ഒരു തേപ്പ് കഥ – 2 5അടിപൊളി  

“ടാ മതിയെടാ ഒലിപ്പിച്ചത്… ഉറങ്ങാൻ നോക്ക് ”വിവേക് അപ്പുറത്തെ ബെഡിൽ നിന്ന് പറഞ്ഞു… ഞാൻ അവനെ നോക്കെ ഒന്ന് ചിരിച്ചു കാണിച്ചിട്ട് ഫോൺ വെച്ചു കിടന്ന് ഉറങ്ങി… ………. രാവിലെ എഴുനേറ്റു…10 മണി ആയപ്പോൾ ഉമ്മി ഫുഡ്‌ കൊണ്ട് വന്നു… ഞങ്ങൾ കഴിച്ചിട്ട് അവിടെ ഇരുന്നു… അന്നത്തെ ദിവസം വളരെ ബോറിങ് ആയിരുന്നു… കരണം ആഫി സ്കൂളിലേക്ക് പോയിരുന്നു… കൈ ഒടിഞ്ഞിരിക്കുന്നത് കൊണ്ട് ഇൻസ്റ്റയിൽ ഒന്നും അധികം നേരം വെക്കാൻ പറ്റില്ലായിരുന്നു… വൈകുന്നേരം വരെ സമയം തല്ലി നീക്കി…4.00 മണി ആയപ്പോൾ ആഫി എത്തി… പിന്നെ ഞങ്ങൾ ഓരോന്ന് പറഞ്ഞു ഇരിക്കുമ്പോൾ ആണ്… ഐഷ അങ്ങോട്ട് കയറി വരുന്നത്… ഉമ്മിയെ കണ്ട അവൾ ഒന്ന് പരിങ്ങിയെങ്കിലും അവൾ അകത്തേക്ക് കയറി വന്നു… “ഉമ്മി ഇത്….” ഞാൻ അവളെ പരിചയപെടുത്താൻ തുടങ്ങി “അറിയാം… ഐഷ… അല്ലെ ” ഉമ്മി ഒരു ചെറിയ ഗൗരവത്തിൽ പറഞ്ഞു… “മം ” ഞാൻ ഐഷ നോക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയിട്ട് ചിരിച്ചുകൊണ്ട് മൂളി… “എന്താ.. മോളെ.. നിനക്ക് ഇവനോട് പ്രേമം ആണെന്ന് കേട്ടല്ലോ ” ഉമ്മി അത് പറഞ്ഞപ്പോൾ തല കുനിച്ചിരുന്ന അവൾ ഞെട്ടി തല പൊക്കി നോക്കി… അപ്പോഴാണ് ഉമ്മി ചിരിച്ചുകൊണ്ട് ആണ് അത് പറഞ്ഞതെന്ന് അവൾ കണ്ടത്… തുളുമ്പാൻ വേണ്ടി കാത്ത് നിന്ന് കണ്ണുകൾ അവൾ തുടച്ചു.. അപ്പോൾ ഉമ്മി അവളുടെ അടുത്തേക്ക് ചെന്നു അവളുടെ തോളിൽ തട്ടി… “ഞാൻ നിന്നെ ഒന്ന് പേടിപ്പിക്കാൻ പറഞ്ഞതല്ലേ മോളെ.” അവൾ അത് കേട്ടൊന്ന് ചിരിച്ചു… “അത് പോട്ടെ.. എങ്ങനെ ഉണ്ടേ എന്റെ മോൻ ” ഉമ്മി അവളോട് ചോദിച്ചു… “മോൻ ആണ് ആദ്യ ദിവസം എന്നെ രക്ഷിച്ചത്… അന്നേ ഞാൻ കരുതിയതാ പ്രേമിക്കുവാണേൽ ഇങ്ങനെ ഒരാളെ പ്രേമിക്കണം എന്ന്… അപ്പോഴാണ് ഈ ഇക്കാടെ നോട്ടവും മറ്റും ഒക്കെ ഞാൻ ശ്രെദ്ധിച്ചത്… അപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചു… പിന്നെ ഈ വിവേക് ഏട്ടൻ പറഞ്ഞു കാര്യങ്ങൾ ഒക്കെ… അന്ന് ആണ് ഈ കാര്യങ്ങൾ ഒക്കെ നടന്നത്.. അത് പിന്നെ ഇങ്ങനെ ഒക്കെ ആയി ” അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി… അവളുടെ ഫോണിൽ അപ്പോൾ മറ്റൊരു കോൾ വന്നു അവൾ കോൾ അറ്റൻഡ് ചെയ്തു “ ആ ദാ വരുന്നു ” എന്ന് അവൾ ആ കോളേജിൽ ഉള്ള ആളോട് പറയുന്നു… “ ഉമ്മ ഞാൻ പോവാ, നാട്ടിൽ നിന്ന് ആള് വന്നിട്ടുണ്ട് പെട്ടെന്ന് ചെല്ലാൻ ആണ് ഇപ്പൊ വിളിച്ചുപറഞ്ഞത് ” എന്നും പറഞ്ഞു അവൾ ബാഗും എടുത്തു കൊണ്ട് പുറത്തേക്ക് പോയി.. ഞങ്ങൾ പിന്നെയും കുറെ നേരം സംസാരിച്ചു… സമയം ഒരുപാട് ആയപ്പോൾ ആഫിയെയും കൂട്ടി ഉമ്മി വീട്ടിലേക്ക് പോയി…

