കാർത്തികേയം – 1 4അടിപൊളി  

താഴത്തെ നിലയിൽ അങ്കിളും കുടുംബവും താമസിക്കുന്നു. രാജീവ് അങ്കിളും ഭാര്യ രമ്യ ആന്റിയും അവരുടെ ഒറ്റമകൾ ഗൗരി ചേച്ചിയും ഞങ്ങളെ അളവിലേറെ സ്നേഹിച്ചു. ഈ നാട്ടിൽ വന്ന നാൾ മുതൽ ആ വീടും ആ കുടുംബവും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. മുകളിലത്തെ നിലയാണ് ഞങ്ങളുടെ ലോകം.

ഗേറ്റ് കടന്നതും കാവ്യ എന്റെ കൈ വിട്ട് മുന്നോട്ട് ഓടി. “അമ്മേ… ഞങ്ങളെത്തി! ” പടികൾ രണ്ടെണ്ണം വീതം ചാടിക്കയറി അവൾ അകത്തേക്ക് പാഞ്ഞു.

ഞാൻ പതിയെ പിന്നാലെ നടന്നു. സമയം അഞ്ചര കഴിഞ്ഞിട്ടുണ്ടാവും. അച്ഛനും രാജീവ് അങ്കിളും ജോലി കഴിഞ്ഞ് എത്താൻ ഇനിയും സമയം എടുക്കും. ആറരയെങ്കിലും ആകാതെ രണ്ടാളെയും പ്രതീക്ഷിക്കേണ്ട.

അമ്മയും രമ്യ ആന്റിയും ആണെങ്കിൽ വീട്ടിലുണ്ടാകും. തയ്യൽ മെഷീനുകളുടെ ശബ്ദവും അവരുടെ സംസാരവും കേട്ടാൽ തന്നെ രണ്ടാളും ജോലിയിൽ ആണെന്ന് മനസ്സിലാകും.

പിന്നെ ഗൗരി ചേച്ചി… കോളേജിൽ നിന്ന് എത്തിയിട്ടുണ്ടെങ്കിൽ ഇപ്പോഴേക്കും ഹാളിലെ ടിവിയുടെ മുന്നിൽ സ്ഥാനം പിടിച്ചിട്ടുണ്ടാകും. ഡ്രസ്സ് പോലും മാറാതെ ബാഗ് ഒരിടത്തേക്ക് എറിഞ്ഞിട്ട് നേരെ ടിവിയുടെ മുന്നിലേക്ക്. അതിന് രമ്യ ആന്റിയുടെ കയ്യിൽ നിന്ന് രണ്ട് കീറങ്ങ് കിട്ടിയാലേ പിന്നെ അവിടുന്ന് എണീക്കൂ.

“അമ്മാ… നിക്ക് വെശക്കണൂ… ” ഹാളിലേക്ക് കയറിയ പാടെ കാവ്യ പതിവുപോലെ വിളിച്ചുകൂവി. “സ്കൂളിൽ നിന്ന് വന്ന ഉടനെ നിനക്ക് വിശപ്പാണല്ലോ പെണ്ണേ!

” അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദം കേട്ടു. “അത് കാരണം അവൾക്ക് വയറെന്നൊരു സാധനം ഇല്ല. അടിയില്ലാത്ത കിണറാണ്. ” തയ്യൽ മെഷീനിൽ നിന്ന് തല ഉയർത്താതെ രമ്യ ആന്റിയും കൂട്ടിച്ചേർത്തു.

“എനിക്കെന്താ? ഞാൻ വളരുന്ന കുട്ടിയല്ലേ. ” കാവ്യ ഒട്ടും വിട്ടുകൊടുക്കാതെ തിരിച്ചടിച്ചു. “കാർത്തി, നീയും കൈകഴുകി വാ.

ചായ എടുത്തു വയ്ക്കാം. ” അമ്മ പറഞ്ഞതും ഞാൻ ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞു. വീട്ടിനുള്ളിലെ ആ പരിചിതമായ ശബ്ദങ്ങളും മണങ്ങളും എപ്പോഴും പോലെ മനസ്സിന് ഒരു പ്രത്യേക ആശ്വാസം തന്നു. ഒരു നിമിഷത്തേക്ക് സ്കൂളിലെയും വഴിയിലെയും എല്ലാ ചിന്തകളും മറന്ന് ഞാൻ വീട്ടിലെ ആ സായാഹ്നത്തിന്റെ ഭാഗമായി.

വന്നപാടെ സോഫയിലേക്ക് ചാടിയ കാവ്യേനേം തൂക്കിയെടുത്തോണ്ട്. ഞാൻ കയ്യ് കഴുകാൻ പോയി. ചായ കുടിക്കുന്നേനു മുന്നേ ഉള്ള കയ്യ്കഴുകൽ അനാവശ്യ ജല പാഴാക്കൽ ആണെന്നാണ് അവളുടെ വാദം. അതോണ്ട് തന്നെ ഞാൻ ഇതുപോലെ തൂകിക്കൊണ്ട് പോണം.

കയ്യും മുഖവും കഴുകി തിരിച്ചു വന്നപ്പോഴേക്കും ചായയും പലഹാരവും എടുത്ത് അമ്മ ഹാളിലേക്ക് വന്നിരിന്നു. ചായഗ്ലാസ് എടുത്ത് കുടിക്കാൻ തുടങ്ങവേ ഞാൻ tv റിമോട്ട് എടുത്തത് കണ്ട് പ്രസ്താവന ഇറക്കിക്കൊണ്ട് കാവ്യ സോഫയിലേക്ക് കയറി. “സൺ മ്യൂസിക് വെക്ക്. ” “ഈ വീട്ടിൽ ജനാധിപത്യം എന്നൊരു സാധനം ഇല്ല.

” ഞാൻ പിറുപിറുത്തു. “നിനക്ക് വേറെ എന്തേലും കാണണോ? ” അമ്മ ചോദിച്ചു. “വേണ്ട.

” “എന്നാ മിണ്ടാതിരുന്നോ. ” അതോടെ ഞാൻ വിഷയം വിട്ടു. കുറച്ച് കഴിഞ്ഞതും ടിവിയിൽ ഒരു പഴയ പാട്ട് ഒഴുകിയെത്തി. മുന്നിലിരുന്ന പ്ലേറ്റിൽ നിന്ന് ബോണ്ടയും പഴംപൊരിയും അപ്രത്യക്ഷമാകുന്നത് നോക്കിയാൽ കാവ്യയുടെ വിശപ്പിന്റെ ആഴം മനസ്സിലാകും.

“എടീ, പതുക്കെ തിന്ന്. ” രമ്യ ആന്റി മെഷീനിൽ നിന്ന് തല ഉയർത്തി. “വളരുന്ന കുട്ടിയല്ലേ ആന്റി. ” കാവ്യ ഒട്ടും കൂസാതെ പറഞ്ഞു.

“ആഹാ… ഇന്നലെ മിക്സ്ചറിന്റെ പാക്കറ്റ് ഒറ്റയ്ക്ക് കാലിയാക്കിയതും വളർച്ചയുടെ ഭാഗമാണോ? ” അത് കേട്ടതും അവൾ ചെറുതായ് ഒന്ന് പരുങ്ങി. “അതൊക്കെ പഴയ കേസ് ആണ്.

” “ഇന്നലത്തെ കാര്യം ഇന്നേ പഴയ കേസായോ? ” അമ്മ ചോദിച്ചു. കാവ്യ അതിന് മറുപടി പറയാതെ പഴംപൊരിയിലേക്ക് ശ്രദ്ധ തിരിച്ചു. അതിനിടയിൽ ടിവിയിൽ വന്ന പാട്ടിൽ എന്റെ ശ്രദ്ധ കുടുങ്ങി.

കാവ്യയാണെങ്കിൽ മുന്നിലിരുന്ന ഭക്ഷണത്തിലും. അതുകൊണ്ടാവണം ഗൗരി ചേച്ചി വീട്ടിലേക്ക് കയറിയത് ഞങ്ങൾ രണ്ടുപേരും ശ്രദ്ധിക്കാതിരുന്നത്. അടുത്ത നിമിഷം എന്റെ കഴുത്തിലും കാവ്യയുടെ കഴുത്തിലും രണ്ട് കൈകൾ മുറുകി. “ആഹ്!

Leave a Reply

Your email address will not be published. Required fields are marked *