വായിക്കുന്നതോറും അവള്ക്ക് വല്ലാത്ത ഒരു ഫീലിംഗ് പൊലെ തോന്നി ജീവിതത്തിൽ ഒരു പാട് കഷ്ടപെട്ടവന്റെ നേർചിത്രം ആയിരുന്നു അതുവരെ അവൾ വായിച്ചോണ്ടിരുന്നത്.
രണ്ടു പേജ് കൂടെ വായിച്ചു മറിച്ചതും അവളിൽ വല്ലാത്ത ആകാംഷയായിരുന്നു.
ഒരു കൊച്ച് പെൺകുട്ടി കുഞ്ഞുടുപ്പും ഇട്ടു നില്കുന്നു അത് തന്റെ മീനു മോളല്ലേ എന്ന് തോന്നി അവള്ക്ക് കൂടെ അവളെപ്പോലെ യുള്ള ഒരു സ്ത്രീയുടെ ചിത്രവും ഇതവൻ വരച്ചു ചേർത്തതാണ് കൂടെ ഒരടികുറിപ്പും.
മീനുട്ടിയുടെ അമ്മ
തന്റെ പേരെഴുതാത്തതിൽ അവള്ക്ക് കുറച്ചു ദേഷ്യം തോന്നിയെങ്കിലും അടുത്ത പേജ് മറിച്ചു വായിക്കാൻ തുടങ്ങി അവൾ.
ആദ്യമായി ഓഫീസിലേക്ക് വന്ന അന്നുതൽ ഉള്ള കൊച്ച് കൊച്ച് വിവരണങ്ങൾ അതിൽ തന്നെ രേഖപെടുത്തിയിരിക്കുന്നത് ഭയങ്കരി എന്നാണ്..
അത് വായിച്ചോണ്ട് ആഹാ ഞാൻ ഭയങ്കരിയാണല്ലേ ഭയങ്കരി ഇങ്ങു വാ ഞാൻ കാണിച്ചു തരാം എന്നൊക്കെ കൊഞ്ചാലോടെ പറഞ്ഞു കൊണ്ട് തന്നെ അടുത്ത പേജിലേക്ക് പോയി.
ഇന്നാദ്യമായി ഞാനാ ഭയങ്കരിയുടെ വീട്ടിലേക്ക് പോയി.എന്നായിരുന്നു തുടക്കം
ഭയങ്കരി ഞാൻ വിചാരിച്ച പോലത്തെ ഒരാളെയല്ല കെട്ടോ വിശന്നു വലിഞ്ഞ എനിക്ക് വയറു നിറയെ ആഹാരം തന്നു.
അന്നേരം ആ ഭയങ്കരിയുടെ ഉള്ളിലെ സ്നേഹമയമായ കാരുണ്യം കണ്ട് ഞാൻ നിറഞ്ഞ കണ്ണുകളുമായി അവിടെ നിന്നും ഇറങ്ങി..
എന്നൊക്കെയുള്ള വരികൾ നിർമ്മലയെ കുറിച്ചെഴുതി ചേർത്തിരിക്കുന്നു.
താഴെ മീനുട്ടിയുടെ വിവരണങ്ങൾ അതവൾ വായിക്കാൻ നിന്നില്ല വീണ്ടും അടുത്ത പേജിലേക്ക്.
മീനുട്ടിയുടെ അമ്മ നിർമല എന്നെഴുതിയത് കണ്ട് അവൾക്കുണ്ടായിരുന്ന ആ പരിഭവം മാറിയപോലെ തോന്നി.
ഇത്രയും കാലത്തെ തന്റെ ജീവിതത്തിൽ അമ്മയോളം പ്രിയപ്പെട്ടതായി എനിക്കാരുമുണ്ടായിരുന്നില്ല. ഇനിമുതൽ മീനുട്ടിയും നിർമലയും അമ്മയോളം സ്നേഹിച്ചു പോരുന്ന രണ്ടുപേർ. എന്നു കണ്ടതും നിർമല ഒന്നുപുഞ്ചിരിച്ചു.
ചെറുക്കന്റെ മനസ്സിൽ കുടിയിരുത്തിയേക്കുകയാ എന്ന് നാണിച്ചു കൊണ്ട് പറയുമ്പോൾ അവളുടെ ചുണ്ടിൽ നേർത്ത പുഞ്ചിരിയുണ്ടായിരുന്നു.
