വീട്ടിൽ എത്തിയത് ഒന്നും പറയാതെ തന്നെ അവൾ അഗത്തു കയറി പോയി… അമ്മ ചോദിച്ചിട്ടും അവൾ ഒന്നും മിണ്ടിയില്ല… അവൾ വിഷമിച്ചു പോകുന്ന കണ്ടു അമ്മ എന്നോട് കാര്യം തിരക്കി.. ഞാൻ അറിഞ്ഞ കാര്യങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു.. എല്ലാം കേട്ടു കഴിയുമ്പോൾ അമ്മ എന്നെ കുറ്റപെടുത്തും എന്നാണ് ഞാൻ കരുതിയത് എന്നാൽ
“മോനെ ഇപ്പോൾ നീ അറിയാതെ ആണേലും നിന്റെ പ്രവർത്തികൾ കൊണ്ടാണ് അവൾക്കു ഈ ഗതി വന്നത്…. എന്റെ മോൻ കാരണം ഒരിക്കലും ഒരു പെൺകുട്ടിയുടെ ജീവിതം നശിക്കാൻ പാടില്ല…. മോൻ ഇതിന്റ പിന്നിൽ ഉള്ള ആളെ കണ്ടെത്തി ആ കുട്ടിയുടെ വീട്ടിൽ കൊണ്ട് പോയി സത്യം പറയിക്കണം….. അവളെ ഒരിക്കലും ഒരു മോശപ്പെട്ട കുട്ടി ആയി ആരും കാണാൻ പാടില്ല.. മോനെ അമ്മക്ക് വേണ്ടി ഇത് ചെയ്യണം…”
“ഞാൻ ചെയ്യും അമ്മേ…. അവളെ ഇനി ഒരിക്കലും ഒന്നിന്റെ പേരിലും കരയാൻ സമ്മതിക്കില്ല… അവൾക്കു എന്താണോ ആഗ്രഹം ഏത് പോലെ ചെയ്‌ക്കും ഞാൻ ”
ഞാൻ അതും പറഞ്ഞു പുറത്തോട്ടു പോയി….. ഇന്നലെ കിരണിനെ വിളിച്ചിട്ട് കിട്ടാത്തോണ്ട് ഞാൻ അവനെ വിളിച്ചു.. അവനോട് നടന്ന കാര്യം എല്ലാം പറഞ്ഞു.. ഹോട്ടലിൽ പോയി അന്നെഷിക്കുന്ന കാര്യം പറഞ്ഞു… അത് അവൻ ഇല്ലാതെ പറ്റത്തില്ല… പോലീസ് ചോദിച്ചാൽ മാത്രമേ അവർ ഡീറ്റൈൽ തരുക ഒള്ളു…
എന്നാൽ അവൻ ഇന്ന് സ്ഥലത്തില്ല നാളെ രാവിലെ അവൻ എത്തും എന്നാണ് പറഞ്ഞത്… അവൻ വന്നിട്ട് നാളെ പോയി അന്നെഷിക്കാം എന്ന് അവൻ പറഞ്ഞു….
