പുതിയ കമ്പനിയിൽ ഞാൻ മാത്രം ആണ് മലയാളി …. എല്ലാരും അവരവരുടെ കാര്യം നോക്കി പണി എടുക്കുന്ന അല്ലാതെ ആരും വലിയ കമ്പനി അടിക്കാൻ വന്നില്ല ,…. ചിലപ്പോൾ തുടക്കം ആയിരിക്കും എന്ന് ഞാൻ കരുതി …
ജോലിയിൽ കയറി 1 ആഴ്ച ആയപോൾക്ക് … അവിടെ മാനേജറിന്റെ വാഗാ നല്ല വഴക്ക് കേട്ട് കണക്കിലെ പിഴവ് കൊണ്ട് ….
പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ ചൂട്ടു കെട്ടി പട എന്ന് പറഞ്ഞ അവസ്ഥ ആയി ഇതിലും ഭേദം ആ തള്ള ആയിരുന്നു എന്ന് വിചാരിച്ചു കരഞ്ഞു കൊണ്ട് അയാളുടെ ക്യാബിനിൽ നിന്ന് ഇറങ്ങി വന്നു
അയാളുടെ വഴക്കിനെകാൾ എനിക്ക് സങ്കടം ആയതു …. അവിടെ ഇരുന്ന ബാക്കി co-വർക്കേഴ്സ് ഒന്നും എന്നെ വന്നു ഒന്ന് സമാധാനിപ്പിച്ചില്ല എല്ലാരും അവരുടെ ജോലി ചെയ്തുകൊണ്ട് ഇരുന്നു
നിറഞ്ഞ കണ്ണുമായി ഞാൻ പിഴവ് സംഭവിച്ച കണക്കുകൾ ഞാൻ ശരിയാക്കാൻ തുടങ്ങി …
പെട്ടന്നു എന്റെ തോളിൽ ഒരാൾ കൈ വെച്ച് ഞാൻ തിരിഞ്ഞു നോക്കി ….
ഒരു സുന്ദരമായ മുഖം എന്നെ നോക്കി ചിരിച്ചു ….. (ഹിന്ദിക്കാരി ആണ് )
“ഹലോ …. കരയുവാണോ …?
“ഹേ അല്ല …
ഞാൻ വീണ്ടും ഫയൽ നോക്കി …
“വാ നമ്മുക്ക് ഒരു ചായ കുടിച്ചിട്ട് വരാം ….
“ഹേ ഇല്ല … ജോലി ഉണ്ട് ….( സ്വരം കടുപ്പിച്ചു പറഞ്ഞു )
“വാടോ കണക്ക് ഒക്കെ നമ്മുക്ക് പിന്നെ ശരിയാക്കാം
അധികാരത്തോടെ എന്റെ കൈയിൽ പിടിച്ചു എഴുന്നേൽപ്പിച്ചു അപ്പുറത് ഉള്ള കഫേ കൊണ്ടുപോയി
“നീ ഇവിടെത്തെ വാടാ പാവ് കഴിച്ചിട്ടില്ലലോ … നല്ല ടേസ്റ്റ് ആണ് … , ഭയ്യാ 2 പ്ലേറ്റ് വാടാ പാവ് , 2 ചായ … വേറെ എന്തേലും വേണോ സൗമ്യ ?
“വേണ്ട …. എന്റെ പേര് എങ്ങനെ അറിയാം ?
“അതൊക്കെ അറിയാം , ഓ ഞാൻ എന്നെ പരിചയപ്പെടുത്തി ഇല്ല അല്ലെ ? ഞാൻ രേണുക …. നിന്നെ വഴക്ക് പറഞ്ഞ സർ ഇല്ലേ ആളുടെ തൊട്ടു താഴെ ആണ് asst manager
“ഓഹ് സോറി മാഡം .. ഞാൻ … ചായ കുടിക്കാൻ വിളിച്ചപ്പോൾ കുറച്ചു
“ഹേ its ഓക്കേ … പിന്നെ മാഡം എന്ന് വിളിക്കേണ്ട … രേണുക ഓർ ദിദി …
“മാഡത്തിന്റെ age ?
“കാണുന്ന പോലെ അല്ല നല്ല പ്രായം ഉണ്ട് 36
“ഹേ കണ്ട പറയില്ല
“താങ്ക് യു …
“അല്ല 1 വീക്ക് അയ്യിട് ഞാൻ കണ്ടില്ലലോ ചേച്ചിയെ ?
“അത് ഞാൻ ലീവ് ആയിരുന്നു അമ്മക്ക് സുഖം ഇല്ലാത്തത്കൊണ്ട് നാട്ടിൽ പോയി
“നാട് ?
“താനേ …. ഒരു 100 km പോകാൻ ഉണ്ട് … നിന്റെ ഫാമിലി ഒക്കെ ?
“husband , മോൻ ഉണ്ട് …. 2ൽ പഠിക്കുന്നു , ചേച്ചിയുടെ ?
“മോൻ 5ൽ പഠിക്കുന്നു ….
“husband ?
“ഡിവോഴ്‌സ്ഡ് ആണ് …
“ഓഹ് സോറി …
“അതിനു എന്താ ഇതൊക്കെ നടക്കുന്ന കാര്യങ്ങൾ അല്ലെ …
“പിന്നെ ഈ വഴക് ഇനി അങ്ങോട്ട് ഫുൾ ഉണ്ടാകും ഡെയിലി കരയാൻ ആണ് ഭാവം എങ്കിൽ ജോലി വേണ്ടെന്ന് വെക്കുന്നത് നല്ലത്
“അങ്ങനെ ഇല്ല … ഇതിനു മുൻപ് ഉള്ള കമ്പനിയിലും ഇതുപോലെ ഒരു തള്ള ഉണ്ടായിരുന്നു … ശീലം ആയിക്കോളും ….
“ആകണം … പിന്നെ അവിടെ ഉള്ളവർ നിന്നെ വന്നു സമാധാനിപ്പിക്കാഞ്ഞത് വേറെ ഒന്നും കൊണ്ടല്ല അങ്ങനെ ചെയ്താൽ അവർക്കും കേൾക്കും
“അങ്ങനെ സഹിക്കുന്നു …?
“സാലറി …. ഈ കമ്പനി ആണ് salaryude കാര്യത്തിൽ കുറച്ചൂടെ കൂടുതൽ കൊടുക്കുന്നത് ബാക്കി കമ്പനി വെച്ച് നോക്കിയാ … പിന്നെ ആൾ നോക്കേണ്ട …. നമ്മൾ നമ്മുടെ പണി എടുത്ത് പോയാൽ ഒരു കൊഴപ്പവും ഇല്ല
അങ്ങനെ ആദ്യത്തെ പരിചയപ്പെടൽ കഴിഞ്ഞു പിന്നെ ഞങ്ങൾ നല്ല കൂട്ടായി …. ഓഫീസിൽ എനിക്കു പറ്റിയ കമ്പനി … വർക്കിൽ ആണേലും എല്ലാ സഹായവും ചെയ്തു തരും …. എനിക്കു കൂട്ടുകാരിയും ഒരു ചേച്ചി ഫീലും അവിടെന്ന് കിട്ടാൻ തുടങ്ങി
അങ്ങനെ തിരികേ ഒരു ദിവസം മോനെ പനി ആയത്കൊണ്ട് 2ഡേ ലീവ് എടുത്തു അതിന്റെ പെന്റിങ് വർക്ക് തീർക്കാൻ ഞാൻ ലാപ് വീട്ടിൽ കൊണ്ട് വന്നു ചെയ്യാം എന്ന് വെച്ച് …. ഓഫീസിൽ നിന്ന് ഇറങ്ങി പകുതി വഴി എത്തിയപ്പോൾ ആണ് ലാബിന്റെ ചാർജർ എടുക്കാൻ ഞാൻ മറന്നു പോയത് … പിന്നെ തിരിച്ചു ചെന്ന്
ചാർജർ എടുക്കാൻ ചെന്നപ്പോൾ രേണു ചേച്ചിയുടെ ക്യാബിനിൽ ലൈറ്റ് കിടക്കുന്ന കണ്ടു അങ്ങോട്ട് ചെന്ന് വാതിൽ തുറന്നതും ഞാൻ ഞെട്ടി പോയി …
