കാർത്തികേയം – 1 Likeഅടിപൊളി  

കാർത്തികേയം – 1

[ Oruthan ]


ജീവിതത്തിൽ ചില ഓർമ്മകൾക്ക് ഒരു പ്രത്യേക മണമുണ്ട്. നനഞ്ഞ മണ്ണിന്റെ മണം പോലെ… ആദ്യ പ്രണയത്തിന്റെ മണം പോലെ… മഴക്കാലം അവസാനിച്ചെങ്കിലും മണ്ണിലെ നനവ് ഇനിയും പൂർണ്ണമായി വിട്ടുപോയിരുന്നില്ല.

വൈകുന്നേരത്തെ സൂര്യൻ പടിഞ്ഞാറേക്ക് ചായാൻ തുടങ്ങിയിരുന്നു. വെള്ളിമറ്റം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മുന്നിലെ റോഡിലൂടെ വിദ്യാർത്ഥികളുടെ ഒഴുക്ക് പതിയെ കുറഞ്ഞുകൊണ്ടിരുന്നു. ചിലർ ബസ് സ്റ്റോപ്പിലേക്ക് ഓടി.

ചിലർ സൈക്കിളും തള്ളിക്കൊണ്ട് വീട്ടിലേക്ക് നടന്നു. സ്കൂൾ ഗേറ്റിന് എതിർവശത്തുള്ള ഗിരിയേട്ടന്റെ ചെറിയ കടയുടെ മുന്നിലാകട്ടെ പതിവുപോലെ കുട്ടികളുടെ ബഹളം. ക്ലാസ് കഴിഞ്ഞാൽ ഞങ്ങളുടെ സ്ഥിരം താവളം ഗിരിയേട്ടന്റെ കടയായിരുന്നു. ഒരു ലൈം കുടിച്ചുകൊണ്ട് വഴിയേ പോകുന്നവരെ വായ്നോക്കി നിൽക്കുക എന്നത് ഞങ്ങളുടെ ദിനചര്യയുടെ ഭാഗം തന്നെയായിരുന്നു.

സ്കൂൾ വിട്ട സമയമായതുകൊണ്ട് കടയുടെ മുന്നിൽ നല്ല തിരക്കുണ്ടായിരുന്നു. ഞങ്ങളുടെ ക്ലാസിലെ കുറെ എണ്ണവും അടുത്ത ക്ലാസിലെ പിള്ളേരും ജൂനിയേഴ്സും ഒക്കെയായി അവിടം നിറഞ്ഞിരുന്നു. എന്റെ ക്ലാസ്സിലെ അനന്ദുവും ആര്യനും ക്രിക്കറ്റ് കളിയെക്കുറിച്ച് തർക്കിക്കുന്നു. വേറെ രണ്ടെണ്ണം ട്യൂഷൻ പോകാതിരിക്കാനുള്ള ഉടായിപ്പ് പ്ലാൻ മെനയുന്നു.

രണ്ടു മൂന്നുപേർ റോഡിലൂടെ പോകുന്ന ബസിന്റെ പിന്നിൽ തൂങ്ങി പോകാനുള്ള പരിപാടിയും ആലോചിക്കുന്നുണ്ട്. ആകെ ഒരു ബഹളം. അതിനിടയിലേക്ക് പതിവുപോലെ ഞങ്ങളും കയറി ചെന്നു. ഞാനും അമലും വിഷ്ണുവും.

എന്തിനും ഏതിനും ഒരുമിച്ച് നടക്കുന്ന ഞങ്ങൾ ത്രിമൂർത്തികൾ എന്ന് സ്കൂളിൽ അറിയപ്പെട്ടു. “ഗിരിയേട്ടാ… ” കൗണ്ടറിലേക്ക് ചാഞ്ഞുകൊണ്ട് അമൽ വിളിച്ചു പറഞ്ഞു. “മൂന്ന് ലൈം.

കടം എഴുതിക്കോ. ” “ആദ്യം പഴയ കടം തീർക്ക്. ” ഗിരിയേട്ടന്റെ മറുപടി മിന്നൽ വേഗത്തിലായിരുന്നു. “ഗിരിയേട്ടാ…

കടം എന്നത് ഒരു വിശ്വാസത്തിന്റെ പേരല്ലേ. ” അമൽ ഒട്ടും കൂസാതെ പറഞ്ഞു. “അതെ. അതുകൊണ്ടാണ് നിന്നെ ഇനി വിശ്വസിക്കാത്തത്.

