ഒരു തേപ്പ് കഥ – 2 5അടിപൊളി  

അതിനിടയാൽ വിവേക് വിളിച്ചു അവന്റെ പ്ലാസ്റ്റർ ഒക്കെ എടുത്ത് അടുത്ത ആഴ്ച അവൻ ഇങ് തിരിച്ചു വരും എന്നാണ് അറിഞ്ഞത്… **–** അങ്ങനെ നീണ്ട കുറച്ച് ആഴ്ചകൾക്കു ശേഷം ഇന്ന് ഞാൻ എന്റെ കയ്യിൽ ക്ലാസ്സ് എടുക്കാൻ പോവുകയാണ്… അങ്ങനെ പ്ലാസ്റ്റർ എടുത്തു…ഡോക്ടറെ കണ്ടപ്പോൾ ഡോക്ടർ പറഞ്ഞു മൂന്നാല് ദിവസം കൂടെ റസ്റ്റ് എടുത്തിട്ട് കോളേജിൽ പോയാൽ മതിയെന്ന്… അങ്ങനെ ഞങ്ങൾ വീട്ടിൽ വന്നു… കുറെ നാളായി വീട്ടിൽതന്നെ ആയതുകൊണ്ട് ഒന്ന് പുറത്തേക്ക് പോയി കുറച്ചു ഷോപ്പിംഗിന് പോയി വരാം എന്ന് വിചാരിച്ചു…

“ഉമ്മി ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം… ഇങ്ങടെ atm കാർഡ് ഞാൻ എടുക്കുവാ കുറച്ചു ഷോപ്പിംഗ് ഒക്കെ ഉണ്ട് ” എന്ന് പറഞ്ഞു ഞാൻ ഉമ്മിടെ ATM കാർഡുമെടുത്ത ഞാൻ എന്റെ rc390 എടുത്ത് ടൗണിലേക്ക് പോയി.. നേരെ മാളിൽ പോയി ഡ്രസ്സ്‌ എടുക്കാൻ തീരുമാനിച്ചു… 2 ജോഡി ഷർട്ടും പാന്റും എടുത്ത്… ഒരു ഷൂവും എടുത്ത് ഞാൻ ഇറങ്ങുമ്പോൾ ആണ് അവിടെ ലേഡീസിന്റെ ഡ്രസ്സ്‌ കണ്ടത്… ഐഷക്ക് ഒരണ്ണം വാങ്ങണം എന്ന് മനസ്സിൽ കരുതി ഞാൻ അവിടെ കയറി.. അവിടെ നിന്ന് പെൺകുട്ടിയോട് ഞാൻ ഒരു ചുവന്ന പട്ടിന്റെ ഫുൾസ്ലീവ് ബ്ലൗസ്സിൽ മുത്തുകൾ പിടിപ്പിച്ചതും… ഒരു ക്രീം കളർ പാവാടയും.. അവൾക്കായി വാങ്ങി… തിരിയുമ്പോഴാണ് ആഫിക്ക് കൂടെ ഒരണ്ണം വാങ്ങാം എന്ന് വിചാരിച്ചത്… ഐഷക്ക് വാങ്ങിയ അതെ മോഡൽ പച്ച കളർ ബ്ലൗസും പാവാടയും വാങ്ങി.. അപ്പൊ ഉമ്മിക്ക് വാങ്ങാതെ ഇറങ്ങുന്നത് ശെരിയല്ലല്ലോ… അങ്ങനെ ഉമ്മിക്ക് നല്ല താത്ത പച്ച കളർ സാരി അങ്ങ് വാങ്ങി. എന്നിട്ട് പേ ചെയ്ത ഇറങ്ങി… അവിടുന്ന് ഇറങ്ങി ഞാൻ നേരെ വീട്ടിലേക്ക് വന്നു…കുറേ നാളുകൾക്ക് ശേഷം ഞാൻ തന്നെ എന്റെ കൈകൊണ്ട് ഫുഡ് കഴിച്ചു… അത് കഴിഞ്ഞ് പൈസ വരാൻ വേണ്ടി ഞാൻ കുറേനേരം കാത്തിരുന്നു… ഇരുന്നിരുന്ന ഞാൻ എപ്പോഴോ മയങ്ങി പോയി… ആരോ വന്ന് എന്റെ അടുത്ത് ഇരുന്നപ്പോഴാണ് ഞാൻ ഉറക്കമുണർന്നത്… ഞാൻ പതിയെ കണ്ണുകൾ തുറന്നപ്പോൾ എന്റെ കണ്ണിൽ നിൽക്കുന്ന ആളെ ഞാൻ കണ്ടു… ആളുടെ കണ്ണുകൾ എന്നിൽ തന്നെയായിരുന്നു… ഞാൻ അയാളെ അപ്പോൾതന്നെ കെട്ടിപ്പിടിച്ച് എന്റെ അടുത്തേക്ക് കിടത്തി…. “ എന്തോന്നാ ഇത്… വിട് എന്നെ ” അവൾ പറഞ്ഞു “ എന്താ ഇന്ന് ചെറി ദേഷ്യത്തിലാണ് തോന്നുന്നല്ലോ ”ഞാൻ പറഞ്ഞു ” ആ.. അത് നിങ്ങടെ കൂട്ടുകാരൻ…ഉണ്ടല്ലോ അത് എന്റെ പുറകേയാണ്” അവൾ പറഞ്ഞു… “ആരാ…” ഞാൻ ചോദിച്ചു… “ആ അന്ന് ഇക്കാനെ ഇടിച്ചില്ലേ… അയാൾ ” അവൾ പറഞ്ഞു… “ആര് ആദിലോ ” ഞാൻ ചോദിച്ചു… “ആ പേരൊന്നും എനിക്ക് അറിയില്ല ” അവൾ പറഞ്ഞു… “ അതൊന്നും നീ നോക്കണ്ട അത് ഞാൻ കൊടുത്തോളാം… നീ ഇപ്പൊ അടുത്ത് വന്നെ ഞാൻ നിനക്ക് ഒരു സാധനം വാങ്ങിയിട്ടുണ്ട് ”ഞാൻ പറഞ്ഞു… “എന്ത് സാധനം ” അവൾ ആകാംഷയോടെ ചോദിച്ചു… ഞാൻ അപ്പോൾ തന്നെ അവൾക്ക് വാങ്ങിയ ആ ഡ്രസ്സ്‌ അവൾക്ക് നേരെ നീട്ടി…

അവൾ അത് വാങ്ങി എന്നിട്ട് അതെടുത്തു നോക്കി… ആ ഡ്രസ്സ്‌ കണ്ടപ്പോൾ അവളുടെ കണ്ണിലെ തിളക്കം ഞാൻ ശ്രെദ്ധിച്ചു… അവൾ വേഗം എന്നെ കെട്ടി മുറുക്കി എന്റെ മുഖത്തെല്ലാം ഉമ്മ വെച്ചു…ഉമ്മ over ആയി തോന്നിയപ്പോൾ ഞാനവളെ എന്റെ രണ്ടു കൈ കൊണ്ടും പിടിച്ചു മാറ്റി നിർത്തി… ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… “എന്തിനാ പെണ്ണെ നീ ഇപ്പൊ കരയുന്നെ ” ഞാൻ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു… “ ഞാനെത്ര ആഗ്രഹിച്ചു എന്നറിയാമോ ഇതുപോലെ ഒരെണ്ണം വാങ്ങിക്കാൻ…. പക്ഷേ വീട്ടിൽ ഉള്ളവർ ആരും ഇതുപോലെയുള്ള വേടിച്ചു തരിക ഇല്ലായിരുന്നു…thank you… ഉമ്മ്ഹ ” എന്ന് പറഞ്ഞവൾ എന്റെ കവിളിൽ ചുംബിച്ചു…എന്നിട്ടവൾ മാറി… അങ്ങനെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു… പതിവുപോലെ സമയമായപ്പോൾ …അവളെ ഞാൻ വണ്ടി കയറ്റിവിട്ടു തിരികെ വീട്ടിലേക്ക് വന്നോ… ഞാൻ തിരികെ വരുമ്പോൾ റാഫിയുടെ മുഖം കടന്നൽ കുത്തിയ പോലെ വീർത്ത് ഇരിക്കുന്നത് ഞാൻ കണ്ടു… ഞാൻ അവളുടെ അടുത്ത് പോയിരുന്നു…. അപ്പോൾ അവിടെ നിന്ന് എഴുന്നേറ്റ് റൂമിലേക്ക് പോയി… ഞാൻ എന്താണ് കാര്യം എന്ന് അറിയാൻ വേണ്ടി ഉമ്മിയുടെ മുഖത്തേക്ക് നോക്കി…. ഉമ്മി അറിയത്തില്ല എന്ന രീതിയിൽ തോള് അനക്കി…. ഞാൻ അവിടെ നിന്ന് എഴുന്നേറ്റ് അവളുടെ റൂമിലേക്ക് പോയി… അവൾ അവിടെ കട്ടിലിൽ കമഴ്ന്നു കിടക്കുകയായിരുന്നു… ഞാൻ അവളുടെ അടുത്തു പോയിരുന്നു… “ആഫി ” ഞാൻ അവളുടെ തോളിൽ തട്ടി… അവൾ എന്റെ കൈ തട്ടി മാറ്റി… “ആഫി ഇങ്ങോട്ട് നോക്കിയേ ” എവിടെ ഒരു അനക്കവും ഇല്ല… “അപ്പൊ അങ്ങനെ ആണ് അല്ലെ… ശെരി ഇനി ഇക്കു കുക്കു എന്നൊന്നും വിളിച്ചു വരരുത് ” എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റപ്പോൾ എഴുന്നേക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… അപ്പോൾ തന്നെ അവൾ എന്റെ കയ്യിൽ കയറി പിടിച്ചു… “ഇക്കു എന്തിനാ കരയുന്നെ ” അവൾ എന്റെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു…ഞാൻ ഒന്നും മിണ്ടിയില്ല… “ചോദിച്ചത് കേട്ടില്ലേ… എന്തിനാ കരയുന്നതെന്ന് ” ഈ പ്രാവശ്യം അവൾ കുറച്ചു കടുപ്പിച്ചാണ് ചോദിച്ചത്… “അത് നീ എന്നോട് മിണ്ടാതെ ഇരുന്നപ്പോൾ പെട്ടന്ന് എ..ന്തോ വിഷ..മം ആയി ” അത് പറയുമ്പോൾ എന്റെ വാക്കുകൾ മുറിയുന്നുണ്ടായയിരുന്നു… “ ഇത്ര സ്നേഹമുള്ള ആളാണോ ഇത്തിക് ഡ്രസ്സ് വാങ്ങി കൊടുത്തപ്പോൾ…എനിക്ക് വാങ്ങി തരാതിരുന്നത് ” അവൾ വിഷമം മറച്ചുവെച്ചുകൊണ്ട് ചോദിച്ചു… “ ആരു പറഞ്ഞു വാങ്ങിയില്ല എന്ന്… അവൾക്ക് വാങ്ങിയപ്പോൾ തന്നെ നിനക്ക് ഞാൻ വാങ്ങി.. നീ എന്റെ കുഞ്ഞനിയത്തി അല്ലേ…” ഞാൻ അവളോട് പറഞ്ഞു… എന്നിട്ട് ഞാൻ ഓടി മുകളിൽ കയറി പോയി അവൾക്കുള്ള ഡ്രെസ്സുമായി ആയി താഴേക്കു

Leave a Reply

Your email address will not be published. Required fields are marked *