”അതിന് ഞാനൊന്നും ചെയ്തില്ലല്ലോ.. “
”ചെയ്തത് ഒക്കെ ഞാനെന്താ ഓർമിപ്പിക്കണോ…?“
”എന്റെ പൊന്നേച്ചി അതൊന്നും ഞാൻ അറിഞ്ഞോണ്ടല്ല.. സത്യായിട്ടും…“
”ഒക്കെ ഞാൻ ശരീയാക്കി തരാം നീ ഇങ്ങോട്ട് വാടാ…“
ചേച്ചി അതും പറഞ്ഞു എന്റെ അടുത്തേക്ക് വരാൻ ശ്രേമിച്ചുകൊണ്ടിരുന്നു. ഞങ്ങള് രണ്ടു പേരും ആ കാട്ടിലിനു നാലുപുറം കൊറേനേരം കള്ളനും പോലീസും കളിച്ചു.ഒടുക്കം ഓടി ക്ഷേനിച്ചപ്പോ നിർത്തി..
”മര്യതക്ക് ഞാൻ പറയുന്നത് കേട്ടോ അഭി… ഇല്ലെങ്കി എന്റെ കയ്യില് കിട്ടിയാൽ ഉണ്ടല്ലോ…“
”എടി കോപ്പേ… ഞാൻ പറയുന്നത് ഒന്നു കേക്ക്…“
”എന്താടാ ഞാൻ കേൾക്കണ്ടേ… കണ്ട തോന്നിവാസം ഒക്കെ ചെയ്തു വച്ചിട്ട് അവൻ ന്യായീകരിക്കാൻ വരുന്നു…പാവം എന്റെ കുട്ടി. അതിനെ എന്തൊക്കെ ആട നീ ചെയ്തേ “
”ദേ തോന്നിവാസം പറയരുത്…“
കിടക്കയിലുള്ള തലേണ എടുത്തു ഒറ്റ ഏറു
എന്റെ നേരേക്ക്. ഞൻ അത് കയ്യിൽ ഒതുക്കി.
”കണ്ടതൊക്കെ ചെയ്തു വച്ചിട്ട് ഇപ്പൊ ഞാൻ പറയുന്നതാ അവന് പ്രശ്നം …“
”ഒന്നു നിർത്തുന്നുണ്ടോ….“പുറത്തു നിന്നും അത്യാവശ്യം നല്ല ശബ്ദത്തിൽ ഒച്ച പൊന്തി.ആരാ അവിടെ…
കലങ്ങിയ കണ്ണുകളും മുഖത്ത് നിറയെ ദേഷ്യവും വാരി കൂട്ടി നിക്കുന്ന അശ്വതി..ഞാനും ചേച്ചിയും ഒന്നും മിണ്ടാത്തെ കുറച്ചു നേരം നിന്നു.അശ്വതി ഒന്നും പറഞ്ഞെന്നും ഇല്ല. ഞങ്ങളെ രണ്ടുപേരെയും കൂർപ്പിച്ചു നോക്കി നിൽക്കുക മാത്രമേ അവൾ ചെയ്‌തൊള്ളൂ. എന്നിട്ട് അവൾ വാതിലിന്റെ അടുത്തു നിന്നും മാറി താഴേക്കു പോയി.
”നിന്നെ ഞാൻ പിന്നെ എടുത്തോളാം…“അതും പറഞ്ഞു അർച്ചനയും മുറിയിൽ നിന്നു ഇറങ്ങി.
നല്ല തുടക്കം ഞൻ കൃതപ്തനായി….
പിന്നെ തിരഞ്ഞത് ഫോൺ ആണ്. ബെഡിൽ കിടക്കുന്ന ഫോൺ എടുത്തപ്പോ അതിൽ മൃതുല ആന്റിയുടെ ഒരു വോയിസ് മെസ്സേജ് വന്നു കിടക്കുന്നു.
ദൈവമേ ഇനി ഇവർക്ക് ഇപ്പൊ എന്താ.ഞാൻ വാട്സ്ആപ്പ് തുറന്നു ആ മെസ്സേജ് പ്ലേ ചെയ്തു.
