തീരം തൊടാത്ത തിരകൾ – 2 5അടിപൊളി  

തീരം തൊടാത്ത തിരകൾ – 2

[ CBI ]

[ Previous Part ] [ www.kambi.pw ]


പിറ്റേന്ന് രാവിലെ ജനലിലൂടെ അരിച്ചെത്തിയ പ്രഭാതസൂര്യന്റെ വെളിച്ചം നെറ്റിയിൽ ശക്തമായി തട്ടിയപ്പോഴാണ് അഭി ഉറക്കത്തിൽ നിന്നും കണ്ണ് തുറന്നത്. തലേരാത്രിയിലെ വികാരവിചാരങ്ങളുടെ ക്ഷീണം കാരണം നല്ല ആഴത്തിലുള്ള ഉറക്കമായിരുന്നു. അവൻ പെട്ടെന്ന് ചുവരിലെ ക്ലോക്കിലേക്ക് നോക്കി—സമയം എട്ട് മണി!

“ദൈവമേ… എട്ട് മണിയായോ!” അഭി ഞെട്ടി എഴുന്നേറ്റു കട്ടിലിൽ ഇരുന്നു അവന് പെട്ടെന്ന് പരിഭ്രമമായി. “എന്റെ പശുക്കൾ… ഇന്നേരം കൊണ്ട് പാല് കറന്ന് സൊസൈറ്റിയിൽ എത്തിക്കേണ്ട സമയം കഴിഞ്ഞല്ലോ. എല്ലാം കൂടെ ഇന്ന് പാഴായോ ഈശ്വരാ…”

അവൻ വെപ്രാളത്തോടെ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ് പുറത്തേക്ക് പോകാൻ ഒരുങ്ങിയതും, കയ്യിൽ ചൂടു പുകയുന്ന ചായഗ്ലാസുമായി മിനി മുറിയിലേക്ക് കയറിവന്നു. അവളുടെ മുഖത്ത് ഒരു ചെറിയ കള്ളച്ചിരിയുണ്ടായിരുന്നു.അവൻ്റെ പരിഭ്രമം കണ്ടു അവൾ ചോദിച്ചു

“എട്ടാ…  ഇത്ര വെപ്രാളപ്പെടാൻ എന്തിരിക്കുന്നു? ഈ ചായ കുടിക്ക്,” അവൾ ചായ അവന് നേരെ നീട്ടി.❤️

“എടീ… സമയം എട്ടരയാകാറായി. പശുവിനെ ആര് കറക്കും? പാൽ കൊടുക്കേണ്ടേ?” അഭി ആകുലതയോടെ ചോദിച്ചു.

“അതൊക്കെ അമ്മ നേരത്തെ വന്ന് കറന്നു. പാലും കൊണ്ട് സൊസൈറ്റിയിൽ കൊടുക്കാൻ പോയിരിക്കുകയാണ്. ഏട്ടൻ  പേടിക്കേണ്ട,” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

അവളെ നോക്കിയപ്പോൾ അഭിയുടെ മനസ്സിൽ പെട്ടെന്ന് ഒരു കാര്യം സ്ട്രൈക്ക് ചെയ്തു. തലേദിവസം രാത്രിയിലെ അവരുടെ കുളിയും കാര്യങ്ങളും അവളിൽ ഒരു നാണം വരുത്തിയിട്ടുണ്ട്.

‘ഓഹോ… അമ്മ വന്നു അല്ലേ.

“അമ്മ എപ്പോഴാ വന്നത്? അല്ല… നീ എപ്പോഴാ എഴുന്നേറ്റത്?” ചായ ഗ്ലാസ് കയ്യിലേക്ക് വാങ്ങിക്കൊണ്ട് അവൻ ഒരുമിച്ച് ചോദിച്ചു.

“ഞാനൊക്കെ എത്ര നേരത്തെ എഴുന്നേറ്റതാ! നീയല്ലേ ഇവിടെ ബോധമില്ലാതെ ഉറങ്ങിയത്… ഉറക്കപ്പിശാച്!” അവൾ ചുണ്ടുകൾ ചെറുതായി മലർത്തി, അല്പം ചിണുങ്ങിക്കൊണ്ട് പറഞ്ഞു. എന്നിട്ട് തലയൊന്ന് വെട്ടിച്ച് അവൾ പെട്ടെന്ന് മുറിയിൽ നിന്നും തിരിഞ്ഞു നടന്നു.

അവൾ പോകുന്നത് നോക്കി ചായ കുടിക്കുമ്പോൾ അഭിയുടെ ഉള്ളിൽ ഒരു നിരാശ പടർന്നു. ‘ഹാവൂ… രാത്രി അവളുടെ അടുത്തേക്ക് വരാത്തതിനെ ദേഷ്യം ആകുമോ അവൾക്ക്..!!

അവൻ വേഗം എഴുന്നേറ്റ് കുളിമുറിയിലേക്ക് നടന്നു. നല്ല തണുത്ത വെള്ളത്തിൽ കുളിച്ച് ശരീരവും മനസ്സും ഒന്ന് തണുപ്പിച്ച ശേഷം, തലയും തോർത്തി അവൻ മുറ്റത്തേക്ക് ഇറങ്ങി. അപ്പോഴേക്കും അമ്മ രുക്മിണി സൊസൈറ്റിയിൽ നിന്നും പാൽ അളന്ന് തിരിച്ചെത്തി, തൊഴുത്തിൽ പശുക്കൾക്ക് പുല്ല് കൊടുക്കുകയായിരുന്നു.

“അമ്മേ… എപ്പോഴാ വന്നത്?” തോർത്തുകൊണ്ട് തല മുടി വകഞ്ഞുമാറ്റി അഭി ചോദിച്ചു.

“ഞാൻ നേരത്തെ ഇങ്ങ് പോന്നു മോനേ… നീ നല്ല ഉറക്കത്തിലായിരുന്നു. മരണവീട്ടിലെ ഓട്ടവും കഷ്ടപ്പാടും കാരണം തളർന്നുറങ്ങുകയാണല്ലോ എന്ന് കരുതി ഞാൻ പിന്നെ വിളിക്കാൻ നിന്നില്ല,” രുക്മിണി പശുവിന്റെ പുറത്തുതലോടിക്കൊണ്ട് പറഞ്ഞു.

“അവിടെ വീട്ടിൽ കാര്യങ്ങളൊക്കെ എങ്ങനെയുണ്ട് അമ്മേ?  അഭി തിരക്കി.

“ആ ബന്ധുക്കളിൽ ചിലരൊക്കെ രാവിലെ

തന്നെ ഇറങ്ങി. മറിയാമ്മച്ചേടത്തിയും ലിസിമോളും ഒക്കെ ഇപ്പോഴാ ഒന്നു ശാന്തരായത്,” രുക്മിണി ഒന്നു നിർത്തി, എന്നിട്ട് അഭിയെ നോക്കി പറഞ്ഞു: “പിന്നെ മോനേ… നിന്നോട് അവിടം വരെ ഒന്നു ചെല്ലാൻ ലിസി മോൾ പറഞ്ഞിട്ടുണ്ട്. വീട്ടിൽ എന്തൊക്കെയോ ചെറിയ പണികളുണ്ടെന്ന് തോന്നുന്നു. നീ ആ കാപ്പിയും കുടിച്ച് അങ്ങോട്ട് ഒന്നു പോയി നോക്ക്. പാവം… ഒറ്റ ദിവസം കൊണ്ടല്ലേ ആ വീട്ടിൽ  ആരുമില്ലാത്ത അവസ്ഥ വന്നത്. നമ്മളല്ലാതെ പിന്നെ ആരാ ഉള്ളത്…”

“ശരി അമ്മേ… ഞാൻ ദാ ഇപ്പൊ പൊയ്ക്കോളാം,” അവൻ പറഞ്ഞു.

അവൻ അകത്തേക്ക് നടന്നു. സമയം ഒൻപതരയോടടുക്കുന്നു. മിനി കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീകി കോളേജിൽ പോകാൻ ഒരുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *