നല്ല തറവാടാ, ദീനുള്ള കുട്ടിയാ… നല്ല അച്ചടക്കവും, അനുസരണയും ഒക്കെ ഉള്ള നല്ല ഒതുക്കമുള്ള പെണ്ണ്. കാണാനും നല്ല ചൊറുക്കുണ്ട്. നീ ഇപ്പൊ ഒരു സമ്മതം പറ. ബാക്കി കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം.”
“അല്ല ഉപ്പാ, എനിക്കൊരു ഫുൾ ടൈം ജോലി കിട്ടാതെ ഇവിടെ പി ആർ (PR) അപ്ലൈ ചെയ്യാൻ പറ്റില്ലല്ലോ. ഇപ്പോഴുള്ള ഈ പാർട്ട് ടൈം ജോലി വെച്ച് എങ്ങനെയോ ആണ് ചിലവ് കഴിഞ്ഞുപോവുന്നത്.
പിന്നെ കല്യാണം കഴിഞ്ഞ് ഞാൻ ഇങ്ങോട്ട് തിരിച്ചുപോന്നാൽ, അവൾ അവിടെ ഒറ്റക്കാവില്ലേ? ജോലിയും ബാക്കി കാര്യങ്ങളും ഒക്കെ
എന്നാണ് ശരിയാവുന്നത് എന്നറിയില്ലല്ലോ.”
ഷാഹിദ് തന്റെ ന്യായങ്ങൾ നിരത്തിക്കൊണ്ടിരുന്നു. ഉള്ളിൽ എങ്ങനെയെങ്കിലും ഈ കല്യാണം നടക്കണേ എന്ന പ്രാർത്ഥനയാണെങ്കിലും, പുറമേക്ക് അവൻ വലിയ കാര്യഗൗരവം നടിച്ചു.
“അതൊന്നും ഓർത്ത് നീ ബേജാറാവണ്ട,” ഉപ്പയുടെ സ്വരത്തിൽ അത് തീരുമാനമായിക്കഴിഞ്ഞിരുന്നു. “അവളിവിടെ ഞങ്ങളുടെ കൂടെ, നിന്റെ ഉമ്മാന്റെ കൂടെ നിന്നോളും. നിനക്ക് എപ്പോഴാണോ അങ്ങോട്ട് കൊണ്ടുപോകാൻ പറ്റുന്നത്, നിന്റെ ജോലീം കാര്യങ്ങളൊക്കെ ശരിയാവുന്നത്…
അപ്പോൾ കൊണ്ടുപോയാൽ മതി. അതോർത്ത് ഈ ആലോചന തന്നെ വേണ്ടെന്നു വയ്ക്കേണ്ട കാര്യമില്ലല്ലോ. പിന്നെ കല്യാണം നമുക്ക് കുറച്ചു കഴിഞ്ഞിട്ട് ആക്കാം, തൽക്കാലം നിശ്ചയം മാത്രം കഴിച്ചിടാം.
ചിലവിന്റെ കാര്യമൊന്നും ഓർത്ത് നീ ടെൻഷൻ അടിക്കണ്ട, അതൊക്കെ ഇവിടെ ഞാൻ ഏർപ്പാടാക്കാം. നീ ഈ മാസം അവസാനം നിന്റെ ജോലിയിൽ നിന്ന് ലീവ് കിട്ടുമോ എന്ന് നോക്ക്.
ഞാൻ എന്തായാലും ഇന്ന് തന്നെ ബഷീർക്കയോട് കാര്യങ്ങൾ സംസാരിച്ച് ഇതൊന്ന് ഉറപ്പിക്കട്ടെ.”
കുറച്ചുനേരം കൂടി വലിയ ചിന്തയിലാണെന്ന പോലെ ഷാഹിദ് സ്ക്രീനിലേക്ക് നോക്കി മടിച്ചുനിൽക്കുന്നത് അഭിനയിച്ചു. ഒടുവിൽ പതിയെ ആയുധം വെച്ചു കീഴടങ്ങുന്ന പോലെ പറഞ്ഞു..
“ശരി… ഉപ്പയ്ക്കും ഉമ്മയ്ക്കും അത്ര നിർബന്ധമാണെങ്കിൽ പിന്നെ ഞാനായിട്ട് എന്ത് പറയാനാ. ഉപ്പാടെ ഇഷ്ടം പോലെ ചെയ്യ്. ഞാൻ എന്തായാലും നാളെ ഡ്യൂട്ടിക്ക് പോവുമ്പോ ലീവിന്റെ കാര്യം മാനേജറോട് ചോദിക്കാം.
പിന്നെ ലീവ് കിട്ടുമോ എന്ന് ഞാൻ നോക്കട്ടെ ട്ടോ. ഇപ്പോഴുള്ള ഈ പാർട്ട് ടൈം ജോലി പോയാൽ പിന്നെ ഇവിടെ ജീവിക്കാൻ ഭയങ്കര പാടാ.
പുതിയതൊന്ന് കിട്ടാൻ ഇപ്പൊ എന്ത് ബുദ്ധിമുട്ടാണെന്ന് ഉപ്പയ്ക്ക് അറിയാലോ. ”
ഷാഹിദിൻ്റെ സമ്മതം
കേട്ടതും ഉമ്മയുടെ മുഖത്ത് വലിയൊരു സന്തോഷം വിരിഞ്ഞു. “അങ്ങനെ പറയെന്റെ മോനെ. ഇയ്യ് വിഷമിക്കേണ്ട, എല്ലാം നല്ല രീതിയിൽ നടക്കും,” ഉമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
ബാക്കി കാര്യങ്ങൾ സംസാരിച്ച് ഫോൺ വെക്കാൻ നേരം, ഇത്രയും നേരം മനസ്സിൽ അടക്കിവെച്ച ആ ചോദ്യം ഷാഹിദ് ഒടുവിൽ പുറത്തെടുത്തു. വളരെ നിസ്സാരമായി ചോദിക്കുന്നതുപോലെ അവൻ ഉമ്മയോട് ചോദിച്ചു.
“അല്ല ഉമ്മാ… ഈ ഫോട്ടോ ഞാൻ കണ്ടു. എല്ലാം സംസാരിച്ചു. പക്ഷെ ഇതിനിടയിൽ ഈ കുട്ടിയുടെ പേരെന്താണെന്ന് ഉപ്പ പറഞ്ഞില്ല. എന്താ ഇവളുടെ പേര്?”
ഉമ്മ വാത്സല്യത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു, “അവളുടെ പേര്… ജസ്ന.”
“ജസ്ന…” ഷാഹിദ് അതൊന്ന് പതിയെ ഉരുവിട്ടു.
“നല്ല പേരല്ലേ? പൊന്നു എന്നാണ് എല്ലാവരും വിളിക്കുന്നത്. പിന്നേ, ഉപ്പ ഇതാ ഇറങ്ങാന്. അപ്പൊ ഉപ്പ വന്നിട്ട് ഞാൻ ബാക്കി കാര്യങ്ങൾ ഉപ്പയോട് പറഞ്ഞ് ശരിയാക്കാൻ പറയാം.
എൻറെ കുട്ടി പോയിട്ട് ഉറങ്ങാൻ നോക്ക് ഞാൻ പോയി നിസ്കരിക്കട്ടെ. .”
“ശരി ഉമ്മാ, എന്നാ ഞാൻ പിന്നെ വിളിക്കാം.”
കഴിഞ്ഞ രാത്രി മുതൽ എത്ര തവണ ആ ഫോട്ടോയിലേക്ക് നോക്കിയെന്ന് അവന് തന്നെ ഒരു കണക്കുമില്ല. സൂം ചെയ്ത് അവളുടെ വിടർന്ന കണ്ണുകളിലേക്കും, ഒരു തരി മേക്കപ്പില്ലാത്ത ആ നിഷ്കളങ്കമായ മുഖത്തേക്കും അവൻ വീണ്ടും വീണ്ടും നോക്കി.
നീല ഷാൾ കൊണ്ട് നന്നായി മറച്ചിട്ടുണ്ടെങ്കിലും, ആ തുണിക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന അവളുടെ സ്തനങ്ങളുടെയും അരക്കെട്ടിന്റെയും വടിവ് എങ്ങനേലും മനസ്സിലാക്കി എടുക്കാൻ പറ്റുമോ എന്നറിയാൻ അവൻ വീണ്ടും വീണ്ടും സൂം ചെയ്തു നോക്കി…
