തീരം തൊടാത്ത തിരകൾ – 2 6അടിപൊളി  

അങ്ങനെ സംസാരിച്ചു കൊണ്ടിരുന്നപ്പോഴേക്കും ടൗണിലുള്ള അവരുടെ വലിയ വീടെത്തി. ഗേറ്റ് കടന്ന് പോർച്ചിലേക്ക് വണ്ടി നിർത്തിയതും അമ്മയും മേരിയും ഇറങ്ങി. വലിയൊരു ആഡംബര ബംഗ്ലാവായിരുന്നു അത്. ലിസിയുടെ അപ്പൻ ജോസ് വലിയൊരു ബിസിനസ്സുകാരനായിരുന്നു; വർഷങ്ങളോളം ദുബായിലായിരുന്ന അയാളിപ്പോൾ നാട്ടിൽ തന്നെയുണ്ട്.

കാറ് വന്നു നിൽക്കുന്ന ശബ്ദം കേട്ട് ജോസച്ചായൻ വീടിന്റെ സിറ്റൗട്ടിലേക്ക് ഇറങ്ങിവന്നു. അഭി വണ്ടിയിൽ നിന്ന് ഇറങ്ങാതെ ഡ്രൈവിംഗ് സീറ്റിൽ തന്നെ ഇരിക്കുകയായിരുന്നു.

“ആഹാ… ഇത് നമ്മുടെ അഭിയല്ലേ! നീ ഇങ്ങോട്ടൊക്കെ വന്നിട്ട് ഇപ്പൊ കുറെ നാളായല്ലോടാ… വാ, അകത്തേക്ക് കയറി വാ,” ജോസച്ചായൻ സന്തോഷത്തോടെ അവനെ സ്വാഗതം ചെയ്തു. അയാൾക്ക് അഭിയെ വലിയ കാര്യമായിരുന്നു. കുര്യാക്കോസച്ചായന്റെ വീട്ടിൽ വെച്ച് അവർ മുൻപ് പലപ്പോഴും ഒരുമിച്ച് കൂടാറുണ്ടായിരുന്നു.

“ഓ… ഇല്ല അങ്കിളെ, ഇപ്പൊ നേരം ഒരുപാടായി. പോയിട്ട് കുറച്ചു ധൃതിയുണ്ട്,” അവൻ അയാളെ ‘അങ്കിൾ’ എന്നായിരുന്നു വിളിച്ചിരുന്നത്.

“അതൊന്നും പറഞ്ഞാൽ പറ്റില്ല, നീ ഇങ്ങ് ഇറങ്ങി വാടാ ചെക്കാ… ഒരു കപ്പ് ചായയെങ്കിലും കുടിച്ചിട്ട് പോകാം,” അങ്കിൾ സ്നേഹത്തോടെ നിർബന്ധിച്ചപ്പോൾ അഭിയ്ക്ക് മാറ്റിവെക്കാൻ കഴിഞ്ഞില്ല. അവൻ അല്പം മടിയോടെ കാർ മുറ്റത്തൊരു വശത്തേക്ക് ഒതുക്കി നിർത്തി പുറത്തിറങ്ങി.

അങ്കിൾ അവനെയും കൂട്ടി നേരെ തന്റെ പേഴ്സണൽ ഓഫീസ് റൂമിലേക്ക് നടന്നു. ലിസിയുടെ അമ്മ അവന് ചായയുണ്ടാക്കാനായി അടുക്കളയിലേക്ക് പോയിരുന്നു. മേരിയാകട്ടെ, വന്ന പാടെ ആരോടും ഒന്നും പറയാതെ മുകളിലെ അവളുടെ മുറിയിലേക്ക് പോവുകയും ചെയ്തു. ഇപ്പോൾ ആ ഓഫീസ് റൂമിൽ അങ്കിളും അഭിയും മാത്രമായി.

അങ്കിൾ പെട്ടെന്ന് വാതിലിലേക്ക് ഒന്നു നോക്കി, ശബ്ദം താഴ്ത്തി അഭിയോട് ചോദിച്ചു: “എടാ… അവൾ അടുക്കളയിൽ നിന്നും ചായയുമായി വരുന്നതിന് മുന്നേ നമുക്ക് ഇരുന്ന് ഓരോ പെഗ്ഗ് അടിച്ചാലോ?”

“അയ്യോ… വേണ്ട അങ്കിളെ. എനിക്ക് തിരികെ വണ്ടിയോടിച്ച് പോകാനുള്ളതാ. അങ്കിൾ വേണമെങ്കിൽ അടിച്ചോ,” അവൻ സ്നേഹപൂർവ്വം അത് നിരസിച്ചു.

“എന്നാൽ ശരി…” എന്ന് പറഞ്ഞ് അങ്കിൾ വേഗം അവിടുത്തെ ഷോക്കേസിൽ നിന്നും ഒരു മുന്തിയ ഇനം വിദേശ വിസ്കി കുപ്പിയെടുത്ത് ഗ്ലാസിലേക്ക് അല്പം ഒഴിച്ച് ഒറ്റവലിക്ക് കുടിച്ചു തീർത്തു.❤️.https://ibb.co/mCFjZ3Ht  എന്നിട്ട് അടുക്കള വാതിലിലേക്ക് ഭയത്തോടെ ഒന്നു നോക്കിക്കൊണ്ട് പറഞ്ഞു: “അവൾ കണ്ടാൽ വലിയ പ്രശ്നമാടാ…” എന്ന് പറഞ്ഞ് കുപ്പി വേഗം പഴയതുപോലെ ഒളിപ്പിച്ചു

വെച്ചു.

അപ്പോഴേക്കും അമ്മച്ചി ചായയുമായി അങ്ങോട്ട് വന്നു. ചായ കുടിച്ച്, അല്പനേരം കൂടി അവിടെയിരുന്ന് സംസാരിച്ച ശേഷം അഭി എഴുന്നേറ്റു. “എന്നാൽ ശരി അങ്കിളെ, അമ്മച്ചി… ഞാൻ ഇറങ്ങുകയാണ്,” എന്ന് പറഞ്ഞ് അവൻ യാത്ര ചോദിച്ചു പുറത്തേക്ക് നടന്നു.

അവൻ കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു നിൽക്കുമ്പോൾ, ജോസച്ചായൻ പതുക്കെ കാറിനടുത്തേക്ക് നടന്നു വന്നു. എന്നിട്ട് കാറിന്റെ ഗ്ലാസിനുള്ളിലേക്ക് തലയിട്ട്, അടുക്കളയിലുള്ള ഭാര്യ കേൾക്കാത്ത രീതിയിൽ രഹസ്യമായി പറഞ്ഞു:

“എടാ അഭീ… നീ ഇടയ്ക്കൊക്കെ ഇങ്ങോട്ട് ഒന്നു വരണമോട്ടോ. ഞാനിവിടെ ഒറ്റയ്ക്ക് ഇരുന്ന് ബോറടിച്ചിരിക്കുകയാണ്. നമുക്ക് ഇരുന്ന് ഒന്നു കൂടാം.”

“സമയം കിട്ടുമ്പോൾ ഞാൻ വരാം അങ്കിളെ,” അവൻ പുഞ്ചിരിയോടെ പറഞ്ഞു.

“അതല്ലടാ… നീ ഒരു കാര്യം ചെയ്യ്. അടുത്ത ഞായറാഴ്ച അല്ലാത്ത തൊട്ടടുത്ത ഞായറാഴ്ച  അവളുടെ കുടുംബത്തിൽ ഒരു കല്യാണമുണ്ട്. ഞാൻ നിന്നെ വിളിക്കാം, നീ അന്ന് ഇങ്ങോട്ട് പോര്. കേട്ടല്ലോ? അവളും മേരിയും കല്യാണത്തിന് പോയാൽ പിന്നെ തിങ്കളാഴ്ചയേ തിരിച്ചു വരൂ. അന്ന് നമുക്ക് ഇവിടെ ഇരുന്ന് ആരും അറിയാതെ അടിച്ചുപൊളിക്കാം!”

“ഓ… ശരി അങ്കിളെ, ഞാൻ വരാം,” അവൻ ചിരിച്ചുകൊണ്ട് മറുപടി നൽകി.

അവരോട് കൈവീശി യാത്ര പറഞ്ഞ് അവൻ വണ്ടി മുന്നോട്ട് എടുത്തു. അപ്പോഴേക്കും നേരം നന്നായി ഇരുട്ടിത്തുടങ്ങിയിരുന്നു. തിരികെ കാറോടിച്ച് പോകുമ്പോൾ അഭിയുടെ മനസ്സിൽ മുഴുവൻ ജോസച്ചായന്റെ കാര്യമായിരുന്നു. തലമുറകൾക്ക് ഇരുന്നുണ്ണാനുള്ള സ്വത്തുക്കൾ ആ മനുഷ്യനുണ്ട്. ലക്ഷ്വറി കാറും വലിയ ബംഗ്ലാവുമൊക്കെയുണ്ടെങ്കിലും, സ്വന്തം വീട്ടിലിരുന്ന് സമാധാനത്തോടെ ഒരു ഗ്ലാസ് കള്ള് കുടിക്കാൻ ആ പാവത്തിന് യോഗമില്ല! ഇപ്പോൾ തന്നെ അയാൾക്ക് ഒരുപാട് അസുഖങ്ങളുണ്ടെന്ന് അഭിയ്ക്കറിയാമായിരുന്നു. അതുകൊണ്ടായിരിക്കാം ലിസിയുടെ അമ്മ അയാളെ മദ്യപാനത്തിൽ നിന്നും അത്ര കടുപ്പത്തിൽ വിലക്കിയിരിക്കുന്നത്. ‘ഏതായാലും അങ്കിൾ വിളിച്ചാൽ പോകണം, പാവം മനുഷ്യൻ…’

Leave a Reply

Your email address will not be published. Required fields are marked *