എന്നാ താൻ എന്തേലും വിളിക്ക് എന്ന് പറഞ്ഞോണ്ട് നിർമല അവിടെ നിന്നും പോന്നു.
ഹലെ മാഡം എനിക്കെന്താണ് ജോലി എന്നൊന്നും പറഞ്ഞില്ല.
ഹോ അതൊന്നും അറിയാതെയാണോ സാർ ഇങ്ങോട്ട് വന്നേ.
അയ്യോ എന്നെ സാർ എന്നൊന്നും വിളിക്കേണ്ട ഞാൻ നിങ്ങടെ ജൂനിയർ അല്ലേ മാഡം എന്നുള്ള ശ്രീയുടെ നിഷ്കളങ്കമായ ചോദ്യംക്കെട്ട് നിർമലക്ക് അവനോടു എന്താ പറയേണ്ടേ എന്നറിയില്ലായിരുന്നു.
സാറിന്റെ പേരെന്താന്ന പറഞ്ഞെ.
ശ്രീഹരി എല്ലാവരും ശ്രീ എന്ന് വിളിക്കും.
ആര് എല്ലാവരും ഇവിടെ ആർക്കും തന്നെ ഇതിനു മുൻപ് പരിജയം ഉണ്ടോ.
അല്ല മാഡം നാട്ടിലെ എല്ലാവരും എന്നാ ഞാൻ ഉദേശിച്ചേ.
ഹോ അതൊക്കെ തന്റെ നാട്ടിൽ അല്ലേ.
ഹ്മ്മ് എന്താ മാഡം മാഡത്തിനും അങ്ങിനെ വിളിച്ചൂടെ
എടൊ ശ്രീഹരി ഹോ സോറി ശ്രീ തനിക്കു നൽകിയിട്ടുള്ള ജോലി ദേ അവിടെ പോയിരുന്നോ കുറച്ചു നേരം എന്നിട്ട് ഞാൻ പറഞ്ഞു തരാം എന്താപോരെ.
ഓക്കേ മാഡം എന്ന് പറഞ്ഞോണ്ട് ശ്രീ അവൾ കാണിച്ച ചെയറിൽ പോയിരുന്നു.
വിസിറ്റേഴ്സിനും കസ്റ്റമേഴ്സിനും വേണ്ടി ഒരുക്കിയിട്ടുള്ള റൂം ആയിരുന്നു അത്.
അവന്റെ ഇരുത്തം കണ്ടപ്പോൾ നിർമ്മലക് ചിരിയാണ് വന്നത്.
ഇങ്ങിനെ ഒരുത്തനോ എന്നവൾ സംശയത്തോടെ അവാളേ നോക്കി.
അരമണിക്കൂർ കഴിഞ്ഞു ഒരുമണിക്കൂറായി പിന്നെ അത് രണ്ടു മണിക്കൂർ ആയപ്പോൾ ശ്രീ അവിടെ നിന്നും എഴുനേറ്റു വന്നു.
നിർമല അപ്പോൾ കാര്യമായ ജോലിയിൽ ആയിരുന്നു.
ഹലോ മാഡം നിങ്ങളെന്താ എന്നെ കളിയാകുകയാണോ .
എന്താ തന്റെ പ്രോബ്ലം അവള്ക്ക് മുന്നിലിരുന്ന സിസ്റ്റത്തിൽ നിന്നും തല ഉയർത്തി കൊണ്ട് അവൾ ചോദിച്ചു.
മാഡം നിങ്ങൾ എന്നോട് അവിടെ പോയി ഇരിക്കാൻ പറഞ്ഞു.
ഞാൻ അത് അനുസരിച്ചു.
എനിക്ക് അവിടെ ഇരിക്കലാണോ ജോലി അല്ല വേറൊന്നും വിചാരിക്കരുത് സംശയം കൊണ്ട് ചോദിച്ചതാ
ആ ഇന്നൊരു ദിവസം മുഴുവൻ തനിക്കു അതാ ജോലി എന്താ സനുസരിക്കില്ലേ.
ഓക്കേ മാഡം ഹെഡിൽ നിന്നുള്ള നിർദ്ദേശങ്ങൾ പാലികലാണല്ലോ എന്റെ ജോലി.
ഹ്മ്മ് എന്നാ താൻ ആദ്യം അത് ചെയ്യാൻ നോക്ക് എന്നിട്ട് മതി തന്റെ ഈ വാചകമടി
ഓക്കേ മാഡം എന്നുതലയാട്ടി പറഞ്ഞോണ്ട് ശ്രീ വീണ്ടും അവിടെ തന്നെ പോയിരുന്നു.
ലഞ്ച് ബ്രെക്കിന്റെ സമയത്തും ശ്രീ അതെ ഇരിപ്പ് തുടർന്നു.
ഓഫീസ് ടൈം കഴ്ഞ്ഞു എല്ലാവരും ഇറങ്ങുമ്പോഴും ശ്രീ അതെ ഇരിപ്പ് ഇരിക്കുന്നത് കണ്ടു നിർമ്മലക് ആദ്യം പാവം തോന്നി.പിന്നെ ചിരിയും
അവൾ ശ്രീയുടെ അടുത്തേക്ക് ചെന്നു.
അല്ല താൻ വീട്ടിൽ പോണില്ലേ.
മാഡം പറഞ്ഞാൽ അല്ലേ പോകാൻ പറ്റു.
ഹോ ഇങ്ങിനെ ഒരു മണ്ടൻ താൻ എങ്ങിനെ ഇവിടെ വരെ എത്തി.
ഹലോ മാഡം മാഡം എന്താ വിളിച്ചേ മ്മണ്ടൻ എന്നോ.
ദേ ഞങ്ങടെ നാട്ടിൽ പോയി ഒന്നന്വേഷിച്ചാൽ മതി ശ്രീയെ പറ്റി.
ഹോ ഇനി ഞാൻ അത് അന്വേഷിക്കാൻ തന്റെ നാട്ടിലോട്ടു വരാം എന്തെ.
വന്നോളൂ വന്നാലല്ലേ എന്നെ പറ്റി കൂടുതൽ അറിയാൻ പറ്റു മാഡം.
അവന്റെ പറച്ചിലും കൈ താഴ്ത്തിയിട്ടുള്ള ആക്ഷനും കണ്ടു നിർമ്മലക് ചിരി അടക്കാൻ കഴിഞ്ഞില്ല.
ശ്രീ താൻ വാ എന്ന് പറഞ്ഞോണ്ട് നിർമല അവനെ വിളിച്ചോണ്ട് പുറത്തേക്കു പോയി.
മാഡം വല്ലാതെ വിശക്കുന്നു മാഡം വല്ലതും കയ്യിലുണ്ടെൽ സാലറിക്കിട്ടുമ്പോൾ തിരിച്ചു തരാം എന്നുള്ള അവന്റെ പറച്ചിൽ കേട്ട്.
താൻ ലഞ്ചിനു ഒന്നും കഴിച്ചില്ലേ ശ്രീ.
ഇല്ല മാഡം മാഡം പറഞ്ഞാൽ അല്ലേ പോകാൻ പറ്റു.അതാ ഞാൻ.പിന്നെ കയ്യിലും ഒന്നുമില്ല.
ഹോ സോറി ശ്രീ ഞാൻ തന്റെ കാര്യം പാടെ മറന്നു ജോലിയിൽ ഏർപ്പെട്ടുപോയി
സാരമില്ല എന്ന് പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു.
അത് കണ്ടതും നിർമലക് വല്ലാതെ വിഷമം തോന്നി.
പാവം ഇതിനെയാണല്ലോ ഞാൻ കുരങ്ങു കളിപ്പിച്ചോണ്ടിരുന്നേ എന്നോർത്തപ്പോൾ നിർമ്മലക്കു അവനോടു സഹതാപം തോന്നി.
താൻ എവിടെയാ തങ്ങുന്നത്.
അത് എന്റെ ഒരു ഫ്രണ്ട് ഉണ്ട് ഇവിടെ അടുത്ത്.
അവന്റെ റൂമിൽ ഒരു പെയിങ് ഗസ്റ്റ് ആയിട്ടാ.
ഹോ. താൻ ലഞ്ചിനു ഒന്നും കഴിച്ചില്ല എന്നല്ലേ പറഞ്ഞെ.
അതെ മാഡം.
താൻ വാ നമുക്ക് വീട്ടിൽ പോകാം.
