സച്ചുവിന്റെ പണികൾ – 3 42അടിപൊളി 

 

“സച്ചു നീ എന്റെ മമ്മിയെ അടിച്ചു കൊണ്ട് പോകാൻ നോക്കുനെന്നു ഒരു കരകമ്പി കേട്ടല്ലോ ഞാൻ.. ഉള്ളത് ആണോ” മെറിൻ എന്റെ ചെവിയിൽ നല്ല ഉച്ചത്തിൽ ആണ് ചോദിച്ചത്.

 

“എന്റെ പൊന്നു മെറിനെ നീ ഇങ്ങനെ വൃത്തികേട് പറയാതെ..” എനിക്ക് ദേഷ്യം വന്നു..

 

“ഞാൻ ഒരു തമാശ ചോദിച്ചത് അല്ലേ.. നീ എന്തിനാ അതിനു ചൂടാവുന്നെ.. കുറച്ചു നാൾ ഇല്ലാത്ത ഒരു കൂട്ട് കണ്ടിട്ട് ഞാൻ ഒന്ന് കളിയാക്കിത് അല്ലേ ” മെറിൻ എന്റെ മുതുവിൽ ഇടിച്ചു.

 

“ദേ ഓലപ്പീപി അടങ്ങി ഇരുന്നോ.. ഇല്ലെങ്കിൽ രണ്ടും താഴെ വീഴും ” ബൈക്ക് ഓടിച്ചു ഇരുന്ന ഞാൻ അവളുടെ ഇരട്ട പേര് വിളിച്ചു അവളോട്‌ പറഞ്ഞു.

 

“ഓലപ്പീപി നിന്റെ മറ്റവൾ..” മെറിനു ദേഷ്യം കേറി.

 

“ജൂലി ആന്റിയോ?” ഞാൻ വീണ്ടും അവളെ ദേഷ്യം പിടിപ്പിക്കാൻ നോക്കി.

 

“ഏഹ്ഹ്.. എന്താ.. എന്താ..” അവൾക്കു വിറഞ്ഞു..

 

“ഹിഹി നീ അല്ലേ പറഞ്ഞെ ഞാൻ ആന്റിയെ തട്ടി കൊണ്ട്‌ പോകാൻ നിൽക്കുക ആണെന്ന്..” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

“മ്മ്..നീ നേരെ നോക്കി വണ്ടി ഓടിച്ചേ..” മെറിൻ പിന്നെ ഒന്നും പറഞ്ഞില്ല..

 

ഞാൻ മെറിനെയും കൊണ്ട് ജൂലി ആന്റിയുടെ വീട്ട്മുറ്റത്തേക്കു കയറി ചെന്നു..അപ്പോഴും മൂവർ സംഘം കത്തി വെപ്പ് ആണ്..മെറിനെ കണ്ടതും ജൂലി ആന്റി ഓടി വന്നു.. മെറിൻ ഇറങ്ങി ആന്റിയെ കെട്ടിപിടിച്ചു.. കുറെയെ നാൾ കഴിഞ്ഞു ആണ് അമ്മയും മകളും തമ്മിൽ കാണുന്നത്.. അതു അവരുടെ കണ്ണുകൾ കാണുമ്പോൾ അറിയാം..

 

“എന്റെ മെറിൻ കൊച്ചേ എത്ര നാൾ ആയെടി നിന്നേ കണ്ടിട്ട്..ഇവിടേക്കു ഉള്ള വഴി നീ മറന്നോ” അമ്മയും മെറിനെ കെട്ടിപിടിച്ചു.. അമ്മക്ക് എന്തോ പണ്ടേ അവളോട്‌ ഭയങ്കര സ്നേഹം ആണ്..

 

“ആന്റി അവിടെ ഭയങ്കര തിരക്കാ.. ബുക്ക്‌ അടച്ചു വയ്ക്കാൻ സമയം കിട്ടുന്നില്ല.. അതാ.. ഇനി ഒരു മാസം ഉണ്ട് ഇവിടെ ” മെറിൻ ചിരിച്ചു കൊണ്ട് അമ്മയെ കെട്ടിപിടിച്ചു നിന്നു കൊണ്ട് പറഞ്ഞു. എന്നെ നോക്കി അവൾ പുച്ഛിച്ചു.. നിന്റെ അമ്മയെ ഞാൻ എടുത്തു എന്ന രീതിയിൽ.

