“ഇപ്പോ കരട് പോയോ കണ്ണിൽ നിന്ന്” ആന്റിയുടെ ബുദ്ധിപൂർവം ആയ ചോദ്യം.
“ആഹ് പോയെന്നു തോനുന്നു..”കാര്യം മനസ്സിലായ ഞാനും ആന്റിയുടെ അടവിനു ഒപ്പം നിന്നു.
“എന്ത് പറ്റി ചേച്ചി?” അഞ്ചു ചേച്ചിയുടെ ചോദ്യം.
“ഒന്നുമില്ല അഞ്ചു.. സച്ചുവിന്റെ കണ്ണിൽ ഒരു കരട് പോയതാ.. ഞാൻ ഊതി കൊടുക്കുക ആയിരുന്നു” ആന്റി അഞ്ചു ചേച്ചിയോട് ഒരു മടിയും ഇല്ലാതെ കള്ളം പറയുക ആണ്.. സമ്മതിക്കണം.
“എന്നിട്ട് പോയോടാ.. കരട്” അഞ്ചു ചേച്ചി അതു ചോദിക്കുമ്പോൾ ഒരു കുത്തൽ പോലെ.. ഒരു കളിയാക്കി ഉള്ള ചിരിയും.
“മ്മ് പോയി” ഞാൻ അതു മാത്രം ആണു സത്യം വേറെ ഒന്നുമില്ല എന്ന് തെളിയിക്കാൻ കണ്ണ് കൂട്ടി അടച്ചു..കൈ കൊണ്ട് തിരുമി കാണിച്ചു..
പിന്നെ ചേച്ചി ഭാഗത്തു നിന്നും ചോദ്യം ഒന്നും ഉണ്ടായില്ല.. ആന്റിയും ചേച്ചിയും ഞാനും പണികൾ വീണ്ടും ആരംഭിച്ചു.. ചേച്ചിക് എന്തോ സംശയം ഉണ്ടെന്ന് തോന്നിയ ഞാൻ പിന്നെ അവരെ അധികം നോക്കാൻ പോയില്ല.. ഉച്ച ആയപ്പോ അമ്മ വന്നു ഫുഡ് ശരി ആയി, കഴികാം എന്ന് പറഞ്ഞു.. ആന്റിയും അമ്മയും കൂടി രാവിലെ സംസാരിച്ചു തീരുമാനിച്ചു കാണണം, എന്റെ വീട്ടിൽ ആണ് ഇന്ന് ഉച്ച ഭക്ഷണം എന്ന് മനസിലായി.. അതാണ് ആന്റി പോകാതെ ഇരുന്നത് ഇടക്ക്. അതു ശരി!!
വീട്ടിൽ പോയി എല്ലാരും ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചു.. അച്ഛനും ഉണ്ടായി ഒപ്പം.. ജോസഫ് ചേട്ടൻ ടൗണിൽ കൂട്ടുകാരെ കാണാൻ പോയെന്നും മറ്റും ആന്റി അച്ഛനോട് പറയുന്നത് കേട്ടു.. അമ്മ ഉള്ളത് കൊണ്ട് അച്ഛൻ അവരോടു അധികം സംസാരിച്ചില്ല.. അച്ഛൻ ഉള്ളത് കൊണ്ട് ഞാനും.. അമ്മയും അഞ്ചു ചേച്ചിയും തമ്മിൽ നല്ല സംസാരം ആയിരുന്നു..അഞ്ചു ചേച്ചിയുടെ വീട്ടിലെ കാര്യവും..ഭർത്താവിന്റെ വീട്ടിൽ എന്തോ അയാളുടെ മൂത്ത ജേഷ്ഠന്റെ(ആന്റിയുടെ മൂത്ത സഹോദരൻ) ഭാര്യ ആയി ചേരില്ല.. അതാ ഇവിടെ വന്നത് എന്നും ഒക്കെ.. ഇടക്ക് അതിൽ ജൂലി ആന്റിയും കൂടി.. ഞാനും അച്ഛനും കുറുക്കന്റെ കണ്ണ് കോഴി കൂട്ടിൽ എന്ന് പറഞ്ഞ പോലെ ജൂലി ആന്റിനെയും അഞ്ചു ചേച്ചിയെയും സ്കാൻ ചെയ്തു.., അമ്മ അറിയാതെ..അച്ഛൻ എന്നെ ശ്രദിച്ചില്ല.. പക്ഷെ അങ്ങേരെ ഞാൻ നോട്ട് ചെയ്തു.കള്ള കിളവൻ.
അച്ഛൻ എണീറ്റ പുറകെ ഞാനും എഴുനേറ്റു പോയി കൈ കഴുകി.. അച്ഛൻ അവരോടു ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞു റൂമിൽ കയറി പോയി..അമ്മ ഉള്ളത് കൊണ്ട് ആവാം.. ഞാൻ പുറത്തു വരാന്തയിൽ വന്നു ഇരുപ്പു ആയി.. മൂന്ന് പെണ്ണുങ്ങൾ ഒരുമിച്ചു കൂടിയാൽ പിന്നെ പറയേണ്ടല്ലോ.. അവർ അവിടെ വല്യ വല്യ ചർച്ചകൾ ആണ്.. ഞാൻ കുറച്ചു നേരം എന്റെ ഫോൺ എടുത്തു കുത്തി..അര മണിക്കൂർ കഴിഞ്ഞു.. ഒരു മണിക്കൂർ കഴിഞ്ഞു.. ക്ഷേമ പോയ ഞാൻ ആരോടും പറയാതെ അഞ്ചു ചേച്ചിയുടെ പറമ്പിൽ പോയി പണി തുടർന്ന്.. പിന്നെയും ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ അഞ്ചു ചേച്ചി അവിടേക്കു വന്നു.
“സച്ചു നീ എന്താ വിളിക്കാതെ വന്നത്.. ഞാൻ അവിടെ എല്ലാം നോക്കി..” അഞ്ചു ചേച്ചി എന്റെ അടുത്തു വന്നു പരാതി പറഞ്ഞു.
“നിങ്ങൾ സംസാരിച്ചോട്ടെ എന്ന് ഓർത്തു ഞാൻ വിളിക്കാതെ ഇരുന്നതാ..” ഞാൻ ഒരു ഒഴുകൻ മട്ടിൽ പറഞ്ഞു.
ചേച്ചി എന്തോ പറയാൻ വന്നപ്പോ എന്റെ ഫോൺ ബെൽ അടിച്ചു.. അമ്മ ആണു..
ഞാൻ – “എന്താ അമ്മേ?”
അമ്മ – “നീ എവിടാടാ?”
ഞാൻ – “ഞാൻ ഇവിടെ ഉണ്ട് അമ്മേ.. അഞ്ചു ചേച്ചിയുടെ വീട്ടിൽ.”
അമ്മ – “ആഹ് ഞാൻ പറഞ്ഞില്ലെ ജൂലി അവൻ അവിടെ ഉണ്ട്.. നീ വെറുതെ എന്നെയും ടെൻഷൻ ആകാൻ..” അമ്മ കൂടെ നിൽക്കുന്ന ജൂലി ആന്റിയോട് സംസാരിക്കുന്നു.. അപ്പോൾ എന്നെ കാണാതെ ജൂലി ആന്റി ടെൻഷൻ ആയി..മ്മ് ഇഷ്ടം ഉണ്ട്..
“അതു പിന്നെ വിളിക്കാതെ പറയാതെ പോയപ്പോ ഞാൻ അവനു പെട്ടെന്ന് എന്തു പറ്റി, എവിടെ പോയി എന്ന് ഓർത്തു പോയി..ചെക്കനെ അര വട്ടൻ എന്ന് പറഞ്ഞു മെറിൻ കളിയാക്കുന്നതിൽ തെറ്റ് ഇല്ല” ജൂലി ആന്റിയുടെ ചിരി.. കൂടെ അമ്മയുടെ ചിരി.. എനിക്ക് അരിശം വന്നു.. ഞാൻ ഫോൺ കട്ട് ആക്കി..
