സിന്ദൂരരേഖ – 28 4അടിപൊളി  

റെനീഷ :നമുക്ക് പോകാം ഉമ്മാ…

അൻഷിത :അതെ ഇനി ഇവിടെ നിൽക്കണ്ട..

അവർ രണ്ട് പേരും തിരിച്ചു വീട്ടിലേക്ക് നടന്നു. അപ്പോൾ ആണ് അബ്‌ദുള്ള ഫോൺ ചെയ്യാൻ തുടങ്ങിയത്..

അബ്‌ദുല്ല :ആ മോളെ… നിങ്ങൾ അവിടെ ചെന്നോ…

റെനീഷ :അത് ഉപ്പാ ചെന്നു…

അബ്‌ദുള്ള :എന്തുപറ്റി സംസാരത്തിൽ ഒരു ഉന്മേഷം ഇല്ലാത്തത്..

റെനീഷ :അത് ഒന്നുമില്ല, പിന്നെ ടീച്ചർ കുഴപ്പമില്ല തിരിച്ചു പൊക്കോളാൻ പറഞ്ഞു അത് കൊണ്ട് ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പോരുന്നു.

അബ്‌ദുള്ള :തിരിച്ചു പോരുന്നു എന്നോ, ശേ നിങ്ങളോട് ഞാൻ അവിടെ നിൽക്കാൻ അല്ലേ പറഞ്ഞത്..

റെനീഷ :പക്ഷേ ടീച്ചർ കുഴപ്പമില്ല എന്ന് പറഞ്ഞത് കൊണ്ട് ആണ് ഉപ്പാ…

അൻഷിത അവളുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി ചെവിയിൽ വെച്ചു.

അൻഷിത :ആഹ്ഹ അവിടെ കുയപ്പം ഒന്നുമില്ല, പേടിക്കണ്ട അങ്ങനെ കിടക്കുന്നതിൽ ഭയം ഒന്നും ഇല്ലെന്ന് പറഞ്ഞോണ്ട് ആണ് ഞങ്ങളു തിരിച്ചു പോന്നത്.

അബ്‌ദുള്ള :അങ്ങനെ അല്ലെ അൻഷു അവര് പറയു അപ്പോൾ നമ്മൾ ആയിട്ട് അവിടെ നിൽക്കേണ്ടത് അല്ലെ…

അൻഷിത :നിങ്ങൾക്ക് പറയുന്നത് തലയിൽ കേറുന്നില്ലേ…

അബ്‌ദുള്ള :അൻഷു നീ എന്തിനാ ഇങ്ങനെ വല്ലാത്ത രീതിയിൽ സംസാരിക്കുന്നത്…

അൻഷിത :ഓൾക്ക് വേണ്ടങ്കിൽ പിന്നെ എന്തിന് ഞമ്മൾ അവിടെ പോയി നിൽക്കണം…

അബ്‌ദുള്ള :കാര്യം പറ എന്ത് ഉണ്ടായി!വല്ല പ്രശ്നം?

അൻഷിത :അത് സാർ അടുത്ത് നിൽപ്പുണ്ടോ…!?

അബ്‌ദുള്ള :ഇല്ല സാർ ജീപ്പിന്റെ മുൻപിൽ ഇരുന്നു ഉറങ്ങുവാ ഞാൻ ഒന്ന് മൂത്രം ഒഴിക്കാൻ മാറി നിന്നത് ആണ്.

അൻഷിത :എനക്ക് അറിയില്ല ഇക്കാ എങ്ങനെ പറേണം ന്ന് അത് നമ്മടെ ടീച്ചർ നമ്മൾ വിചാരിക്കണ കക്ഷി അല്ല..

അബ്‌ദുള്ള :എന്ന് വെച്ചാൽ…?

അൻഷിത :അത് കാണേണ്ടാത്ത രീതിയിൽ ഞങ്ങൾ ടീച്ചറിനെ ഇവിടെ വെച്ചു കണ്ടു..

അബ്‌ദുള്ള :അൻഷു നീ ഒന്നു വ്യക്തമായി പറ..

അൻഷിത :ഞങ്ങൾ ഇവിടെ വരുമ്പോൾ ലൈറ്റ് ഒക്കെ ഫ്രണ്ട്സൈഡിൽ ഓഫ് ആയിരുന്നു. വന്നപാടെ ഡോർ തട്ടിങ്കിലും ആരും തുറന്നില്ല. വീടിന്റെ പിന്നിൽ പോയി നോക്കാൻ പോയപ്പോൾ ബെഡ്‌റൂമിൽ ടീച്ചറും നമ്മുടെ മന്ത്രി വിശ്വനാഥൻ സാറും കാണേണ്ടാത്ത രീതിയിൽ കണ്ടു.