 

“അല്ല ഇവനെ എവിടുന്നു കിട്ടി..?” അമ്മയുടെ ചോദ്യം.

 

“ആ ബസ് സ്റ്റോപ്പിൽ നിന്ന് തിരിയുന്ന കണ്ടു ഞാനാ വിളിച്ചോണ്ട് പോന്നത് ” മെറിൻ അമ്മയോട് പറഞ്ഞു.

 

“ബസ് സ്റ്റോപ്പിൽ നിനക്ക് എന്താരുന്നു പണി? ഏത് പെണ്ണിനെ കാണാൻ പോയതാ” ആന്റി ആണ് അതു ചോദിച്ചത്. കളിയാക്കി ചിരിക്കു ഒപ്പം ഒരു ദേഷ്യവും അതിൽ ഉണ്ടായിരുന്നു..

 

“എന്റെ പൊന്നോ.. ഞാൻ ആ atm ഇൽ കയറി ഇറങ്ങിയപ്പോളാ ഇത് വേതാളത്തെ പോലെ എന്റെ പുറകിൽ ചാടി കയറിയത്..ഇന്നാ ചേച്ചി കാശ്..” ഞാൻ ചിരിച്ചോണ്ട് നിന്ന അഞ്ചു ചേച്ചിക്ക് പോക്കറ്റിൽ നിന്നും കാശും atm കാർഡും തിരിച്ചു കൈയിൽ വച്ചു കൊടുത്തു. മെറിൻ എന്നെ നോക്കി കൊഞ്ഞനം കുത്തി.. “ഇന്നാ ആന്റി ഇത് പിടിക്ക്”.. ഞാൻ എന്റെ ബൈക്കിന്റെ മുകളിൽ ഇരുന്ന ബാഗ് എടുത്തു ആന്റിയുടെ കൈ പിടിച്ചു നീട്ടി അതിൽ തൂകി കൊടുത്തു..

 

“എന്നാ വാ അമ്മേ നമുക്ക് പോകാം ” ഞാൻ അമ്മയോട് അധികാരത്തോടെ പറഞ്ഞു.

 

“നീ പൊയ്ക്കോടാ ചെക്കാ.. ഞാൻ എന്റെ കൊച്ചിനോട് സംസാരിച്ചിട്ട് വരാം..” അമ്മ അതു പറഞ്ഞപ്പോ ഞാൻ ചമ്മി പോയി.. മെറിൻ വാ പൊത്തി ചിരിച്ചു..

 

ദേഷ്യപ്പെട്ടു ചവിട്ടി കുത്തി ബൈക്ക് എടുക്കാൻ പോയ എന്റെ അടുത്തു വന്നു അഞ്ചു ചേച്ചി കുറച്ചു നോട്ടുകൾ എന്റെ കയ്യിൽ വച്ചു തന്നു..എന്റെ പണിയുടെ കൂലി.. അതു വേണ്ട എന്ന് ഞാൻ പറയില്ലലോ.. ഞാൻ അതു പോക്കറ്റിൽ ഇട്ടു വണ്ടി എടുത്തു സ്റ്റാർട്ട്‌ ആക്കി വേലിക്കു ചുറ്റും കറങ്ങി വീട്ടിൽ കൊണ്ട് പോയി വച്ചു. അവർ നാലു പേരും എന്നെ നോക്കി ചിരിക്കുന്നത് ആയി എനിക്ക് തോന്നി.

 

റൂമിൽ പോയി കിടന്നിട്ടും എന്തോ ഒരു സമാദാനം കിട്ടുന്നില്ല..തിരിഞ്ഞും മറിഞ്ഞും കിടന്നു.. ആകെ ഒരു അപമാനം ആയതു പോലെ..ആഹ് എന്റെ ഭാഗത്തും തെറ്റ് ഉണ്ട്.. അമ്മയോട് ആജ്ഞ ഇടാൻ മാത്രം ഞാൻ വളർന്നിട്ടില്ല.. അതു ഇഷ്ടപ്പെടാതെ ആവും അമ്മ അങ്ങനെ പറഞ്ഞത്.. എന്തെക്കെയോ ചിന്തിച്ചു കിടന്നു ഉറങ്ങി പോയി..

Leave a Reply

Your email address will not be published. Required fields are marked *