നിർമല – 1 6അടിപൊളി 

മതി മതി രണ്ടാളും പറഞ്ഞത് വേഗം പോയി കുളിച്ചേ മീനു എന്ന് പറഞ്ഞോണ്ട് നിർമല അവിടെ നിന്നും വേഗത്തിൽ പുറത്തേക്കു പോയി.

ചെ എന്തൊക്കെയാ ഈ മീനു പറയുന്നേ അത് കേട്ട് ഒപ്പം കൂടികൊടുക്കാൻ ഒരുത്തനും രണ്ടിനെയും ഞാൻ കാണിച്ച് തരാം ഒരങ്കിളും മോളും മനുഷ്യന്റെ തൊലി ഉരിഞ്ഞു പോയെന്നാ തോന്നുന്നേ എന്ന് മനസ്സിൽ പറഞ്ഞോണ്ട് നിർമല അവർക്കുള്ള ഫുഡ്‌ ഉണ്ടാക്കാൻ തുടങ്ങി.

 

കുറെ നേരം കഴിഞ്ഞിട്ടും നിർമലയേ അങ്ങോട്ട്‌ കാണാതെ ആയപ്പോൾ ശ്രീ മോളെയും കൂട്ടി കിച്ചണിലേക്കു നടന്നു.

 

മോളെ കണ്ടതും നിർമല ആ കുളിച്ചു സുന്ദരി ആയല്ലോ മീനുട്ടി.

 

പിന്നെ അങ്കിളാ എന്നെ കുളിപ്പിച്ച് ഉടുപ്പ് എല്ലാം ഇട്ടു തന്നെ.

അയ്യോ അങ്കിളിനെ ബുദ്ധിമുട്ടിക്കരുത് എന്നു അമ്മ പറഞ്ഞിട്ടില്ലേ മോളു.

അതൊക്കെ ശരിയാ ഇത് എന്നെ കാണാൻ വരാത്തതിന്റ ശിക്ഷയാ.
അല്ലേ അങ്കിൾ.

ഹ്മ്മ്.
എന്ന് മൂളിക്കൊണ്ട് ശ്രീ നിർമലയെ ഒന്ന് നോക്കി.

അവന്റെ നോട്ടം കണ്ടതും നിർമല മുഖം തിരിച്ചോണ്ട് നിന്നു.

 

ആ അമ്മേ ഇനിയും റെഡിയായില്ലേ.മീനുന്ന് വിശക്കുന്നു അമ്മേ

ഇന്നലെ കുറെ പറഞ്ഞില്ലേ കഴിക്കാൻ കേട്ടില്ലല്ലോ അപ്പൊ കുറച്ചൊക്കെ വിശക്കട്ടെ.കെട്ടോ.

അതൊന്നും പറഞ്ഞാൽ പറ്റില്ല എനിക്ക് വിശന്നിട്ടു വയ്യ അമ്മേ.

മോളു അങ്കിളിനെ കൂട്ടി നമ്മുടെ ഊഞ്ഞാലിൽ പോയിരുന്നു കുറച്ചു നേരം അടുമ്പോയേക്കും അമ്മ ഫുഡ്‌ കൊണ്ടുത്തരാം പോരെ.

ഹ്മ്മ് എന്നാ വാ അങ്കിളെ നമുക്ക് പോയി ഊഞ്ഞാലാടാം.

അമ്മേ ഫുഡ്‌ റെഡിയായായാൽ അപ്പൊ വിളിക്കണേ.

ഹോ വിളിച്ചോളാം ഇപ്പൊ രണ്ടുപേരും ഒന്ന് പോയാൽ മതി.

ശ്രീയുടെ മുഖത്തു നോക്കിക്കൊണ്ടായിരുന്നു അവളതു പറഞ്ഞതു.

ഹ്മ്മ് എന്ന് മൂളി കൊണ്ട് ശ്രീ മീനുവിനെയും കൂട്ടി പുറത്തേക്കു നടന്നു.

അവന്റെ നോട്ടം കണ്ടോ ആളെ കൊല്ലുന്ന നോട്ടം. മോളെന്തേലും പറഞ്ഞെന്നു കരുതി അതും മനസ്സിലിട്ടുണ്ട് നടക്കുകയാ. എന്നൊക്കെ അവള് കേൾക്കാൻ പാകത്തിൽ പറഞ്ഞോണ്ട് നിർമല ജോലിയെടുക്കാൻ തുടങ്ങി.

പുറത്തെ ഊഞ്ഞാലിൽ മീനുട്ടിയെ മടിയിൽ വെച്ചോണ്ട് ഇരിക്കുമ്പോൾ ശ്രീയുടെ മനസ്സിൽ മീനു പറഞ്ഞത് മാത്രം ആയിരുന്നു..

അമ്മയെ വിവാഹം കഴിച്ചൂടെ എന്നുള്ള മീനുവിന്റെ ചോദ്യം അവൻ എന്തൊക്കെയോ ആഗ്രഹിച്ചു പോയിരുന്നു..

ഒരിക്കലും നടക്കില്ല എന്നറിയാം എങ്കിലും ഒരാശ അവന്റെയുള്ളിൽ കടന്നു കൂടിയ പൊലെ തോന്നി. ചുണ്ടിൽ പുഞ്ചിരി അവനറിയാതെ വന്നുപോയി..

എന്താ അങ്കിലേ ചിരിക്കൂന്നേ.

ഏ എന്താ മീനുട്ടി.

എന്തിനാ അങ്കിൾ ചിരിക്കൂന്നേ എന്നു.

ശ്രീ മീനുട്ടിയെ ചേർത്തു പിടിച്ചോണ്ട് അവളുടെ മുഖത്തു ഉമ്മവെച്ചോണ്ടിരുന്നു.

മീനുട്ടിക്കും സന്തോഷമായി.

ഫുഡ്‌ റെഡിയായതും നിർമല മീനു മോളെ എന്ന് വിളിച്ചോണ്ട് അങ്ങോട്ടേക്ക് വന്നു.

മീനുവിനെ കെട്ടിപിടിച്ചു നിക്കുന്ന ശ്രീയെ കണ്ടതും നിർമല അവര് കാണാതെ മാറി നിന്നോണ്ട് അത് നോക്കി നിന്നു.

ശ്രീ യുടെ മുഖത്ത് വല്ലാത്ത സന്തോഷം വന്നപൊലെ തോന്നി നിർമ്മലക്ക്.

മീനുട്ടി പറഞ്ഞത് ആലോചിച്ചാണോ ഈ സന്തോഷം എന്ന് ഒരുനിമിഷം അവൾക്ക് തോന്നിപ്പോയി.

കുറച്ചു നേരം നോക്കിനിന്ന നിർമല മീനുവിനെ വിളിച്ചോണ്ട് അങ്ങോട്ടേക്ക് ചെന്നു.

കഴിഞ്ഞില്ലേ അച്ഛന്റെയും മോളുടെയും കൊഞ്ചൽ എന്ന് പറഞ്ഞതിന് ശേഷമാണ് നിർമലക് താൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായത്.

അവള് വിരൽ കടിച്ചോണ്ട് നിന്നു പോയി.

എന്താ പറഞ്ഞേ അമ്മേ എന്നുള്ള മീനുവിന്റെ ചോദ്യത്തിന്.

ആ അതൊന്നുമില്ല കഴിഞ്ഞില്ലേ എന്ന്.

ഹ്മ്മ്

ഫുഡ്‌ റെഡിയായോ.

ഹ്മ്മ് റെഡിയായി മോളു അങ്കിളിനെയും കൂട്ടി വാ എന്ന് പറഞ്ഞോണ്ട് നിർമല അകത്തേക്ക് തന്നെ നടന്നു.

അമ്മയെവിടെ ചേച്ചി എന്നുള്ള ശ്രീയുടെ ചോദ്യം കേട്ട് തിരിഞ്ഞ നിർമല.

ഇന്ന് പുലർച്ചെ ജിതിന്റെ വീട്ടിലേക്ക് പോയതാ..

അതെന്തേ.

അവള് പ്രസവിക്കാൻ ആയി തുടങ്ങിയില്ലേ അതാ ഒന്ന് പോയി കണ്ടച്ചും വരാം എന്ന് പറഞ്ഞു പോയതാ.

ഇനി ഒരാഴ്ച കഴിഞ്ഞേ വരു.

അപ്പൊ മീനു.

Updated: October 15, 2025 — 11:56 am

Leave a Reply

Your email address will not be published. Required fields are marked *