അവൾക്കു പറയാൻ വിഷമം ഉള്ളത് പോലെ തോന്നി… എന്റെ നിർബന്ധതിനു വഴങ്ങി അവൾ പറഞ്ഞു…
“എന്നെ അവൻ ഭീഷണി പെടുത്തുന്നു ”
“ആരാ നിന്നെ ഭീഷണി പൊടിതുന്നെ ”
“അത്……. കിഷോർ ”
അവന്റെ പേര് കേട്ടപ്പോൾ ഞാൻ ഞെട്ടി…..
“കിച്ചുവോ….. എന്തിനു….”
“ഞാൻ കുളിച്ചപ്പോൾ ബാത്‌റൂമിൽ ക്യാമറ വച്ചു വീഡിയോ എടുത്തു………. ഇപ്പോൾ അവൻ പറയുന്ന പോലെ ഒക്കെ ചെയ്തില്ലേൽ അവൻ വീഡിയോ നെറ്റിൽ ഇടും എന്നാ പറയുന്നേ.. എനിക്കു അറിയില്ല ഡാ എനിക്കു ഇനി ജീവിക്കണ്ട…..”
“നീ എന്തൊക്കെയാ ഈ പറയുന്നേ……. അല്ലേലും അവനു എങ്ങനെയാ ഇതൊക്കെ പറ്റുന്നെ… അവൻ എങ്ങനെ ആണ് നിന്റെ ബാത്‌റൂമിൽ ക്യാമറ വാക്കുന്നെ ”
ഉടനെ അവൾ അവളുടെ ഫോൺ എടുത്തു അവൻ അയച്ച മെസ്സേജ് എല്ലാം കാണിച്ചു തന്നു… അത് കണ്ടപ്പോൾ ഞാൻ ശെരിക്കും മരവിച്ച അവസ്ഥ…. സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ട അവൻ എന്റെ പെണ്ണിനോട് തന്നെ ഇങ്ങനെ ചെയ്തല്ലോ എന്ന് ഓർത്തു എനിക്കു മനസ്സു തളർന്നു പോയി…. ഞാൻ ഒന്നും പറയാതെ അവൾ നോക്കി നിന്നു എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു…
“ഇത്രയും ഒക്കെ സംഭവിച്ചിട്ടും നീ എന്താ എന്നോട് ഒരു വാക്ക് പറയാതെ ഇരുന്നത് ”
“എനിക്കു പേടി ആയിരുന്നു…….. നിന്നോടോ ആരടെങ്കിലും പറഞ്ഞാൽ അവൻ വീഡിയോ നെറ്റിൽ ഒക്കെ ഇടും എന്ന് പറഞ്ഞു… എനിക്കു എന്ത് ചെയ്യണം എന്ന് അറിഞ്ഞുടയുന്നു ഡാ… അവൻ അങ്ങനെ ഒക്കെ ചെയ്തപ്പോൾ എനിക്കു സഹിക്കാൻ പറ്റിയില്ല…..”
അവൾ പിന്നെയും അലമുറ ഇട്ടു കരയാൻ തുടങ്ങി.. അവളുടെ കരച്ചിൽ കണ്ടു എനിക്കു വല്ലാതെ സങ്കടം വന്നു…. അവൾ ഇങ്ങനെ പോയാൽ എന്തേലും കടുംകൈ ചെയ്യും എന്ന് എനിക്കു തോന്നി…. ഞാൻ അവളെ സമാധാനിപ്പിച്ചു ഹോസ്റ്റലിൽ വിട്ടു….
എന്നാൽ എനിക്കു എത്രയും വേഗം കിച്ചുവിനെ കിട്ടണം എന്നായിരുന്നു മനസ്സിൽ… ഞാൻ വണ്ടി എടുത്ത് സ്പീഡിൽ കോളേജിലോട്ട് വിട്ടു.. കോളേജ് ഗേറ്റ് കടന്നു ഞാൻ വണ്ടി ഒതുക്കി… ദേഷ്യം കൊണ്ട് ഞാൻ ഓടുക ആയിരുന്നു ഞാൻ നേരെ ചെന്ന് ക്ലാസ്സിൽ കയറി എന്റെ വരവ് കണ്ടു ക്ലാസയിലെ എല്ലാരും ഒന്ന് ഞെട്ടി… എന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു…… ഞാൻ ക്ലാസ്സിൽ മുഴുവൻ നോക്കി എന്നാൽ കിച്ചുവിനെ കാണാൻ കഴിഞ്ഞില്ല…..
ഞാൻ ദേഷ്യത്തിൽ കിച്ചു എവിടെ എന്ന് ചോദിച്ചു.. എന്റെ ദേഷ്യം കണ്ടു ക്ലാസ്സിൽ ഉള്ളവർ ഒന്ന് പേടിച്ചു ആരും ഒന്നും പറഞ്ഞില്ല… ഞാൻ ആവുടന്നു നേരെ ഇറങ്ങി പോയത്തു ഞങ്ങൾ സ്ഥിരം സിഗരറ്റു വലിക്കാൻ പോകുന്ന ഉപയോഗിക്കാത്ത സെക്ഷനിൽ ആണ്.. അവൻ ക്ലാസ്സിൽ ഇല്ലാത്ത പക്ഷം അവിടെ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…..
ഞാൻ അങ്ങോട്ട് വേഗത്തിൽ നടന്നു…. എന്റെ ദേഷ്യം കണ്ടു കാര്യം മനസ്സിലാകാതെ ക്ലാസ്സിലെ ആരൊക്കയോ പുറകെ വരുന്നുണ്ടായിരുന്നു…..
ഞാൻ ആ സെക്ഷനിൽ എത്തി… അവിടെ അവനെ കണ്ടില്ല.. നോക്കിയപ്പോൾ ഒഴിഞ്ഞ ക്ലാസ്സിന്റെ ഡോർ അടച്ചിരിക്കുന്നതു കണ്ടു.. അകത്തു ആരോ ഉണ്ടെന്നു മനസ്സിലായി … അങ്ങോട്ട് അടുത്തപ്പോൾ ചില സിൽക്കാര ശബ്ദം എല്ലാം കേൾക്കാം ഞാൻ നേരെ ആ ഡോർ സർവ ശക്തിയിൽ ഒരു ചവിട്ടു കൊടുത്തു…. ആ ഡോർ അപ്പോൾ തന്നെ പൊളിഞ്ഞു വീണു.. അകത്തു നിന്ന കിച്ചുവിനെ ഞാൻ കണ്ടു… കൂടെ ഒരു പെൺകുട്ടിയും ഉണ്ട്.. ധന്യയുടെ റൂമേറ്റ് രേഷ്മ… പെട്ടന്ന് എന്നെ കണ്ടപ്പോൾ കിച്ചു ഞെട്ടി നോക്കി…. രേഷ്മയെ കണ്ടപ്പോൾ എങ്ങനെ ആണ് വീഡിയോ കിട്ടിയത് എന്ന് എനിക്കു മനസ്സിലായി……
ഞാൻ കാണുമ്പോൾ അവർ ഞെട്ടി നിൽക്കുക ആയിരുന്നു…. രേഷ്മയുടെ ചുരിദാറിന്റ ടോപ് മാത്രം ഇട്ടാണ് നിൽക്കുന്നത്.. കിച്ചു പാന്റ് മാത്രം…. അവനെ കണ്ടപ്പോൾ ഞാൻ ദേഷ്യവും സങ്കടവും കൊണ്ട് വല്ലാത്ത അവസ്ഥയിൽ ആയിരുന്നു.. ഞാൻ ഓടി പോയി അവന്റ നെഞ്ച് നോക്കി ആഞ്ഞു ഒരു ചവിട്ടു കൊടുത്തു.. ചവിട്ടു കൊണ്ട അവൻ തെറിച്ചു ബഞ്ചിന്റെ ഇടയിൽ വീണു…
ഞാൻ അവളെ കഴുത്തിൽ പിടിച്ചു ചുമരിലോട്ടു തള്ളി.. അവൾ ചുമരിൽ പോയി ഇടിച്ചു ബോധം പോയി… നോക്കുമ്പോൾ അവരുടെ രണ്ടു പേരുടെയും ഫോൺ അവിടെ ഇരിക്കുന്നു.. ഞാൻ അത് രണ്ടും എടുത്തു കയ്യിൽ വച്ചു.. ചവിട്ടു കൊണ്ട കിച്ചു അപ്പോൾ ആണ് എണീറ്റത് അവനു നിവർന്നു നിൽക്കാൻ കഴിയുന്നതിനു മുൻപ് ഞാൻ അവനെ പിടിച്ചു മൂക്കിൽ ഒരു ഇടി കൊടുത്തു.. അവനു എന്നെ പ്രതിരോധിക്കാൻ പോലും കഴിഞ്ഞില്ല… അവന്റെ മൂക്കിൽ നിന്നു ചോര വാന്നു…. ഉടനെ ഞാൻ അവനെ കഴുത്തിൽ പിടിച്ചു തൂക്കി എടുത്തു മേശയുടെ മുകളിൽ അടിച്ചു…..മേശ എല്ലാം പൊട്ടി പോയി… ഞാൻ പൊട്ടിയ മേശയുടെ കാല് എടുത്തു അവന്റെ കാലിൽ അടിച്ചു.. ആ അടിയോടെ അവന്റ കാലു ഒടിഞ്ഞു.. അടുത്ത അടി അവന്റ മുഖത്തു തന്നെ കൊടുത്തു…. അവന്റ വായിൽ നിന്നു ചോര തെറിച്ചു…….