”മോനെ അഭി ദിവ്യ വീട്ടിലുണ്ട്. നല്ല സങ്കടത്തിലാ. എന്നോട് ഇതുവരെ മിണ്ടീട്ടു ഒന്നുല്ല. ഞാൻ നോക്കിക്കോളാം നീ ടെൻഷൻ ഒന്നും അടിക്കേണ്ട കേട്ടോ.. പിന്നെ എനിക്ക് നിന്നോട് പിണക്കം ഒന്നും ഇല്ല.അതും ഇതുമൊക്കെ ആലോചിച്ചു മോൻ വിഷമിക്കണ്ടാട്ടോ…“
അതായിരുന്നു മെസ്സേജ്.ദിവ്യ അങ്ങോട്ട് തന്നെ ആണ് പോവുക എന്ന് ഉറപ്പായിരുന്നു എങ്കിലും ആ മെസ്സേജ് എനിക്ക് ഒന്നു കൂടി ആശ്വാസം തന്നു.
🙏 ഞാൻ ഈ emoji അവർക്ക് ഷെയർ ചെയ്തു കൊടുത്തു.അല്ലാതെ എന്ത് പറയാൻ.കയ്യിലുള്ള ഫോൺ ബെഡിലേക്ക് തന്നെ വലിച്ചെറിഞ്ഞു ഞാൻ ബാത്‌റൂമിൽക്ക് നടന്നു.
പല്ലുതേപ്പും മുഖം
കഴുകലും എല്ലാം കഴിഞ്ഞു. കണ്ണാടിയിലേക്ക് ഒന്നു കൂടി നോക്കി. ആ ആഴമേറിയ ചുവന്ന കൃഷ്ണമണിലേക്ക്.. പിന്നെ ടവലും എടുത്തു മുഖം തുടച്ചു. ഒരു ടി ഷർട്ടും എടുത്തു താഴേക്ക് പോയി…
ആദ്യം തന്നെ കണ്ണിൽ പെട്ടത് ടേബിളിൽ ഇരുന്നു ഫുഡ് കഴിക്കുന്ന മായയെ ആണ്. എന്നെ കണ്ട അവൾ ഒന്നു പരുങ്ങി മുഖം വെട്ടിച്ചു…നിന്നെ ഞാൻ എടുത്തോളാടി.. മനസ്സിൽ പറഞ്ഞു ഞാൻ സോഫയിലേക്ക് നടന്നു.അവളുടെ മുഖത്തൊരു ആശ്വാസം വിരിഞ്ഞു അതൊരു കള്ള ചിരിയായി…
സോഫയിൽ ചെന്നു ഒറ്റ ഇരുത്തം ആയിരുന്നു.കുറച്ചു നേരം കഴിഞ്ഞപ്പോ അപ്പു അടുക്കളയിൽ നിന്നു ഒരു കുപ്പി മിച്ചറും, ഒരു കപ്പില് ചായയും ആയി വന്നു അടുത്തിരുന്നു.എന്നിട്ട് അവളതു കഴിക്കാൻ തുടങ്ങി.വെളുപ്പാൻകാലത്തെ മിച്ചറു വാരിതിന്നുന്ന ആ ജന്തുവിനെ ഞാൻ കുറച്ചു നേരം നോക്കി ഇരുന്നു.എന്റെ നോട്ടം കണ്ടിട്ടാവാം അവള് കുറച്ചു കയ്യില് എടുത്തു വേണോ എന്ന് ചോതിച്ചു…
കുറച്ചു നേരം കൂടി അങ്ങനെ കടന്നു പോയി. അപ്പു ആണെങ്കി ടീവി കണ്ടു മിച്ചറും തന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോ മായ അടുത്തു വന്നു.
”ചായ കുടിക്കണ്ടേ…“
”ആ…“
”എന്ന വാ…“
ഞാൻ എണീറ്റ് അവളുടെ പുറകെ ചെന്നു ടേബിളിൽ ഇരുന്നു. മായ അടുക്കളയിൽ ചെന്ന് കഴിക്കാൻ ആയി ചായയും പിന്നെ ദോശയും ചട്ടിണിയും കൊണ്ടുവന്നു.അതൊക്കെ കഴിച്ചു.അങ്ങനെ ഇരിക്കുമ്പോ ആണ് അമ്മ അങ്ങോട്ട് വന്നത്.ഇച്ചിരി കലിപ്പൊക്കെ കാണിക്കും എന്ന് കരുതിയ എനിക്ക് തെറ്റി. എന്നെ കണ്ട ഭാവം പോലും കാണിച്ചില്ല.എന്റെ മുന്നിലൂടെ നടന്നു പുറത്തേക്കു പോയി.