എന്നിട്ട് എന്നിട്ട് എന്ന് സ്വയം പറഞ്ഞോണ്ട് നിർമല വീണ്ടും അടുത്ത പേജിലേക്ക് മറിച്ചു.
മീനുട്ടിയുടെ കുസൃതിയും അവളുടെ ഓരോ സ്വഭാവ ഗുണങ്ങളും അതിലെഴുതപ്പെട്ടിരിക്കുന്നത് കണ്ട് നിർമലക് ആശ്ചര്യം തോന്നിപോയി.
തനിക്കു പോലും ഇതുവരെ അവളുടെ ഇങ്ങിനെയുള്ള സ്വഭാവങ്ങളെ കുറിച്ചറിയില്ല എന്നോർത്തപ്പോൾ അവള്ക്ക് വിഷമം വന്നെങ്കിലും ശ്രീയുടെ വിവരണങ്ങൾ കേട്ട് ചിരി വന്നു പോയി.
മീനുട്ടി അവനോടു കാണിക്കുന്നതൊക്കെ വരച്ചു കാണിക്കുന്നപോലെ അവൻ എഴുതി ചേർത്തിരിക്കുന്നു.
അനുഭവിച്ചോ നി തന്നെയല്ലേ അവളെ ഇങ്ങിനെ ആക്കിയെടുത്തെ എന്ന് കുശുമ്പും പ്രണയവും കലർന്ന വാക്കുകൾ ആയിരുന്നു അവളിൽ നിന്നും വന്നത്.
അവളെക്കുറിച്ചു മാത്രമേയുള്ളു എന്നെ കുറിച്ചൊന്നുമില്ലേ ശ്രീ എന്ന് പറഞ്ഞോണ്ട് അവൾ അടുത്ത പേജിലേക്ക് വന്നു.
അവൾ ആഗ്രഹിച്ചു പോയതെന്താണോ അതെ അത് തന്നെ വാക്കുകളിലൂടെ അവൻ എഴുതി പിടിപ്പിച്ചിരിക്കുന്നു.
വിറയാർന്ന ചുണ്ടുകൾ ചലിക്കുമ്പോൾ അവളിൽ വല്ലാത്ത മോഹം ഉണർന്നിരുന്നു
ഇതുവരെ അനുഭവിക്കാത്ത എന്തോ തന്നിലൂടെ സഞ്ചരിക്കുന്നപോലെ അവള്ക്ക് തോന്നി.
നിർമല.
അമ്മയുടെ സ്നേഹത്തോടൊപ്പം ഭാര്യയുടെ കടമയും നിർവഹിക്കാൻ ഭാഗ്യമില്ലാത്തവൾ.
ഒരുപക്ഷെ അതവളുടെ വിധിയായിരിക്കാം യൗവനത്തിൽ തന്നെ മോഹങ്ങളെയും സ്വാപ്നങ്ങളെയും മറന്നു ജീവിക്കുവാൻ വിധിക്കപ്പെട്ടവൾ.
പറന്നകന്ന് പോയ ഇണയെ കുറിച്ചൊർക്കാൻ കഴിയാത്ത കുരുവിയെ പൊലെ തനിമയിൽ ജീവിക്കേണ്ടി വന്നവൾ.
നാളെ ഇതിനൊരു പക്ഷെ മാറ്റം വന്നേക്കാം അതിനായി സ്വപ്നങ്ങളാൽ നെയ്തു കോർത്ത താലിയുമായി ഞാൻ കാത്തിരിക്കാം.
കൂടെ ഒരു ചിരിക്കുന്ന ഇമോജിയും വരച്ചു ചേർത്തത് കണ്ട് നിർമ്മലയുടെ ചുണ്ടിലെ പുഞ്ചിരി ഒരു മോഹപുഞ്ചിരിയായി മാറുന്നത് അവളറിഞ്ഞിരുന്നില്ല.
പുറത്തുനിന്നും വണ്ടിയുടെ ശബ്ദം കേട്ടതും നിർമല വേഗം അതെല്ലാം ബാഗിലാക്കി കൊണ്ട് അതിരുന്ന ഇടത്തിലെക്ക് തന്നെ വെച്ചു.
