പൂമഴ പെയ്ത തീരങ്ങൾ – 1 17

 

“അതൊന്നും എനിക്കറിയില്ല… പണമെടുത്തത് കാർഡുപയോഗിച്ച് തന്നെയാ… “..

 

ജോർജ് തീർത്ത് പറഞ്ഞു… ഗ്ലാസിലൊഴിച്ച് വെച്ചത് കുറേശെയായി രണ്ടാളും അടിച്ചു..

 

“ആ സിസി ടി വി വിഷ്വൽ കിട്ടാൻ ഒരു വഴിയുമില്ലേ ജോർജേ… ?”..

 

കുറച്ച് നേരത്തേ ആലോചനക്ക് ശേഷം ദേവദാസ് ചോദിച്ചു..

 

“ അത് ഞാൻ പറഞ്ഞ് തരാം… ഇത്തരം കേസിന് പോലീസിൽ പരാതിപ്പെട്ടാൽ അവർ അന്വോഷണം നടത്തും… ബേങ്കിലും അവർ വന്ന് അന്വോഷിക്കും..

ആവശ്യമെങ്കിൽ ആ വിഷ്വൽ കിട്ടാൻ വേണ്ടി അവർ രേഖാമൂലം ബാങ്കിനെ അറിയിക്കും… അപ്പഴേ അത് പോലീസിന് പോലും കൊടുക്കാൻ പറ്റൂ… അല്ലാതെ നമ്മൾ ചെന്ന് ചോദിച്ചാലുടനെ കിട്ടില്ല…”..

 

ജോർജ് അതിന്റെ നിയമ വശങ്ങൾ പറഞ്ഞു..

 

“ എടാ… നീ മാനേജറുമായി നല്ല അടുപ്പമല്ലേ… നീ ചോദിച്ചാ മാനേജറത് തരില്ലേ… ?”..

 

ദേവദാസ് പ്രതീക്ഷയോടെ ചോദിച്ചു..

 

“ കിട്ടാൻ പ്രയാസമാണ്… എന്നാലും നിനക്ക് വേണ്ടി ഞാനൊന്ന് ചോദിച്ച് നോക്കാം… പിന്നെ, സുഷമ ഇതെടുത്തിട്ടില്ലെന്ന്

നിനക്കുറപ്പല്ലേ… ?”..

 

“ഇല്ലെടാ… എന്നോട് ചോദിക്കാതെ ഒരു രൂപ പോലും അവളെടുക്കില്ല… ഞാനറിയാതെ അവൾ പുറത്തേക്ക് പോലും ഇറങ്ങില്ല…”..

 

ദേവദാസ് തറപ്പിച്ച് പറഞ്ഞ് ഗ്ലാസിൽ ബാക്കിയുണ്ടായിരുന്നത് വായിലേക്ക് കമഴ്ത്തി..

 

“എടാ… എനിക്ക് തോന്നുന്നത് നീയൊന്ന് കൂടി സുഷമയോട് ചോദിക്കണമെന്നാ… വേറൊന്നും കൊണ്ടല്ല… ചിലപ്പോ നീയറിതെ അവൾക്ക് പൈസക്കെന്തേലും ആവശ്യം ഉണ്ടായിട്ടുണ്ടെങ്കിലോ…”..

 

“ഹേയ്…ഒരിക്കലുമില്ല… ഒരു രൂപ ഞാനറിയാതെ അവൾ ചെലവാക്കില്ല…

എന്റെ പൈസയെടുത്താ അവൾ വിവരമറിയും… “..

 

“ഒരു സംശയം ഞാൻ പറയാം…

രണ്ട് പ്രാവശ്യമായി ഇരുപതിനായിരം രൂപ വീതം പിൻവലിച്ചത് ഒരേ എ ടി എമ്മിൽ നിന്നാണ്… ഇതൊരു തട്ടിപ്പാണെങ്കിൽ ഒരിക്കലും അങ്ങിനെ സംഭവിക്കാൻ സാധ്യതയില്ല… ഒരിക്കൽ ഒരു എ ടി എമ്മിൽ നിന്ന് പണം പിൻവലിച്ചാൽ ചുരുങ്ങിയത് ഒരു നൂറ് കിലോമീറ്റർ അപ്പുറത്ത് പോയേ പിന്നെ പൈസയെടുക്കൂ.. ചിലപ്പോ അടുത്ത സ്റ്റേറ്റിലെത്താനും സാധ്യതയുണ്ട്… അങ്ങിനെയൊക്കെയാണ് ഇത് വരെ കണ്ടിട്ടുള്ളത്…”..

