അത് കേട്ടതും അവൻ ദേഷ്യത്തോടെ…
“ങ്ങും… അവൻ എന്തിനാ നിനക്ക് പെർഫ്യൂം ഒക്കെ വാങ്ങി കൊണ്ടുവന്നത്… നിന്റെ ഭർത്താവു ചത്ത് പോയിട്ടില്ലല്ലോ… ഞാൻ ചത്തിട്ട് മതി അതൊക്കെ…. നിനക്ക് വേണ്ട എന്ന് പറഞ്ഞു കൂടായിരുന്നോ…”
“ഇക്ക… പിള്ളാർക്ക് ചോക്ലേറ്റ് കൊണ്ടുവന്ന കവറിലാണ് അതും ഉണ്ടായിരുന്നത്… ഞാൻ ശ്രേദ്ധിച്ചില്ല.. പിന്നെ തുറന്നു നോക്കിയപ്പോൾ ആണ് കണ്ടത്.. അടിച്ചു നോക്കിയപ്പോൾ നല്ല മണം.. അത് കൊണ്ട്…”
“ഇതൊന്നും ശെരിയല്ല സൈനു… മറ്റൊരുത്തന്റെ ഭാര്യക്ക് പെർഫ്യൂം മേടിച്ചു കൊടുക്കണ്ട ആവശ്യം എന്താണ് അവനു…”
“ഇപ്പൊ ഫുഡ് കഴിക്കാൻ വരുമ്പോൾ നേരിട്ട് ചോദിക്ക്… എന്നിട്ടു അവനെയും കൂടി അങ്ങ് വെറുപ്പിക്ക്… അപ്പൊ നിങ്ങൾക്ക് സമാധാനം ആവുമല്ലോ…”
“അതല്ല സൈനു… ഞാൻ പറഞ്ഞത്…”
“ഇക്ക ഒന്നും പറയണ്ട… എന്നേം മക്കളേം ഓർക്കാതെ സാരിത്തുമ്പിൽ തൂങ്ങാൻ പോയപ്പോൾ ആലോചിച്ചോ ഇതെന്തെങ്കിലും… ഇല്ലല്ലോ… ഇപ്പോൾ ഇത്രേം പ്രശ്നം തോന്നാൻ വേണ്ടി…”
“അതല്ല… സൈനു എന്നാലും…”
“അവന്റെ കയ്യിൽ നിന്നും പൈസ കടം വാങ്ങിയിട്ട് നിങ്ങൾ അതും തൊലച്ചില്ലേ… ഭാര്യക്കും മക്കൾക്കും എന്തെങ്കിലും ആവശ്യം ഉണ്ടോ എന്തെങ്കിലും വേണോ ഇതിനെ പറ്റി ഒരു പ്രാവശ്യമെങ്കിലും ചിന്തിച്ചോ നിങ്ങൾ.. ഇല്ലല്ലോ…?… ”
“അത്… എല്ലാം പറ്റിപ്പോയി… സൈനു.. വിശ്വസിച്ചവർ ഇങ്ങനെ ചതിക്കും എന്ന് ഞാൻ അറിഞ്ഞില്ല…”
“നിങ്ങൾ തൂങ്ങാൻ പോയപ്പോൾ ഞങ്ങൾ നാല് പെണ്ണുങ്ങൾ ഇവിടെ ഉണ്ടെന്നു
ആലോചിച്ചോ..? എന്നിട്ടു ഇപ്പോൾ പെർഫ്യൂം അടിച്ചത് ആണ് ഏറ്റവും വലിയ കുറ്റം… നസീറിക്ക നിങ്ങൾ എന്നെ കൊണ്ട് വെറുതെ വേണ്ടാത്തതൊന്നും പറയിപ്പിക്കരുത്… നിങ്ങൾക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഞങ്ങൾ എങ്ങനെ ജീവിക്കും എന്ന് പോലും ചിന്തിച്ചില്ല…”
“സൈനു…”
“അതെ സൈനു തന്നെയാ… ഇക്ക വെറുതെ എന്നോട് വഴക്കിടാൻ നിക്കണ്ട…”
“അതല്ല സൈനു… ഭർത്താവല്ലാതെ വേറൊരുത്തൻ വാങ്ങി തരുന്ന ഒരു സാധനങ്ങളും… അതൊന്നും ശെരിയാവില്ല…”
“ആണോ… എന്നാലേ ഈ വീട്ടിൽ ഇപ്പോൾ ആഹാരം വെക്കാൻ വേണ്ടി ഉള്ള സാധനങ്ങളും അവൻ തന്നെ വാങ്ങി തന്നത് ആണ്…”
“അതിനു…”
“അപ്പൊ പിന്നെ അതും കഴിക്കാൻ പറ്റില്ലല്ലോ… ഞാനും മക്കളും പട്ടിണി കിടക്കണമെന്നാണോ ഇക്ക പറയുന്നത്…”
“അങ്ങനെ അല്ല… പക്ഷെ സ്പ്രേയും അടിച്ചു നീ മറ്റൊരു ആണിന്റെ മുൻപിൽ പോകുമ്പോൾ അവനു അതൊരു ക്ഷണനം ആയി തോന്നില്ലേ…”
“പിന്നെ.. എല്ലാ ആണുങ്ങളും ഇക്കയെ പോലെയല്ല.. ഏതു പെണ്ണിനെ കണ്ടാലും സെക്സ് മാത്രമല്ല ചിന്തിക്കുന്നത്…”
“സൈനു…”
“അതെ.. ഇത്രയും നാളായിട്ടും അങ്ങനത്തെ ഒരു സംസാരമോ പ്രവർത്തിയോ അവന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല…”
“അതൊന്നും പറയാൻ പറ്റില്ല സൈനു…. ആണുങ്ങളുടെ സ്വഭാവം ഇപ്പോളാണ് മാറുന്നതെന്ന് നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല…”
“അങ്ങനെ സ്വഭാവം മാറുന്ന ആണുങ്ങൾ കാണുമായിരിക്കും.. പക്ഷെ നല്ല കുടുംബത്തിൽ പിറന്നവരൊന്നും മാറില്ല…”
“ഓഹ്… പിന്നെ.. നീയെന്തറിഞ്ഞിട്ടാണ് കിടന്നു ചിലക്കുന്നത്….”
അപ്പോളേക്കും കാളിങ് ബെൽ മുഴങ്ങി…
“ഡിങ്.. ഡോങ്….. ഡിങ്.. ഡോങ്…”
കാളിംഗ് ബെല്ലിന്റെ സൗണ്ട് കേട്ടതും അവൾ ഒന്ന് നടുങ്ങി… ആര് വന്നാലും ഡെന്നിസിനെ കാണും… അവൻ വന്ന കാര്യം ഇക്കാക്ക് അറിയില്ല.. അവനെ
വേറെ ആരെങ്കിലും കണ്ടാൽ എല്ലാ കള്ളത്തരങ്ങളും കയ്യോടെ പിടിക്കപ്പെടും.. പടച്ചോനെ…
“ഞാൻ ആരാണെന്നു പോയി നോക്കിയിട്ടു വരട്ടെ…”
മുറിയിൽ നിന്നും വെളിയിൽ ഇറങ്ങിയ അവൾ നേരെ പോയി നോക്കിയത് അടുക്കളയിലാണ്… ഡെന്നിസ് അവിടെ ഇല്ല.. അവളുടെ നെഞ്ചിടിപ്പ് വീണ്ടും കൂടി… അവൾ നേരെ പോയി കതകു തുറന്നപ്പോൾ ഡെന്നിസ് വെളിയിൽ നിൽക്കുന്നു…
“ആഹ്.. ഡെന്നിസ് ആണോ… കയറി വാ..”
ഒന്നും സംഭവിക്കാത്തത് പോലെ അവൾ അഭിനയിച്ചു കൊണ്ട് നസീറിന്റെ ചെവിയിൽ എത്തും വിധം മുറുക്കെ പറഞ്ഞു…
