അങ്ങനെ ഒരു ദിവസ്സം ഞങ്ങൾ ക്ലാസ്സിൽ ഇരിക്കുക ആയിരുന്നു… ആദ്യത്തെ രണ്ടു പീരിയഡ് കഴിഞ്ഞു ഇന്റർവെൽ ടൈം ആയിരുന്നു… ഞാനും കിച്ചുവും പുറത്തു പോകാൻ എണീറ്റത്തും ധന്യ വന്നു എന്റെ മുന്നിൽ നിന്നു….. ക്ലാസ്സിലെ കുട്ടികൾ മുഴുവൻ ആ കാഴ്ച കണ്ടു നോക്കി നിന്നു.. അവൾ എന്റെ കണ്ണിലോട്ടു തന്നെ നോക്കി നിന്നു…
” I LOVE U GOKUL ”
ക്ലാസ്സിലെ കുട്ടികൾ നോക്കി നിൽക്കെ അവൾ എന്നോട് ഇഷ്ടം പറഞ്ഞു… ഞാൻ ചുറ്റും നോക്കിയപ്പോൾ എല്ലാരും ഞങ്ങളെ നോക്കി തന്നെ നിൽക്കുക ആയിരുന്നു… എല്ലാരുടെയും മുന്നിൽ വച്ചു അവൾ അങ്ങനെ പറഞ്ഞത് എനിക്കു നല്ല ദേഷ്യം വന്നു… ഞാൻ അവളെ മുഖത്തു ദേഷ്യത്തിൽ നോക്കി യിട്ട് ഇറങ്ങി നടന്നു… പോകുന്ന വഴിയിൽ ദേഷ്യം കൊണ്ട് ക്ലാസ്സിലെ ഡോർ പിടിച്ചു വലിച്ചാടച്ചു.. ആ സൗണ്ട് കേട്ടു ക്ലാസ്സിലെ എല്ലാ കുട്ടികളും ഒന്ന് ഞെട്ടി… ഞാൻ അവിടെ നിൽക്കാതെ പുറത്തു പോയി..
അങ്ങനെ പിന്നെയും ദിവസ്സങ്ങൾ കഴിഞ്ഞു പോയി…. അവൾ പിന്നെയും എന്നോട് ഓരോ കാര്യങ്ങൾ പറഞ്ഞു വന്നു തുടങ്ങി…..ഞാൻ വലിയ മൈൻഡ് കൊടുക്കാതെ ഒഴിഞ്ഞു മാറി കൊണ്ടിരിക്കുന്നു….. ഇതിനിടയിൽ ഈ കാര്യം എല്ലാം കോളേജിൽ എല്ലാരും അറിഞ്ഞു….. കുറെ കുട്ടികൾ അവളെ ഇതിന്റ പേരും പറഞ്ഞു കളിയാക്കാൻ ഒക്കെ തുടങ്ങി…. ഞാൻ കാരണം അവൾ വിഷമിക്കുന്നത് കണ്ടപ്പോൾ എനിക്കു അവളോട് ചെറിയ സഹദപം ഒക്കെ വന്നു….
ചിലപ്പോൾ അവൾ കളിയാക്കലുകൾ കൊണ്ട് ക്ലാസ്സിൽ വിഷമിച്ചു ഇരിക്കുക ആയിരുന്നു…. എനിക്കു അവളോട് ഉള്ള മനോഭാവം മാറി കൊണ്ടിരിക്കുന്നു…. പതുക്കെ പതുക്കെ അത് ചെറിയ ഒരു ഇഷ്ടം ആയി മാറി….
ഒരു ദിവസ്സം അവൾ പതിവുപോലെ എന്നോട് വന്നു സംസാരിച്ചു…….. എന്നാൽ ഞാൻ മൈൻഡ് ചെയ്യാത്തത്തിൽ അവൾ വിഷമിച്ചു തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ കയ്യിൽ പിടിച്ചു…. പെട്ടന്ന് ഉള്ള എന്റെ പ്രവർത്തിയിൽ അവൾ ഒന്ന് ഞെട്ടി എന്നെ നോക്കി.. എന്റെ മുഖത്ത് അപ്പോൾ ഒരു ചിരി ഉണ്ടായിരുന്നു…. അവൾ ഒന്നും മനസ്സിലാകാതെ എന്നെ നോക്കി………….. ഞാൻ അവളുടെ കണ്ണിൽ നോക്കി തന്നെ പറഞ്ഞു….
“I LOVE YOU DHANYA ”
ഞാൻ പറഞ്ഞത് കേട്ട് അവൾ ഞെട്ടി…… എന്നിട്ട് എന്നെ വന്നു കെട്ടിപിടിച്ചു…. അവൾ പെട്ടന്ന് ഇങ്ങനെ ചുമ്മാ ചെയ്യും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല…. ഞാൻ നോക്കിയപ്പോൾ ക്ലാസ്സിലെ കുട്ടികൾ ഞങ്ങളെ തന്നെ നോക്കി നിന്നു… ഞാൻ ഉടനെ അവളെ പിടിത്തത്തിൽ നിന്നു വിടുവിച്ചു… അവൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു നിൽക്കുന്നു….
……………………………………………. അങ്ങനെ ഞങ്ങൾ കോളേജിൽ പ്രേമിച്ചു നടന്നു.. എപ്പോഴും ഞങ്ങളുടെ കൂടെ കിച്ചുവും ഉണ്ടായിരുന്നു….. ഇടയ്ക്കു ഞാനും ധന്യയും കൂടി കറങ്ങാൻ ഒക്കെ പോകുമായിരുന്നു… അങ്ങനെ സന്തോഷം നിറഞ്ഞ ദിവസ്സങ്ങൾ ആയിരുന്നു പിന്നെ കുറച്ചുനാൾ………..
എന്നാൽ അത് അധികനാൾ നീണ്ട് നിന്നില്ല… ഇത്രയും കാലം കൂടെ നടന്നിട്ടും ആത്‍മർത്ത സുഹൃത്തിന്റെ തനി സ്വഭാവം അറിയാൻ പറ്റിയില്ല ആയിരുന്നു…….
അങ്ങനെ ഒരു ദിവസ്സം കോളേജ് ഇൽ പോയി ധന്യയെ കാണാൻ ആയി കാത്തിരുന്നു.. എന്നാൽ അവൾ അന്ന് വന്നില്ല.. വിളിച്ചു നോക്കിയിട്ടും അവൾ ഫോൺ എടുത്തില്ല… ഞാൻ അവളുടെ ഹോസ്റ്റലിൽ ഉള്ള മറ്റുള്ളവരോട് ചോദിച്ചപ്പോൾ അവൾ ഹോസ്റ്റലിൽ തന്നെ ഉണ്ട്… വയ്യെന്ന് തോന്നുന്നു എന്ന് പറഞ്ഞു..
ഒന്ന് രണ്ടു ദിവസ്സം അങ്ങനെ അവൾ വന്നില്ല വിളിച്ചിട്ട് ഫോണും എടുത്തില്ല.. അങ്ങനെ അവളെ കാണാതെ ഞാൻ വട്ടു പിടിച്ചു ഇരിക്കുക ആയിരുന്നു.. അങ്ങനെ ഒരു ദിവസം രാവിലെ അവളെ കാണണം എന്ന് കരുതി അവളുടെ ഹോസ്റ്റലിന്റെ മുന്നിൽ പോയി…. അടുത്ത റൂമിൽ ഉള്ള എന്റെ ഒരു ഫ്രണ്ടിനോട് അവളെ എങ്ങനെ എങ്കിലും പുറത്തു ഇറക്കാൻ പറഞ്ഞു.. അവളെ എങ്ങനെ എങ്കിലും കാണണം എന്ന് മാത്രം ആയിരുന്നു എന്റെ ചിന്ത….
കുറച്ചു കഴിഞ്ഞപ്പോൾ അവളെയും കൂട്ടി വന്നു അവളെ കണ്ടപ്പോൾ എനിക്കു വല്ലാതെ ആയി… കണ്ണെല്ലാം കരഞ്ഞു കലങ്ങി.. മുടി എല്ലാം ജാട പിടിച്ചു…….. ആഹാരം ഒന്നും കഴിക്കാതെ ഷീണിച്ചാണ് അവളെ കണ്ടത്… അവൾ ഹോസ്റ്റലിന് പുറത്തു ഇറങ്ങി.. എന്നെ കണ്ടപ്പോൾ അവൾ എന്റെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. ഇവൾക്ക് എന്ത് സംഭവിച്ചു എന്ന് എനിക്കു മനസ്സിലായില്ല….. അവൾ കരഞ്ഞു കരഞ്ഞു വല്ലാതെ ആയി… ഞാൻ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു.. അവളുടെ കരച്ചിൽ അടങ്ങിയപ്പോൾ ഞാൻ കാര്യം തിരക്കി…