 

“ അപ്പോ നീ പറഞ്ഞ് വരുന്നത്… ?”..

 

“എനിക്ക് മനസിലായത് ഞാൻ പറയാം… ഒന്നുകിൽ സുഷമയാണ് ഈ പണമെടുത്തത്… അവൾ പുറത്തേക്ക് പോയിട്ടില്ലെന്ന് നീ തറപ്പിച്ച് പറയുന്ന സ്ഥിതിക്ക് അവൾക്ക് വേണ്ടി മറ്റൊരാൾ… എന്തായാലും നിന്റെ ഒറിജിനൽ കാർഡ് ഉപയോഗിച്ചാണ് ഈ പണം പിൻവലിച്ചത് എന്ന് തന്നെയാണ് എന്റെ നിഗമനം…”..

 

ദേവദാസ് പകപ്പോടെ ജോർജിനെ നോക്കി..

 

“മറ്റൊരാളോ…?”..

 

ദേവദാസിന്റെ ശബ്ദം വിറച്ചിരുന്നു..

 

“എന്ന് ഞാൻ തീർത്ത് പറഞ്ഞില്ല…”..

 

ജോർജ് ഓരോ പെഗ്ഗ് കൂടി ഗ്ലാസിലേക്ക് വീഴ്ത്തി.. ദേവദാസ് അതെടുത്ത് അങ്ങിനെത്തന്നെ വായിലേക്കൊഴിച്ചു.. അയാളുടെ ഉള്ളിൽ കനൽ പുകഞ്ഞ് തുടങ്ങിയിരുന്നു..

 

“ഞാനൊരു സംഭവം പറയാം… അഞ്ചാറ് മാസം മുമ്പ് നമ്മുടെ ബാങ്കിൽ തന്നെ നടന്നതാ…”..

 

ജോർജ് ഒരു സിപ്പെടുത്ത് ഗ്ലാസ് താഴെ വെച്ചു..

 

“ ഒരു എൻ ആർ ഐ കസ്റ്റമറുണ്ടായിരുന്നു… അയാൾ വിദേശത്തും ഭാര്യ നാട്ടിലും… അക്കൗണ്ടിൽ തരക്കേടില്ലാത്ത പണമുണ്ട്… വീട്ടാവശ്യത്തിനൊക്കെ ഭാര്യ തന്നെയാണ് എ ടി എമ്മിൽ നിന്ന് പണമെടുക്കുന്നത്… ഒരിക്കൽ അൻപതിനായിരം രൂപ അതിൽ നിന്നും നഷ്ടപ്പെട്ടു… അയാൾ ബാങ്കിലേക്ക് വിളിച്ച് കാര്യം തിരക്കി… എ ടി എമ്മിൽ നിന്നാണ് പണമെടുത്തതെന്ന് മനസിലായി… ഭാര്യ എടുത്തിട്ടില്ലെന്നും പറയുന്നു…അയാൾ ഭാര്യയെ നന്നായിട്ടൊന്ന് കുടഞ്ഞു…”..

 

ജോർജ് ഗ്ലാസിൽ ബാക്കിയുണ്ടായിരുന്നത് കുടിച്ചു.. ദേവദാസ് പൊട്ടിത്തെറിക്കാൻ പാകത്തിലാണ് ഇരിക്കുന്നത്…അയാൾ കുടിച്ചതൊക്കെയും ആവിയായിപ്പോയിരുന്നു..

 

“ ഇവിടെ അതാണ് സംഭവിച്ചതെന്നല്ല ഞാൻ പറയുന്നത്… എന്നാലും ഒരു സാധ്യതയുണ്ട്…കുറേ ചോദിച്ചപ്പോ

Leave a Reply

Your email address will not be published. Required fields are marked *