അബ്‌ദുള്ള :അൻഷു നീ പറയുന്നത് ഉള്ളത് ആണോ..

അൻഷിത :നമ്മടെ മകൾ ആണ് സത്യം… ഇനിയും ഞങ്ങൾ അവിടെ നിൽക്കാൻ പറ്റൂല്ല

ഇക്കാ. ഒന്നും ഇല്ലെങ്കിലും നമ്മുടെ മോള് അവളും പ്രായം തികഞ്ഞു നിൽക്കുന്ന ഒരു പെണ്ണ് ആണ്. ഇങ്ങനെ ഉള്ള കൂതാട്ടം കാണിക്കുന്നിടത് എനിക്ക് പോയി നിൽക്കാൻ പറ്റില്ല…

അബ്‌ദുള്ള :ശെരി നീ വീട്ടിലേക്ക് പൊക്കോ…

അൻഷിത :ഇക്കാ സാറിനോട് ഈ കാര്യം പറയാൻ പോകുക ആണോ…

അബ്‌ദുള്ള :അത് ഞാൻ എങ്ങനെ ഈ കാര്യം ഒക്കെ സാറിനോട് പറയും…

അൻഷിത :അതെ ആ പാവം ഇതൊന്നും താങ്ങൂല്ല. ഇവർ ഇങ്ങനെ ഒരു സ്ത്രീ ആണെന്ന് ആരെങ്കിലും കരുതിയോ…

അബ്‌ദുള്ള : എനിക്ക് നല്ല സംശയം ഉണ്ടായിരുന്നു കാരണം ഇടയ്ക്ക് ടീച്ചർ കൂടുതൽ സമയവും ദിവ്യ ടീച്ചറിന്റെയും മായ ടീച്ചറിന്റെയും കൂടെ ആയിരുന്നു. അവള്മാര് രണ്ടും വിശ്വനാഥന്റെയും അമറിന്റെയും ശിങ്കിടികൾ ആണല്ലോ…

അൻഷിത :ഓഹ്ഹ് അപ്പോൾ അവള്മാര് തന്നെ ആകും ടീച്ചറെ വഴി പിഴപ്പിച്ചത്.

അബ്‌ദുള്ള :അതെ മിക്കവാറും പെട്ടു പോയതാകും…. പണ്ട് ഒരു റെയ്ഡ് കേസിൽ ഞാൻ ദിവ്യ ടീച്ചറെ ഹോട്ടലിൽ വെച്ച് പിടിച്ചത് ആണ് പക്ഷേ അന്ന് വിശ്വനാഥൻ ആണ് അവരുടെ കൂടെ ഉണ്ടായിരുന്നത്. എനിക്ക് ഒന്ന് വിരൽ ഞൊടിക്കാൻ പോലും പറ്റില്ല ഇവന്മാർ കാരണം. സാറിനു ഇനിയും അവരുടെ മുന്നിൽ ഒറ്റയ്ക്ക് പിടിച്ചു നിൽക്കാൻ ആകില്ല.

അൻഷിത :എന്ന് കരുതി ആ പാവത്തിനോട് നമ്മൾ ഇത് പറഞ്ഞില്ല എങ്കിൽ നമ്മൾ സാറിനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത ആകും അത്.

അബ്‌ദുള്ള : സാറിന്റെ കാര്യം അറിയാല്ലോ,, അഞ്‌ജലി ടീച്ചർ കൂടെ പ്രണയ വിവാഹം ആയിരുന്നു അത് കഴിഞ്ഞു അവരുടെ വീട്ടുകാർ എല്ലാം ഉപേക്ഷിച്ചത് ആണ് രണ്ട് പേരെയും. പിന്നെ രണ്ട് പേർക്കും ഉള്ള ജോലിയിൽ ആണ് അവരുടെ അടിത്തറ,,, ഇവിടെ സാർ പോസ്റ്റിങ് മാറി വന്നപ്പോ പോലും ആ പാവം ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകും എന്ന് മനസ്സിൽ പോലും കരുതി കാണില്ല. എനിക്ക് അറിയാം ടീച്ചറെ അവർ അങ്ങനെ മാറണമെങ്കിൽ നല്ല പോലെ എന്തെങ്കിലും അവരുടെ മനസ്സിൽ ദിവ്യയും മായയും കുത്തി കയറ്റി കാണും അത് ഉറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *