കൊണ്ട് ആഫിയും വിവേകിന്റെ പെങ്ങൾ വൃന്ദയും നല്ല കമ്പനി ആയിരുന്നു… അവർ എന്നൊക്കെയോ സംസാരിക്കുകയാണ്… അഫിയേക്കാൾ 1 വയസ് ഇളയതാണ് വൃന്ദ…
“വണ്ടിയിൽ നിന്ന് വീണിട്ടു മുറിവ് ഒന്നും പറ്റിയില്ലേ ” വിവേകിന്റെ അച്ഛൻ എന്നോട് ചോദിച്ചു… അപ്പൊ ഞാൻ വിവേകിനെ നോക്കി… “അത് അച്ഛാ ഞങ്ങൾ ഹെൽമെറ്റ് ഇട്ടിരുന്നു… പിന്നെ വീണതിന് മണ്ണിൽ ആയിരുന്നു അതുകൊണ്ട് ഏത് ഒന്നുമില്ല പരിക്കുപറ്റി ഇല്ല… wrong-way കേറി വണ്ടി വന്നപ്പോഴേക്ക് സൈഡിലേക്ക് വെട്ടിമാറ്റിയത് അപ്പൊ ബാലൻസ് തെറ്റി… അപ്പോ മണ്ണിലേക്ക് അങ്ങ് വീണു..ഇവൻ വണ്ടി വെട്ടി അപ്പോഴേ വണ്ടിന്ന് തെറിച്ചു അങ്ങ് മാറി വീണു… കൈ കുത്തി വീണ വഴിയിൽ രണ്ട് കൈയും ഒടിഞ്ഞു ഞാൻ എന്റെ കൈയും കാലും വണ്ടിയുടെ അടിയിൽ പെട്ട്.. അതാണ് സംഭവം ” എന്നെ പറയാൻ അനുവദിക്കാതെ വിവേക് പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായി അവൻ ഇവരോട് കള്ളം പറഞ്ഞ് ഇരിക്കുകയാണെന്ന്… ഞാനും അവന്റെ അച്ഛനും കുറെ നേരം കൂടെ സംസാരിച്ചിരുന്നു അപ്പോഴേക്കും ഉമ്മി വെള്ളവുമായി വന്നു… എല്ലാവർക്കും കൊടുത്തശേഷം വിവേക് അടുത്തുവന്നു “ ഇത്രയൊക്കെ ഉണ്ടായിട്ടും ഞങ്ങളോട് എല്ലാം നീ മറച്ചുവെച്ചില്ല ” ഉമ്മി അവനെ നോക്കി പറഞ്ഞു… എന്താണെന്ന് മനസിലാക്കാതെ ഞാനും അവനെ നോക്കി… അവൻ എന്നെ നോക്കി കണ്ണടച്ചു കാണിച്ചു… ഞാൻ ഉമ്മിയോട് കാര്യം തിരക്കി… ” ഇവനു യഥാർത്ഥമായ ഒരു പ്രണയം ഉണ്ടായിരുന്നു… ആ പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞപ്പോൾ അവളെ പെട്ടെന്ന് പിടിച്ചു കെട്ടിച്ചു വിട്ടു… അതിനുശേഷമാണ് ഇവൻ നാട്ടിലേക്ക് പോകാത്തത്…ഇവൻ നമ്മളുടെ മുന്നിൽ ഒളിച്ചുവച്ച നാടകം കളിക്കുകയായിരുന്നു ” എന്റെ എന്റെ അടുത്ത് വന്നു എനിക്ക് കേക്കാൻ പാകത്തിന് പറഞ്ഞു… ഞാൻ അത് കേട്ട് അവന്റെ അടുത്തേക്ക് ചെന്നു… “ നീയും എന്നെ ചതിക്കുകയായിരുന്നു അല്ലേ” ഞാൻ അവനോട് ചോദിച്ചു… “ എടാ അങ്ങനെ അല്ലടാ… എനിക്കറിയാമല്ലോ നിന്നെ….എനിക്കൊരു വിഷമമുണ്ടെന്ന് നീ അറിഞ്ഞാൽ നീയും വിഷമിക്കും, അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ എല്ലാം മുന്നിൽ സന്തോഷവാനായി നിന്നത്…” അവൻ പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… അവർ എല്ലാവരും വെള്ളം കുടിച്ചുകഴിഞ്ഞ് എഴുനേറ്റു… “എന്നാൽ നമുക്ക് ഇറങ്ങാം ” വിവേകിന്റെ അച്ഛൻ വിനോദ് അങ്കിൾ ഗ്ലാസ് ടേബിളിൽ വച്ചുകൊണ്ട് പറഞ്ഞു… “ എന്തായാലും ഉച്ചയായി… നിങ്ങൾ ഇനി ഹോട്ടലിലേക്ക് കയറി കഴിക്കേണ്ടിവരും നമുക്ക് ഇവിടുന്നു ഫുഡ് ഒക്കെ കഴിച്ചിട്ട് പോകാം ” എന്ന് ഉമ്മി പറഞ്ഞു വിവേകിന്റെ അമ്മ സമ്മതിച്ചു…അച്ഛന് എതിർ വാക്ക് പറയാൻ സാധിച്ചില്ല… അങ്ങനെ ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു… അവർ ഇറങ്ങാൻ തുടങ്ങി… “ ഇനിയെന്നാ തിരിച്ച് കോളേജിലോട്ട് ” ഞാൻ വിവേകിനോട് ചോദിച്ചു… “ അളിയാ ഈ കയ്യും കാലും റെഡി ആയിട്ട് ഞാൻ വരും” അവൾ ചരിച്ചുകൊണ്ട് പറഞ്ഞു.. അവനെ അവന്റെ അച്ഛൻ താങ്ങിക്കൊണ്ട് കാറിലേക്ക് കയറിയ… അവന്റ
അച്ഛനുമമ്മയും ഞങ്ങളോട് യാത്ര പറഞ്ഞ് കാറിലേക്ക് കയറി… കാറിൽ കയറി വൃന്ദ ആഫിക്ക് കൈ ആട്ടി റ്റാറ്റാ കൊടുത്തു… അവർ വണ്ടിയുമായി പോകുന്ന കാഴ്ച നോക്കി ഞാൻ അവിടെ കുറച്ചുനേരം നിന്നു…. ശേഷം റൂമിലേക്ക് പോയി… അന്ന് ഞാൻ റൂമിൽ കയറി ഇരുന്നു വൈകുന്നേരം… എന്റെ നമ്പറിലേക്ക് ഒരു കോൾ വന്നു…
“ഹലോ ”അവിടുന്ന് ഒരു കിളി നാദം “ആരാണ് ” ഞാൻ ചോദിച്ചു.. “മനസിലായില്ലേ ”അവിടെ നിന്നും ചോദിച്ചു… “ഇല്ല… ആരാ ” ഞാൻ ചോദിച്ചു… “ ഞാൻ ഇനി മിണ്ടൂല… ഇത് ഞാനാണ് ഐഷ.. എന്റെ ശബ്ദം പോലും തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ നിങ്ങൾക്ക്… വൃത്തികെട്ട മനുഷ്യൻ” ഐഷ കപട ദേഷ്യത്തിൽ പറഞ്ഞു… “അയ്യോ… സോറി ഡി മോളെ ഞാൻ അത് പെട്ടെന്ന് ശ്രദ്ധിച്ചില്ല ” ഞാൻ ക്ഷേമാപണം നടത്തി… “ ആ മതി മതി ഒന്നും പറയണ്ട… നാളെ രാവിലെ ഞാൻ അവിടെ കാണും വീട്ടിലെ എനിക്ക് വീടിന്റെ ലൊക്കേഷൻ അയച്ചേ ” അവൾ പറഞ്ഞു… ഞാൻ അപ്പോഴേ ലൊക്കേഷൻ അയച്ചു… അതിനുശേഷം ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നു… അപ്പോഴേക്കും ആഫി അങ്ങോട്ട് കടന്നുവന്നു… “ ആരോടാ ഈ കൊഞ്ചുന്ന ” ആഫി കേറി വന്നപാടെ ചോദിച്ചു.. “ഐഷയാ ” ഞാൻ ഫോൺ പൊത്തിപ്പിടിച്ചു കൊണ്ടു പറഞ്ഞു … “ എനിക്കൊന്ന് സംസാരിക്കാൻ തരൂ കുറച്ചുനേരത്തേക്ക് ” ആഫി ചോദിച്ചു.. “ ഞാൻ ആഫിക്കു കൊടുക്കുകയാണ് നിങ്ങൾ സംസാരിക്കു ” ഞാൻ ആയിഷയോട് അങ്ങനെ പറഞ്ഞിട്ട് … ഫോൺ അഫിക്കു കൊടുത്തു… ആഫിയ ഫോണും വാങ്ങിക്കൊണ്ട് കുറേനേരം അങ്ങോട്ടുമിങ്ങോട്ടും നടന്നു ആയിഷയോട് സംസാരിച്ചുകൊണ്ടിരുന്നു… താഴെനിന്നും ഉമ്മി അവളെ വിളിച്ചപ്പോൾ ആണ് അവൾ ഫോൺ എനിക്ക് നേരെ ഇറങ്ങിയിട്ട് താഴേക്കിറങ്ങി പോയത്… “ എന്തായിരുന്നു നാത്തൂനും നാത്തൂനും കൂടെ ഇത്രനേരം സംസാരിച്ചുകൊണ്ടിരുന്നത് ”ഞാൻ ഐഷയോട് ചോദിച്ചു… “ അത് ഞങ്ങൾ നാത്തൂന്മാർ തമ്മിലുള്ള സീക്രട്ട് ആണ് ”എന്ന് പറഞ്ഞു അവൾ ചരിച്ചു… അപ്പോൾ അവളുടെ ഫോണിൽ കാൾ വരുന്നുണ്ടെന്ന് എനിക്ക് മനസിലായി… “ അത് ഞാൻ പിന്നെ വിളിക്കാം ഉമ്മ.. വിളിക്കുന്നുണ്ട് ” എന്ന് പറഞ്ഞവൾ ഫോൺ കട്ടാക്കി… ഞാനോ ഓരോന്നാലോചിച്ച് കുറെ നേരം കൂടെ അവിടെ കിടന്നു… അതിനുശേഷം ഞാൻ ഫുഡ് കഴിക്കാൻ ആയി താഴേക്കിറങ്ങി ചെന്ന് ഫുഡ് കഴിച്ചു കഴിഞ്ഞു ഞാൻ ഉമ്മിയുമായി ആയി കുറച്ചു നേരം സംസാരിച്ചിരുന്നു,അതിനുശേഷം ഞാൻ തിരികെ റൂമിലേക്ക് വന്നു ബെഡിലേക്ക് കിടന്നു… എന്റെ ഉള്ളിൽ അവൾ നാളെ വീട്ടിലേക്ക് വരുന്ന സന്തോഷമായിരുന്നു… അങ്ങനെ ഞാൻ എപ്പോഴോ ഉറക്കത്തിലേക്ക് വീണു കഴിഞ്ഞിരുന്നു… രാവിലെ ഉറക്കം എഴുന്നേറ്റ് താഴേക്ക് ചെന്നു.. ഫുഡ് കഴിക്കാൻ ഇരിക്കുമ്പോൾ ആഫി യൂണിഫോമിൽ പുറത്തേക്ക് വരുന്നത് ഞാൻ കണ്ടു… “ ബൈ ഇക്കു വന്നിട്ട് കാണമേ ” എന്നുപറഞ്ഞ് അവൾ ബാഗും എടുത്തിട്ട് വെളിയിലേക്ക് ഇറങ്ങി പോയി… സമയം 10 മണി ആയി… ഹാളിൽ ഇരിക്കുമ്പോൾ ഉമ്മി ഒരുങ്ങി വെളിയിലേക്ക് ഇറങ്ങി വരുന്നത് ഞാൻ കണ്ടു… “ എങ്ങോട്ടാ ഉമ്മി പോകുന്നേ ” ഞാൻ ഒരുങ്ങി
