” ഞങ്ങൾ രണ്ടും ഒരുമിച്ച് ഞെട്ടി. “എന്നെക്കൂടാതെ തുടങ്ങി അല്ലേ രണ്ടും? ” പിന്നിൽ നിന്ന് ഗൗരി ചേച്ചിയുടെ ശബ്ദം. “ഡീ മനുഷ്യനെ പേടിപ്പിച്ചല്ലോ!
” ഞാൻ
അവളുടെ കയ്യിൽ പിടിച്ച് മാറ്റാൻ നോക്കി. “ആഹ്, നിനക്കൊണ്ട് വെല്ല്യ കുഴപ്പമില്ല. പക്ഷേ ഇവളെ നോക്ക്. ” കാവ്യയുടെ പ്ലേറ്റിലേക്ക് നോക്കിക്കൊണ്ട് ഗൗരി ചേച്ചി പറഞ്ഞു.
“അഞ്ച് മിനിറ്റ് കൂടി വൈകിയിരുന്നെങ്കിൽ പ്ലേറ്റ് വരെ തിന്നുമായിരുന്നു. ” “ഓ പിന്നെ. ” കാവ്യ പ്രതിഷേധിച്ചു. “പിന്നെ ബോണ്ട തന്നെ ഇറങ്ങി നടന്നുപോയതാണോ?
” ഭൂലോക ചളി അടിച്ചിട്ട് വിജയ ഭാവത്തിൽ നിന്ന ഗൗരിയേച്ചി എന്റെ മുഖത്തേക്കൊന്ന് പാളി നോക്കി. ആ നോട്ടം കണ്ടതും ഞാൻ ഒരു കൃത്രിമ ചിരി അങ്ങ് പാസ്സ് ആക്കി. പുള്ളിക്കാരീടെ കൌണ്ടർ വർക്ക് ആയില്ലേൽ ചിരിക്കാനുള്ള ചുമതല എനിക്കാണ് ഇല്ലങ്കിൽ എന്റെ കയ്യിലെ തൊലി പിച്ചിയെടുക്കും. എന്റെ കളിയാക്കിച്ചിരി കൂടി കേട്ടപ്പോൾ കാവ്യ പിണക്കം അഭിനയിച്ചു.
“എനിക്ക് എല്ലാവരും എതിരാണ്. ” അവൾ വിധി പ്രസ്താവിച്ചു. “അതിന് ആദ്യം വീട്ടിൽ ബാക്കിയുള്ളവർക്ക് കൂടി എന്തെങ്കിലും ബാക്കി വയ്ക്കണം. ” അമ്മയുടെ മറുപടി വന്നതും കാവ്യയുടെ നാടകത്തിന് താൽക്കാലിക വിരാമമായി.
“അമ്മേ… എനിക്ക് ചായ? ” ഗൗരി ചേച്ചി ചോദിച്ചു. “അടുക്കളയിൽ ഇരിപ്പുണ്ട്.
” “യ്യോ… അടുക്കള വരെ പോവാനോ?! ഇനി ഒരടി വെച്ച ഞാൻ ചാത്തോവും. ” “എന്നാ അവിടെ കെടന്ന് ചാവ്.
” രമ്യ ആന്റി ഒട്ടും ഭാവമാറ്റമില്ലാതെ പറഞ്ഞു. “കണ്ടോ? സ്വന്തം അമ്മയുടെ സ്നേഹം. ” അതും പറഞ്ഞ് ഗൗരി ചേച്ചി നേരെ എന്റെ അടുത്തേക്ക് വന്നു.
“എന്താ? ” സംശയത്തോടെ ഞാൻ ചോദിച്ചു. മറുപടി ഒന്നും പറയാതെ എന്റെ കയ്യിലിരുന്ന ചായഗ്ലാസ് പിടിച്ചുപറിച്ച് ഒരു കവിൾ കുടിച്ചു. “ഡീ!
” “നല്ല ചായ. ” എന്റെ പ്രതിഷേധം കേൾക്കാത്ത മട്ടിൽ അവൾ തലകുലുക്കി. “അത് എന്റെയാ. ” “ഇപ്പൊ അല്ല.
” വീണ്ടും ഒരു കവിൾ കൂടി കുടിച്ചിട്ട് ഗ്ലാസ് എന്റെ നേരെ നീട്ടി. “ഇന്നാ ഇനി മോൻ കുച്ചോ. ” “വേണ്ട. വെച്ചോ.
” “ഓഹോ… ഇത്ര വൃത്തിയൊക്കെ എപ്പോഴാ തുടങ്ങിയത്? ” “നിന്റെ എച്ചിൽ കുടിക്കാനുള്ള അവസ്ഥ എനിക്ക് വന്നിട്ടില്ല. ” ആ ഡയലോഗ് പുള്ളികാരിക്ക് അത്ര പിടിച്ചില്ല.
അത്രക്കായോ!! ” അടുത്ത നിമിഷം ഇടത് കൈ എന്റെ പിങ്കഴുത്തിൽ ചുറ്റിപ്പിടിച്ചു. “ഡീ… വിടെടീ…
” ഞാൻ കുതറാൻ നോക്കിയെങ്കിലും ഗൗരി ചേച്ചിയുടെ പിടി മുറുകി. വലത് കയ്യിലിരുന്ന ചായഗ്ലാസ് പിടിച്ച് അവൾ എന്റെ വായിലേക്ക് കമഴ്ത്തി. “പന്നി! ” ഞാൻ അവളുടെ കയ്യിൽ നിന്ന് ഒഴിഞ്ഞുമാറിയതും അവൾ എന്റെ തലയിൽ ഒന്ന് കിഴുക്കി.
“ആരാടീ പന്നി? ” “നീ തന്നെയടീ. ” സോഫയിലിരുന്ന കുഷ്യൻ എടുത്ത് അവൾ എന്റെ നേർക്ക് എറിഞ്ഞു. ഞാൻ അത് പിടിച്ച് തിരികെ എറിഞ്ഞു.
“ഡാ! ” “ഡീ! ” അടുത്ത നിമിഷം ഹാളിൽ ഒരു ചെറിയ യുദ്ധം തന്നെ തുടങ്ങി. കുഷ്യനുകളും ചെറു അടികളും ഭീഷണികളും പരസ്പരം കൈമാറിക്കൊണ്ടിരുന്നു.
കാവ്യയാണെങ്കിൽ സോഫയുടെ ഒരറ്റത്ത് ഇരുന്ന് ബോണ്ടയും തിന്നുകൊണ്ട് മത്സരം കാണുകയായിരുന്നു. “ചേച്ചി… ചെവി പിടിക്ക്. ” “ശരി, ഫ്രിഡ്ജിലെ ഐസ്ക്രീം ഞാൻ എടുത്തോളാം.
” “ചേച്ചി, വിട് അവനെ. ” “ഇത്ര പെട്ടെന്ന് side മാറിയോ? ” “ഐസ്ക്രീം വേറെ… കുടുംബം വേറെ.
” ഒരു സെക്കന്റ് എന്റെ ശ്രദ്ധ ഒന്ന് മാറിയതും ഗൗരി ചേച്ചി വീണ്ടും എന്റെ നേർക്ക് പാഞ്ഞു. “ഡീ… നിക്ക്! ” ഞാൻ സോഫയ്ക്ക്
ചുറ്റും ഓടാൻ നോക്കിയെങ്കിലും ഇത്തവണ രക്ഷപ്പെട്ടില്ല. നേരെ എന്റെ മേലേക്ക് ചാടിക്കയറിയ ചേച്ചി ഒരു കൈ കൊണ്ട് എന്റെ കഴുത്ത് ചുറ്റിപ്പിടിച്ചു. “ഇന്നത്തേത് തീർത്തിട്ടേ ഞാൻ വിടൂ. ” “ആന്റിയ്…
ഇവൾക്ക് ഭ്രാന്താണ്! ” “അതെനിക്ക് പണ്ടേ അറിയാം. ” തയ്യൽ മെഷീനിൽ നിന്ന് കണ്ണെടുക്കാതെ രമ്യ ആന്റി പറഞ്ഞു. “കണ്ടോ?
സ്വന്തം അമ്മ പോലും സമ്മതിച്ചു. ” ഞാൻ പറഞ്ഞതും ഗൗരി ചേച്ചി എന്റെ തോളിൽ ഒരു കടി തന്നു. “ആആ… കടിക്കല്ലേ പന്നി!
