ശാലീനി ചേച്ചി: വിധി വരച്ച വഴികൾ – 2 27അടിപൊളി 

പെട്ടെന്ന് മുറിയിൽ നിന്ന് അമ്മയുടെ ശബ്ദം: “എടാ, ഇങ്ങോട്ട് വന്നേ!”

ആ വിളിയിൽ ദേഷ്യത്തിൻ്റെയും സംശയത്തിൻ്റെയും കനൽ എനിക്ക് വ്യക്തമായി മനസ്സിലായി. . മടിച്ചു മടിച്ച് ഞാൻ റൂമിലേക്ക് ചെന്നു. എൻ്റെ നെഞ്ചൊന്ന് പിടഞ്ഞു.

അമ്മയുടെ കണ്ണുകൾ എൻ്റെ ബാഗിൽ നിന്ന് പുറത്തെടുത്ത സാരിയിൽ ഉറച്ചു നിന്നു. അവരുടെ മുഖത്ത് ചോദ്യചിഹ്നം തെളിഞ്ഞു.

“ആരുടെയാണ് ഈ സാരി?” അമ്മയുടെ ശബ്ദം കനത്തു.

എൻ്റെ മനസ്സിൽ നൂറു ചോദ്യങ്ങൾ മിന്നിമറഞ്ഞു. സത്യം പറയാൻ പറ്റില്ല, കള്ളം പറഞ്ഞാൽ പിടിവീഴും. ഒരു നിമിഷം ആലോചിക്കാൻ പോലും സമയം കിട്ടിയില്ല. വായിൽ വന്നത് ഞാൻ അപ്പോൾ പറഞ്ഞു: “അമ്മാ, അത് എൻ്റെ ഓഫീസിലെ ഒരു കൊച്ചിൻ്റെയാ…”

അമ്മയുടെ കണ്ണുകൾ എന്നെ തുളച്ചുകയറുന്ന പോലെ തോന്നി. “ആയിക്കോട്ടെ. പക്ഷേ, അതെങ്ങനെ നിൻ്റെ ബാഗിൽ വന്നു എന്നാണ് ഞാൻ ചോദിച്ചത്?!” അമ്മയുടെ ശബ്ദത്തിൽ ഒരുതരം ഭീഷണി മുഴങ്ങി.

അമ്മയുടെ ഓരോ ചോദ്യത്തിനും മറുപടി പറയുമ്പോഴും, എൻ്റെ മനസ്സിൽ അടുത്ത ചോദ്യം എന്തായിരിക്കുമെന്ന ഭയം നിറഞ്ഞു. ഞാൻ വിയർക്കാൻ തുടങ്ങി. “അമ്മേ, അത് നാളെ കേരളപ്പിറവിയല്ലേ… അപ്പോ ഓഫീസിലെ ഒരു കൊച്ച് ഓഫീസിൽ സാരി മറന്നുപോയി. ഓഫീസിലെ പിള്ളേര് എന്നോട് പറഞ്ഞു, ഞാൻ പോകുന്ന വഴിയാണ് ബസ്‌സ്റ്റോപ്പ്, അവൾ അവിടെ ഉണ്ടാകുമെന്ന്… പക്ഷേ ഞാൻ അവിടെ ചെന്നപ്പോഴേക്കും അവൾ പോയി.”

എൻ്റെ വാക്കുകൾ അമ്മയ്ക്ക് ഒട്ടും വിശ്വാസ്യമായി തോന്നിയില്ലെന്ന് അവരുടെ മുഖഭാവം വിളിച്ചു പറഞ്ഞു. സംശയത്തോടെ അവർ എൻ്റെ മുഖത്തേക്ക് തന്നെ നോക്കി.

“അതെന്താ അവളുടെ കയ്യിൽ ഫോണില്ലേ?” അമ്മയുടെ ചോദ്യം എന്നെ വീണ്ടും കുഴപ്പത്തിലാക്കി.

“ഞങ്ങൾ എല്ലാവരും മാറിമാറി വിളിച്ച് നോക്കിയതാ… പക്ഷേ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല… ചിലപ്പോൾ ബസ്സിൽ കയറാനുള്ളതുകൊണ്ട് ബാഗിനുള്ളിൽ വല്ലതും ആയിരിക്കും…” ഞാൻ വാക്കുകൾ കൂട്ടിച്ചേർത്ത് എന്തൊക്കെയോ പറഞ്ഞു.

“അല്ല, നീ അതും ചുമന്നുകൊണ്ട് എന്തിനാണ് ഇങ്ങോട്ട് വന്നത്? നിനക്കത് തിരിച്ച് ഓഫീസിൽ വയ്ക്കാമായിരുന്നില്ലേ?” അമ്മയുടെ ഓരോ ചോദ്യവും എൻ്റെ നെഞ്ചിലേക്ക് ആണികളായി തറച്ചു കയറി.

“അമ്മയ്ക്ക് എന്തൊക്കെ അറിയണം… നാളെ നേരത്തെ ഓഫീസിൽ ചെന്നാൽ മതി എന്നാണ് കുട്ടി പറഞ്ഞത്… ഞാനിപ്പോ ആ കുട്ടിയെ വിളിച്ച് വെച്ചതേയുള്ളൂ!” എൻ്റെ ശബ്ദത്തിൽ നേരിയൊരു പിരിമുറുക്കം വന്നു. അമ്മയുടെ കണ്ണുകൾ എൻ്റെ വാക്കുകളിലെ പതർച്ച തേടുന്നതുപോലെ തോന്നി. ആ നിമിഷം, എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സത്യം മറച്ചുവെച്ച് ഞാൻ അവരുടെ മുന്നിൽ ഒരു കള്ളനായി നിന്നു.

 

അമ്മയ്ക്കും ഞാൻ പറഞ്ഞത് മൊത്തത്തിൽ വിശ്വാസമായില്ലെങ്കിലും, അമ്മ ചോറും പാത്രവുമൊക്കെ എടുത്ത് റൂമിൽ നിന്ന് പുറത്തേക്ക് പോയി. ഞാൻ കുറച്ചുനേരം ഒന്ന് പതറിയെങ്കിലും, സാരി കണ്ടപ്പോൾ എൻ്റെ മനസ്സൊന്ന് തണുത്തു.

ഞാൻ ചേച്ചിയെ വിളിച്ച് സാരി മേടിച്ചിട്ടുണ്ട്, കൊണ്ടുവന്ന് തരട്ടെ എന്ന് ചോദിച്ചാലോ എന്ന് ആലോചിച്ചു. പക്ഷേ അതിലൊരു ത്രില്ലുണ്ടാകില്ല. അതും ഹോസ്പിറ്റലിൽ കൊണ്ടുപോയി സാരിയൊക്കെ കൊടുക്കാം എന്ന് പറഞ്ഞാൽ അതൊരു മോശമല്ലേ? എന്തുചെയ്യും എന്നൊക്കെ ആലോചിച്ച് ഞാൻ അങ്ങനെ മുറിയിലിരുന്നു.

കുറച്ചുനേരം അങ്ങനെ മുറിയിലിരുന്ന് ഫോണൊക്കെ നോക്കി മടുത്തപ്പോൾ, ഒന്ന് ചേച്ചിയെ വിളിച്ച് നോക്കിയാലോ എന്ന് ഞാൻ ആലോചിച്ചു. അങ്ങനെ ഞാൻ ഫോണെടുത്ത് ചേച്ചിയെ വിളിച്ചു. രണ്ടുതവണ വിളിച്ച് നോക്കിയെങ്കിലും ചേച്ചി ഫോണെടുത്തില്ല. ഹോസ്പിറ്റലിൽ നിന്ന് പോന്നിട്ടുണ്ടാകില്ലെന്ന് ഞാൻ മനസ്സിലാക്കി.

 

അങ്ങനെ രാത്രിയിലെ ഭക്ഷണം കഴിച്ചു, പിന്നെ തിരിച്ച് റൂമിലെത്തി ഞാൻ കിടന്നു. എന്തോ വലിയൊരു മായാജാലം സംഭവിക്കുമെന്ന് പ്രതീക്ഷിച്ച ദിവസമായിരുന്നു അത്. പക്ഷേ, ചേച്ചിയെ ഒരുനോക്ക് കാണാൻ പോലും കഴിയാത്തതിൻ്റെ നിരാശയിൽ എൻ്റെ ഹൃദയം ഒരുപാട് വേദനിച്ചു. ആ വിഷമത്തിൽ ഞാൻ പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു.

Leave a Reply

Your email address will not be published. Required fields are marked *