കാർത്തികേയം – 1 4അടിപൊളി  

” പിന്നിൽ നിന്ന് ആരോ support ചെയ്തു. ഞാൻ ഒന്നും പറയാതെ ലൈമിൽ നിന്ന് ഒരു സിപ്പ് കുടിച്ചു. മുഖത്ത് ഒരു ചെറു പുച്ഛം വരുത്തി. കാരണം…

അവന്മാർ പറയുന്നത് കള്ളമൊന്നുമല്ലായിരുന്നു. അസാധ്യമായ തൊലിക്കട്ടി ആണ് എനിക്കെന്ന് പലരും ഇതിനു മുന്നേ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ ഞാൻ ആയിട്ട് അത് തിരുത്താനും നിന്നില്ല. ഞാൻ ലൈമിൽ നിന്ന് ഒരു സിപ്പ് കൂടി കുടിച്ചതും പെട്ടെന്ന് റോഡിന്റെ മറുവശത്ത് നിന്ന് ബഹളം കേട്ടു.

“ഡാ വിടെടാ! ” “ആദ്യം നീ കൈ വിട്! ” ശബ്ദം കേട്ട് ഞങ്ങൾ അങ്ങോട്ട് നോക്കി. രണ്ട് ജൂനിയർ(plus one)പിള്ളേർ പരസ്പരം ഉന്തിത്തള്ളുകയാണ്.

ചുറ്റും അവരുടെ കൂട്ടുകാരും വട്ടം കൂടിയിട്ടുണ്ട്. “ഇവന്മാരെകൊണ്ട്!!. ” ഗ്ലാസ് താഴെ വെച്ചുകൊണ്ട് ഞാൻ അങ്ങോട്ട് പോകാൻ എഴുനേറ്റു.. അമൽ എന്തോ പറയാൻ വന്നെങ്കിലും അത് കേൾക്കാൻ പോലും നിൽക്കാതെ റോഡ് മുറിച്ചുകടന്ന് ഞാൻ അങ്ങോട്ട് നടന്നു.

പിന്നിൽ നിന്ന് അമലിന്റെ ശബ്ദം കേട്ടു. “ദേ പോയി… ” “ഞാൻ പറഞ്ഞില്ലേ. ” വിഷ്ണു തലയാട്ടികൊണ്ട് പറഞ്ഞു.

ഞാൻ എത്തുമ്പോഴേക്കും രണ്ടും കൂടി വീണ്ടും പരസ്പരം തള്ളുന്നുണ്ടായിരുന്നു. അവരെ കണ്ടതും ഞാൻ ആളുകളെ തിരിച്ചറിഞ്ഞു. രണ്ടും സ്കൂൾ ഫുട്ബോൾ ടീമിലെ പിള്ളേരാണ്. കഴിഞ്ഞ മാസം ജൂനിയർ ടീമിലേക്ക് എടുത്തവന്മാർ.

ഞാൻ അങ്ങോട്ട് നടന്ന് ചെല്ലുമ്പോൾ ചുറ്റും കൂടിനിന്നിരുന്ന പിള്ളേർ പതിയെ ഒന്ന് മാറിനിന്നു. അതുവരെ വായിൽ തോന്നിയത് വിളിച്ചുപറഞ്ഞുകൊണ്ടിരുന്ന രണ്ടുപേരും എന്നെ കണ്ടതോടെ ഒന്ന് അടങ്ങി. “ഡാ! ” ശബ്ദം കുറച്ച് കടുപ്പിച്ചാണ് വിളിച്ചത്.

രണ്ടും ഒരുമിച്ച് എന്നെ നോക്കി. “എന്താ പ്രശ്നം? ” “ചേട്ടാ, ഇവൻ practice-ൽ മനപ്പൂർവം ഫൗൾ ചെയ്തു. ” “ഞാനോ?

ആദ്യം തള്ളിയത് ഇവനാ. ” വീണ്ടും രണ്ടും ഒരേസമയം തുടങ്ങി. “മതി. ” ഞാൻ ഒറ്റവാക്കിൽ പറഞ്ഞതും രണ്ടും നിർത്തി.

കുറച്ച് നേരം രണ്ടുപേരുടെയും ഭാഗം കേട്ടു. അവസാനം കാര്യം കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. Practice match-ൽ ഉണ്ടായ ഒരു tackle നെച്ചൊല്ലിയാണ് ഇത്രയും നേരം യുദ്ധം. “ഇതിനാണോ നിങ്ങൾ ഇവിടെ WWE നടത്തുന്നത്?

” ഞാൻ ചോദിച്ചതും ചുറ്റുമുള്ളവർ ചിരിച്ചു. രണ്ടും ചമ്മലോടെ തലകുനിച്ചു. “ഡാ, കളിക്കുമ്പോൾ tackle വരും. ഫൗൾ വരും.

അതൊക്കെ കളിയുടെ ഭാഗമാണ്. ” ഞാൻ രണ്ടുപേരെയും നോക്കി പറഞ്ഞു. “ഗ്രൗണ്ടിൽ തീർക്കേണ്ട കാര്യം റോഡിൽ വന്ന് തീർക്കണ്ട. മനസ്സിലായോ?

” രണ്ടും പതിയെ തലകുലുക്കി. “അടുത്ത മാസം tournament ഉണ്ട്. നിങ്ങളെ ടീമിൽ എടുക്കണോ അതോ ദിവസവും ഇങ്ങനെ അടിപിടി കൂടിനടക്കാനാണോ ഭാവം? ” അത് കേട്ടതും രണ്ടിന്റെയും മുഖഭാവം മാറി.

“സോറി ചേട്ടാ. ” ഒരുത്തൻ പറഞ്ഞു. മറ്റവനും ഉടനെ തലകുലുക്കി. “എന്നാൽ കൈ കൊടുക്ക്.

” രണ്ടും പരസ്പരം കൈ

കൊടുത്തു. സ്കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റൻ ആയ എനിക്ക് പിള്ളേരുടെ ഇടയിൽ തലക്കേടില്ലാത്ത സ്ഥാനം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് ഞാൻ ഇടപെട്ടപ്പോൾ അവന്മാർ ഒതുങ്ങിയത്. അവന്മാർ പോയതും ഞാൻ തിരികെ കടയിലേക്ക് നടന്നു.

തിരികെ കടയിലേക്ക് കേറിയതും അമൽ ചോദിച്ചു. “എന്താടാ പ്രശ്നം? ” ഞാൻ നേരത്തെ ഒതുക്കി ഇട്ട സ്റ്റൂൾ വലിച്ചിട്ടു കേറി ഇരുന്നിട്ട് ലൈം നേരത്തെ കുടിച്ചു പാതിയാക്കിയ ലൈം ഒരു സിപ് കൂടെ കുടിച്ചു. “Football practice-ന്റെ ഇടയിൽ ഉണ്ടായ ഒരു tackle ആണ്.

അതിന്റെ പേരിൽ രണ്ടും കൂടെ അടിയായതാ. ” “അതിനാണോ ഇത്ര ബഹളം? ” വിഷ്ണു പുച്ഛം വാരിവിതറി. “അടുത്ത മാസം tournament ഉണ്ട്.

ഇവന്മാർ രണ്ടും ജൂനിയർ ടീമിലെ forwards ആണ്. ” “ആഹാ… ” അമൽ തലയാട്ടി. “അപ്പൊ നമ്മുടെ പ്ലസ് ടു ടീമിന്റെ ഭാവി ഓർത്തിട്ടാണ് സാർ പോയത്.

” “പോടാ, ഈ വർഷം കപ്പ് അടിക്കാനുള്ള ചാൻസ് ഉണ്ട്. അതിനിടയിലാണ് ഇവന്മാർ റോഡിൽ കെടന്ന് അടിവെക്കുന്നെ. ” ഞാൻ എന്റെ ഭാഗം ക്ലിയർ ആക്കി. “ഓഹോ…

” അമൽ ഗൗരവത്തിൽ തലയാട്ടി. “ജൂനിയേഴ്സിന്റെ കാര്യം മാത്രം നോക്കിയാൽ മതിയോ സാറേ? നമ്മുടെ practice-ന്റെ കാര്യവും ഒന്ന് നോക്കണം. ” “അതെ.

Leave a Reply

Your email address will not be published. Required fields are marked *