കാർത്തികേയം – 4 6അടിപൊളി  

“പ്രോമിസ് ചെയ്യ്. ഇനി ഒരിക്കലും അടിപിടിക്കൊന്നും പോവില്ലെന്ന്.”

ഒരു നിമിഷം സ്തംഭിച്ചു നിന്നവൻ പെട്ടെന്നവളുടെ മുഖത്തേക്കൊന്ന് പാളിനോക്കി. മുഖത്തിപ്പോളും കത്തുന്ന ദേഷ്യമാണ്. എന്നാൽ അതിനുള്ളിലെവിടെയോ ഭയവും തന്നോടുള്ള കരുതലും ഉണ്ടോ?!!

“പ്രോമിസ്സ് ചെയ്യാൻ.”

ശബ്ദം ഇത്തവണ പിന്നെയും ഉയർന്നു. ഗിരിയേട്ടൻ വരെ പാളിനോക്കുന്നുണ്ട്.

“പ്രോമിസ്സ്.”

വലതുകൈ ഉയർത്തി അവളുടെ കയ്പ്പത്തിയിലേക്ക് ചേർത്തുകൊണ്ടവൻ പറഞ്ഞു.

“ഉറപ്പാണോ.”

അവളുടെ ദേഷ്യം ചെറുതായൊന്നയഞ്ഞ ലക്ഷണം ഒണ്ട്.

“അതെ;പ്രോമിസ്സ്.”

കയ്യിലെ പിടിത്തം ഒന്നുടെ മുറുക്കിക്കൊണ്ടവൻ പറഞ്ഞു.

അതോടെ അവൾക്കും സമാധാനമായി. മുഖത്തെ ബലമ്പിടുതമെല്ലാം അയഞ്ഞു.

“നിന്റെ പിണക്കമെല്ലാം മാറിയില്ലേ, ഇനി എന്നോട് മിണ്ടുവല്ലോ അല്ലേ?”

അവനപ്പോഴുംസംശയം ബാക്കിയാണ്.

“ഹ്മ്മ് നോക്കട്ടെ.”

അവനെ ഒന്നുടെ വട്ടം കറക്കാനായവൾ ഒരു നമ്പറിട്ടു.

തെളിഞ്ഞ മുഖം അപ്പാടെ വാടിയത് കണ്ടവൾക്ക് ചിരിയടക്കാനായില്ല. ആ പൊട്ടിച്ചിരികണ്ടപ്പോൾ തന്നെ ആക്കിയതാണെന്ന സത്യം തിരിച്ചറിഞ്ഞവൻ അവളെ പുറകിൽ നിന്ന് അരയിൽ പിടിച്ചുയർത്തി വട്ടം കറക്കി.

“ഹയ്യോ… എടാ കർത്തീ… മതി നിർത്ത്…”

അവളുടെ ചിരിയും നിലവിളിയും ഒരുമിച്ചുയർന്നു.പിള്ളേരുടെ കട്ടായം കണ്ട് ഗിരിയേട്ടനും ചെറുതായ് ചിരിച്ചുപോയ്.

“രണ്ടു മിനിറ്റ് മുന്നേ അവളുടെ പെർഫോമൻസ് കണ്ടപ്പോൾ ആ സ്റ്റൂൾ എടുത്തവന്റെ തലക്കിട്ടൊന്ന് പൊട്ടിക്കുമെന്നാ കരുതിയെ…

ഇപ്പോളിതാ ഇണക്കുരുവികളെപ്പോലെ കിളിച്ചോണ്ട് നിക്കുന്നു.”

തിരിച്ചു കടയുടെ മുന്നിലേക്ക് നീങ്ങിയ രണ്ടിനെയും കണ്ടപാടെ ഗിരിയേട്ടൻ പറഞ്ഞു.

ഗിരിയേട്ടന്റെ ആ വിശേഷണത്തിൽ ചെറുതായ് നാണിച്ചവൻ കൂടെയുള്ളവളെ ഒന്ന് പാളി നോക്കിയപ്പോൾ അവിടെയും സ്ഥിതി മറിച്ചായിരുന്നില്ല. നിലത്തോട്ട് നോക്കി മുഖത്തെ പുഞ്ചിരിയൊളിപ്പിക്കാൻ പാടുപെടുന്നവളെ കണ്ടവൻ ഒന്നുടെ അവളിലേക്കടുക്കുകയായിരുന്നു.

“എടാ അവൾക്ക് ഈ വയലൻസ് ഒന്നും തീരെ പിടിക്കില്ല. പാസ്റ്റിൽ എന്തോ ട്രോമ

ഉണ്ടെന്ന് തോന്നുന്നു,ഞാനും ഇടക്ക് ചോദിക്കാറുണ്ട് പക്ഷെ അവൾ അതിനെപ്പറ്റി ഒന്നും അങ്ങനെ പറയാറില്ല.”നേരിട്ട് ചോദിക്കാനുള്ള മടികൊണ്ട് താര വഴി എന്തേലും വിവരം കിട്ടുമോന്നറിയാനുള്ള നീക്കാമായിരുന്നു അത്.എന്നായാലും കൊടുത്ത വാക്കിന് മാറ്റമില്ലെന്നവൻ മനസ്സിലുറപ്പിച്ചു.

പക്ഷെ വിധി മറ്റൊന്നായിരുന്നു. പ്ലസ് വൺ ക്ലാസ്സ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ആണ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് വരുന്നത്. അന്ന് വേങ്ങൂർ സ്കൂളിലെ തലതെറിച്ച ചെറുക്കന്മാരുമായി ഒന്ന് കോർത്തു.

അടി ഒന്നും ഉണ്ടായില്ലെങ്കിലും പിള്ളേർ വേണ്ടാദീനം പറഞ്ഞുപരത്തി.വല്ലവനും പറഞ്ഞത് അപ്പാടെ വിഴുങ്ങിയവളെ പറഞ്ഞു മനസ്സിലാക്കിപ്പിച്ചപ്പോളേക്കും ശിവരാത്രി ഉത്സവം ആയി. അന്ന് ആ എരണം കെട്ടവന്മാർ വന്ന് അടി പൊട്ടിച്ചു.

അതോടെ പൂർത്തിയായി.അവൾ നല്ലരീതിക്ക് അവോയ്ഡ് ചെയ്യാൻ തുടങ്ങി. കുറെ പുറകെ നടന്നെങ്കിലും കാര്യമൊന്നുമില്ലെന്ന് മനസ്സിലാക്കി ആ പരുപാടി നിർത്തി.”എടാ വലിയ കുഴപ്പമൊന്നുമില്ല.

നീ അവളുടെ വാക്കിന് പുല്ലുവില കൽപ്പിക്കാത്തതിന്റെ കലിപ്പാണ് പതിയെ അടങ്ങിക്കോളും…”താരയുടെ ആ ഡയലോഗിൽ അവന് സ്വയം സമാധാനം കണ്ടെത്തി.

താര പറഞ്ഞത് പോലെത്തന്നെ പതിയെ അവളുടെ ദേഷ്യം മാഞ്ഞു പോയെങ്കിലും എവിടെയോ എന്തോ കുറവ് പോലെ…

പണ്ടത്തെപ്പോലെ അങ്ങ് കൂട്ടുകൂടി നടക്കാൻ പറ്റുന്നില്ല…

ചിലനേരം അവളുടെ നോട്ടം നേരിടാനാവുന്നില്ല….

പകർത്തിയെഴുതാൻ മേടിച്ച അവളുടെ നോട്ട്ബുക്കിന്റെ ഫ്രണ്ട് പേജിൽ കറുത്ത മഷിയിൽ മനോഹരമായ് ഉരുട്ടിയെഴുതിയ ആ പേരിൽ പതുക്കെ തലോടിക്കൊണ്ടവൻ ആ സത്യം മനസ്സിലാക്കി;പ്രണയമാണവളോട്…

Name:Anusree R.

“എന്റെ അനു.”

***

ഒരാഴ്ച അനു ലീവ് ആയിരുന്നു. താര പറഞ്ഞത് ഏതോ ബന്ധുവീട്ടിൽ പോയെന്നാണ്.അവൾക്കെന്തോ ഫാമിലി ഇഷ്യൂസ് ഉണ്ടെന്ന് സംസാരത്തിൽ അവൾ ഇടക്ക് സൂചിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *