പുതിയ കുടുംബം Likeഅടിപൊളി  

അമ്മു ചിരിച്ചു കൊണ്ട്‌ ചോദിച്ചു…

അതേടി… ഞാന്‍ ഇനി കൊച്ചമ്മ ആകും.. ചെല പെണ്ണെ…

നിര്‍മ്മല അല്പം ഗദരവത്തില്‍ പറഞ്ഞു… നിർമ്മലയെ അമ്മു ഒന്ന്‌ നോക്കീട്ട്‌
പോയി.. നിര്‍മ്മല രാവിലെ കുളിച്‌ ഷര്‍ട്ടും പൈജമായും ആണ്‌ ധരിച്ചത്‌.
നെറ്റിയില്‍ ചന്ദനകുറിയും കുങ്കുമാവും ഉണ്ട്‌. തലയിൽ ഒരു ടര്‍ക്കിയും ചുറ്റിട്ടുണ്ട്‌.
നെറ്റിയില്‍ കൂടി ഇറ്റ്‌ ഇറ്റ്‌ വെള്ളം ഒഴുകുന്നുണ്ട്‌.

നിര്‍മ്മല ആദ്യം ചായ ഉണ്ടാക്കി… അപ്പോഴേക്കും ഹരി കിച്ചണിലേക്ക്‌ വന്നു..
അയാൾ അലും വിയര്‍ത്തിട്ടുണ്ട്‌. നിര്‍മ്മലയെ കെട്ടിപ്പിടിക്കാൻ ചെന്നു..

ഹരിയേട്ടാ… ചെല്്‌.. പോയി കുളിക്ക്‌..

നിര്‍മ്മല കൊഞ്ചിക്കൊണ്ട്‌ പറഞ്ഞു…

ഓഹ്ഹ്‌… സാരി തമ്പ്രാട്ടി…

ഹരി നര്‍മത്തില്‍ പറഞ്ഞു…

എടി മോള്‍ എണീറ്റില്ലേ..

അവള്‍ ചായ ചോദിച്ചു വന്നു… ഞാന്‍ പറഞ്ഞു. പോയി വൃത്തി ആയിട്ട്‌ വരാൻ…
എടി നിമ്മി ഇവിടെ എല്ല സാധനം ഉണ്ട്‌.. ഫ്രിഡ്ജില്‍ എന്തെങ്കിലും കാണും…
എന്റെ ഹരിയേട്ടാ. ഞാന്‍ എല്ലാം നോക്കിയായിരുന്നു…

നിര്‍മ്മലയെ നോക്കി ചിരിച്ചു കൊണ്ട്‌ ഹരി കുളിക്കാൻ കേറി…

അല്പം കഴിഞ്ഞ്‌.. ഹരിയും നിര്‍മ്മലയും അമ്മുവും ഒന്നിച്ചിരുന്ന്‌ ബ്രേക്ക്‌ ഫാസ്റ്റ്‌
കഴിച്ചു. പുറത്ത്‌ അപ്പോഴും നല്ല മഞ്ഞുണ്ട്‌..

പിന്നെ ഹാളില്‍ ഇരുന്നു കൊണ്ട്‌ ഹരി അമ്മുവിനോട്‌ പറഞ്ഞു…
അമ്മു… ഇപ്പൊ ബാലേട്ടന്‍ വരും…

അമ്മു ഹരിയെ നോക്കി പുഞ്ചിരിച്ചു. നിര്‍മ്മല ഹരിയുടെ അടുത്ത്‌ സോഫയിൽ
ഇരിക്കുവാണ്‌…

എടി നിമ്മി… ഈ ബാലേട്ടന്റെ മോനാ ഇപ്പൊ ഇവിടെ സൂപ്പര്‍വൈസ്‌ ചെയ്യുന്നത്‌…
ആണോം..
നിര്‍മ്മല ചോദിച്ചു.

നിമ്മി… ഈ ബാലേട്ടന്‌ വയ്യാണ്ടായി. അവന്‌ കണ്ണൻ നല്ല എഡ്യൂക്കേഷന്‍ ഉള്ള
ആളാ…

ആരാ പപ്പേ ഈ കണ്ണന്‍…

എടി ബാലേട്ടന്റെ മോനാ. M. Com കാരനാ..

ഹരി ചിരിച്ചു കൊണ്ട്‌ പറഞ്ഞു. അമ്മു അലും ഗൌരവത്തില്‍ പറഞ്ഞു…
ഞാനും ബി. കോം കഴിഞ്ഞതാ..

നിര്‍മ്മല അമ്മുവിനെ നോക്കി പുഞ്ചിരിച്ചു…

അങ്ങനെ അവര്‍ സംസാരിച്ചു കൊണ്ട്‌ ഇരിക്കുമ്പോള്‍ ഹാളിലേക്ക്‌ ഒരാൾ കടന്നു
വന്നു. അത്‌ ബാലനും കൂടെ കണ്ണനും ആയിരുന്നു..

ഹയ്‌ ഹരി…
വാ ബാലേട്ടാ… വന്നിരിക്ക്‌.. എടാ കണ്ണാ… ഇരിക്ക്‌..

ഹരി ചിരിച്ചു കൊണ്ട്‌ പറഞ്ഞു. അവരെ കണ്ടപ്പോള്‍ തന്നെ അമ്മുവും നിമ്മിയും
എഴുന്നേറ്റ്‌ നിന്നു..

ബാലേട്ട.. ഇത്‌ നിർമ്മല. അത്‌ അമ്മു..
ഹരി ബാലന്‌ പരിചയ പെടുത്തി. എന്നിട്ട്‌ നിര്‍മ്മലയെ നോക്കി പറഞ്ഞു…

നിമ്മി. ഇതാണ്‌ ബാലേട്ടന്‍. അത്‌ കണ്ണന്‍…

നിര്‍മ്മലയെ നോക്കി അവര്‍ ചിരിച്ചു. നിർമ്മല പുഞ്ചിരിച്ചു. അമ്മു കണ്ണനെ
ശ്രെദിക്കുന്നുണ്ട്‌. കണ്ണൻ നല്ല സുന്ദരൻ ആണ്‌. നല്ല ചിരി. വെളുത്ത പയ്യന്‍. നല്ല
ഹെയര്‍ OOTY C..

അമ്മു കണ്ണനെ നോക്കി പുഞ്ചിരിച്ചു. പക്ഷെ അവന്‍ ഒന്ന്‌ പുഞ്ചിരിച്ചിട്ട്‌ ഹരിയെ
നോക്കി. സംസാരിക്കാന്‍ തുടങ്ങി…

അവര്‍ തോട്ടത്തിലെ കാര്യങ്ങൾ ഒക്കെ പറഞ്ഞു തുടങ്ങി…

കണ്ണന്‍ പറഞ്ഞു…

ഹരി സാര്‍.. എനിക്ക്‌ കൃഷി ആപ്പീസില്‍ ഒന്ന്‌ പോണം. കുറച്ചു പണിയുണ്ട്‌.
എന്ന നീ ചെല്ല്‌.

ഹരി പറഞ്ഞു…

സാറെ ഞാന്‍ ഓഫിസില്‍ ഉണ്ട്‌..

കണ്ണന്‍ ചിരിച്ചു കൊണ്ട്‌ പറഞ്ഞു.. അപ്പോഴേക്കും ബാലൻ നിര്‍ർമ്മലയോട്‌
ചോദിച്ചു.

ഇവിടെ ഒക്കെ ഇഷ്ട പെട്ടോ..

നല്ല തണുപ്പുണ്ട്‌ ചേട്ടാ. അതുകൊണ്ട്‌ പുറത്തേക്ക്‌ ഇറങ്ങില്ല…
നിര്‍മ്മല പറഞ്ഞു…

ഒരു കോട്ടൊക്കെ ഇട്ട്‌ ഹരീടെ കൂടെ വാ..

അയാൾ ചിരിച്ചു കൊണ്ട്‌ പറഞ്ഞു. കുറെ നേരം അവര്‍ എല്ലാവരും സംസാരിച്ചു.
എന്നിട്ട്‌ ബാലന്‍ പറഞ്ഞു…

ഹരി.. ഞാന്‍ തോട്ടത്തിലേക്ക്‌ പോകുവാ… അവടെ പണിക്കാര്‌ ക എടുക്കുവാ..

ചെല്ല്‌ ബാലേട്ടാ… ഞാന്‍ വന്നേക്കാം…

അയാള്‍ പോയി കഴിഞ്ഞ്‌ അമ്മുവിനോട്‌ പറഞ്ഞു..

എടി അമ്മു… നീ പുറത്തൊക്കെ പോകുന്നുണ്ടെങ്കിൽ. ആ കണ്ണന്റെ കൂടെ
പോക്കോ.

Updated: November 12, 2026 — 5:04 pm

Leave a Reply

Your email address will not be published. Required fields are marked *