അമ്മയായ ഞാൻ വേണ്ട അങ്കിൾ മതി എല്ലാത്തിനും അവൾക്ക് എന്ന് ചിലപ്പോഴൊക്കെ നിർമല പരിഭവം പറയാറുമുണ്ട്.
എന്ന് വെച്ചു ഇതുവരെ ശ്രീ നിർമലയെന്ന വിധവയായ പെണ്ണിനെ നോട്ടം കൊണ്ടല്ലാതെ വാക് കൊണ്ടോ പ്രവർത്തി കൊണ്ടോ വിഷമിപ്പിച്ചിട്ടില്ല.
അതാ അവൾക്കും ഒരു സമാധാനം സാധാരണ ആണുങ്ങൾ ഇങ്ങിനെ അടുത്ത് കൂടിയാൽ പിന്നെ അവർക്കു വേണ്ടത് എന്താണെന്ന് അറിയാല്ലോ എന്നൊക്കെ നിർമല ചില നേരങ്ങളിൽ ചിന്തിച്ചു പോകാറുണ്ട്.
ശ്രീയുടെ കാര്യത്തിൽ അവള്ക്ക് അങ്ങിനെ ഒന്നും നേരിടേണ്ടി വന്നിട്ടില്ല.
മാന്യതയുടെ പുരുഷ രൂപം ആണോ എന്ന് പോലും അവൾക്കു തോന്നിയ ദിവസങ്ങളുണ്ട്.
ദിവസങ്ങൾ കടന്നുപോയികൊണ്ടിരുന്നു ഇപ്പൊ മീനുട്ടിയുടെ ഏക സന്തോഷം ശ്രീയാണ്.
അവള്ക്ക് ശ്രീയെ പ്പേടിയുമാണ് എന്നാൽ എല്ലാത്തിനും അവൻ വേണം താനും.
ശ്രീ ഒരാഴ്ചത്തെ ലീവിനായി നാട്ടിലേക്ക് പോയതായിരുന്നു
അന്നേ ദിവസം വൈകുന്നേരം നിർമല ഓഫീസിൽ നിന്നും വന്ന നേരം.
മീനുട്ടിയെവിടെ അമ്മേ.
മോളെ അവൾ റൂമിലിരുന്ന് ടീവി കാണുകയാ
ആഹാ അവൾ കുളിച്ചോ അമ്മേ.
ഇല്ല.
അതെന്താ അമ്മേ അമ്മയോട് ഞാൻ പറഞ്ഞിരുന്നില്ലേ മോൾ വന്നാലുടനെ കുളിക്കാൻ പറയണം എന്ന്.
മോളെ ഞാൻ കുറെ പിറകെ നടന്നതാ.
പിന്നെന്താ അമ്മേ.
അവള് കൂട്ടാക്കേണ്ടേ മോളെ.
ഹ്മ്മ് ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ.
അതും പറഞ്ഞോണ്ട് നിർമല മീനുട്ടിയുടെ അരികെ പോയിരുന്നു
മീനുട്ടി മോളെ അമ്മയുടെ മുത്തല്ലേ മോള് അമ്മ പറയുന്നത് കേൾക്കുമോ.
ഹ്മ്മ് അമ്മ പറ.
മോള് പോയി കുളിച്ചേ.
ച്ചും വേണ്ട.
അതെന്താ മോളു.
കുളിച്ചു നല്ല കുട്ടിയായിരുന്നാൽ അല്ലേ മോളു അമ്മയെ പൊലെ ആകു.
ച്ചും ഞാൻ കുളിക്കില്ല.
അതെന്താ മോളു.
അങ്കിൾ ഇന്നലെയും വന്നില്ല ഇന്നും വന്നില്ല.
മോളു അങ്കിൾ അങ്കിളിന്റെ അമ്മയെയും അച്ഛനെയും ഒക്കെ കാണാൻ പോയതല്ലേ
അല്ലല്ല അങ്കിൾ വെറുതെ പറയുകയാ അങ്കിൾ മനപ്പൂർവം മീനുട്ടിയെ കാണാൻ വരാത്തത് ആണ്.
അല്ല മോളു അങ്കിൾ നാട്ടിൽ പോയതല്ലേ അതല്ലേ വരാത്തെ.
ദേ അങ്കിൾ വന്നാൽ ഉടനെ അമ്മ മീനുട്ടിയെ കാണാൻ വരാൻ പറയാം പോരെ.
വേണ്ട അങ്കിൾ വരാതെ ഇനി മീനുട്ടി കുളിക്കുകയും ഇല്ല ഒന്നും കഴിക്കുകയും ഇല്ല.
മോളു വാശിപിടിക്കല്ലേ.
വാശിയ മീനുട്ടി വല്യ വാശിക്കാരിയാ.
അറിയാല്ലോ അമ്മക്ക്.
ഹ്മ്മ് അമ്മക്ക് മീനുട്ടി മാത്രമല്ലേയുള്ളുമീനുട്ടി ഇങ്ങിനെ വാശിപിടിച്ചാൽ അമ്മക്ക് എത്ര സങ്കടം വരും.
വന്നോട്ടെ ഇപ്പൊ അമ്മക്കും അങ്കിളിനുമൊന്നും മീനുട്ടിയെ ഇഷ്ടമല്ല.
മീനുട്ടി ഇനി ആരോടും മിണ്ടുകയും ഇല്ല.
മോളു അങ്ങിനെയൊന്നും പറയല്ലേ അമ്മക്ക് പിന്നെ ആരാ ഉള്ളെ മീനുട്ടിയല്ലാതെ.
വേണ്ട അമ്മ കള്ളം പറയുകയാ.
എത്ര ശ്രമിച്ചിട്ടും മോള് വരത്തെ അവളുടെ പിടിവാശിയിൽ ഇരിക്കുന്നതോർത്തു നിർമലക് കരച്ചിൽ വന്നു.
അമ്മ ഫോൺ താ ഞാൻ അങ്കിളിനെ വിളിച്ചു നോക്കട്ടെ എന്നു പറഞ് മീനുട്ടി നിർമ്മാലയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി.
ശ്രീയുടെ നമ്പറിൽ കാൾ ചെയ്തു.
ഹലോ അങ്കിൾ എവിടാ.
മീനുട്ടി അങ്കിൾ അങ്കിളിന്റെ അമ്മയുടെ അടുത്തല്ലേ.
ച്ചും മീനുട്ടിയെ വേണ്ട അല്ലേ അങ്കിളിനും
അയ്യോ മീനുട്ടി എന്താ അങ്ങിനെ പറയുന്നേ.
പിന്നെ പറയില്ലേ രണ്ടു ദിവസം ആയില്ലേ അങ്കിൾ മീനുട്ടിയെ കാണാൻ വന്നിട്ട്.
അങ്കിൾ അങ്കിളിന്റെ അമ്മയെയും അച്ഛനെയും ഒക്കെ കാണാൻ വന്നതല്ലേ മീനു.
കണ്ടോ കണ്ടോ അങ്കിൾ അവരെയൊക്കെ കാണാൻ പോയി എന്നെ കാണാൻ വന്നില്ലല്ലോ മീനുട്ടിയെ ഇഷ്ടം അല്ലാത്തോണ്ടല്ലേ.
മീനുട്ടി ഇനി കുളിക്കത്തുമില്ല ഫുഡും കഴിക്കില്ല നോക്കിക്കോ.
ശ്രീ കുറെ ഫോണിലൂടെയും നിർമല തഴുകിയും തലോടിയും ഒക്കെ പറഞ്ഞു നോക്കിയെങ്കിലും അവള് ഇളകിയതേയില്ല.
അന്ന് ആ വീട്ടിൽ ആരും തന്നെ ഭക്ഷണം കഴിച്ചതുമില്ല മീനുട്ടിയുടെ സങ്കട ഭാവം കണ്ടിട്ട് നിർമലക്കു കഴിക്കാൻ തോന്നുന്നുണ്ടായിരുന്നില്ല
അടുത്ത ദിവസം രാവിലെ കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടണ്ടാണ് നിർമല എണീറ്റത്. ഒന്നും കഴിക്കാതെ കിടന്നതിന്റെ ക്ഷീണം ആ മുഖത്തു കാണാമായിരുന്നു.
