ഒരു തേപ്പ് കഥ – 2 5അടിപൊളി  

ആഫിയും ഉമ്മയും കൂടെ ഇരുന്ന് ടിവി കണ്ടു… സമയമായപ്പോൾ അവർ രണ്ടുപേരും ഉറങ്ങാൻ ആയിപോയി ഞാൻ റൂമിലേക്ക് കയറി… ഞാൻ ഐഷയെ വിളിച്ചു.. അവൾ ബിസി ആയിരുന്നു… കുറച്ചുകഴിഞ്ഞ് ഞാൻ ഒന്നുകൂടെ വിളിച്ചു അപ്പോഴും അവൾ ബിസിയായിരുന്നു… എന്താണ് അവൾ ഫോൺ എടുക്കാത്തത് ആരെയാണ് വിളിച്ചിരുന്നത് എന്ന് ആലോചിച്ച് ഞാൻ അവിടെ കിടന്ന് ഉറങ്ങിപ്പോയി…. രാവിലെ 10:00 ആയി ഞാൻ എഴുന്നേറ്റപ്പോൾ അപ്പോഴേക്കും ആ സ്കൂളിൽ പോയിരുന്നു ഞാൻ താഴെ ഇറങ്ങി ചെന്ന് ഫുഡ് ഒക്കെ കഴിച്ച് അവിടെ ഇരുന്നു… ഉമ്മി ജോലിയൊക്കെ തീർത്ത എന്റെ അടുത്ത് വന്നിരുന്നു… ഞങ്ങൾ രണ്ടുപേരും ഒരുമിച്ചിരുന്ന് ടിവി കണ്ടുകൊണ്ടിരിക്കുന്നു… ടിവിയിൽ ‘ അങ്ങ് വൈകുണ്ഠപുരത്ത് ‘എന്ന സിനിമയായിരുന്നു.. അപ്പോൾ എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.. ഞാൻ ഫോണിൽ നോക്കിയപ്പോഴേക്കും ഐഷ ആയിരുന്നു… ഉമ്മിടെ അടുത്തിരുന്ന് സംസാരിക്കാൻ എനിക്ക് ചെറിയ മടി ഉള്ളതുകൊണ്ട് ഞാൻ ഉമ്മിയെ ഒന്ന് നോക്കി… ഉമ്മി അപ്പോൾ എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു… “ ആ ചെല്ല് ചെല്ല്… അങ്ങോട്ട് മാറിയിരുന്നു സംസാരിക്ക് ” ഉമ്മി എന്നെ നോക്കി ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…. ഞാനും ഒരു ചിരി ചിരിച്ചിട്ട് റൂമിലേക്ക് പോയി… “ ഹലോ ” ഞാൻ കുറച്ചു കടുപ്പിച്ചു ചോദിച്ചു… “ എന്താ ഒരു ദേഷ്യം” അവൾ എന്നോട് ചോദിച്ചു… “ ഇന്നലെ ഞാൻ രാത്രി വിളിച്ചപ്പോൾ എന്താ എടുക്കാഞ്ഞെ ” ഞാൻ അവളെ കാണിക്കാൻ വേണ്ടി ദേഷ്യത്തിൽ ചോദിച്ചു “ അത്… അത് ഇന്നലെ ഇല്ലേ എസ്എസ്എൽസിക്ക് കൂടെ പഠിച്ച കൂട്ടുകാരികൾ വിളിച്ചായിരുന്നു അവരോട് ഇങ്ങനെ സംസാരിച്ചിരുന്നു…” അവൾ മറുപടി പറഞ്ഞു… “ ആണോ… ആ നീ ഇപ്പൊ എവിടാ ” ഞാൻ ചോദിച്ചു “ ഞാൻ ഇപ്പൊ കോളേജിലാ ” അവൾ മറുപടി പറഞ്ഞു “ പിന്നെ എന്താ വിളിച്ചേ ” ഞാൻ ചോദിച്ചു “ എന്തേലും കാര്യമുണ്ടെങ്കിൽ വിളിക്കാവോ… ശരി ഇനി ഞാൻ വിളിക്കുന്നില്ല… എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ വിളിച്ചോളാം ” അവൾ ഒരു ചെറിയ ദേഷ്യത്തിൽ പറഞ്ഞു… “ അങ്ങനെയല്ല… എന്താ ഈ സമയത്ത് വിളിച്ചത് എന്ന് ഞാൻ ചോദിച്ചത് ” അവൾ ഫോൺ കട്ട് ആക്കാൻ പോയത് ഞാൻ പറഞ്ഞു… “ ഇന്ന് ഞാൻ എങ്ങനെ വരും എന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു അങ്ങനെ ചോദിക്കാം എന്ന് വിചാരിച്ചു വിളിച്ചതാ ” “ ആ ഇന്നലെ നീ ഇറങ്ങിപ്പോകുന്നത് അപ്പുറത്തെ വീട്ടിലെ സുജാത ചേച്ചി കണ്ടു.. ഉമ്മി വന്നപ്പോ അവർ ഉമ്മിടെ അടുത്ത് പറഞ്ഞു കൊടുത്തു.. ഉമ്മി അപ്പൊ എന്നോട് വന്ന് പറഞ്ഞു… വീട്ടിൽ ആൾ ഉള്ളപ്പോഴേ നിന്റെ അടുത്ത് വരാവൂ എന്ന് പറയാൻ പറഞ്ഞു

” “ ആണോ.ആഹ് എന്നാ ഇന്ന് വൈകിട്ട് ഞാൻ അവിടെ ഉണ്ടാകും… എന്നാ ശെരി lub u.. ഉമ്മാഹ്ഹ്ഹ്ഹ് ” അവൾ പറഞ്ഞിട്ട് അവൾ ഫോൺ കട്ട് ചെയ്തു അങ്ങനെ കുറച്ചുനേരം കഴിഞ്ഞ് റൂമിൽ കിടന്നിട്ട് താഴേക്കിറങ്ങി തന്നു… “ കഴിഞ്ഞോ കൊഞ്ചൽ ഒക്കെ ” ഉമ്മി ചോദിച്ചു “ അത് പിന്നെ” ഞാൻ തല താഴ്ത്തി ഇരുന്നു

“ ആ മതി മതി.. വാ ഫുഡ് കഴിക്കാം ” എന്ന് പറഞ്ഞ് ഉമ്മി അടുക്കളയിലേക്ക് പോയി ഫുഡ് മായി വന്നു.. എനിക്ക് ഫുഡ് വാരി തന്നു.. അതിനുശേഷം ഉമ്മ റൂമിലേക്ക് പോയി കിടന്നു ഞാനും റൂമിലേക്ക് പോയി കിടന്നു കുറച്ചു നേരം ഉറങ്ങി… ആരോ ബെഡിൽ വന്നിരുന്നു എന്റെ ദേഹത്ത് തട്ടുമ്പോൾ ഞാൻ ഉണർന്നത്… ഐഷ ആയിരുന്നു… അവളെ അവളെ അവിടെ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി… “ ഹലോ എന്തൊരു ഉറക്കമാ ഇത് എത്ര നേരമായി ഞാൻ വന്നിട്ട് ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു… “ എത്ര നേരമായി ” ഞാൻ കണ്ണ് തിരുമ്മി കൊണ്ട് ചോദിച്ചു … “ ഞാൻ നാലു മണിയായപ്പോൾ വന്നു… വന്നപ്പോൾ ഉമ്മി അവിടെ ഇരിപ്പുണ്ടായിരുന്നു… എന്നെ കണ്ടപ്പോഴേ ഉമ്മി പറഞ്ഞു മുകളിൽ ഉറങ്ങുകയാണെന്ന്… അപ്പോൾ ഞാൻ വന്നു നോക്കി.. ഉറങ്ങുവാൻ എന്ന് കണ്ടപ്പോൾ പിന്നെ ഞാൻ വിളിക്കാൻ നിന്നില്ല താഴെ ചെന്ന് ഉമ്മിയുടെ കൂടെ കുറച്ചുനേരം അടുക്കളയിലേക്ക് നിന്നപ്പോഴേക്കും ആഫി വന്നു ഞാനും ആഫിയും ഉമ്മയും കുറച്ചുനേരം സംസാരിച്ചിരുന്നു.. അപ്പോ ഉമ്മി പറഞ്ഞു ഇക്കാനെ വിളിച്ച് എണീപ്പിക്കാൻ.. അങ്ങനെ കേറി വന്നതാ ” അവൾ പറഞ്ഞിട്ട് എന്റെ കൂടെ കിടന്നു… “ ആഹാ എന്നെ വിളിച്ച് എണീക്കാൻ വന്നിട്ട്… നീയും ഇവിടെ കിടക്കുവാണോ ” ഞാൻ അവളുടെ മുടിയിൽ തഴുകി കൊണ്ട് ചോദിച്ചു.. “ ഇങ്ങനെ കിടക്കാൻ നല്ല സുഖമാ… കൊച്ചിലെ ഞാൻ വാപ്പയുടെ നെഞ്ചത്ത് കിടക്കുമായിരുന്നു… അങ്ങനെ കിടന്നുറങ്ങാൻ എന്തോ പ്രത്യേക ഫീലാണ് ” അവൾ എന്റെ നെഞ്ചിൽ തല ചായ്ച്ച് കൊണ്ട് പറഞ്ഞു… “ അതൊക്കെ പിന്നെ ആരുമില്ലാത്തപ്പോൾ… ഇപ്പോ നിന്നെ തിരക്കി ആരെങ്കിലും ഇങ്ങോട്ട് വന്നാൽ നമ്മൾ ഇങ്ങനെ കിടക്കുന്നത് അവരും കാണുന്നു ” എന്നും പറഞ്ഞ് ഞാൻ എഴുനേൽക്കാൻ തുടങ്ങി.. അപ്പോഴേക്കും അവൾ എന്നെ പിടിച്ച് വീണ്ടും അവിടെ കിടത്തി… കുറച്ചുനേരം കിടന്നപ്പോൾ അവൾ ഉറങ്ങിപ്പോയി ഞാൻ എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് കയറി മുഖം ഒക്കെ കഴുകി ഇറങ്ങി… അവൾ അപ്പോഴും നല്ല ഉറക്കമായിരുന്നു… ഞാൻ അവളെ നോക്കി അവിടെ തന്നെ ഇരുന്നു… കാറ്റടിച്ചു അവളുടെ മുടികളുടെ മുഖത്തേക്ക് വീണു കിടപ്പുണ്ടായിരുന്നു ഞാൻ അത് അവളുടെ ചെവിയുടെ പുറകിൽ ആക്കി വെച്ചു… എന്നിട്ട് ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു… “ അതെ മതി നോക്കിയത് ” ഡോറിന്റെ അവിടെ നിന്ന് ആഫി വിളിച്ചുപറഞ്ഞു… “താഴെ ഉമ്മി വിളിക്കുന്നു രണ്ടിനെയും.. വേഗം അതിനെ വിളിചുണർത്തി താഴേക്ക് വാ രണ്ട് ആളും…” എന്ന് പറഞ്ഞ് അവൾ താഴേക്ക് ഇറങ്ങി പോയി അങ്ങനെ ഞാൻ അവളെ വിളിച്ചുണർത്തി ഞങ്ങൾ രണ്ടും

Leave a Reply

Your email address will not be published. Required fields are marked *