രുദ്രപ്രതാപം – 21 14അടിപൊളി  

ഇതൊക്കെ കണ്ടു ഉള്ളൊന്നു നൊന്തു പോയി. എന്റെ മുഖത്തെ വാട്ടം

പെട്ടന്ന് തന്നെ മനസ്സിലാക്കിയ മായ വിരലുകൾ എന്റെ ഇടത്തെ കയ്യിൽ കോർത്തു പിടിച്ചു.ഉള്ളിലെ സങ്കടം എല്ലാം അടച്ചു പിടിച്ചു ഞാൻ അവൾക്ക് ഒന്നു ചിരിച്ചുകാട്ടി. എത്ര അഭിനയിച്ചാലും എന്റെ ഉള്ളറിയുന്ന ഒരുത്തി അല്ലെ അവൾക്ക് അത് മനസ്സിലായി കാണും.

അങ്ങനെ അതൊക്കെ കഴിഞ്ഞു. കുറച്ചു നേരം ആ വീട്ടിൽ എന്തൊക്കെയോ ചെയ്തിരുന്നു. അച്ഛനും നമ്മക്കൊന്നും ഒരു mind ഇല്ല. അശ്വതിയുടെ മുഖത്ത് നോക്കാൻ എനിക്കെന്തോ വല്ലാത്ത പ്രയാസം തോന്നി ഞാൻ വിട്ടു മാറി. അർച്ചന ചേച്ചിയുടെ കയ്യില് പെടാതെ നടക്കാണ്… ഭദ്രകാളി ആയി നടക്കല്ലേ കയ്യില് കിട്ടിയ എന്താ ചെയ്യാ എന്ന്‌ പറയാന് പറ്റൂല.ലക്ഷ്മി അമ്മ മുഖം കനപ്പിച്ച്ഒന്നുമില്ല.അവര് എപ്പോഴും പോലെ തന്നെ ആണ് എന്നോട് പെരുമാറിയത്. അങ്ങനെ ഒരു കണക്കിന് വീർപ്പു മുട്ടി ആ വീട്ടിൽ ഞാൻ സമയം കളഞ്ഞു….

”അപ്പു…“

”മ്മ്..“

അപ്പുവിന്റെ മടിയിൽ തലവച്ചു കിടന്ന ഞാൻ അവളോട് ചോദിച്ചു.ഞാനിപ്പോ എന്റെ മുറിയിലാണ്.ബാക്കി ഉള്ളവരൊക്കെ താഴെ ഓരോ പണിയിലും . ഒരു ഗ്യാപ് കിട്ടിയപ്പോ ഞാൻ നേരെ മുറിയിലേക്ക് തന്നെ സ്കൂട്ടയതാ.ഞാൻ പോവുന്നത് കണ്ടു എന്റെ കൂടെ ഇവളും കേറി പൊന്നു…

”നിനക്ക് എന്നോട് ദേഷ്യം ഒന്നുല്ലേ…“

”എന്തിന്…?“

”അല്ല ബാക്കി ഉള്ളവര് പറയണപോലെ… ഞാൻ ചെയ്തതിന് ഒക്കെ…“

”അതിന് അതൊന്നും നീ അല്ലല്ലോ ചെയ്തേ…?“

”അത് അല്ല… എന്നാലും…“

”എന്ത് എന്നാലും… എടാ പൊട്ടാ എല്ലാവർക്കും നല്ല സങ്കടണ്ട് അത് അവര് ഇങ്ങനെ കാണിക്കുന്നതാ അല്ലാതെ നിന്നെ ആരും കുറ്റപ്പെടുത്തൊന്നുമല്ല…“

”അപ്പൊ നിനക്ക് സങ്കടം ഒന്നുല്ലേ…“

”ഉണ്ട്… പക്ഷെ ഞാനതൊന്നും പുറത്തു

കാണിക്കാറില്ല.. കാണിച്ചിട്ട് എന്തിനാ വല്ല കാര്യം ഉണ്ടോ…ഒക്കെ നടന്നില്ലേ…“

ഞാനൊന്നും മിണ്ടിയില്ല.അപ്പുവിന്റെ കൈകൾ എന്റെ മുടിയിഴകളെ പതിയെ തലോടി കൊണ്ടിരുന്നു..

”എടാ… നിനക്ക് കണ്ണ് വേദനിക്കണ്ടോ…?“

”എന്തെ…?“

”അല്ല ഇതിങ്ങനെ കത്തി തിളങ്ങി നിക്കണ കണ്ടു ചോദിച്ചതാ…“കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു…

”ഇല്ലല്ലാ… കണ്ണിനു കുഴപ്പം ഒന്നുല്ല…“

”പിന്നെ എവിടെ കുഴപ്പം….“

😳

”എവിടേം ഇല്ല…“ഞാൻ മുഖം തിരിച്ചു കിടന്നു…

”പറയടാ കുട്ടാ… എന്നോടല്ലേ.അതിന് നീ ഇങ്ങനെ നാണിക്കുന്നെന്തിനാ…“

”ആാാ പിന്നെ ഇത് പറഞ്ഞു നടക്കാൻ പറ്റുന്ന കാര്യം അല്ലെ… ഒന്നു പോയെ അപ്പു…“

”ഓ പിന്നെ ഞാൻ കാണാത്തത് അല്ലെ…അപ്പൊ നിനക്ക് അവിടെ ആണോ വേദനിക്കുന്നേ“

Shit ഞാൻ മറക്കാൻ ശ്രേമിക്കായിരുന്നു…

”നല്ല വേദന ഉണ്ടോടാ…“

”എനിക്ക് കുഴപ്പം ഒന്നുല്ല നീ ഒന്നു മിണ്ടാതിരുന്നേ.“

പിന്നെ കുറച്ചു നേരം അവളൊന്നും മിണ്ടീല. എന്തൊരു അനുസരണ..

”നീ എന്താ ഈ ആലോചിക്കുന്നെ..“ഞാൻ സിലിങ്ങും നോക്കി മനസ്സിൽ ഓരോന്ന് കണക്കു കൂട്ടുമ്പോൾ എടേൽ കേറി പെണ്ണ് ചോദിച്ചു…

”എന്താ…“

”നീ എന്താ ഈ സ്വപ്നം കണ്ടു കിടക്കുന്നെ എന്ന്‌…“

”അതോ… അത് എന്റെ ചെല സംശയം ആലോചിച്ചു നോക്കരുന്നു…“

”എന്ത്…“

”അല്ല ആ മേപ്പാടൻ ഉടായിപ്പ് ആണോ എന്ന്‌…“

”ആ ബെസ്റ്റ്…“

”അതല്ലെടി അപ്പു നീ ഒന്നു ആലോചിച്ചു നോക്ക്.നല്ല പണി അറിയാവുന്ന ആരെങ്കിലും ആയിരുന്നേൽ എപ്പോഴേ ഈ പ്രശ്നം മൊത്തം തീർത്തേനെ ഇത് ഒരു മാതിരി… അവിടേം ഇവിടേം തൊടാത്ത വർത്താനം. പിന്നെ ഒരു കോപ്പിലെ കഥ…അതാണേൽ മലയാളത്തിൽ കൂടി അല്ല…അങ്ങേര് തള്ളാണോ എന്നൊരു സംശയം…“

”ആ…

ഇനി മൊത്തം അങ്ങേരെ പറഞ്ഞോ…എനിക്കൊന്നും അയാള് പറയുന്നത് കേട്ട് ഡൌട്ട് ഇല്ലാ…“

”അതെന്താ…“

”അത് ഞങ്ങള് കണ്ണോണ്ട് കണ്ടോണ്ട്… പിന്നെ അങ്ങേര് പറയുന്നത് ഒക്കെ ശെരിയാണെന്ന് തോന്നാൻ അതിലും വലിയ തെളിവൊന്നും വേണ്ടല്ലോ…“

”എടി എന്നാലും…നമക്കൊരു പള്ളിലച്ചനെ പോയി കണ്ടാലോ “

”ആ… എന്നിട്ട് നിന്നെ അങ്ങട് വെഞ്ചേരിക്ക… ഒന്നു പോയെടാ…“

Leave a Reply

Your email address will not be published. Required fields are marked *