പോകുന്ന വഴിക്കു ബവരിജസ് ഷോറൂം കണ്ടതും രണ്ടു ഫുള്ള് വേണം അല്ലേട ഇനി അതിന്റെ ഒരു പോരായ്കയേയുള്ളൂ ഞാൻ കാണിച്ചു കൊടുത്തോളം എന്ന് പറഞ്ഞോണ്ട് അവൾ യാത്ര തുടർന്നു.
യാത്രയിൽ ഉടനീളം അവളുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി മറഞ്ഞിരിപ്പുണ്ടായിരുന്നു. ശ്രീ മോളെ കൊഞ്ചിക്കുന്നതും ലാളിക്കുന്നതും ഒക്കെ ഓർത്തപ്പോൾ അവൾക്കു വല്ലാത്ത സന്തോഷം തോന്നി. മനസിലെവിടെയോ അവനോടു പ്രണയം മൊട്ടിട്ടു തുടങ്ങിയോ എന്ന് തോന്നിച്ചു അവള്ക്ക്.
മീനുമോൾ അമ്മയെ കല്യാണം കഴിച്ചോ എന്ന് പറഞ്ഞത് മുതലുള്ള അവന്റെ നോട്ടവും നാണം പിടിച്ചുള്ള നിറുത്തവും എല്ലാം അവളുടെ മനസ്സിലൂടെ വന്നു പോയികൊണ്ടിരുന്നു.
അന്ന് ഓഫീസിൽ എത്തിയിട്ടും അവൾക്ക് അതിൽ നിന്നും ഒരു മോചനം കിട്ടാത്ത പൊലെ തോന്നി.
എന്ത് ചെയ്യുമ്പോളും ശ്രീയുടെ മുഖവും അതിലെ നിറഞ്ഞ ചിരിയും മോളുടെ കൂടെ ഇരിക്കുന്ന വിധവും അവളുടെ കുസൃതി നിറഞ്ഞ പെരുമാറ്റത്തിന് അവൻ നൽകുന്ന മറുപടിയും എല്ലാം അവളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന പൊലെ.
ഇടയ്ക്കു അവൾ പുഞ്ചിരിക്കുന്നുണ്ട് നാണം കൊണ്ട് തല താഴ്ത്തുന്നുണ്ട് . തനിക്കു ഇതെന്തു പറ്റി എന്നാലോചിക്കുമ്പോൾ. മീനുട്ടി ആഗ്രഹിക്കുന്നുണ്ടേൽ അവൾക്കത്രക്കും ഇഷ്ടമാണെൽ എന്ന് പറഞ്ഞോണ്ട് അവൾ നിറുത്തി.
ച്ചി ഞാനിതെന്തൊക്കെയാ ആലോചിച്ചു കൂട്ടുന്നെ. അവനിൽ അങ്ങിനെ ഒരു ആഗ്രഹം ഇല്ലെങ്കിൽ.അവന് വേറെ നല്ല ഒരുത്തിയെ കിട്ടില്ലേ ഒന്നു പ്രസവിച്ച എന്നെ അവൻ എന്തിന് എന്നൊക്കെ ചിന്തിച്ചു പോയി.
അപ്പൊ കരയാൻ വരുന്നപോലെ തോന്നും.
വേണ്ട വെറുതെ ആഗ്രഹങ്ങൾ കൊണ്ട് നടന്നിട്ട് കാര്യമില്ല അവൻ ഇന്നല്ലെങ്കിൽ നാളെ വേറെ വിവാഹം കഴിച്ചു സുഗമായി ജീവിക്കും അവനെ കുറിച്ചാലോചിച്ചു ഞാൻ എന്ന് വിതുമ്പിയ കണ്ണുകൾ തുടച്ചോണ്ട് അവൾ ജനവാതിലിലൂടെ പുറത്തേക്കു നോക്കി.
കുറെ പേര് നടന്നുപോകുന്നു അതിൽ തന്നെ മുന്നിൽ ഒരുത്തൻ ഉണ്ട് പിറകിൽ വേറെ കുറെ പേരും ആർക്കും അവന്റെയൊപ്പം എത്താൻ സാധിക്കുന്നില്ല പാതിവഴിയിൽ കുറെ പേരെ കാണാത്തപോലെ ബാക്കിയുള്ളവർ ഓരോ വഴികൾ വരുമ്പോളും അങ്ങോട്ട് തിരിഞ്ഞു കൊണ്ടേയിരുന്നു.അപ്പോഴും അവൻ മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു.
അവൾ ഒന്നാലോചിച്ചു ശരിയാ അവൻ പോയികൊണ്ടേയിരിക്കും കൂടെ കൂടാൻ ആഗ്രഹിക്കുന്നത് എന്റെ തെറ്റാ..
എനിക്ക് മീനുവുണ്ട് അത് മതി.എന്ന് സ്വയം പറഞ്ഞോണ്ട് നിർമല അവളുടെ ചെയറിലേക്ക് ഇരുന്നു.
ഇന്ന് അധികം ഓർഡർ ഒന്നുമില്ല എല്ലാം നേരത്തെ വന്നു കഴിഞ്ഞതായിരുന്നു.
അന്നവൾ നേരെത്തെ ഇറങ്ങി.
വീട്ടിലേക്ക് പോകുമ്പോൾ അവളുടെ മനസ്സ് ശാന്തമായിരുന്നു ഒന്നും ചിന്തിച്ചില്ല മീനുവിനെ കുറിച്ചുള്ള ചിന്തകൾ മാത്രം.
വീട്ടിലെത്തിയതും രണ്ടുപേരെയും കാണാത്തതു കൊണ്ട് അവൾ ശ്രീയുടെ ഫോണിലേക്കു വിളിച്ചു.
ശ്രീ നിങ്ങളിതെവിടെ പോയി.
ഹാ ചേച്ചി മീനുവിന് പാർക്കിൽ വരണം എന്ന് പറഞ്ഞപ്പോ ഇങ്ങോട്ട് പോന്നു.
ആഹാ എന്നിട്ട് അവളെവിടെ.
ദേ എന്റെ കൂടെയുണ്ട് കൊടുക്കണോ.
ഹ്മ്മ്.
മീനു ഞാൻ പറഞ്ഞതല്ലേ അങ്കിളിനെ ബുദ്ധിമുട്ടിക്കരുത് എന്ന്.
അതിനമ്മേ ഇതൊക്കെ അങ്കിളിനു ഒരു ബുദ്ധിമുട്ട് ആണോ. ബൈക്കിൽ കയറി ഇരുന്നു ഇങ്ങോട്ട് പോന്നു ഇതിലെന്താ ബുദ്ധിമുട്ട്.
മീനു മോളെ അമ്മ പറഞ്ഞതു കേൾക്കില്ല അല്ലേ.
അയ്യോ അമ്മേ അങ്കിളിനു ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല സത്യം.
വേണേൽ അങ്കിളിനോട് തന്നെ ചോദിച്ചു നോക്ക്.
എന്ന് പറഞ്ഞോണ്ട് മീനു ശ്രീയുടെ കയ്യിൽ ഫോൺ കൊടുത്തു.
ശ്രീ അവൾ സോറി കെട്ടോ.
എന്താ ചേച്ചി ഇങ്ങിനെ.
അവൾക്കു ഇഷ്ടപ്പെട്ടത് കൊണ്ടല്ലേ.
ഹ്മ്മ് എപ്പോഴാ തിരിച്ചു വരിക.
എന്തെ ചേച്ചി വീട്ടിലെത്തിയോ.
ഹ്മ്മ്.
അയ്യോ അപ്പൊ ചേച്ചി പുറത്തു നില്കുകയാണോ പാവം
ഞങ്ങളിപ്പോ വരാം.
ധൃതി വെക്കേണ്ട ഏതായാലും പോയതല്ലേ വണ്ടിയിൽ സ്പെയർ കീ ഉണ്ട് ഞാൻ തുറന്നോളം
ഹ്മ്മ് എന്നാ പിന്നെ ഞങ്ങൾക്ക് കുറച്ചൂടെ പ്രോഗ്രാം ഉണ്ട് അല്ലേ മീനു.
