തേജാത്മികം – 5 37

 

…. ഠേ….

 

കൈയിലെ ബ്ലൈഡ് എങ്ങോട്ടോ തെറിച്ചു പോയി. അടികിട്ടിയ ഫോഴ്സിൽ ഒരു വശത്തേക്ക് തല ചരിച്ച് ഞാൻ അങ്ങനെ ഇരുന്നു. കണ്ണിൽ നിന്നും രണ്ടുത്തുള്ളി കണ്ണുനീർ നിലത്തേക്ക് വീണു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ദേവൻ ദേഷ്യത്തോടെ മുറി വിട്ട് ഇറങ്ങി. ഒരു നിമിഷം വാതിക്കൽ നിന്ന് തിരിഞ്ഞു നോക്കാതെ അവൻ പറഞ്ഞു.

 

 

 

“… എനിക്ക് നിന്നോട് സംസാരിക്കണം. റെഡി ആയിട്ട് വാ ഞാൻ പുറത്ത് ഉണ്ടാവും…” ദേവൻ നടത്തം തുടർന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അതെ ഇരിപ്പ് ഇരുന്നു.

 

 

 

ഞാൻ കുളിച്ചു പുറത്തേക്ക് ചെന്നതും ദേവൻ ഉമ്മറത്ത് ഇരുന്ന് ചായ കുടിക്കുന്നുണ്ടായിരുന്നു.അമ്മ അവനോട് എന്തൊക്കെയോ വിഷമങ്ങൾ പറഞ്ഞു എന്നെ കണ്ടതും സംസാരിച്ചോണ്ട് ഇരുന്ന വിഷയം പാതിയിൽ നിർത്തി അടുക്കളയിലേക്ക് പോയി. ദേവൻ അവന്റെ കാറിന്റെ അരികിലേക്ക് നടന്നു. ഒന്നും സംസാരിക്കാതെ ഒപ്പം ഞാനും. കാറിൽ കയറിയതും അത് മുന്നോട്ട് സഞ്ചരിച്ചു.

 

 

 

“… നീ എപ്പോ വന്നു…” മൗനം ഭേതിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

 

 

 

“… ഇന്നലെ രാത്രി…”എന്നെ നോക്കാതെ ഒറ്റ വാക്കിൽ ഉത്തരം നൽകി കാർ ഓടിക്കുന്നതിൽ അവൻ ശ്രദ്ധ കൊടുത്തു.

 

 

കാർ ചെന്ന് നിന്നത് നമ്മുടെ സ്ഥിരം ബീച്ചിൽ ആയിരുന്നു. അത് തന്നെ തനുവുമായി വരാറുള്ള ബീച്ചിൽ. കാർ ഓഫ്‌ ചെയ്ത് അവൻ നേരെ ബോണറ്റിൽ ചാരി കടലിനെ നോക്കി നിന്നു. ഞാനും ഇറങ്ങി അവന്റൊപ്പം ബൊണറ്റിൽ പോയി നിന്നും.

 

 

 

“… നിനക്ക് എന്താടാ പറ്റിയെ. എന്ന് തൊട്ട നീ കുടിയൻ ആയത്…”എന്നോടുള്ള ദേഷ്യവും അമർഷവും അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.

 

 

 

“… എടാ തനു പോയപ്പോ…”

 

 

 

“… അതിന് അവൾ പോയെന്ന് പറഞ്ഞ് നീ കുടിച്ച് നിന്റെ ജീവിതം തുലച്ചിട്ട് കാര്യം ഉണ്ടോ…”

 

 

 

“… എടാ അത് അല്ലടാ. അവൾ എന്നെ ഇട്ടിട്ട് പോയപ്പോ എനിക്ക് താങ്ങാൻ പറ്റിയില്ല. എന്റെ വിഷമങ്ങളും സങ്കടവും പറയാൻ ആരും ഇല്ലാത്ത പോലെ തോന്നി. നിന്നെ വിളിച്ചപ്പോ നീയും ബിസി. സമാധാനത്തോടെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി…”

 

 

 

“.. എന്ന് പറഞ്ഞ് നീ കുടിക്കോ. ഞാൻ അപ്പോൾ ബിസി ആണെന്ന് പറഞ്ഞെങ്കിൽ ഞാൻ തിരിച്ച് വിളിക്കാതെ ഇരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ. വിളിച്ചപ്പോ നിന്റെ ഫോൺ സ്വിച്ച് ഓഫ്‌…”

 

 

 

“…നീ കൂടി എന്നെ അവോയ്ഡ് ചെയ്യുന്നുവെന്ന് തോന്നിയപ്പോ ആ ദേഷ്യത്തിൽ ഫോൺ എറിഞ്ഞു പൊട്ടിച്ചു…”

 

 

 

“…ആ അത് നന്നായി. അതൊക്കെ പോട്ടെ വീട്ടിൽ നീ എന്തൊക്കെയാ കാണിച്ചു കൂട്ടിയെ. നിന്റെ അമ്മ എന്നോട് എല്ലാം പറഞ്ഞു…”

 

 

 

“… അത് എല്ലാം പോയി തകർന്ന് ഇരുന്നപ്പോ അമ്മക്ക് പറയാനും അറിയാനും അവളുടെ കാര്യം മാത്രെ ഉള്ളു. എല്ലാം കൂടി ആയപ്പോ എന്റെ കൈയിൽ നിന്നും പോയി…”

 

 

 

“… നീ നല്ലതുപോലെ ഒന്ന് ആലോചിച്ചു നോക്കിയേ. ബ്രേക്ക്‌അപ്പ്‌ ആയ കാര്യം നിന്റെ അമ്മ അറിഞ്ഞോണ്ട് ആണോ അവളുടെ കാര്യം സംസാരിച്ചേ…” ഞാൻ അല്ലെന്ന് പറഞ്ഞു.

 

 

 

“…എടാ ആ അമ്മക്ക് ആകെ ഉള്ളത് നീയാ. അപ്പൊ അവര് നിന്റെ കൂടെ നിൽക്കോ അവളുടെ കൂടെ നിക്കോ. നിന്റെ അച്ഛൻ മരിച്ചിട്ടും നിന്നെ പൊന്ന് പോലെ നോക്കിയില്ലേ അങ്ങനെ ഉള്ള അവരുടെ കണ്ണ് നീ കാരണം നിറഞ്ഞാൽ ദൈവം പോലും പൊറുക്കില്ലടാ…” ദേവൻ പറഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

 

 

 

“… ടാ എന്നോട് ക്ഷമിക്കട ഞാൻ അറിയാതെ…”

 

 

 

“… ക്ഷമ പറയേണ്ടത് എന്നോട് അല്ല…” അവൻ അതും പറഞ്ഞ് കാറിൽ കേറി ഇരുന്നു. കുറച്ചു നേരം അതെ നിൽപ്പ് നിന്ന ശേഷം ഞാൻ കാറിൽ കേറി.

 

 

അന്ന് വൈകുനേരം വരെ ദേവൻ എന്റൊപ്പം തന്നെ ഉണ്ടായിരുന്നു. എനിക്ക് ആഹാരം എല്ലാം വാങ്ങി തന്നത് അവനാണ്. രാത്രി ആയപ്പോ എന്നെ തിരികെ വീട്ടിൽ ഇറക്കി. ഞാൻ വന്നത് അറിഞ്ഞതും അടുക്കളയിൽ നിന്നും എത്തിനോക്കി അമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *