‘ഇവളുടെ കൂടെ ഇപ്പൊ പോയാൽ ചിലപ്പോ ഞാൻ അറിയാതെ ഇവളുമായി ബന്ധപ്പെടും അതോടെ ഞാൻ തീരുമോ !, പോയില്ലേൽ ഇവൾക്ക് സംശയം ആകും…
അത് അതിലേറെ പ്രശ്നം ആണ്…. എന്തായാലും പോയി നോക്കാം…വേറെ വഴി ഇല്ല…’
“ശെരി എങ്കിൽ കയറ് എന്നിട്ട് വഴി പറഞ്ഞു താ… വണ്ടി പോകുമല്ലോ അല്ലേ…”
യാമി എൻ്റെ പുറകിൽ ഒട്ടി ഇരുന്ന് വഴി പറഞ്ഞു തരാൻ തുടങ്ങി…
ഞാൻ ഊഹിച്ചത് പോലെ ആ ഗുഹയുള്ള കുന്നിൻ്റെ അപ്പുറത്തേക്ക് ആണ് അവളെന്നെ കൊണ്ട് പോയത്…കാടിനുള്ളിലൂടെ ഉള്ള മൺപാതയിലൂടെ കുറിപ്പോയപ്പോൾ അവൾ നിർത്താൻ പറഞ്ഞു, ഇനി കുറച്ചു നടക്കണം….
‘എന്ത് ധൈര്യത്തിൽ ആണ് ഞാൻ ഇങ്ങോട്ട് ഇവളുടെ കൂടെ പോന്നത്…ഇത് എൻ്റെ അവസാനം ആകുമോ…’ അവളുടെ പിന്നാലെ നടക്കുമ്പോൾ ഞാൻ പേടിയോടെ ഓർത്തു…
ഞങ്ങൾ ഒരു ചെറിയ വെള്ളച്ചാട്ടത്തിൻ്റെ മുന്നിൽ എത്തി… അതിന് ചുറ്റും എന്തൊക്കെയോ പേരറിയുന്നതും അറിയാത്തതുമായ മരങ്ങൾ ഉണ്ടായിരുന്നു…. അവൾ എന്നെ അവിടെ ഒരു കല്ലിന് പുറത്ത് പിടിച്ചിരുത്തി… ഇപ്പോ വരാം എന്ന് പറഞ്ഞു പോയി…
സമയം 4 ആകുന്നു. ഞാൻ ആ വെള്ളച്ചാട്ടത്തിലേക്ക് നോക്കി ഇരുന്നു…
ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു മനോഹരമായ ദൃശ്യം ഞാൻ നേരിട്ട് കാണുന്നത്.
ഉയരമുള്ള വൻമരങ്ങളുടെ പച്ചപ്പുകൾക്കിടയിലൂടെ അരിച്ചെത്തുന്ന തങ്കനിറമുള്ള സൂര്യരശ്മികൾ കാടിനാകെ ഒരു സ്വപ്നതുല്യമായ ശോഭയാണ് നൽകുന്നത്. മരച്ചില്ലകൾക്കിടയിലൂടെ വെയിൽത്തുണ്ടുകൾ താഴേക്ക് വീഴുമ്പോൾ, അടിയിലെ പച്ചപ്പിൽ പൊൻവെളിച്ചം വിതറിയതുപോലെ തോന്നിക്കുന്നു.
കാറ്റിന്റെ താളത്തിനൊത്ത് ആടിയുലയുന്ന ഓരോ പച്ചിലയും ആ വെളിച്ചത്തിൽ തിളങ്ങുന്നുണ്ട്.
ആ പച്ചപ്പിന് നടുവിലാണ് പാറക്കെട്ടുകളെ പുണർന്നു തഴുകി പാൽക്കടൽ പോലെ അലറിയൊഴുകുന്ന വെള്ളച്ചാട്ടം. ഉയർന്ന പാറകളിൽ തട്ടി തുള്ളിത്തെറിച്ച് താഴേക്ക് പതിക്കുമ്പോൾ അതിൽ നിന്ന് ഉയർന്നുവരുന്ന ചെറിയ ജലകണങ്ങൾ പുകപടലം പോലെ കാറ്റിൽ പറന്നുനടക്കുന്നു.
ആ വെള്ളത്തുള്ളികളിലേക്ക് നാലുമണിയുടെ ചെരിഞ്ഞ സൂര്യവെളിച്ചം ചെന്നുപതിക്കുമ്പോൾ, അവിടെ വർണ്ണങ്ങൾ വിതറി ചെറിയൊരു മഴവില്ല് തെളിയുന്നത് കാണാം! കാട്ടിലെ വലിയ മരങ്ങളുടെ തണുപ്പും, പക്ഷികളുടെ നാദവും, കാറ്റിന്റെ
ഇരമ്പലും, അതിനെല്ലാമുപരിയായി വെള്ളച്ചാട്ടത്തിന്റെ ഗാംഭീര്യമുള്ള ശബ്ദവും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന ആ സംഗീതം എന്നെ മറ്റൊരു ലോകത്തേക്ക്
കൂട്ടിക്കൊണ്ടുപോകുന്ന പോലെ തോന്നി. തണുത്ത കാറ്റും വെള്ളത്തിന്റെ ചെറിയ തുള്ളികളും മുഖത്തടിക്കുമ്പോൾ അനുഭവപ്പെടുന്ന ആ സുഖം വാക്കുകൾക്ക് അതീതമായിരുന്നു.
സൂര്യൻ പതുക്കെ അസ്തമിക്കാൻ ഒരുങ്ങുന്ന ഈ സന്ധ്യാസമയത്ത്, കാടിന്റെ ശാന്തതയും വെള്ളച്ചാട്ടത്തിന്റെ വന്യമായ ഭംഗിയും ഒത്തുചേരുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷവും ഒപ്പം ഭയവും നിറഞ്ഞു.
“ഹേയ് കൊച്ചമ്പ്ര കാത്തിരുന്നു മടുത്തോ ?” ഞാനൊന്ന് ഞെട്ടി തിരിഞ്ഞു നോക്കി..
“ഏയ് ഞാൻ ഇതൊക്കെ ആദ്യമായി കാണുവല്ലേ, നോക്കി ഇരുന്നു പോയി” ശബ്ദം പരമാവധി നേരെ ആക്കി ഞാൻ പറഞ്ഞു.
“എൻ്റെ ഇറയി….ശ്രീക്ക്, ഉള്ള സമ്മാനം…” കയ്യിലെ ഇലക്കുമ്പിൾ എനിക്ക് നേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു… അവളുടെ മേലാസകലം ഇലകളും പൂപ്പൊടിയും മരപ്പൊടിയും ഒക്കെ ആയിട്ട് ഉണ്ടായിരുന്നു…
“അയ്യോ… തൻ്റെ ദേഹത്തൊക്കെ അഴുക്ക് ആയല്ലോ…” അവളുടെ കയ്യിലെ കുമ്പിൾ വാങ്ങിക്കൊണ്ട് ഞാൻ പറഞ്ഞു….
“അതിനിപ്പോ എന്താ, ശ്രീ ഇത് കഴിക്കുമ്പോൾ ഞാൻ ഒന്ന് മുങ്ങി വരാം…” അവൾ അതും പറഞ്ഞു പതിയെ ആ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങി…
“ഞാൻ പേരറിയാത്ത കാട്ടുപഴങ്ങൾ ഓരോന്നും എടുത്ത് കഴിക്കാൻ തുടങ്ങി… ഞാവൽപഴം മാത്രമേ അതിലെനിക്ക് പരിചിതം ആയത് ഉള്ളൂ…”
തലയുയർത്തിനിക്കുമ്പോൾ ഞാൻ കണ്ട കാഴ്ച്ച എന്നിലെ പുരുഷൻ്റെ സിരകളിൽ അഗ്നി പടർത്തുന്നത് ആയിരുന്നു…
യാമി ആ വെള്ളച്ചാട്ടത്തിൽ നിന്ന് മുങ്ങി നിവർന്ന് വരുന്നു…. അവളുടെ ശരീരത്തിലൂടെ ഒഴുകുന്ന വെളുത്തുള്ളികൾ ആകാൻ ഞാൻ മോഹിച്ചു പോയി…..