” ഗിരിയേട്ടൻ തിരിച്ചടിച്ചു. “ഇവനെ മാത്രം പറഞ്ഞിട്ട് കാര്യമില്ല ഗിരിയേട്ടാ. ” ഞാൻ അടുത്ത് നിന്നിരുന്ന ശരത്തിനെ ചൂണ്ടി. “ഇവന്റെ പേരിൽ ഒരു പ്രത്യേക ബുക്കെങ്കിലും ഉണ്ടാവും.

” “അതെന്താടാ? ” ശരത് നെറ്റി ചുളിച്ചു. “എടാ, നിന്റെ കടം തീർക്കാൻ ഗിരിയേട്ടൻ വേറെ ലോൺ എടുക്കേണ്ടി വരും. ” “ഓഹോ…

” ശരത് ഇളിച്ചുകൊണ്ട് എന്നെ നോക്കി. “അതൊക്കെ പിന്നെ നോക്കാം. ” “നീ ആദ്യം കണക്ക് മിസ്സിന്റെ കയ്യിൽ നിന്ന് ഊരാൻ നോക്ക്. ” “ആഹ്ഹ്ഹ്!

” അമൽ കൗണ്ടറിൽ അടിച്ച് ചിരിച്ചു. “കൊണ്ടു! ” വിഷ്ണുവും കൂടെ പൊട്ടിച്ചിരിച്ചു. “എന്താടാ സംഭവം?

” ഗിരിയേട്ടൻ കാര്യം അറിയാൻ ദൃദ്ധികൂട്ടി. അമൽ എന്നെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു. “ഇന്നത്തെ കണക്ക് പീരിയഡിൽ നമ്മുടെ നായകൻ നല്ല ഉറക്കം ആയിരുന്നു. ” “ഉറക്കം അല്ലടാ…

” ഞാൻ എന്തോ പറയാൻ ശ്രമിച്ചു. “അല്ല, ധ്യാനം ആയിരിന്നു. ” വിഷ്ണു ഗൗരവത്തിൽ തലകുലുക്കി. “ലത മിസ്സ് ബോർഡിൽ കണക്ക് ചെയ്ത് തിരിഞ്ഞു നോക്കിയപ്പോൾ ഇവൻ അവസാന ബെഞ്ചിൽ തലയും കുത്തി കിടക്കുന്നു.

” “പിന്നെ? ” ഗിരിയേട്ടൻ ആവേശത്തോടെ ചോദിച്ചു. “പിന്നെ എന്ത്… ” ശരത് ഇടയിൽ കയറി.

“‘കാർത്തിക്! ‘ എന്ന് മിസ്സ് ഒറ്റ അലറൽ. ” “എന്നിട്ട്? ” “ഇവൻ ഞെട്ടി എഴുന്നേറ്റ് നിന്നിട്ട് ‘പ്രസന്റ് മിസ്സ്’ എന്ന്.

” ഒരു നിമിഷം എല്ലാവരും പരസ്പരം നോക്കി. പിന്നെ

കടയുടെ മുന്നിൽ നിന്നിരുന്ന പകുതി പിള്ളേരും ഒരുമിച്ച് പൊട്ടിച്ചിരിച്ചു. ഗിരിയേട്ടൻ വരെ ചിരിച്ചുകൊണ്ട് കൗണ്ടറിൽ ചാരിനിന്നു. “എന്നാലും ഇത്രയും നാണംകെട്ടിട്ട് ഇവന്റെ മുഖത്ത് ഒരു കുലുക്കവും ഇല്ല. ” ശരത് ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതാ ഞാൻ പറഞ്ഞത്. ” അമൽ ലൈം ഗ്ലാസ് വാങ്ങിക്കൊണ്ട് തലകുലുക്കി. “ഇവനെപ്പോലെ തൊലിക്കട്ടിയുള്ള ഒരുത്തനെ ഞാൻ വേറെ കണ്ടിട്ടില്ല. ” “സത്യം.

Leave a Reply

Your email address will not be published. Required fields are marked *