ഒരു തേപ്പ് കഥ – 2 5അടിപൊളി  

താഴേക്ക് പോയി… താഴെ ഉമ്മി ചായയും കഴിക്കാനും ഉണ്ടാക്കി വെച്ചിരുന്നു… അത് കഴിച്ചു കഴിഞ്ഞു അവൾ പോകാൻ ആയി എഴുനേറ്റു… “ അയ്യോ എന്റെ ബാഗുകൾ ഇരിക്കുവാ ”എന്ന് പറഞ്ഞു അവൾ മുകളിലേക്ക് പോയി… അത് എന്നോട് അങ്ങോട്ട് ചെല്ലാൻ ഉള്ള സിഗ്‌നൽ ആയിരുന്നു… അവൾ പോയതിനു പുറകേ ഞാനും മുകളിൽ കയറി പോയി… ഞാൻ റൂമിലേക്ക് കേറി അവളെ നോക്കി… അവളെ അവിടെ എങ്ങും കാണില്ലായിരുന്നു…

അകത്തേക്ക് കയറി ഞാൻ ബെഡിലേക്ക് ഇരുന്നപ്പോൾ ഡോർ അടഞ്ഞു…അവൾ വന്ന് എന്റെ അടുത്ത് ഇരുന്നു… എന്റെ മുഖം അവൾ രണ്ട് കൊണ്ടും എന്റെ മുഖം അവളിലേക്ക് തിരിച്ചു എന്നിട്ട് എന്റെ ചുണ്ടുകളിൽ അവളുടെ ചുണ്ടുകൾ ചേർത്തു… എന്നിട്ട് ബാഗ് എടുത്ത് പുറത്തേക്ക് ഇറങ്ങി… “ബൈ… നാളെ വരാമേ ” എന്നുപറഞ്ഞ് ഒരു കൂസലുമില്ലാതെ ഇറങ്ങിപ്പോയി… ഞാനും അവളുടെ പുറകെ ഇറങ്ങി… അവളെ കയറ്റി വിട്ടിട്ട് ഞാൻ വീട്ടിൽ തിരിച്ചു വന്നു… ഞാൻ വീട്ടിൽ വരുമ്പോൾ അവർ രണ്ടുപേരും ടിവി കാണുകയായിരുന്നു അവരെ കൂടെ എന്ന ടിവി കണ്ടു…ഞാനും അവരുടെ കൂടെ ഇരുന്നു tv കണ്ടു… “നാളെ പോയി ആ ഇടത്തെ കയ്യുടെ പ്ലാസ്റ്റർ എടുക്കണം..” ഉമ്മി tv നോക്കിക്കൊണ്ട് പറഞ്ഞു… “ അല്ല.. ഉമ്മി പറഞ്ഞത് 2 മാസം എടുക്കും എന്ന് അല്ലെ..” ഞാൻ ചോദിച്ചു… “അത് ഞാൻ മനപ്പൂർവം നിന്നോട് പറയാതെ ഇരുന്നതാ.. ഇടത്തെ കൈക്ക് അതികം കുഴപ്പം ഒന്നുമില്ല… അത് കൊണ്ട് നാളെ പോയി… അതങ്ങ് എടുക്കാം ” അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞിരുന്നു… അപ്പൊ ആഫിക്ക് പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞു അവൾ പഠിക്കാൻ ആയി പോയി… “ടാ… ഐഷ ഇല്ലേ.. അവൾക്ക് നല്ല കൈപ്പുണ്യം ഉണ്ട്.. അവളാണ് ഇന്ന് ഫുള്ളും ചെയ്തത്… ചായ ഇട്ടതും വാക്കി എല്ലാം ഉണ്ടാക്കിയതും… എന്നെ കൊണ്ട് ഒന്നും ചെയ്യിപ്പിച്ചില്ല.. ”ഉമ്മി എന്റെ അടുത്ത് ചേർന്ന് ഇരുന്നു പതിയെ പറഞ്ഞു… “അത് പിന്നെ എന്റെ സെലെക്ഷൻ അല്ലെ.. അങ്ങനെയേ വരു”ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു… “ആഹ് മതി ചിരിച്ചത്… ഇവിടെ കിടന്ന് കന്നന്തിരിവ് വല്ലതും കാണിച്ചാൽ ഉണ്ടല്ലോ.. ചട്ടുകം പഴിപ്പിച്ചു ഞാൻ ചന്തിക്ക് വെക്കും കേട്ടല്ലോ ” ഉമ്മി താക്കിത് നൽകി… ഞാൻ അത് കേട്ട് ഒന്ന് ഇളിച്ചു കാണിച്ചു… അപ്പോഴേക്കും ആഫി പഠിത്തം ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നു… ഞങ്ങൾ ഫുഡ്‌ ഒക്കെ കഴിച്ചു.. എല്ലാരും ഉറങ്ങാൻ പോയി… ഞാൻ ഐഷയെ വിളിച്ചു സംസാരിച്ചിരുന്നു… **–** അടുത്ത ദിവസം രാവിലെ ഞാൻ എഴുനേറ്റു…10 മണി ആയിരുന്നു… ഞാൻ ഫ്രഷ് ആയി താഴെ ചെല്ലുമ്പോൾ ഉമ്മി ഡെയിനിങ് ടേബിളിൽ ഫുഡ്‌ എല്ലാം എടുത്ത് വെക്കുകയായിരുന്നു… ഞാൻ അവിടെ ചെന്ന് ഇരുന്നു… ഉമ്മി എനിക്ക് വരി തന്നു.. ഞാൻ അത് കഴിച്ചു കഴിഞ്ഞു അവിടെ ഇരുന്നു tv കണ്ടുകൊണ്ട് ഇരിക്കുമ്പോൾ… “ടാ വാ ഹോസ്പിറ്റലിൽ പോകാം ” ഉമ്മി പറഞ്ഞു എന്നിട്ട് ഉമ്മി റൂമിലേക്ക് പൊയി… ഞാനും റൂമിലേക്ക് പോയി… ഡ്രസ്സ് ഒക്കെ ചെയ്തു ഇറങ്ങി വന്നു…. അപ്പോഴേക്കും ഉമ്മി പർദ്ദയിട്ട ഹാളിൽ ഇരിക്കുകയായിരുന്നു… ഞാൻ ഇറങ്ങി വന്ന ഉടനെ ഉമ്മി ആർക്കോ ഫോൺ ചെയ്തു… കുറച്ചു കഴിഞ്ഞപ്പോൾ

ഒരു ഓട്ടോ വീടിന്റെ ഫ്രണ്ട് ലേക്ക് വന്നു… ഉമ്മി എന്നെയും പിടിച്ചുകൊണ്ട് ഓട്ടോയിൽ കയറി.. ഓട്ടോ നേരെ ഹോസ്പിറ്റലിലേക്ക് പോയി… ഹോസ്പിറ്റലിൽ കയറി ഇടത്തെ കൈയുടെ പ്ലാസ്റ്റർ അടിച്ചു ഞങ്ങൾ ഡോക്ടറെ കയറി കണ്ടു… “വലത്തേ കയ്യിൽ ഒരു 3 ആഴ്ച കൂടെ കിടക്കട്ടെ അത് കഴിഞ്ഞു എടുക്കാം ”

ഡോക്ടർ എക്സ്-റേ യിലേക്ക് നോക്കി പറഞ്ഞു..ഡോക്ടർ പറഞ്ഞത് ഞങ്ങൾ കേട്ടിട്ട് ഞങ്ങൾ ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് വന്നു… പുറത്ത് നല്ല വെയിൽ ആയിരുന്നു അതുകൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു… അതുകൊണ്ട് ഞാൻ റൂമിൽ കയറി അവിടെ കിടന്നുറങ്ങി… ഉച്ചയ്ക്ക് ഉമ്മി ഫുഡ് കഴിക്കാൻ വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്… ഞാൻ ചെന്ന് താഴെ ഇരുന്നു ഉമ്മി എനിക്ക് ഫുഡ് ഒക്കെ വാരി തന്നു… രാവിലെ ഉറങ്ങിയത് കൊണ്ട് ഉച്ചയ്ക്ക് വാങ്ങാൻ എനിക്ക് പറ്റിയില്ല…. ഞാൻ ഫോൺ എടുത്തു വാട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിൽ ഉം ഒക്കെ കേറിയിരുന്നു സമയം കളഞ്ഞു… സമയം നാലു മണിയായി ആഫി സ്കൂളിൽ നിന്ന് വന്നു… ഞാനും ആഫിയും കുറച്ച് ഏറെ സംസാരിച്ചിരുന്നു അപ്പോഴേക്കും ഐഷ വന്നിരുന്നു.. ബാഗ് അവിടെ വെച്ചു… ഐഷ വന്നപ്പോൾ ആഫി എഴുന്നേറ്റു എന്നിട്ട് ‘നടക്കട്ടെ നടക്കട്ടെ’ എന്ന രീതിയിൽ തലയാട്ടിക്കൊണ്ട് അവൾ റൂമിന് പുറത്തേക്ക് പോയി… “ ആ കയ്യിലെ പ്ലാസ്റ്റർ ഒക്കെ അഴിച്ചല്ലോ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ” അവൾ ചിണുങ്ങി കൊണ്ട് ചോദിച്ചു… “ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വെച്ചു ”ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.. അപ്പോൾ ഉമ്മി ഞങ്ങളോട് താഴേക്കിറങ്ങി ചെല്ലാൻ പറഞ്ഞു… ഞാനും അവളും താഴേക്കിറങ്ങി ചെന്നു, ഉമ്മി ഉണ്ടാക്കിയ ചായയും കഴിച്ചു ഞങ്ങൾ അവിടെ സംസാരിച്ചിരുന്നു…. സമയമായപ്പോൾ അവൾ പോകാനായി എഴുന്നേറ്റു…. “ ഞാൻ നിന്റെ ബാഗ് മുകളിൽ എന്ന് ഞാൻ പോയി എടുത്തോണ്ട് വരാം ” എന്ന് പറഞ്ഞ് ഞാൻ ബാഗ് എടുക്കാൻ ആയി മുകളിലേക്ക് കയറി പോയി… “ഞാനും വരാം” എന്നും പറഞ്ഞു ഐഷയും എന്റെ പിറകെ വന്നു… റൂമിൽ കേറിയ ഉടനെ അവളെ തിരിച്ചു നിർത്തി ഞാൻ അവളുടെ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ കൊണ്ട് വാരി പുണർന്നു… ഞാൻ അത് നിർത്തി മാറിയപ്പോൾ അവൾ എന്നെ ചേർത്ത പിടിച്ചു എന്റെ ചുണ്ടുകളിൽ ചുണ്ടുകൾ ചേർത്തു… അത് ഒരു ദീർഘ ചുംബനം ആയിരുന്നു…ശ്വാസം കിട്ടാതെ ആയപ്പോൾ ആണ് ഞാൻ അവളെ മാറ്റിയത്… “എന്തുവാണടെ ഇത് ” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു… “എന്നെ പേടിപ്പിച്ചില്ലേ അതുപോലെ ഞാനും പേടിപ്പിക്കാൻ നോക്കിയതാ ” അവൾ പറഞ്ഞു… “പേടിച്ചതൊന്നും ഇല്ല… ഇപ്പൊ ശ്വാസം കിട്ടാതെ ചത്തേനെ ”ഞാൻ പറഞ്ഞു… “ചുമ്മാ ” എന്ന് പറഞ്ഞു അവൾ ബാഗ് എടുത്ത് താഴേക്ക് പോയി… ഞങ്ങൾ രണ്ട് പേരും ചേർന്ന് പുറത്തേക്ക് പോയി ഞാൻ അവളെ വണ്ടി കയറ്റി വിട്ടിട്ട് തിരിച്ചുവന്നു… **-** പിന്നിടുള്ള 3 ആഴ്ചകളും ഇത് പോലെ ആയിരുന്നു…ഒരു മാറ്റം എന്തെന്നാൽ… Copa American സ്റ്റാർട്ട്‌ ചെയ്തത് കൊണ്ട് രാത്രി ഉള്ള ഉറക്കങ്ങൾ മാറ്റി വെച്ച് ഞാൻ കളികൾ കാണാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *