“നീ ഇന്ന് കോളേജിൽ പോകുന്നുണ്ടോടീ?” അഭി മുറിയിലേക്ക് നോക്കി ചോദിച്ചു.
“പിന്നെ പോകാതിരുന്നാൽ പറ്റുമോ? ഇന്നലെ ലീവാക്കിയതല്ലേ… അവിടെ ചെന്നാൽ നൂറുകൂട്ടം പണികളുണ്ട്,” അവൾ കണ്ണാടിയിലൂടെ അവനെ ഇടക്കണ്ണിട്ട് നോക്കി പറഞ്ഞു.
“ഹ… ഞാൻ ചുമ്മാ ചോദിച്ചതാ. നീ പോക്കോ… നിന്നെയുകൊണ്ട് അല്ലെങ്കിലും ഇവിടെ പ്രത്യേകിച്ച് പണിയൊന്നും ഇല്ലല്ലോ,” അവൻ അവളെ കളിയാക്കാൻ വേണ്ടി ഒരു ചിരിയോടെ പറഞ്ഞു.
അത് കേട്ടതും മിനിക്ക് ദേഷ്യം വന്നു. അവൾ ചീകിക്കൊണ്ടിരുന്ന ചീർപ്പ് കട്ടിലിലേക്ക് എറിഞ്ഞ്, അവനെ നോക്കി വലിപ്പത്തിൽ ഒരു കൊഞ്ഞാണം കുത്തിക്കാണിച്ചു. അവളുടെ ആ ഭാവം കണ്ടപ്പോൾ അഭിയുടെ ഉള്ളിൽ തലേരാത്രിയിലെ ആ പ്രലോഭനത്തിന്റെ ചിത്രങ്ങൾ വീണ്ടും ഒന്നു മിന്നിമറഞ്ഞു.
ഇവളുടെ ഉള്ളൊന്നു മനസ്സിലാക്കുന്നില്ലലോ..അവനോർത്തു.. ആ എന്തെങ്കിലും ആവട്ടെ..!! അവൻ അടുക്കള ലക്ഷ്യം അക്കി നടന്നു..
അഭി കാപ്പി കുടിച്ച് കഴിഞ്ഞ് നേരെ കുര്യാക്കോസച്ചായന്റെ വീട് ലക്ഷ്യമാക്കി നടന്നു. സമയം ഏതാണ്ട് പതിനൊന്ന് മണിയോടടുത്തിരുന്നു അവൻ അവിടെയെത്തുമ്പോൾ. മുറ്റത്ത് കുറച്ചു വണ്ടികൾ കിടപ്പുണ്ട്. ഉമ്മറത്ത് ദൂരെയുള്ള ചില ബന്ധുക്കൾ വന്നിരുന്ന് മറിയാമ്മ ചേടത്തിയോട് സംസാരിക്കുകയായിരുന്നു. ഉമ്മറത്തേക്ക് കയറിവന്ന അഭിയെ കണ്ടതും മറിയാമ്മ ചേടത്തി ചോദിച്ചു:
“ആ… അഭീ, നീ വന്നോ? കാപ്പിയൊക്കെ കുടിച്ചാരുന്നോടാ?”
“ഓ… ഞാൻ വീട്ടിൽ നിന്ന് കുടിച്ചിട്ടാ അമ്മച്ചി വന്നത്,” അവൻ വളരെ വിനയത്തോടെ മറുപടി നൽകി.
“എടാ… ഇപ്പൊ പള്ളിയിൽ നിന്ന് അച്ചൻ വരും, പ്രാർത്ഥനയുണ്ട്. നീ അകത്തോട്ട് ചെന്ന് അതിനുവേണ്ട കാര്യങ്ങളൊക്കെ ഒന്ന് നോക്ക്. ലിസി അവിടെ കാണും.”
“ഓ… ശരി അമ്മച്ചി,” എന്നും പറഞ്ഞ് അവൻ പതുക്കെ വീടിന്റെ ഉള്ളിലേക്ക് കയറി. ആ വിശാലമായ ലിവിങ് ഹാളിലൂടെ നടക്കുമ്പോൾ അവന്റെ ലക്ഷ്യം അടുക്കളയായിരുന്നു.
എന്നാൽ അടുക്കളയുടെ വാതിൽക്കൽ എത്തിയ അഭി ആകെ അന്തംവിട്ടു നിന്നുപോയി. ഇന്നലെ സങ്കടപ്പെട്ട്, തളർന്ന്, കരഞ്ഞുവിളിച്ചിരുന്ന ആ ലിസിയെ അല്ല അവൻ ഇന്ന് കണ്ടത്. അവൾ വളരെ പ്രസരിപ്പോടെ, നല്ല സ്പീഡിൽ അടുക്കളയിലെ തിരക്കിട്ട ജോലികളിൽ മുഴുകിയിരിക്കുകയായിരുന്നു. ലിസിയുടെ
അമ്മയും അനുജത്തിയും ഒക്കെ അവിടെയുണ്ട്. അച്ചൻ പ്രാർത്ഥിക്കാൻ വരുമ്പോൾ നൽകാനുള്ള ഭക്ഷണത്തിന്റെ ഒരുക്കത്തിലാണ് എല്ലാവരും.
അടുക്കളവാതിൽക്കൽ നിൽക്കുന്ന അഭിയെ കണ്ട് ലിസി പെട്ടെന്ന് തിരിഞ്ഞു നോക്കി. “എടാ… ഒത്തിരി നേരമായോ നീ വന്നിട്ട്? ഞാൻ കണ്ടതേയില്ല!”
“ഓ… ഞാനിപ്പോ എത്തിയതേയുള്ളൂ ചേച്ചി,” അഭി പറഞ്ഞു.
“എടാ, നീ കവല വരെ ഒന്നു പോയി ഇച്ചിരി സാധനങ്ങളൊക്കെ വാങ്ങണം. ലിസ്റ്റ് ഞാൻ തരാം.”
“ഓ… അതിനെന്താ ചേച്ചി, ഞാൻ വാങ്ങിക്കൊണ്ട് വരാമല്ലോ.”
“നീ ഒരു അഞ്ച് മിനിറ്റ് ലിവിങ് റൂമിൽ ഇരിക്ക്, ഞാനിപ്പോ വരാം,” ലിസി പറഞ്ഞു.
അഭി തിരികെ ലിവിങ് റൂമിലേക്ക് തന്നെ നടന്നു. അവിടുത്തെ സോഫയിലിരുന്ന റിമോട്ട് എടുത്ത് ടിവിക്ക് നേരെ നീട്ടി ഓൺ ചെയ്ത് അവൻ അവിടെയിരുന്നു. അല്പം കഴിഞ്ഞപ്പോൾ ലിസി അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു. അവൾ നേരെ അവനോട് പറഞ്ഞു: “വാ… ഞാൻ സാധനങ്ങളുടെ ലിസ്റ്റ് എഴുതിവെച്ചിട്ടുണ്ട്.” എന്ന് പറഞ്ഞ് അവൾ തന്റെ ബെഡ്‌റൂമിലേക്ക് നടന്നു. അഭി അവളുടെ പുറകെത്തന്നെ ചെന്നു.
മുറിയിൽ കയറിയതും അവൾ അവനോട് പറഞ്ഞു: “നീ ഇരിക്ക്.”
അഭി കട്ടിലിന്റെ ഒരരികിലിരുന്നു. ലിസി നേരെ ചെന്ന് അലമാരയുടെ മുകളിലേക്ക് എത്തിപ്പിടിച്ച് എന്തോ തിരയാൻ തുടങ്ങി. അവളുടെ പ്രവർത്തികൾ അഭിയെ വല്ലാതെ അത്ഭുതപ്പെടുന്നത് ആയിരുന്നു ഒറ്റ ദിവസം കൊണ്ട് അവൾ പഴയതുപോലെ സാധാരണ നിലയിലായിരിക്കുന്നു എന്ന് അവളുടെ ഓരോ പ്രവർത്തികളിൽ നിന്നും അവൻ വായിച്ചെടുത്തു. ഇന്നലെ കറുത്ത സാരിയുടുത്ത് കരഞ്ഞിരുന്ന അവൾ ഇന്ന് ഒരു ഹാഫ് സ്ലീവ് നൈറ്റിയും ഇട്ടുകൊണ്ട് യാതൊരു സങ്കടവും ഇല്ലാതെ നിൽക്കുന്നു. ‘അറ്റ്ലീസ്റ്റ് കുറച്ചു ദിവസം കൂടിയെങ്കിലും അവൾക്ക് മാന്യമായി ഒരു വസ്ത്രം ധരിക്കാമായിരുന്നു. വലിയ കാശുകാരല്ലേ… അവർക്ക് എന്തും ആവാമല്ലോ,’ അഭിയുടെ ഉള്ളിലെ സദാചാരബോധം ഒരു നിമിഷം ഉണർന്നു.