അങ്ങനെ സംസാരം എല്ലാം കഴിഞ്ഞു ഞാൻ വീട്ടിൽ പോയി… വൈകുന്നേരം ചേട്ടനോടും ചേട്ടത്തിയോടും എല്ലാം കാര്യം പറഞ്ഞു.. അവർ പ്രേതെകിച്ചു ഒന്നും പറഞ്ഞില്ല അമ്മ പറഞ്ഞത് തന്നെ ആണ് അവർക്കും പറയാൻ ഉള്ളത്…. എനിക്കു ഇപ്പോൾ ആ ഒരു ലക്ഷ്യം മാത്രം ആണ് ഉണ്ടായിരുന്നതു…. രാത്രി അത്താഴം കഴിക്കാൻ പോലും കഴിഞ്ഞില്ല… ഒറ്റ ലക്ഷ്യം മാത്രം…. നാളെ എങ്ങനെ എങ്കിലും ആയാൽ മതി എന്ന് ആയിരുന്നു എന്റെ ഉള്ളിൽ…
എന്റെ ഉള്ളിൽ ഞാൻ കുഴിച്ചു മൂടിയ ദേഷ്യത്തെ എല്ലാം നാളെ പുറത്തു വിടാൻ ഉള്ള സമയം ആയിരുന്നു…
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ഞാനും കിരണും രാവിലെ തന്നെ ഹോട്ടൽ രാജധാനി യിൽ എത്തി….. റിസപ്ഷൻ നോക്കി ഞങ്ങൾ പൊക്കൊണ്ടിരുന്നു.. അവൻ പോലീസ് യൂണിഫോം അല്ലാതെ സാധാ വേഷത്തിൽ ആയിരുന്നു.. ഞങ്ങൾ നേരെ റിസപ്ഷൻ നിൽ ചെന്ന് കാര്യം പറഞ്ഞു… ആദ്യം അവർ കുറെ ഉടക്ക് പറഞ്ഞു എങ്കിലും അവസാനം പോലീസ് ആണെന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു…
എന്നാൽ 3 വർഷം മുൻപ് ഉള്ളത് ആയതു കൊണ്ട് മാനേജർ കേബിനിൽ ഉള്ള ഹാർഡ് ഡിസ്ക്കിൽ ആണ് ഉള്ളതെന്നു പറഞ്ഞു അവർ ഞങ്ങളെ മാനേജർ കേബിനിൽ കൊണ്ട് പോയി…
“സർ ഈ ഡിസ്ക്കിൽ എല്ലാം ഉണ്ടാവും സർ… സാർ പറഞ്ഞ ഡേറ്റ് ഇല്ല റൂം നമ്പർ 411″ എന്നതിൽ ഒരു കിഷോർ വാസുദേവ് ആണ് എടുത്തിട്ടുള്ളതു…. ഫോൺ 980****+++”
എന്നാൽ അവർ ആ പേര് പറഞ്ഞതും എന്റെ ഞെഞ്ചിൽ ഒരു കുത്തു കൊണ്ട അവസ്ഥ ആയിരുന്നു… ഞാൻ പതുക്കെ പിന്നോട്ട് പോയി ചുമരിൽ തട്ടി നിന്നു…. ഞാൻ ആ പേര് പറഞ്ഞു
“കിഷോർ വാസുദേവ്…….. കിച്ചു…….”
എന്റെ കണ്ണുകൾ ചുവന്നു…. കോപവും പകയും ഇരച്ചു കയറി….. എന്റെ മുഖം മാറിയതും ഞാൻ കിച്ചു എന്ന് പറഞ്ഞതും എല്ലാം കിരൺ കേട്ടു അവൻ എന്നെ തന്നെ നോക്കി
“ഡാ ആരാടാ ഈ കിച്ചു?
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
5 വർഷം മുൻപ് ഞാൻ ഡിഗ്രി ചെയ്യുന്ന കാലം….. കോളേജ് ഇൽ എനിക്കു അങ്ങനെ വലിയ കൂട്ടുകാർ ഒന്നും ഇല്ലായിരുന്നു ഉണ്ടായിരുന്നത് എന്റെ 5ആം ക്ലാസ്സ് മുതൽ കൂടെ തന്നെ ഉള്ള കിച്ചു ആയിരുന്നു… അവൻ എന്റെ കൂടപ്പിറപ്പ് പോലെ ആയിരുന്നു… ഞങ്ങളുടെ രണ്ടു വീടുകളിലും ഞങ്ങൾക്ക് എല്ലാ വിധ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു… കിച്ചുവുന്റെ വീട്ടിൽ അവനെ കൂടാതെ അനിയത്തിയും അമ്മയും ആണ് ഉണ്ടായിരുന്നതു… അച്ഛൻ ഗൾഫിൽ ആയിരുന്നു…
