“ഹായ് ചേച്ചി… ഇക്കയെന്തിയെ… കിടക്കുവാണോ…?…”
“ആഹ്.. ഡെന്നിസ്… ഇക്ക മുറിയിലുണ്ട്.. ഡെന്നിസ് അങ്ങോട്ട് ഇരിക്ക്.. അപ്പോളേക്കും ഞാൻ ഫുഡ് എടുക്കാം…”
അവൻ നേരെ നസീറിന്റെ മുറിയിലേക്ക് പോയി… നസീറിന് ഷേക്ക് ഹാൻഡ് കൊടുത്തു… എന്നിട്ടു അവന്റെ ബെഡിന്റെ അടുത്ത് ഇരുന്നു… നസീറിന് അവൻ അടുത്തേക്ക് വന്നപ്പോളേക്കും അവൻ അടിച്ചിരുന്ന പെർഫ്യൂമിന്റെ മണം റൂമിൽ നിറഞ്ഞു…
നസീറിന്റെ മനസ്സിൽ സംശയങ്ങൾ വീണ്ടും മുള പൊട്ടി തുടങ്ങി…. സൈനബ മുറിയിൽ വന്നപ്പോളും അവൾക്ക് ഉണ്ടായിരുന്ന അതെ സുഗന്ധം ആണ് ഡെന്നീസിനും… ഒന്നുകിൽ അവൻ അടിക്കുന്ന അതെ പെർഫ്യൂം തന്നെ ആണ് അവൾക്കും വാങ്ങി കൊടുത്തത്.. അല്ലെങ്കിൽ പിന്നെ അവൾക്ക് അതെ സുഗന്ധം വരാൻ യാതൊരു ചാൻസും ഇല്ല…
അടുക്കളയിൽ എത്ര മല മറിക്കുന്ന പണി ചെയ്താലും അവൾ മുൻപ് മുറിയിൽ വന്നപ്പോൾ ഇരുന്ന പോലെ ഇരിക്കില്ല.. ആകെ ഒന്ന് ഉടഞ്ഞു തളർന്നത് പോലെയാണ് അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ തോന്നുന്നത്…
പിന്നെ കവിളും ചുണ്ടുകളും എല്ലാം ചുമന്നു തുടുത്തിട്ടുണ്ട്… ഡെന്നിസും ആകെ വിയർത്തിട്ടുണ്ട്… ടി
ഷർട്ടിന്റെ കക്ഷങ്ങളിൽ ഒക്കെ വിയർപ്പു നിറഞ്ഞു ഇരിക്കുന്നു… തലയിൽ നിന്നും ചെവിയുടെ സൈഡിൽ നിന്നും വിയർപ്പു തുള്ളികൾ ഒലിച്ചിറങ്ങുന്നു…
അവൻ ഇട്ടിരിക്കുന്ന ടി ഷർട്ടിൽ നെഞ്ചിന്റെ സൈഡിലും ഒക്കെ വിയർപ്പിനാൽ നനഞ്ഞു തുടങ്ങി… എങ്കിലും അവനെ കണ്ടതും ദേഷ്യം മനസ്സിൽ ഒളിപ്പിച്ചു കൊണ്ട് നസീർ വെളുക്കെ ചിരിച്ചു… അവരുടെ സംഭാഷണം കേട്ടെങ്കിലും ഒന്നും അറിയാത്ത പോലെ അവൻ നസീറിനോട്
“ഇക്ക.. എന്തുണ്ട് വിശേഷം.. സുഖം തന്നെയല്ലേ… ഇപ്പൊ എങ്ങനെ ഉണ്ട്…?…”
“സുഖം.. കയ്യും കാലും ഒക്കെ കുറച്ചു അനങ്ങി തുടങ്ങി.. എന്നാലും ഒരു ബലമില്ലാത്തതു പോലെ… പിന്നെ സൗണ്ട് കുറച്ചു കൂടി ശരിയായി എന്ന് തോന്നുന്നു…”
“ങ്ങും പഴയതിനെക്കാളും മെച്ചപ്പെട്ടിട്ടുണ്ട്… ങ്ങാഹ്…. ദേഹം അങ്ങനെ ഒത്തിരി ഒന്നും അനക്കണ്ട.. എല്ലാം പതുക്കെ മതി…”
“ങ്ങും.. ഇങ്ങനെ അനങ്ങാതെ കിടക്കുമ്പോൾ ഒരു ബുദ്ധിമുട്ട്…”
“അതൊക്കെ ശെരിയാവും.. ഒരു ഫിസിയോതെറാപ്പിസ്റ്റിനെ ഞാൻ ബുക്ക് ചെയ്യുന്നുണ്ട്… ഡെയിലി ഒരു സെഷൻ.. ഒരു മാസം കൊണ്ട് ക്ലിയർ ആവും…”
“ഹ്മ്മ്… ഡെന്നിസിന്റെ സഹായത്തിനു നന്ദി ഉണ്ട്.. പടച്ചോൻ അനുഗ്രഹിക്കട്ടെ… പിന്നെ എന്റെ ബിസിനസ് ഞാൻ ഡെന്നിസിനു വിറ്റാലോ എന്ന് ആലോചിക്കുവാണ്.. ഇന്ററസ്റ്റെഡ് ആണെങ്കിൽ പറയണം.. ഇപ്പോളുള്ള കടങ്ങളും ഡെന്നിസ് മുടക്കിയ പൈസയും എല്ലാം കണക്ക് കൂട്ടി ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ തന്നാൽ മതി… കഷ്ടപ്പെട്ട് തുടങ്ങിയ ബിസിനസ്സ് പൂട്ടി കിടക്കുന്നത് കാണാൻ വയ്യ.. അതുകൊണ്ടാണ്… സ്റ്റോക്ക് വാല്യൂ തന്നെ എങ്ങനെ നോക്കിയാലും മൂന്ന് കോടി ഉണ്ട്.. പിന്നെ ഒരു കോടിയോളം സപ്ലയേഴ്സിനും സ്റ്റാഫിനും റെന്റും കൂടി കൊടുക്കാൻ കാണും…”
“ഹ്മ്മ്.. ഞാൻ
എന്റെ ഓഡിറ്ററിനെ വിടാം.. അവർ ചെക്ക് ചെയ്തിട്ട് പറയും.. ടോട്ടൽ വാല്യൂ… പക്ഷെ അതിനു ശേഷം നിങ്ങൾക്ക് വരുമാനം ഇല്ലാതെ എങ്ങനെ ജീവിക്കും…”
“അതൊന്നും കുഴപ്പമില്ല ഡെന്നിസ്.. ഇങ്ങനെ കടക്കാരനായി ഇരിക്കാൻ വയ്യ.. അതാ.. പിന്നെ ഇപ്പോൾ കുറച്ചു പൈസ എനിക്ക് വേണം.. പിള്ളേരുടെ സ്കൂൾ ഫീസ്…. ഫ്ലാറ്റിന്റെ ഇ എം ഐ പിന്നെ വീട്ടിലേക്കും കുറച്ചു സാധനങ്ങൾ ഒക്കെ വേണം.. ഒരു അഞ്ചു ലക്ഷം കടമായിട്ടു മതി.. ഈ കണക്കും കൂടി ബിസിനെസ്സ് ഡെബ്റ്റിൽ കൂട്ടിക്കോ…”
“അയ്യോ.. പിള്ളേരുടെ ഫീസും വീട്ടിൽ സാധനമില്ലാത്തതോന്നും സൈനു ചേച്ചി എന്നോട് പറഞ്ഞില്ല.. ഞാൻ പല പ്രാവിശ്യം പറഞ്ഞതാണ് എന്ത് ആവിശ്യമുണ്ടെങ്കിലും എന്നോട് പറയണം എന്ന്…”
അവൻ സൈനു എന്നുള്ള വിളിപ്പേര് പറഞ്ഞതിൽ നസീറിന് ഒരു ബുദ്ധിമുട്ട് ഉണ്ടായെങ്കിലും അവൻ അത് മുഖത്ത് കാണിക്കാതെ
