പറഞ്ഞു..!
അച്ഛനെയും കൊണ്ടുവന്നു പ്രാർത്ഥനകളും ചടങ്ങുകളും എല്ലാം ഭംഗിയായി കഴിഞ്ഞപ്പോഴേക്കും ഉച്ചതിരിഞ്ഞ് സമയം മൂന്ന് മണി കഴിഞ്ഞിരുന്നു. വികാരിയച്ചനെ തിരികെ പള്ളിയിൽ കൊണ്ടുവിട്ട ശേഷം അഭി കാറുമായി കുര്യാക്കോസച്ചായന്റെ വീട്ടിലേക്ക് തിരിച്ചെത്തി. അവൻ പോർച്ചിലേക്ക് വണ്ടി നിർത്തിയപ്പോഴേക്കും, ഉമ്മറത്ത് ലിസിയുടെ അമ്മയും അനുജത്തി മേരിയും ഇറങ്ങാൻ തയ്യാറായി നിൽപ്പുണ്ടായിരുന്നു.
അഭിയെ കണ്ടതും ലിസി അരികിലേക്ക് നടന്നുചെന്ന് പറഞ്ഞു: “എടാ അഭീ… നീ ഇവരെക്കൂടെ ഒന്ന് വീട്ടിലാക്കിയിട്ട് പോരുമോടാ? ”
“അതിനെന്താ ലിസിച്ചേച്ചി, ഞാൻ കൊണ്ടുവിട്ടോളാം,” അവൻ സ്നേഹത്തോടെ സമ്മതിച്ചു.
അമ്മയും മേരിയും ലിസിയോട് യാത്ര പറഞ്ഞ് കാറിനരികിലേക്ക് വന്നു. ടൗണിലായിരുന്നു അവരുടെ വീട്. ഇവിടെ നിന്നും ഏതാണ്ട് ഇരുപത് കിലോമീറ്ററോളം ദൂരമുണ്ട്. ലിസിയുടെ അമ്മ മുൻപിലെ സീറ്റിൽ കയറിയിരുന്നു. അനുജത്തി മേരി പുറകിലെ സീറ്റിലും. അമ്മയ്ക്ക് പ്രായമായെങ്കിലും മേരിക്ക് ഏകദേശം അഭിയുടെ അനിയത്തി മിനിയുടെ അതേ പ്രായമായിരുന്നു. അല്പം തടിച്ച ശരീരപ്രകൃതമാണെങ്കിലും, നല്ല വടിവൊത്ത ശരീരഭംഗിയുള്ള ഒരു പെണ്ണായിരുന്നു മേരി. മുൻപേ തന്നെ ലിസിയുടെ വീട്ടിൽ വെച്ചും കുര്യാക്കോസച്ചായന്റെ വീട്ടിൽ വെച്ചും അവർക്കെല്ലാം അഭിയെ നല്ല പരിചയമുണ്ടായിരുന്നു.
വണ്ടി മുന്നോട്ട് എടുത്തതും, വഴിയിലെ നിശ്ശബ്ദത മാറ്റാനായി ലിസിയുടെ അമ്മ സംസാരം തുടങ്ങി. അവർ മിനിയുടെ കല്യാണകാര്യത്തെക്കുറിച്ചാണ് ആദ്യം ചോദിച്ചത്.
“അല്ല അഭീ… നിന്റെ അനിയത്തി മിനിക്കുട്ടിക്ക് ആലോചനകളൊന്നും നോക്കുന്നില്ലേ? പ്രായമൊക്കെ ആയില്ലേ?”
“ഹൊ… അവളിപ്പോ കോളേജിൽ പഠിക്കുകയല്ലേ അമ്മച്ചി, അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ,” അവൻ റോഡിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.
“അതു ശരിയാ… എന്നാലും നിനക്കും കല്യാണപ്രായമായില്ലേടാ? എന്താ കെട്ടാനൊന്നും ഉദ്ദേശമില്ലേ?” അമ്മച്ചി ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഓ… ആദ്യം അവളുടെ കാര്യങ്ങളൊക്കെ ഒന്ന് കഴിയട്ടെ അമ്മച്ചി, എന്നിട്ടാവാം എന്റെ കാര്യം,” അവൻ ഒന്നു ചിരിച്ചുകൊണ്ട് പറഞ്ഞു
സംസാരിക്കുന്നതിനിടയിൽ അഭി ഇടയ്ക്കൊക്കെ വണ്ടിയുടെ ഫ്രണ്ട് മിററിലൂടെ പുറകിലിരിക്കുന്ന മേരിയെ നോക്കുന്നുണ്ടായിരുന്നു. അവൾ ചുരിദാറുമിട്ട്, ഫോണിൽ തലപൂഴ്ത്തി എന്തോ നോക്കിക്കൊണ്ടിരിക്കുകയാണ്. വശ്യമായ വടിവുകളുള്ള അവളുടെ ആ ഇരുപ്പ് ഡ്രൈവിംഗിനിടയിലും അഭിയുടെ ശ്രദ്ധ തിരിക്കുന്നുണ്ടായിരുന്നു.❤️
അമ്മച്ചി വീണ്ടും തുടർന്നു: “അല്ല… ഈ മേരിക്കൊച്ചിനും ഒരു നല്ല ആലോചന നോക്കണം. പലതും വരുന്നുണ്ടെന്നേ ഉള്ളൂ, ഒന്നും അങ്ങോട്ട് ഉറയ്ക്കുന്നില്ല. ഈ ബ്രോക്കർമാരൊക്കെ കാശും വാങ്ങിപ്പോകും, അതല്ലാതെ ഒന്നും നടക്കുന്നില്ല.” അമ്മച്ചിയുടെ വാക്കുകളിൽ ഒരു അമ്മയുടെ നിരാശ വ്യക്തമായിരുന്നു.
തന്റെ കല്യാണത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസ്സിലായതും മേരി ഫോണിൽ നിന്നും തലയുയർത്തി അല്പം ദേഷ്യത്തോടെ ഇടപെട്ടു: “ഈ അമ്മയോട് ഞാൻ എത്ര തവണ പറഞ്ഞതാ… എനിക്കിപ്പോ കല്യാണം വേണ്ടെന്ന്!”
“പിന്നെ… മൂക്കിൽ പല്ല് വന്നിട്ടാണോ കൊച്ചേ നീ കല്യാണം കഴിക്കുന്നത്? നല്ല പ്രായത്തിൽ ആണ് ഇതൊക്കെ നടക്കേണ്ടത്,” അമ്മച്ചി തിരിഞ്ഞുനോക്കി പറഞ്ഞു.
“എനിക്ക് എന്റെ പഠിപ്പൊക്കെ പൂർത്തിയാക്കി, നല്ലൊരു ജോലി കിട്ടിയിട്ട് മതി
കല്യാണം,” അവൾ കട്ടയത്തിൽ പറഞ്ഞു.
അഭി കണ്ണാടിയിലൂടെ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി. ദേഷ്യം വന്നതുകൊണ്ട് മേരിയുടെ വെളുത്ത മുഖം അല്പം ചുവന്നുതുടുത്തിരുന്നു. ആ രൂപത്തിൽ അവൾ കാണാൻ പ്രത്യേകമൊരു ഭംഗിയുണ്ടായിരുന്നു. ഇതിനിടയിൽ മേരിയുടെ നോട്ടം പെട്ടെന്ന് കണ്ണാടിയിലേക്ക് വരികയും അഭിയുടെ കണ്ണുകളുമായി ഉടക്കുകയും ചെയ്തതും, അവൻ പരുങ്ങിപ്പോയി. അവൻ വേഗം നോട്ടം മാറ്റി മുന്നിലെ റോഡിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു.
