സിന്ദൂരരേഖ – 28 4അടിപൊളി  

അവളുടെ ആ വാക്കുകൾ പതിഞ്ഞത് അവന്റെ

ഹൃദയത്തിൽ ആയിരുന്നു. മറിച്ചൊന്നും ചിന്തിക്കാതെ അവൻ അകത്തു കയറി കാറിന്റെ കീ എടുത്തു. എന്നിട്ട് മൃദുലയോട് പറഞ്ഞു.

അരുൺ :താൻ റൂമിൽ പോയി ഡ്രസ്സ്‌ ബാഗ് എല്ലാം എടുത്തു കൊണ്ട് വാ.

മൃദുല പെട്ടന്ന് റൂമിലേക്ക് പോയി. ബാഗ് എടുത്തു വേഗം വന്നു മൃദുലയും അരുണും വേഗം അവിടെ നിന്ന് പോയി. വലിയ ഒരു കുന്നിന്റെ മുകളിൽ ആണ് അവരുടെ ആ ബംഗ്ലാവ് അതുകൊണ്ട് തിരികെ ഉള്ള യാത്ര ഇറക്കം ആയിരുന്നു. അരുൺ അവളെ ഇടയ്ക്ക് ഇടയ്ക്ക് മൃദുലയെ തന്നെ നോക്കി അവളുടെ സൗന്ദര്യം അവനു വല്ലാത്ത ലഹരി ആയിരുന്നു.

മൃദുല :എന്തെ ഇടയ്ക്ക് ഇടയ്ക്ക് എന്നേ ഇങ്ങനെ നോക്കുന്നത്..

അരുൺ : ങേ ഇതെന്തപ്പാ നോക്കാനും പാടില്ലേ…

മൃദുല :അവളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു..

അരുൺ :ചിരിക്കുമ്പോൾ തന്നെ കാണാൻ വല്ലാത്ത ഭംഗി ആണ്. തന്റെ ഈ മുല്ല മൊട്ടു പോലത്തെ ഭംഗിയുള്ള പല്ലുകൾ… എടോ ഞാൻ സീരിയസ് ആയി ചോദിക്കുക ആണ്.. എനിക്ക് തന്നെ അത്രയ്ക്ക് ഇഷ്ടം ആണ്. ഇപ്പോൾ നമുക്ക് ഇടയിൽ ഉണ്ടായ എന്ത് പ്രശ്നം ആണെങ്കിലും അതൊന്നും എനിക്ക് ഒരു പ്രശ്നം അല്ല. എന്തോ ഇത് തന്നോട് തുറന്നു പറ എന്ന് മനസ്സ് വല്ലാതെ വിമ്പുന്നു..

മൃദുല അവന്റെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി..

അരുൺ :താൻ എന്താടോ നോക്കി പേടിപ്പിക്കുന്നത്…

മൃദുല :ശെരിക്കും ഇഷ്ടം ആണോ…

അരുൺ :അസ്ഥിക്ക് പിടിച്ച ഇഷ്ടം…

മൃദുല :എന്നിട്ട് എന്തെ ഇന്നലെ രാത്രി ഞാൻ അങ്ങനെ കാണിച്ചപ്പോൾ എതിർത്ത് നിൽക്കാതെ ഇരുന്നത്.?

അരുൺ :ഞാൻ പറഞ്ഞില്ലേ തന്നെ ഭരിക്കാൻ ഞാൻ ആള് ആയിട്ടില്ല,, പിന്നെ തനിക്കു താല്പര്യം ഉള്ള കാര്യത്തിൽ ഞാൻ എതിർപ്പ് കാണിച്ചാൽ…

മൃദുല :കല്യണം കഴിഞ്ഞു വീണ്ടും ഞാൻ അങ്ങനെ ഒക്കെ ചെയ്യാൻ ആഗ്രഹിച്ചു ഇയാൾ എന്ത് ചെയ്യും..

അരുൺ :നിന്റെ ചെകിട്ടത് ഒന്ന് വെച്ച് തെരും.

അത്‌ കേട്ടപ്പോൾ മൃദുലയ്ക്ക് വല്ലാണ്ട് ചിരി വന്നു.

മൃദുല :ഇന്നലെ രാത്രി താൻ എന്നെ അങ്ങനെ ഒന്ന് തന്നിരുന്നു എങ്കിൽ ഞാൻ

തന്റെ മാത്രം ആകില്ലായിരുന്നോ..

അരുൺ :കഴിഞ്ഞത് ഒന്നും ഞാൻ ഓർക്കാൻ ഇഷ്ട്ടപെടുന്നില്ല അത് വിട്ടേക്ക്. എനിക്ക് ഇനി ഉള്ളത് മുതൽ മതി… പ്ലീസ് തന്നെ ഞാൻ ഒരിക്കലും വിട്ട് പോകില്ല.

മൃദുല : ഇപ്പോൾ അവരെല്ലാം ഉണർന്നു നമ്മളെ നോക്കുമ്പോൾ..

അരുൺ : ഞാൻ തിരികെ ചെല്ലുമ്പോൾ കാര്യം പറയും..

മൃദുല :ശെരിക്കും… അപ്പോൾ അവർ വഴക്ക് ഉണ്ടാകുമോ…!

അരുൺ :എന്തിന് എനിക്ക് തന്നെ ഇഷ്ടം ആണ് തനിക്ക് എന്നേം കഴിഞ്ഞത് എല്ലാം കഴിഞ്ഞു ഇനി അങ്ങനെ ഒരു കാര്യം നടന്നതായി ഭാവിക്കേണ്ട…

മൃദുല :ഉം…

അരുൺ ഗിയർ ചേഞ്ച്‌ ചെയ്തു വണ്ടി മുന്നോട്ടു ഓടി കൊണ്ടേ ഇരുന്നു. ഓഫ് റോഡ് ആയത് കൊണ്ട് ഗിയർ മാറി മാറി വേണമായിരുന്നു പോകുവാൻ ഉള്ളത്. പെട്ടന്ന് അവന്റെ കൈ മുകളിൽ കൂടി അവൾ കൈ ചേർത്ത് പിടിച്ചു. അവൻ എന്തോ ഷോക്ക് അടിച്ചപോലെ അവളെ നോക്കി. എന്നാൽ അവൾ മുൻപിലേക്ക് നോക്കി കൊണ്ട് മുഖത്ത് ഒരു ചിരി മാത്രം പുറത്ത് കാണിച്ചു. റെഡ് സിഗ്നൽ വീണു എന്ന് മനസ്സിൽ ആക്കിയപ്പോൾ അവനു എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. അവൻ ആ വണ്ടിയിൽ ഇരുന്നു ഉറക്കെ കൂവി വിളിച്ചു..

മൃദുല :ശോ അരുൺ പ്ലീസ്…. ശബ്ദം വെക്കല്ലേ…

അരുൺ :നോ ഇട്സ് മൈ ഡേ,,, ഞാൻ ശബ്ദം ഉണ്ടാക്കും ഹോ ഹോയ്യ്യ്യ്…………….

അത് കെട്ട് അവൾ വായ പൊത്തി പിടിച്ചു ഒന്ന് ചിരിച്ചു. വണ്ടി കുറച്ചു കഴിഞ്ഞപ്പോൾ മെയിൻ റോഡിലേക്ക് പ്രവേശിച്ചു. എന്നാലും അരുണിന് സന്തോഷം എന്തോ അടക്കി പിടിക്കാൻ കഴിഞ്ഞില്ല. അവൻ വണ്ടി പറപ്പിച്ചു വിട്ടു. കുറച്ചു ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ബസ് സ്റ്റാൻഡ് എത്തി. അവൾക്ക് പോകുവാൻ ഉള്ള വണ്ടി കണ്ടു പിടിച്ചു അതിൽ കയറ്റി ഇരുത്തി. കൈയിൽ കുറച്ചു ക്യാഷ് കൊടുത്തു..

അരുൺ :ഇത് നിന്റെ കൈയിൽ വെച്ച് കൊള്ളൂ എന്തെങ്കിലും ആവശ്യം വന്നാൽ എടുക്ക്…

Leave a Reply

Your email address will not be published. Required fields are marked *