പൂമഴ പെയ്ത തീരങ്ങൾ – 1 17

 

സർവ്വം നഷ്ടപ്പെട്ടവനെപ്പോലെയാണ് അയാളത് പറഞ്ഞത്..

 

“അപ്പോ… നീ പറഞ്ഞ് വരുന്നത്… ?”..

 

“ഉം… അത് തന്നെ… ആ എ ടിഎം കാർഡ് സുഷമ തന്നെയാണ് അവന് കൊടുത്തത്…”..

 

“നീ എന്താ ദേവാ ഈ പറയുന്നത്… ?.

ഒന്ന് രണ്ട് ദിവസം നിന്റെ വീട്ടിൽ പണിക്ക് വന്നെന്ന് കരുതി ഇങ്ങിനെയൊക്കെ ചെയ്യാൻ മാത്രം സുഷമക്ക് അവനുമായി ബന്ധമോ… ?.

എനിക്ക് വിശ്വാസമില്ല…”..

 

“എനിക്കും വിശ്വാസമില്ല… പക്ഷേ അതാണ് സത്യം…”..

 

ദേവദാസിന്റെ മുഖം വികാരവിക്ഷോഭത്താൽ വിറക്കുന്നുണ്ടായിരുന്നു..അയാൾ രണ്ട് ഗ്ലാസിലേക്കും ഓരോ പെഗ്ഗ് കൂടി വീഴ്ത്തി..അയാളുടെ ഗ്ലാസ് വെള്ളം പോലും ചേർക്കാതെ വായിലേക്കൊഴിച്ചു..

 

“രണ്ടോ മൂന്നോ ദിവസമൊന്നും വേണ്ട… ഒറ്റ നോട്ടം കൊണ്ട് അവനുമായി അടുക്കാൻ സുഷക്ക് കഴിയും… അവനവളുടെ കാമുകനാ… അവനാണവൾ പണം കൊടുത്തത്… അവന്റെ കയ്യിൽ കാർഡ് കൊടുത്ത്, പിൻ നമ്പറും പറഞ്ഞ് കൊടുത്ത് അവനാണ് പണമെടുത്തത്… അവളെന്നെ ചതിച്ചു… വെട്ടിക്കൊല്ലും ഞാനാ പട്ടിയെ… രണ്ടിനേം വെട്ടിക്കൊല്ലും ഞാൻ…”..

 

ദേവദാസ് അലറി.. പ്രൈവറ്റ് റൂമായത് കൊണ്ട് മാത്രം അതാരും കേട്ടില്ല..

 

“ ദേവാ… നീയൊന്നടങ്ങ്… ഇപ്പഴും നമുക്ക് കാര്യങ്ങൾ കൂടുതൽ മനസിലായിട്ടില്ല…”..

 

ജോർജ് അയാളെ സമാധാനിപ്പിച്ചു..

 

“ഇനിയെന്ത് മനസിലാക്കാൻ ജോർജേ..

എല്ലാം പകൽ പോലെ വ്യക്തമല്ലേ… ?”..

 

“അല്ല… ഇനിയും പൂർണമായും മനസിലായിട്ടില്ല… ഒരു പക്ഷേ,സുഷമയുടെ എന്തേലും ആവശ്യത്തിന് അവനെക്കൊണ്ട് എടുപ്പിച്ചതാണെങ്കിലോ… ?. നീയറിയാതെ അവളത് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റ് തന്നെയാണ്… എന്നാലും നമ്മൾ പേടിക്കുന്ന അത്രയൊന്നുമില്ലല്ലോ… “..

 

“നീ എന്താ ജോർജേ ഈ പറയുന്നത്… ?. ഞാനറിയാതെ എന്റെ ഭാര്യക്ക് പൈസക്ക് ആവശ്യമോ… പത്തും നൂറുമല്ല, നാൽപതിനായിരം രൂപയാണ് പോയത്… അവൾക്കെന്താ അത്രയും പൈസക്ക് ആവശ്യം… അതും ഞാനറിയാതെ… ?”..

 

ദേവദാസിന്റെ മുഖഭാവവും ചേഷ്ടകളും മാറിയിരുന്നു.. കടുത്ത മാനസികസംഘർഷം അയാളനുഭവിക്കുന്നുണ്ടെന്ന് ജോർജിന് മനസിലായി.. തൽക്കാലം ഇവനെ തണുപ്പിക്കാതെ ഇവിടുന്ന് പുറത്തേക്കിറങ്ങാനാവില്ലെന്നും അയാൾക്ക് തോന്നി..

 

“ശരി… രണ്ട് മൂന്ന് കാര്യങ്ങൾ കൂടി ഞാനൊന്ന് ചോദിക്കട്ടെ… നീ ബഹളം കൂട്ടാതെ സമാധാനത്തോടെ മറുപടി പറയണം…”..

 

ദേവദാസ് തലയാട്ടി..

 

“ സുഷമയുമായി നീയെങ്ങിനെയാ..

അവളോട് സംസാരിച്ചിരിക്കാറുണ്ടോ… നിങ്ങൾ ഇടക്ക് പുറത്ത് പോവാറുണ്ടോ… ഒരു ഭർത്താവെന്ന നിലയിൽ നിന്റെ സ്നേഹത്തിൽ അവൾ സംതൃപ്തയാണോ…?”..

 

ആ ചോദ്യമൊന്നും ദേവദാസിന് മനസിലായതേ ഇല്ല… കാരണം അയാളുടെ ദാമ്പത്യത്തിലില്ലാത്ത കാര്യങ്ങളാണതൊക്കെ.. അയാൾ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല..

 

“ അത് പോട്ടെ… നിങ്ങൾ സെക്സിലെങ്ങിനെയാ…?.

രണ്ടാൾക്കും തൃപ്തിയാകാറുണ്ടോ…?”..

 

അതിനും ദേവദാസ് മിണ്ടിയില്ല..അയാളുടെ മൗനത്തിൽ തന്നെയുണ്ടായിരുന്നു ജോർജിനുള്ള ഉത്തരം…

 

“ ഈ ബാബുരാജ് എന്ന് പറയുന്നവനെ എത്ര നാളായി നിനക്കറിയാം..?”..

 

“ഒരു രണ്ട് വർഷമായി അറിയാം… അത്രയും ആയി അവനാ മുറി വാടകക്കെടുത്തിട്ട്…”..

 

“അവന്റെ നാടെവിടെയാ… ?”..

 

അഞ്ചെട്ട് കിലോമീറ്റർ അപ്പുറത്തുള്ള ഒരു സ്ഥലപ്പേര് ദേവദാസ് പറഞ്ഞു..

 

“ അവൻ കല്യാണം കഴിച്ചതാണോ., ?”..

 

“ഇല്ലെന്നാണ് തോന്നുന്നത്…”..

 

ജോർജ് ഒരു സിപ്പെടുത്ത് ഗ്ലാസ് താഴെ വെച്ചു..

 

“ ദേവാ… എന്തായാലും പണമെടുത്തത് ഈ ബാബുരാജാണ്… അവന് കാർഡ് കൊടുത്തത് നിന്റെ ഭാര്യയും… ആ രണ്ട് കാര്യവും നമുക്കുറപ്പാണ്… ഇനി നമുക്കറിയേണ്ടത് അവർ തമ്മിലുള്ള ബന്ധമാണ്… സുഷമയുടെ ആവശ്യത്തിനാണ് പണമെടുത്തതെങ്കിൽ അതെന്തിന്… ?.

അതല്ല, അവന്റെ ആവശ്യത്തിനാണെങ്കിൽ അത്രയും തുക നിന്നോട് ചോദിക്കാതെ അവന് കൊടുക്കാൻ അവർ തമ്മിൽ എന്താണ് ബന്ധം… ?.

Leave a Reply

Your email address will not be published. Required fields are marked *