പിന്നെ ഒന്നും മിണ്ടിയില്ല എന്തിനാ വെറുതെ വഷളാവുന്നേ.അങ്ങനെ അവളുടെ മടിയിൽ തലവച്ചു കിടന്നു. മനസ്സിൽ ഓരോരോ ചിന്തകൾ അടിഞ്ഞു കൂടി കൊണ്ടിരുന്നു.എല്ലാം ഉത്തരമില്ലാത്ത ചോദ്യങ്ങൾ ആയിരുന്നു…
അപ്പുവിന്റെ പെട്ടന്നുള്ള അനക്കം കൊണ്ടാണ് ഞാൻ കണ്ണ് തുറന്നത്.മുറിയിലേക്ക് കയറി വരുന്ന മായയെ കണ്ടു അവൾ എണീറ്റതാണ്.
”ഞാൻ പോവാ… ഇനി നീ വന്നു കേട്ടോ അവന്റെ പൊട്ടാ ഐഡിയ…“അതും പറഞ്ഞു അപ്പു ചാടി തുള്ളി പുറത്തേക്ക് പോയി…
മായ വാതിലും ചാരി എന്റെ അടുത്തേക്ക് വന്നു ഞാൻ കിടക്കുന്നതിന്റെ അടുത്തായി എന്നെ തോട്ടൊരുമ്മി ഇരുന്നു. പതിയെ അവളുടെ മുഖം താഴ്ത്തി എന്റെ നെഞ്ചിൽ തല വച്ചു കിടന്നു.ഞാൻ കൈകൾ കൊണ്ടു അവളുടെ പുറത്തു തലോടി ചിത്രം വരച്ചു തുടങ്ങി..
”അഭി….“
”മ്മ്…“
”സങ്കടത്തിലാ…?“
”മ്മ്…“
”എന്തിനു…“
”ഞാൻ കാരണം എല്ലാരും അനുഭവിക്കല്ലേ…അമ്മയ്ക്കും അച്ഛനും ഒക്കെ എന്നെ വെറുപ്പായി…“
”അങ്ങനെ ഒന്നും ഇല്ല അഭി… എന്റെ പൊന്നിനോട് ആർക്കും ഒരു ദേഷ്യവും ഇല്ല…എല്ലാവർക്കും നിന്നെ ഇപ്പോഴും വലിയ ഇഷ്ട്ടാണ്…“
ഞാൻ ഒന്നും മിണ്ടിയില്ല. നെഞ്ചിനുള്ളിൽ വിങ്ങി പൊട്ടുന്ന വേദനക്ക് അവളുടെ വാക്കുകൾ ചെറിയ തണുത്ത ആശ്വാസം നൽകി. എങ്കിലും.
”എന്താ ഈശ്വര എനിക്ക് മാത്രം ഇങ്ങനത്തെ കോപ്പിലെ
അവസ്ഥ ഒക്കെ വരുന്നേ…“
”അങ്ങനെ ഒന്നും പറയല്ലേ…“എന്റെ ചുണ്ട് പൊത്തി പിടിച്ചു അവൾ വിലക്കി. ആ കലങ്ങിയ കരിനീല കണ്ണുകൾ വല്ലാതെ എന്നെ പിടിച്ചുലച്ചു.
”ഇത് കൊണ്ടല്ലേ നിനക്ക് ഞങ്ങളെ കിട്ടിയേ.ഇങ്ങനെ ഒന്നും അയില്ലായിരുന്നു എങ്കിൽ എനിക്ക് എന്റെ പൊന്നിനെ കിട്ടോ..?
നീ ഇല്ലാരുന്നു എങ്കിൽ ആ കാലമാടാൻമാർ എന്നെയും എന്റെ അമ്മയെയും മീനുനെയും അന്നേ നശിപ്പിച് കളഞ്ഞേനെ…
എന്റെ ഉള്ളിൽ ഇപ്പോഴും ഞാൻ കരുതുന്നത് എന്താണെന്ന് അറിയോ അഭി…?
അവൾ എന്നിലേക്ക് ഒന്നുകൂടി ഇറുകി ചേർന്ന് കിടന്നു…
“ഈശ്വരൻ ആണ് നിന്നെ അന്ന് അവിടെ എത്തിച്ചേ എന്ന.. എനിക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ അനുഗ്രഹം ആയിട്ടാ ഞാൻ നിന്നെ കാണുന്നെ..ഇനിയും അങ്ങനെ ആയിരിക്കും.
ഇനി എന്തൊക്കെ ഉണ്ടായാലും ശെരി. ഞാൻ എന്റെ പൊന്നിനെ വെറുക്കില്ല… വെറുക്കാൻ എനിക്ക് കഴിയില്ലെടാ …”
അതും പറഞ്ഞു അവൾ എന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി കിടന്നു… ആ വാക്കുകൾ എന്നിൽ എന്തോരം സന്തോഷം ഉണ്ടാക്കി എന്ന് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല.
ഞാൻ അവളുടെ മുഖം പിടിച്ചു ഉയർത്തി.കലങ്ങിയ കണ്ണുകളുമായുള്ള ആ നോട്ടം. എന്തൊരു ഭംഗിയാ എന്റെ പൊന്നിനെ പെണ്ണിനെ കാണാൻ.
പിടിച്ചു നിക്കാൻ പറ്റിയില്ല. ആ മുഖം മുഴുവൻ എന്റെ ചുണ്ടുകൾ ചേർത്ത് ഞാൻ ഉമ്മകൾ കൊണ്ടു മൂടി…
“അയ്യേ അപ്പോഴേക്കും പെണ്ണ് കരഞ്ഞല്ലോ…ഇങ്ങനെ ഒരു തൊട്ടാവാടി…”
“ഞാൻ കരഞ്ഞോന്നുല്ല..”കൊഞ്ചിക്കൊണ്ടുള്ള ആ പറച്ചില് കേട്ടപ്പോ ചെറിയ ചിരി വന്നു.
“ഇതെങ്ങാനും എന്റെ ദിവ്യ ആയിരുന്നേൽ ഉണ്ടല്ലോ… ഇപ്പൊ കൂൾ ആയി ഇരുന്നേനെ…”
“ആണോ… എന്നിട്ട് അവളെവിടെ…”
“അവൾക്ക് ഇവിടെ നിന്ന് കുറച്ചു
ബോർ അടിച്ചു ഒന്നു വീട്ടിൽ പോയി വരാം എന്ന് പറഞ്ഞേകാ…”
“ആണോ… എന്ന എന്നോട് അങ്ങനെ അല്ലല്ലോ പറഞ്ഞെ.”
“ഏഹ്… നിന്നെ വിളിച്ചോ…”
“പിന്നെ വിളിക്കാണ്ട്… എന്റെ പുന്നാര ചേച്ചി അല്ലെ… ഞങ്ങക്ക് പിണക്കം ഒന്നുല്ല.. ”
“അവള് എന്താ പറഞ്ഞെ…”
“അതൊന്നും പറയൂല…”
“എടി ഒന്നു പറയെടി…”
“പറയൂല മോനെ അഭി കുട്ടാ…”
കുരിപ്പ് പറയുന്ന ഒരു ലക്ഷണവും ഇല്ല ചുമ്മാ കളിപ്പിക്കാൻ… ഞാൻ അവൾക്ക് എതിരെ തിരിഞ്ഞു കിടന്നു. ഇച്ചിരി കലിപ്പും കാട്ടീ 😤
“അച്ചോടാ അപ്പോഴേക്കും പിണങ്ങിയോ…”ഒരു കളിയാക്കി ചിൽരിയോടെ എന്റെ മേത്ത് പിന്നെയും ഒട്ടാൻ വന്നപ്പോ ഞാൻ തടഞ്ഞു..
പെണ്ണുണ്ടോ അടങ്ങി ഇരിക്കണു എന്റെ മുടിയിലും ചെവിയിലും കവിളിലും എല്ലാം ആ നീളൻ വിരലുകൾ ഓടി കളിച്ചു.ഞാൻ ഒന്നിനും പ്രതികരിച്ചില്ല..
