Leave a Reply

Your email address will not be published. Required fields are marked *