കാർത്തികേയം – 1 4അടിപൊളി  

” വിഷ്ണു ഉടനെ support ചെയ്തു. “ഇന്നലെ shooting practice-ൽ പന്ത് post-ന് പകരം staff room-ലേക്ക് അടിച്ചവൻ തന്നെ അത് പറയണം.!! ” “അത് കാറ്റ് കൊണ്ടുപോയതാ. ” അമൽ പതുക്കെ വലിയൻ നോക്കി.

“അണ്ടി!! എന്നെകൊണ്ട് കൂടുതലൊന്നും പറയിപ്പിക്കല്ലേ മൈരേ. അതിന്റെ ചൊരുക്ക് എങ്ങാണ്ട് ആണ് ആ ലത മിസ്സ്‌ ഇന്ന് എന്റെ നെഞ്ചത്ത് തീർത്തത്. ” കടയുടെ മുന്നിൽ പിന്നേം ചിരി പൊട്ടി.

അമൽ അത്യാവശ്യം മെനക്ക് തന്നെ നാറി. ആ സമാധാനത്തിൽ ഞാൻ ബാക്കിയുള്ള ലൈം കുടിച്ചു. അപ്പോഴാണ് സ്കൂൾ ഗേറ്റിന്റെ ഭാഗത്ത് നിന്ന് ഒരു പരിചിത ശബ്ദം കേട്ടത്. “കാർത്തിയേട്ടാ….!

” ശബ്ദം കേട്ടതും എന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. കാവ്യ. എന്റെ കുഞ്ഞനിയത്തി. എന്നേക്കാൾ 4 വയസ്സ് താഴെ ആണ് അവൾ.

വിഷ്ണു ആയിട്ട് അത്യാവശ്യം കമ്പനി ആണ്. അമലിന്റെ കാര്യം പിന്നെ പറയേവേണ്ട. മച്ചാന്റെ തലവട്ടം കണ്ടാൽ പിന്നെ ആ തലേൽകേറി നിരങ്ങാതെ അവൾക് ഒരു സമാധാനം ഇല്ലന്ന്തന്നെ പറയാം. സ്കൂൾ ഗേറ്റിലൂടെ ബാഗും തൂക്കി ഞങ്ങളുടെ നേർക്ക് ഓടി വരുന്ന കാവ്യയെ കണ്ടതും അമലിന്റെ മുഖത്തെ ചിരി മാഞ്ഞു.

കൈയിലിരുന്ന ലൈം ഗ്ലാസ് പതിയെ കൗണ്ടറിലേക്ക് വെച്ചിട്ട് മച്ചാൻ പിന്നോട്ട് വലിഞ്ഞു. “ഞാൻ ഇറങ്ങുവാ. ” “ഡാ നിൽക്ക്… ” വിഷ്ണു ചിരിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു.

“ഇന്ന് ഞാൻ കുടുങ്ങില്ല. ” അമൽ പിന്നെ തിരിഞ്ഞുനോക്കാതെ ഒരു ഓട്ടം ആയിരിന്നു. അതിനിടയിൽ കാവ്യ ഞങ്ങളുടെ അടുത്തെത്തിയിരുന്നു. “കാർത്തിയേട്ടാ…

” കിതച്ചുകൊണ്ട് അവൾ എന്റെ കൈയിൽ പിടിച്ചു. “എന്താടി? ” “അമലേട്ടൻ എവിടെ? ” ചോദ്യം കേട്ടതും ഞാനും വിഷ്ണുവും മുഖത്തോട് മുഖം നോക്കി.

“ഇപ്പൊ ഇവിടെ ഉണ്ടായിരുന്നു. എവിടെ പോയോ ആവോ. ” വിഷ്ണു ചിരി അടക്കിക്കൊണ്ട് പറഞ്ഞു. “ഹും…

” കാവ്യ കണ്ണുരുട്ടി. “ഇന്നും രക്ഷപ്പെട്ടല്ലേ. ” “എന്താ സംഭവം? ” ഗിരിയേട്ടൻ കൗതുകത്തോടെ

ചോദിച്ചു. “രണ്ടീസം മുന്നേ ഒരു ബെറ്റ് വെച്ചിരുന്നു. ” കാവ്യ മുഖം വീർപ്പിച്ചു. “തോറ്റാൽ എനിക്ക് ഡയറി മിൽക്ക് വാങ്ങിത്തരാമെന്ന് പറഞ്ഞതാ.

” “അത്രേയുള്ളോ? ” ഗിരിയേട്ടന് ചിരി വന്നു. “അത്രേയുള്ളൂ. പക്ഷേ അമലേട്ടൻ തോറ്റെന്ന് സമ്മതിക്കില്ല.

” “അത് കാര്യം തന്നെയാ… ” ഞാൻ തലകുലുക്കി. “ഫുട്ബോൾ കളിക്കുമ്പോഴും ഇതേ സ്വഭാവമാണ്. ” “എന്താ?

” ഗിരിയേട്ടൻ ചോദിച്ചു. “മച്ചാൻ പകുതി സമയവും offside കേറി നിന്നിട്ടാണ് ഗോൾ അടിക്കുന്നത്. ലൈൻസ്മാൻ കൊടി പൊക്കിയാലും ഓഫ്‌സൈഡ് ആണെന്ന് സമ്മതിച്ചു തരില്ല. ” “അതൊക്കെ referee-ക്ക് football അറിയാത്തതുകൊണ്ടാണ്.

” പിന്നിൽ നിന്ന് വിഷ്ണു അമലിന്റെ ശബ്ദം അനുകരിച്ചുകൊണ്ട് പറഞ്ഞു. അതുകേട്ട് എനിക്കും ഗിരിയേട്ടനും കാവ്യയും ഒരുപോലെ ചിരി പൊട്ടി. “ഇന്നലെയും തോറ്റിട്ടും തോറ്റിട്ടില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാൻ നോക്കുകയായിരുന്നു. ” “പക്ഷേ ഇന്ന് രക്ഷപ്പെട്ടു.

” വിഷ്ണു റോഡിന്റെ അറ്റത്തേക്ക് നോക്കി പറഞ്ഞു. “താൽക്കാലികമായി മാത്രം. ” കാവ്യ കണ്ണുരുട്ടി. “നാളെ സ്കൂളിൽ വരില്ലേ…

” അപ്പോഴേക്കും ഗിരിയേട്ടൻ ഒരു ലൈം ഗ്ലാസ് അവളുടെ നേരെ നീട്ടി. “ഇതാ… ആദ്യം ഇത് കുടിക്ക്. ശേഷം വേണമെങ്കിൽ പ്രതിയെ വേട്ടയാടാം.

” “ഹിഹി… ” ഗ്ലാസ് വാങ്ങിക്കൊണ്ട് അവൾ ഒന്ന് ഇളിച്ചു കാട്ടി. രണ്ട് മൂന്ന് സിപ്പ് കുടിച്ചതും മുഖം നൂറ് വാട്ട് ബൾബ് പോലെ തെളിഞ്ഞു. കുരുപ്പിന്റെ ഈ ചിരി കാണാൻ നല്ല ചേലാണ്.

“താങ്ക്യൂ ഗിരിയേട്ടാ” ചിരിക്ക് ഒട്ടും പഞ്ഞം വരുത്താതെ തന്നെ അവൾ പറഞ്ഞു. ഗിരിയേട്ടൻ ഒന്ന് ചെറുതായ് പുഞ്ചിരിച്ചു. അപ്പോഴേക്കും വിഷ്ണു മച്ചാന് പോകാനുള്ള ബസ് വന്നു. “അപ്പൊ ശെരിടാ നാളെ കാണാം.

” ബസ്സിലോട്ട് കേറുന്നേനു മുന്നേ കാവ്യെടെ കവിളിൽ ഒന്ന് പിച്ചിക്കൊണ്ട് അവൻ ഞങ്ങളോടായി പറഞ്ഞു. “എന്ന ഞങ്ങളും ഇറങ്ങുവാ ഗിരിയേട്ടാ. ” ഞാനും പിന്നെ അങ്ങ് വലിയൻ തീരുമാനിച്ചു. കാവ്യ ഗിരിയേട്ടന് ടാറ്റ കൊടുത്ത് എന്റെ കയ്യിൽ തൂങ്ങി വീട്ടിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *