രുദ്രപ്രതാപം – 21 14അടിപൊളി  

അങ്ങനെ ഞങ്ങള് അവിടെ എത്തി… അഖില് അവിടെ ബൈക്കിലും ചാരി നിൽപ്പുണ്ട്.ഞാൻ തന്നെ ആണ് വിളിച്ചത്. അല്ലേലും പണ്ട് മുതലേ എന്റെ എല്ലാ കുരിത്തക്കേടിനും ഉള്ളൊനല്ലേ ഇതിനും കൂടിക്കോട്ടേ. വണ്ടി ഒരു തണലിൽ നിർത്തി എല്ലാരും ഇറങ്ങി…

”എന്തിനാടാ കോപ്പേ… രാവിലെ തന്നെ വിളിച്ചേ ഞാന് വർക്കിന്‌ പോവാൻ നിക്കർന്നു…“

”ഒന്നു അടങ്ങ് മോനെ. കാര്യം ഉള്ളോണ്ടല്ലേ അല്ലേൽ ഞാൻ നിന്നെ വിളിക്കോ…“

”എന്ത് കാര്യം…?“

”ആ ഒക്കെ പറയാ നീ ഒന്നു അടങ്ങ്… പിന്നെ ഇത് മായ…“

”ഹായ്…“അവൻ മയക്കു കൈനീട്ടി കൊടുത്തു അവൾ അത് തിരിച്ചും നൽകി..

”എന്റെ വൈഫ്‌ ആണ് “

”ഹേ…“അവനൊന്നു ഞെട്ടി…

”എന്താടാ…“

”നീ ഒന്നു ഇങ്ങോട്ട് വന്നേ…“എന്നെയും വിളിച്ചോണ്ട് കുറച്ചു അപ്പുറത് മാറി നിന്നു…

”നീ കാര്യം പറ…“

”അപ്പൊ മറ്റവളോ…?“

”ആര് ദിവ്യയോ… അതും എന്റെ വൈഫാ …“

”ഒന്നാം ഭാര്യേ…?അപ്പൊ നിനക്ക് എത്രളാ…“

”രണ്ടു പേര്… മയേം, ദിവ്യേം…“

കിളി പോയ അവന്റെ മോന്ത..പിന്നെയും എന്തൊ

പറഞ്ഞു തുടങ്ങാൻ വന്നപ്പോ ഞാൻ അവനെ തടഞ്ഞു.

”ബാക്കി ഒക്കെ പിന്നെ പറയാ ഇപ്പൊ അതിനൊന്നും സമയം ഇല്ല… നീ വന്നേ..“

”എടാ… അത്.. എങ്ങ.. ശെരി… കോപ്പ് എന്തേലും ആവട്ടെ..“എന്തൊക്കയോ പുലമ്പി കൊണ്ടു അവൻ എന്റെ പിന്നാലെ പൊന്നു…

”എന്താ പ്ലാൻ…“തിരിച്ചു മായയുടെ അടുത്ത് എത്തിയതും അവള് ചോതിച്ചു…

”ഒരു പിടിത്തവും ഇല്ല…എന്താ ചെയ്യാ…“

”എടാ മേപാടൻ പറഞ്ഞത് ഓർമ്മയുണ്ടോ നിനക്ക് ദേഷ്യം വരുമ്പോ ആ ശക്തി വർധിക്കും എന്നല്ലേ പറഞ്ഞെ…“

”അങ്ങേര് അങ്ങനെ ഒക്കെ പറഞ്ഞോ അതൊന്നും എനിക്ക് ഓർമയില്ല…“

”പറഞ്ഞു… നീ ഒന്നു ട്രൈ ചെയ്തു നോക്ക്…“

”എങ്ങനെ… അതിന് ദേഷ്യം വരണ്ടേ…“

”അതൊക്കെ വന്നോളും നീ ഒന്നു നോക്കിനോക്ക്….“

ഇവളെ കൊണ്ട്..ഇതൊന്നും അങ്ങനെ അല്ലല്ലോ വരുന്നേ.പെട്ടന്ന് എന്റെ തുടയിലേക്ക് ശക്തിയായി എന്തൊ വന്നു കൊണ്ടു….

”ആാാ….“

തിരിഞ്ഞു നോക്കിയതും കയ്യിലൊരു വലിയ കമ്പും പിടിച്ചു നിൽക്കുന്ന അഖില്…

”എന്താടാ മയിരാ കാണിക്കുന്നേ…“

”അല്ല ദേശ്യം വരുത്തണ്ടേ….“

ദൈവമേ ഇവനു നിനക്ക് കുറച്ചെങ്കിലും വക തിരിവ് കൊടുത്തൂടെ… എനിക്ക് എന്തിന്റെ കേടായിരുന്നു ഈ മാരണത്തെ കൂടെ വിളിക്കാൻ…പന്നി അടിച്ചു കാലിന്റെ ഇറച്ചി പഴുപ്പിച്ചു എന്ന തോന്നണേ..

”എടാ ഇപ്പൊ നോക്ക്… ഇപ്പൊ നോക്ക്…“

”എന്ത്….“

”എടാ പവർ വരുണ്ടോ എന്ന്‌…“

”പാവറല്ല എന്റെ വായിന്നു നീ കേക്കും പന്നി…“

പിന്നെ കാലിന്റെ വേദന മാറും വരെ ഞാൻ അവിടെ എന്തൊക്കെയോ ചെയ്തു. അവൻ പറഞ്ഞപോലെ ശക്തി വരോ എന്നൊക്കെ നോക്കി.. ഒരു കുന്തോം വന്നില്ല ”

അങ്ങനെ കുറെ നേരം ആ പറമ്പിൽ

ഇരുന്ന് പലവിധ വിക്രസുകളും ഞങ്ങൾ ചെയ്തു നോക്കി ഒരു കാര്യവും ഉണ്ടായില്ല… നിരാശ തന്നെ ആയിരുന്നു ഫലം…

“ഇനി ഇപ്പൊ എന്താ ചെയ്യാ…”വിഷമിച്ചു ഒരു തെങ്ങിന്റെ ചോട്ടില് പോയി ഇരുന്ന എന്നെ നോക്കി മായ ചോദിച്ചു…

“എനിക്കറിയില്ലെടി… എനിക്ക് ഇനി വയ്യ…”

“നീ ഒന്നു സമാധാനിക്ക് എന്തേലും ഒരു വഴി ഉണ്ടാവും അല്ലോ…”

“നമ്മക്ക് ഇവന്റെ തലയ്ക്കു ഒരു അടി കൊടുത്താലോ…”അപ്പു എന്തൊ ആലോചിച്ചു എന്നെ നോക്കി പറഞ്ഞു. എല്ലാരും പെട്ടന്ന് അത്ഭുതതോടെ അവളെ നോക്കി…

“അല്ല തലയ്ക്കു അടി കിട്ടിയപ്പോ ആണല്ലോ ഇവന് ശക്തി വന്നേ എന്ന്‌ പറഞ്ഞത്.. ട്രൈ ചെയ്തു നോക്കാലോ…”

“പോടീ പ്രാന്തി… എല്ലാം കൂടെ എന്നെ കൊല്ലോ…”

“അല്ല നിനക്ക് വേണെങ്കി മതി…”

“അയ്യോ വേണ്ടേ…”

മറ്റവൻ ആണെങ്കി ആ കമ്പു കയ്യില് തന്നെ വച്ചു ഇരിക്കാണ്. ഓരോരോ വട്ടുകേസുകൾ..അങ്ങനെ ഇന്നത്തെ കല പരിപാടികൾ നിർത്തി വച്ചു വീട്ടിലേക്കു നിരാശയോടെ മടങ്ങി…

നേരെ മുറിയിൽ കേറി ഒരു കുളി അങ്ങ് കഴിച്ചേക്കാം വല്ലാത്ത ശീണം… ബാത്‌റൂമിൽ കയറി കുളിച്ചൊന്നു ഫ്രഷ് ആയ മൂളിപ്പാട്ടും പാടി ി ഇറങ്ങി വരുമ്പോ ആണ് ബെഡിൽ ദേ ഇരിക്കണു അശ്വതി… പാട്ടൊക്കെ എങ്ങോട്ടോ പോയി… എന്താണാവോ…?

Leave a Reply

Your email address will not be published. Required fields are marked *