അങ്ങനെ ദിവസങ്ങൾ കടന്നുപോയി എല്ലാദിവസവും ഒരേ പോലെ രാവിലെ ഉണ്ണി വരും… നാലു മണി ഒക്കെ ആകുമ്പോൾ ആഫി സ്കൂളിൽ നിന്ന് വരും… നാലര അഞ്ചു മണി ഒക്കെ ആകുമ്പോൾ ഐഷയും വരും… കുറച്ചു കഴിയുമ്പോൾ അവൾ പോകും സമയം കുറച്ചുകൂടെ ആകുമ്പോഴും ഉമ്മിയും ആഫിയും വീട്ടിലേക്ക് പോകും രാത്രി 9 മണി ആകുമ്പോൾ ഞാൻ ഐഷയെ വിളിക്കും… പിന്നെ 11 മണി വരെ നിർത്താതെ സംസാരിക്കും.. ഇതായിരുന്നു എന്റെ സ്ഥിരം ജോലികൾ…

രണ്ടാഴ്ച കടന്നുപോയി… ഡിസ്ചാർജ് ആകുന്നതിനെ തലേന്ന്.. വിവേക് ഞങ്ങൾ ആരുമറിയാതെ അവന്റെ വീട്ടിൽ വിളിച്ച് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു… അന്ന് ഉമ്മിയും ആഫിയും വീട്ടിലേക്ക് പോയില്ല, അടുത്ത ദിവസം ഡിസ്ചാർജ് ആയി ഒരുമിച്ച് പോകാം എന്ന് തീരുമാനിച്ചു… “ അപ്പോ നാളെ ഡിസ്ചാർജ് ആകും, അപ്പോൾ വിവേക് എന്റെ കൂടെ നമ്മുടെ വീട്ടിൽ നിൽക്കട്ടെ… അവനെ ഒറ്റയ്ക്ക് അവിടെ ആക്കുന്നത് ശരിയല്ലല്ലോ ” ഞാൻ ഉമ്മിയോട്‌ ചോദിച്ചു “ അതാണ് എന്റെ തീരുമാനം വിവേക് നമ്മുടെ ഒപ്പം നമ്മുടെ വീട്ടിലേക്ക് വരും ” ഉമ്മിയും അതിൽ ഉറച്ചു നിന്നു… “ അല്ലടാ, ഞാൻ വീട്ടിൽ വിളിച്ച് പറഞ്ഞായിരുന്നു..അവർ നാളെ വരും ” അവൻ പറഞ്ഞു… “ അതെന്താടാ.. നീ പറയുന്നില്ല എന്ന് പറഞ്ഞില്ലേ ” “ എത്ര നാളായി എടാ… എനിക്ക് അവരെ കാണണമെന്ന് തോന്നി പിന്നെ അതാണ് ഞാൻ അമ്മേ വിളിച്ചു പറഞ്ഞത് ” “ അത് നന്നായി മോനെ അവരെ അറിഞ്ഞിരിക്കുന്നത് നല്ലതാ” ഉമ്മി അവനെ സപ്പോർട്ട് ചെയ്തു . അന്നത്തെ ദിവസം എനിക്ക് അവളെ വിളിക്കാൻ പറ്റിയില്ല.. അന്ന് ഭക്ഷണം ഒക്കെ കഴിച്ച ഞാൻ നേരത്തെ തന്നെ കിടന്നുറങ്ങി.. അടുത്ത ദിവസം രാവിലെ തന്നെ ഡോക്ടർ വന്ന് ഡിസ്ചാർജ് ആയി… ഞങ്ങൾ എല്ലാവരും എന്റെ വീട്ടിലേക്ക് പോയി വേഗം ഉണ്ടായിരുന്നു കൂടെ… ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ചിരുന്നു… സമയം രണ്ടു മണി ഒക്കെ ആയി.. പുറത്ത് ഒരു വണ്ടി വന്നു നിന്നു…. അതിൽനിന്ന് ഒരു സ്ത്രീയും ഒരു പുരുഷനും ഒരു പെൺകുട്ടിയും ഇറങ്ങിവന്നു.. ഉമ്മി വെളിയിലേക്ക് ഇറങ്ങിച്ചെന്നു … “ ഇത് അജാസിന്റെ വീടല്ലേ ” ആ സ്ത്രീ ഉമ്മിയോട് ചോദിച്ചു… “ അതെ ആരാണ്” ഉമ്മ അവരോട് ചോദിച്ചു.. “ ഞാൻ വിവേകിനെ അമ്മയാണ് ഇത് അവന്റെ അച്ഛനും അനിയത്തിയും ” അവർ ഉമ്മിയോട്‌ പറഞ്ഞു.. ഉമ്മി അവരെയും കൂട്ടി അകത്തേക്ക് വന്നു… വിവേകിനെ കണ്ടപാടെ അവന്റെ അമ്മ അവനെ വന്നു കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി… “ എന്താ അമ്മേ ഇത്…എല്ലാരും നോക്കുന്നു കരയാതിരിക്കുക ”അവൻ അമ്മയെ പിടിച്ചുയതിക്കൊണ്ട് പറഞ്ഞു…അവന്റെ amma എഴുനേറ്റ് കണ്ണൊക്കെ തുടച്ചു… “ നിനക്ക് അറിയുമോ.. ഇവൻ നാട്ടിലേക്ക് വന്നിട്ട് ഇപ്പോ അഞ്ചു മാസമാകുന്നു.. വരാൻ പറയുമ്പോഴൊക്കെ ഇവൻ ഇന്ന് വരാം, നാളെ വരാം, അടുത്താഴ്ച വരാം എന്നൊക്കെ പറഞ്ഞു ഒഴുകുകയായിരുന്നു.. ഞാനും ഒരു അമ്മയല്ലേ എത്രനാൾ മകനെ കാണാതിരിക്കും ” അമ്മ വിങ്ങിക്കൊണ്ട് പറഞ്ഞു… “ നിങ്ങൾ ഇവിടെ ഇരിക്കെ… ഞാൻ കുടിക്കാൻ എടുത്തിട്ട് വരാം ” എന്ന് പറഞ്ഞു ഉമ്മി അടുക്കളയിലേക്ക് പോയി… പുറകെ വിവേകിന്റെ അമ്മയും പോയി..ആ ചെറിയ സമയം

Leave a Reply

Your email address will not be published. Required fields are marked *